പോസ്റ്റുകള്‍

സമരംഗള്‍

ഇനിയും ധാരാളം സമരംഗള്‍ വരന്‍ പോകുന്നതെയുള്ളൂ ഇനി പറയുന്ന കാര്യങ്ങള്‍ ദയവായി ജനങ്ങള്‍ ശ്രദ്ധിച്ചാല്‍ കൊള്ളാം ഏതെങ്കിലും ഒരു സീനിയര്‍ നേതാവിന് തല്ലുകൊല്ലുന്നുണ്ടോ ? കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ നിന്നും ഫീസിനു ഇപ്പോള്‍ എന്തെങ്ങിലും വ്യത്യാസം വരുത്തിയിട്ടുണ്ടോ ഓരോ സമരവും നമ്മള്‍ ടീവി ചാനലുകളില്‍ കാണുന്നതാണ് ആരാണ് ആദ്യം അടി ഉണ്ടാക്കുന്നത് എന്ന് എല്ലാവര്ക്കും അറിയാം ഒരിക്കലും പോളിസുകരയിട്ടു അടി തുടങ്ങില്ല. സഹികെടുമ്പോള്‍ മാത്രം ആണ് ലതിച്ചര്‍ജു നടത്തുന്നത്. അതും മുതിര്‍ന പോലിസ് ഉദ്യോഗസ്ഥര്‍ തടയുന്നത് കൊണ്ട് സമരം നടത്തുന്ന കുട്ടി പ്രവര്‍ത്തകര്‍ക്ക് ഒറിജിനല്‍ അടി കിട്ടില്ല. സമരം തുടങ്ങിവക്കുന്ന നേതാക്കന്മാര്‍ക്ക് ഒരിക്കലും അടി കിട്ടില്ല. ചുണയുന്ടെങ്ങില്‍ ഏതെങ്കിലും ഒരു സമരത്തിന്‌ ആദ്യാവസാനം വരെ നേതാക്കള്‍ നിന്നുനോക്കട്ടെ. പോലീസ് അകാരണമായി തല്ലിച്ചതച്ചു എന്ന് പറയുന്നത് ശുദ്ദ അസംബന്ധമാണ് സെക്രെടരിയടിന്റെ മുന്‍പില്‍ എന്തുമാത്രം സമരം നടക്കുന്നു. അവര്‍ക്കാര്‍ക്കും അടി കിട്ടുന്നില്ലല്ലോ. പിന്നെ ഒരു പ്രതേക പാര്‍ട്ടിയുടെ വിദ്യാര്‍ഥി സമരതിനുമാട്രം എന്താണ് അടി കിട്ടുന്നത്. ഇത് കരുതിക്കുട്ടി നടത്തുന്നതാണ്.വ...

Wisdom college Prospectus

ഇമേജ്
https://docs.google.com/uc?id=0B6Z1seyEJEfJZGJhMWIyMjQtNDI5ZS00MzFmLWJiMzUtMjhhY2UzYzRmMDM4&export=download&hl=en_US

