കാത്തിരിപ്പിനൊടുവില്‍ സാംസങ് ഗാലക്സി എസ് 5 എത്തി
കാത്തിരിപ്പിനും അഭ്യൂഹങ്ങള്‍ക്കും വിട. '2014 ലെ സ്മാര്‍ട്ട്ഫോണ്‍ അവതാര'മെന്ന് വിശേഷിപ്പിക്കപ്പെട്ട ഗാലക്സി എസ് 5 സാംസങ് പുറത്തിറക്കി.. ഏപ്രില്‍ 11 ന് 150 രാജ്യങ്ങളില്‍ സാംസങിന്റെ ഈ മൂന്നിര ഫോണ്‍ വില്‍പ്പനയ്ക്കെത്തും. ബാഴ്സലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ ( MWC 2014 ) പ്രതീക്ഷിച്ച ഏറ്റവും പ്രധാനപ്പെട്ട സ്മാര്‍ട്ട്ഫോണ്‍ ആണ് ഗാലക്സി എസ് 5 ( Samsung Galaxy S5 ). കോണ്‍ഗ്രസ്സിന്റെ ആദ്യദിനംതന്നെ അത് അവതരിപ്പിക്കപ്പെട്ടു. ഗാലക്സ് എസ് പരമ്പരയിലെ ഏറ്റവും പുതിയ അംഗമായ എസ് 5 ന് പ്രത്യേകമായി സാംസങ് അവകാശപ്പെടുന്ന സവിശേഷതകള്‍ ഇവയാണ് - മുന്തിയ ക്യാമറ, വേഗമേറിയ കണക്ടിവിറ്റി, ആരോഗ്യസംരക്ഷണം മുന്‍നിര്‍ത്തിയുള്ള സവിശേഷ ഫിറ്റ്നെസ്സ് സങ്കേതങ്ങള്‍ , ക്ഷമതയേറിയ ഫോണ്‍ സുരക്ഷാസങ്കേതങ്ങള്‍ . കൂടുതല്‍ സംരക്ഷണമുദ്ദേശിച്ച് വിരലടയാളപ്പൂട്ടോടെ ( Fingerprint Scanner )യാണ് ഗാലക്സി എസ് 5 ന്റെ വരവ്. സുരക്ഷിതമായ ബയോമെട്രിക് സ്ക്രീന്‍ ലോക്കിങ് ഫീച്ചര്‍ ഇതുവഴി ലഭിക്കുന്നു. ഹോംബട്ടനിലാണ് ഫിംഗര്‍പ്രിന്റ് സ്കാനര്‍ സ്ഥാപിച്ചിട്ടുള്ളത്. പരിഷ്ക്കരിച്ച 'സാംസങ് നോക്സ്...