പോസ്റ്റുകള്‍

School Last batch

ഇമേജ്

ജൈവകീടനാശിനി വിതരണം.....

തെങ്ങ്, വാഴ, പച്ചക്കറി, കുരുമുളക്, ജാതി, പുഷ്പകൃഷി എന്നിവയ്ക്കുള്ള രോഗകീടാക്രമണം നിയന്ത്രിക്കുന്നതിനായി ജൈവകീടനാശിനികള്‍ പാവറട്ടി കൃഷിഭവനില്‍ അമ്പത് ശതമാനം സബ്‌സിഡി നിരക്കില്‍ ലഭ്യമാണ്. ആവശ്യക്കാര്‍ ഈ മാസം 10 നുള്ളില്‍ കൈപ്പറ്റണം.

ക്‌ളീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതിക്ക് തുടക്കം

 കോളേജ്-സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ലഹരി ഉപയോഗം തടയുന്നതിനായി ആഭ്യന്തരവകുപ്പിന്റെ ക്‌ളീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതി പാവറട്ടി പോലീസിന്റെ നേതൃത്വത്തില്‍ തുടങ്ങി. പാവറട്ടി സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് സര്‍ക്കാര്‍ പദ്ധതിയായ ക്‌ളീന്‍ കാമ്പസ് സേഫ് കാമ്പസ് നടപ്പാക്കുന്നത്. പ്രധാനമായും വിദ്യാര്‍ഥികളില്‍ ലഹരി ഉപയോഗം തടയുകയാണ് ലക്ഷ്യം. ഇതിനായി സ്‌കൂളുകളിലും കാമ്പസുകളിലും പ്രത്യേക കമ്മിറ്റികളും രൂപവത്കരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് റോഡ് സുരക്ഷാ ബോധവല്‍ക്കരണവും നല്‍കുന്നുണ്ട്. ക്‌ളീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതിയുടെ ഭാഗമായി ആദ്യ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്‌ളാസ് പെരുവല്ലൂര്‍ മദര്‍ കോളേജില്‍ നടത്തി. ഗുരുവായൂര്‍ സിഐ എം. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മദര്‍ കോളേജ് പ്രിന്‍സിപ്പല്‍ അബ്ദുള്‍ സലീം അധ്യക്ഷനായി. ബാസ്റ്റ്യന്‍ ചെറുവത്തൂര്‍ ബോധവല്‍ക്കരണ ക്‌ളാസെടുത്തു. പാവറട്ടി സ്റ്റേഷന്‍ എസ്എച്ച്ഒ സുരേഷ്, സീനിയര്‍ സി.പി.ഒ.മാരായ ബിനു ഡേവിഡ്, അനൂപ്, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ സി.വി. മിനി എന്നിവര്‍ പ്രസംഗിച്ചു.

സെന്റ് ജോസഫ്‌സിന് ബെസ്റ്റ് സ്‌കൂള്‍ അവാര്‍ഡ്‌

തൃശ്ശൂര്‍ ദേവമാതാ സി.എം.ഐ.യുടെ കീഴിലെ എഡ്യൂക്കേഷണല്‍ കോര്‍പ്പറേറ്റ് ഏജന്‍സി ഏര്‍പ്പെടുത്തിയ ബെസ്റ്റ് ഹൈസ്‌കൂള്‍ അവാര്‍ഡ് പാവറട്ടി സെന്റ് ജോസഫ്‌സിന്. നൂറ് ശതമാനം വിജയവും പഠന പ്രവര്‍ത്തന മികവിനോടൊപ്പം പാഠ്യേതര രംഗങ്ങളില്‍ ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളില്‍ സ്‌കൂള്‍ നേടിയ വിജയമാണ് അവാര്‍ഡിന് പരിഗണിച്ചത്. ദേവമാതാ പ്രൊവിന്‍ഷ്യല്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളിയില്‍ നിന്ന് സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് ആലപ്പാട്ട്, പ്രധാനാധ്യാപകന്‍ വി.എസ്. സെബി എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ബെസ്റ്റ് സ്‌കൂള്‍ അവാര്‍ഡ് നേടിയ സ്‌കൂളിനെ പി.ടി.എ. കമ്മിറ്റി അഭിനന്ദിച്ചു.