മലയാളം ഒന്നാം ഭാഷ: ഈ വര്‍ഷം നടപ്പിലാകില്ല -മന്ത്രി റബ്ബ്

വിദ്യാലയങ്ങളില്‍ മലയാളം ഒന്നാം ഭാഷയാക്കുന്നത് ഈ അധ്യയന വര്‍ഷം നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. പൊതുവിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചക്കുശേഷം പത്രപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ വര്‍ഷം തുടക്കം മുതല്‍ മലയാളം ഒന്നാം ഭാഷയാക്കാനാവില്ല. ആവശ്യമായ പിരീയഡുകള്‍ കണ്ടെത്താവാനാത്തതാണ് പ്രശ്‌നം. അധികമായി ഭാഷയ്ക്ക് കണ്ടെത്തേണ്ട പിരീയഡുകള്‍ സംബന്ധിച്ച് വ്യക്തതയായിട്ടില്ല. ഐ.ടി. പിരീയഡ് മലയാളത്തിന് നല്‍കാനാവില്ല. അത് മറ്റ് വിഷയങ്ങളുടെ പഠനത്തിനെ അടക്കം ബാധിക്കും. വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുമ്പോള്‍ ആഴ്ചയില്‍ ആറുദിവസം ക്ലാസ് വേണം. ആ സമയത്ത് മലയാളത്തിന്റെ കാര്യം കൂടി പരിഗണിക്കും. മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ചശേഷമേ മലയാളം ഒന്നാം ഭാഷയാക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകൂ. ഈ അധ്യയന വര്‍ഷം നടപ്പാക്കുമോ ഇല്ലയോ എന്നത് ഇപ്പോള്‍ പറയാനാകില്ലെന്നും തുടക്കം മുതല്‍ എന്തായാലും നടപ്പാക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സിലബസ് പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ പുതുതായി മലയാളം ഉള്‍പ്പെടുത്തുന്നത് അധ്യയന വര്‍ഷത്തിന്റെ ഇടയ്ക്ക് സ...

മാതാപിതാക്കള്‍ക്കു ഡോക്ടറുടെ കുറിപ്പ് ; കുട്ടികളുടെ ടെന്‍ഷന്‍ കൂട്ടരുത്

പുതിയൊരു സ്കൂള്‍ വര്‍ഷത്തിനു നാളെ തുടക്കംകുറിക്കുന്നു. കുട്ടികള്‍ക്കു പുത്തനുടുപ്പും പുത്തന്‍ ബാഗും ചെരിപ്പും കുടയും പുസ്തകങ്ങളുമെല്ലാം മാതാപിതാക്കള്‍ വാങ്ങിക്കൊടുത്തുകഴിഞ്ഞു. അവരുടെ ശാരീരിക വളര്‍ച്ചയ്ക്ക് ആവശ്യമുള്ള ഭക്ഷണവും ദിവസ വും നല്കുന്നുണ്ട്. എന്നാല്‍, കുട്ടികളുടെ മാനസികാരോഗ്യത്തെക്കുറിച്ചു മാതാപിതാക്കള്‍ അല്പംപോലും ശ്രദ്ധിക്കാറില്ലെന്നാണു പല സംഭവങ്ങളും വെളിപ്പെടുത്തുന്ന സത്യം. നല്ല മാര്‍ക്കും ആരോഗ്യവുമൊക്കെയുള്ള കുട്ടികള്‍ സമ്മര്‍ദങ്ങളില്‍ തളര്‍ന്നു വിഷാദരോഗികളാവുകയോ ജീവിതത്തില്‍നിന്നു തന്നെ ഓടിയൊളിക്കുകയോ ചെയ്യുന്നു. കുട്ടികള്‍ക്കു ചെയ്തുകൊടുക്കുന്ന സൗകര്യങ്ങള്‍ക്കെല്ലാമുപരി ഇവര്‍ക്കു മാനസികാരോഗ്യമുണ്ടാകുക എന്നതാണു പ്രധാനം. ഇവയില്ലാതെ മറ്റെന്തു ചെയ്തുകൊടുത്താലും ഫലവത്താകുകയില്ല. അതിനാല്‍ ഈ അധ്യയന വര്‍ഷത്തില്‍ മാതാപിതാക്കള്‍ കുട്ടികളുടെ മാനസികാരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കുറിക്കുകയാണ് ആലപ്പുഴ മെഡിക്കല്‍ കോളജിലെ അസോസിയേറ്റ് പ്രഫസറും സ്കൂളുകളില്‍ കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്കുകയും ചെയ്യുന്ന ഡോ. പത്മകുമാര്‍. മാതാപിതാക്കള്‍ കുട്ടികളെ അറിയുക മാതാപിതാക്കള്...

അധ്യാപക ഒഴിവ്

തൃപ്രയാര്‍: താന്ന്യം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മലയാളം, സംസ്‌കൃതം, ഇംഗ്ലീഷ്, കൊമേഴ്‌സ്, ഫിസിക്‌സ് വിഷയങ്ങളില്‍ അധ്യാപകരുടെ താല്‍ക്കാലിക ഒഴിവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ വെള്ളിയാഴ്ച രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ എത്തണം.