GFC അദ്ധ്യാപകർക്ക് Scale of pay അനുവദിച്ചു ഉത്തരവായിരിക്കുന്നു

ഇമേജ്
1. യോഗ്യത ആർജ്ജിക്കാത്ത അധ്യാപകർക്ക് തടഞ് വെച്ചിരുന്ന Scale of pay അനുവദിച്ചിരിക്കുന്നു 2. മൂന്നു വർഷത്തിനുള്ളിൽ അവർ നിശ്ചിത യോഗ്യത  കൈവരിച്ചിരിക്കണം  3.     I/O 3/2016 എന്ന തിയതി മുതലാണ് ഉത്തരവിനു പ്രാബല്യം ​

Tenth Pay Revision Details & Software

സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം സംബന്ധിച്ച് പത്താം ശമ്പളക്കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഭേദഗതികളോടെ സര്‍ക്കാര്‍ അംഗീകരിച്ചു. ജീവനക്കാര്‍ക്ക് പുതുക്കിയ ശമ്പളവും അലവന്‍സും ഫിബ്രവരി ഒന്ന് മുതല്‍ ലഭിച്ചുതുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. 16500 രൂപയാണ് ഇനി മുതല്‍ സര്‍ക്കാര്‍ സര്‍വീസിലെ ഏറ്റവും കുറഞ്ഞ ശമ്പളം. കൂടിയ ശമ്പളം 1,20,000 രൂപയും. ജീവനക്കാര്‍ക്ക് രണ്ടായിരം രൂപ മുതല്‍ പന്ത്രണ്ടായിരം രൂപ വരെയാണ് ശമ്പളം വര്‍ധിക്കുക. സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിന്റെ എണ്‍പത് ശതമാനവും ശമ്പളയിനത്തിലാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. ശമ്പളം വര്‍ധിപ്പിക്കുന്ന വകയില്‍ പ്രതിവര്‍ഷം 722 കോടി രൂപയുടെ അധികബാധ്യതയാണ് സര്‍ക്കാരിന് ഉണ്ടാവുക. നിലവിലെ സംവിധാനം അനുസരിച്ച് അഞ്ചു വര്‍ഷത്തേയ്ക്കാണ് റിപ്പോര്‍ട്ട് അംഗീകരിച്ചത്. 2014 ജൂലായ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പളവര്‍ധന നടപ്പിലാക്കിയിരിക്കുന്നത്. ശമ്പളകുടിശ്ശിക 2017 ഏപ്രില്‍ മുതല്‍ നാല് അര്‍ധവാര്‍ഷിക ഗഡുക്കളായി നല്‍കും. കുടിശ്ശികയ്ക്ക് പി.എഫ്. നിക്ഷേപത്തിന് നല്‍കുന്നതിന് തുല്ല്യമായ പലിശ നല്‍കും. ഒന...

REGULARISATION OF STRIKE PERIOD

REGULARISATION OF STRIKE PERIOD Strike Date How it Regularised  Order No. and Date. 17/11/1988 to  22/11/1988 Eligible Leave. G. O. (Ms) No. 32/90/GAD dt.02/02/1990 30/08/1989 Eligible Leave including Casual Leave. G. O. (Ms) No. 20/90/GAD dt.18/01/1990 08/08/1990 Eligible Leave including Casual Leave.  G. O. (Ms) No. 371/91/GAD dt.18/11/1991 09/08/1990 Eligible Leave including Casual Leave. G. O. (Ms) No. 371/91/GAD dt.18/11/1991 13/08/1990 Eligible Leave including Casual Leave. G. O. (Ms) No. 370/91/GAD dt.18/11/1991 06/02/1991 Eligible Leave.      G. O. (Ms) No. 136/91/GAD dt.08/04/1991 29/11/1991  As duty (except for pay & allowances) G. O. (Ms) No. 365/93/GAD dt. 13/10/1993 19/06/1992  As duty (except for pay & allowances) G. O. (Ms) No. 1/94/GAD dt.03/01/1994 25/09/1992 As duty (except for pay & allowances) G. O. (P) No. 9/94/GAD dt.06/01/1994 28/10/1992  As duty (except for pay & a...