അധ്യാപക സംഘടനകളുടെ അംഗീകാരം: റഫറണ്ടം നടത്തും

അധ്യാപക സംഘടനകളുടെ അംഗീകാരത്തിനായി റഫറണ്ടം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവായി. നിലവിലുള്ള വിദ്യാഭ്യാസ ചട്ടമനുസരിച്ച് ഗവണ്മെന്റ് എയ്ഡഡ് മേഖലകളില്‍ കാറ്റഗറി അടിസ്ഥാനത്തിലാണ് അധ്യാപക സംഘടനകള്‍ അംഗീകാരം നല്‍കിയിരുന്നത്. 36 അധ്യാപക സംഘടനകള്‍ക്ക് നിലവില്‍ അംഗീകാരമുണ്ട്. കഴിഞ്ഞ എല്‍.ഡി.എഫ്. ഗവണ്മെന്റാണ് റഫറണ്ടം നടത്താന്‍ തീരുമാനിച്ചത്. എല്ലാ വിഭാഗം അധ്യാപകരെയും ഒരു യൂണിറ്റായി കണക്കിലെടുത്തുകൊണ്ടാണ് ഹിതപരിശോധന നടത്തുന്നത്. മൊത്തം അധ്യാപകരുടെ 20 ശതമാനം പിന്തുണയുള്ള സംഘടനകള്‍ക്കായിരിക്കും അംഗീകാരം ലഭിക്കുക.

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സേ പരീക്ഷകള്‍ ജൂണ്‍ 20 മുതല്‍

തൊഴിലധിഷ്ഠിത ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്യുകയും പരീക്ഷയ്ക്ക് യോഗ്യത നേടാതിരിക്കുകയോ, ഹാജരാകാതിരിക്കുകയോ ചെയ്ത കണ്ടിന്യൂസ് ഇവാല്യുവേഷന്‍ ആന്‍ഡ് ഗ്രേഡിംഗ് പരിഷ്കരിച്ച സ്കീം (റഗുലര്‍), വിദ്യാര്‍ഥികള്‍ക്കു പരാജയപ്പെട്ട, ഹാജരാകാതിരുന്ന എല്ലാ വിഷയങ്ങള്‍ക്കും ജൂണ്‍ 20 മുതല്‍ നടത്തുന്ന സേ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. കണ്ടിന്യൂസ് ഇവാല്യുവേഷന്‍ ആന്‍ഡ് ഗ്രേഡിംഗ് പരിഷ്കരിച്ച സ്കീം (പ്രൈവറ്റ്), കണ്ടിന്യൂസ് ഇവാല്യുവേഷന്‍ ആന്‍ഡ് ഗ്രേഡിംഗ് പ്രാരംഭ സ്കീം (പ്രൈവറ്റ്) വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഒരു വിഷയത്തിനൊഴികെ എല്ലാ വിഷയങ്ങള്‍ക്കും മിനിമം ഗ്രേഡ് നേടിയിട്ടുണ്െടങ്കില്‍ മിനിമം ഗ്രേഡ് ലഭിക്കാത്ത ഒരു വിഷയത്തിനുമാത്രം രജിസ്റ്റര്‍ ചെയ്യാം. സേ പരീക്ഷയ്ക്ക് പേപ്പര്‍ ഒന്നിന് 100 രൂപാ വച്ചും പ്രാക്ടിക്കല്‍ ഉള്‍പ്പെട പേപ്പറൊന്നിന് 125 രൂപാ വച്ചും 02020110293 VHSE Fees ശീര്‍ഷകത്തില്‍ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയില്‍ ഒടുക്കിയ ചെല്ലാന്‍ സഹിതം അപേക്ഷ നിശ്ചിത തീയതിക്ക് മുന്പ് അതത് സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് സമര്‍പ്പിക്കണം. സ്കോര്‍ ഷീറ്റിനായി പ്രത്യേകം 20 രൂപ ഫീസ് അടക...