പോസ്റ്റുകള്‍

പ്രേമത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് പരസ്യശാസന പാടില്ല

ഇമേജ്
പ്രേമത്തിന്റെ പേരില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെ പരസ്യമായി ശാസിക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം. കുട്ടികള്‍ക്കുള്ള ശിക്ഷാനടപടികള്‍ മാതൃകാപരമായിരിക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ സര്‍ക്കുലറില്‍ പറയുന്നു. ശിക്ഷകള്‍ വിദ്യാര്‍ഥികളുടെ വ്യക്തിത്വത്തിന് ഹാനി ഉണ്ടാക്കുകയും ചിലതെങ്കിലും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്നതായി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. അച്ചടക്കരാഹിത്യവും എതിര്‍ലിംഗക്കാരുമായുള്ള സ്‌നേഹബന്ധങ്ങളും പലപ്പോഴും സ്‌കൂളില്‍ പ്രശ്‌നം സൃഷ്ടിക്കാറുണ്ട്. പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടെയും കര്‍ശനമായ ഇടപെടലുകള്‍ക്ക് ഇത് അവസരമൊരുക്കുന്നു. തെറ്റുചെയ്ത വിദ്യാര്‍ഥികളെ പരസ്യമായി അസംബ്ലിയില്‍വച്ച് മാപ്പുപറയിക്കുക, ക്ലാസില്‍ സഹപാഠികളുടെ മുന്നില്‍വച്ച് ആക്ഷേപിക്കുക. സ്റ്റാഫ് റൂമില്‍ മറ്റ് അധ്യാപകരുടെ മുന്നില്‍ പരസ്യമായി കുറ്റവിചാരണ ചെയ്യുക തുടങ്ങിയ ശിക്ഷാനടപടികള്‍ പല വിദ്യാലയങ്ങളിലും നടക്കുന്നുണ്ടെന്ന്് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. കൗമാരകാലഘട്ടത്തില്‍ വിദ്യാര്‍ഥികളില്‍ അഭിമാന, ദുരഭിമാന, മിഥ്യാ ബോധങ്ങള്‍ രൂപപ്പെട്ടുവരുന്നു. പരസ്യമായി, പ്രത്യേകിച്ച് എതിര്‍ലിംഗത...

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: ഡിസംബര്‍ 24 വരെ അപേക്ഷിക്കാം

ഇമേജ്
ബിരുദാനന്തര ബിരുദ പരീക്ഷയില്‍ അന്‍പത് ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും, ബി.എഡും ആണ് അടിസ്ഥാന യോഗ്യത                           ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) 2017 ഫിബ്രവരി 12ന് നടത്തും. പ്രോസ്‌പെക്ടസും, സിലബസും എല്‍.ബി.എസ് സെന്ററിന്റെ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. ബിരുദാനന്തര ബിരുദ പരീക്ഷയില്‍ അന്‍പത് ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും, ബി.എഡും ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ് വേണമെന്ന നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എല്‍.ടി.ടി.സി, ഡി.എച്ച്.ടി തുടങ്ങിയ ട്രെയിനിങ് കോഴ്‌സുകള്‍ ബി.എഡിന് തുല്യമായി പരിഗണിക്കുന്നതല്ല. എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ബിരുദാനന്തര ബിരുദത്തിന് അഞ്ച് ശതമാനം മാര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. അടിസ്ഥാന യോഗ്യതയില്‍ ഒന്നുമാത്രം ന...

സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റം വര്‍ഷത്തിലൊരിക്കല്‍

ഇമേജ്
സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റം കരട് മാനദണ്ഡമായി ഡിസംബര്‍ ആറിന് സംഘടനകളുമായി ചര്‍ച്ച മാറ്റം ഏപ്രില്‍, മെയ് മാസങ്ങളില്‍ മാത്രം പ്രധാന മാനദണ്ഡം സീനിയോറിറ്റി നടപടി ഓണ്‍ലൈനില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റം വര്‍ഷത്തിലൊരിക്കല്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ മാത്രമാക്കും. സ്‌കൂളുകളില്‍ ക്രമീകരണ സ്ഥലംമാറ്റം ജൂലായ്, ആഗസ്തില്‍ നടക്കും. സീനിയോറിറ്റിയായിരിക്കും സ്ഥലംമാറ്റത്തിനുള്ള പ്രധാന മാനദണ്ഡം. സര്‍ക്കാര്‍ രൂപംനല്‍കിയ മാനദണ്ഡങ്ങളുടെ കരടിലാണ് ഈ നിര്‍ദേശങ്ങളുള്ളത്. നിര്‍ദേശങ്ങളെക്കുറിച്ച് ജീവനക്കാരുടെ സംഘടനകളുമായി ചീഫ് സെക്രട്ടറി ഡിസംബര്‍ ആറിന് ചര്‍ച്ചനടത്തും. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയായിരിക്കും സ്ഥലംമാറ്റനടപടി. ഇതിനായി ജീവനക്കാരുടെ ഇലക്ട്രോണിക്‌സ് ഡാറ്റാബേസ് തയ്യാറാക്കും. പൊതുസ്ഥലംമാറ്റം വര്‍ഷത്തിലൊരിക്കലാണെങ്കിലും ഓഫീസ് പ്രവര്‍ത്തനത്തിന് ഒരാളെ സ്ഥലംമാറ്റണമെന്ന് സര്‍ക്കാരിന് ബോധ്യമായാല്‍ അക്കാരണം ചൂണ്ടിക്കാട്ടി അതു ചെയ്യാം. പ്രധാന നിര്‍ദേശങ്ങള്‍ * പൊതുസ്ഥലംമാറ്റത്തിന് എല്ലാ വര്‍ഷവും മുന്‍ഗണനാ പട്ടിക തയ്യാറാക്കും. അടുത്ത പട്ടിക വരു...

പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ചലച്ചിത്ര ശില്പശാല

തൃശ്ശൂര്‍: പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് രണ്ട് ദിവസത്തെ ചലച്ചിത്ര ശില്പശാല നടത്തുന്നു. തൃശ്ശൂര്‍ ചേതന മീഡിയ ഇന്‍സ്റ്റിറ്റിയൂട്ടാണ് ഡിസംബര്‍ 29,30 തീയതികളില്‍ സംസ്ഥാനതലത്തിലുള്ള ശില്പശാല നടത്തുന്നത്. ചേതന കോളേജ് ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സിന്റെ ചിയ്യാരം കാമ്പസാണ് വേദി. പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്,കൊല്‍ക്കത്ത എസ്.ആര്‍.എഫ്.ടി.ഐ. എന്നിവിടങ്ങളിലെ വിദഗ്ധര്‍ പ്രായോഗിക പരിശീലനം നല്‍കും.

വിഎച്ച്എസ്ഇ ദ്വിദിന എക്സ്പോതൃശൂർ സിഎംഎസ് എച്ച്എസ്എസിൽ

ഇമേജ്
തൃശൂർ മേഖല വൊക്കേഷണൽ ഹയർസെക്കൻഡറി ദ്വിദിന എക്സ്പോ 2016 തൃശൂർ സിഎംഎസ് എച്ച്എസ്എസിൽ ഇന്നാരംഭിക്കും. തൃശൂർ റവന്യൂ ജില്ല ശാസ്ത്രോത്സവത്തോടൊപ്പമാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. തൊഴിലധിഷ്ഠിത ഹയർസെക്കൻഡറി വിദ്യാഭ്യാസവകുപ്പിനു കീഴിൽവരുന്ന തൃശൂർ, ഇടുക്കി ജില്ലയിലെ 52 സ്കൂളുകളെ പ്രതിനിധീകരിച്ച് 300 വിദ്യാർഥികൾ പങ്കെടുക്കും. എൻജിനീയറിംഗ്, അഗ്രികൾച്ചർ, അലൈഡ് ഹെൽത്ത് കെയർ, ആനിമൽ ഹസ്ബൻഡറി, ഫിഷറീസ്, ഹോം സയൻസ്, ട്രാവൽ ആൻഡ് ടൂറിസം, ബിസിനസ് ആൻഡ് കൊമേഴ്സ് വിഷയങ്ങളെ ആസ്പദമാക്കി, പരിഷ്കരിച്ച 35 വിഎച്ച്എസ്ഇ കോഴ്സുകളുടെ പഠനസംബന്ധമായ വിഷയങ്ങളെ ആസ്പദമാക്കിയാണ് എക്സ്പോ നടക്കുന്നത്. 60ഓളം സ്റ്റാളുകളുണ്ടാകും. കോഴ്സുകൾക്ക് അനുസൃതമായി വിദ്യാർഥികൾ ഉണ്ടാക്കുന്ന ഉത്പന്നങ്ങളും എക്സ്പോയിൽ ലഭിക്കും

'അവള്‍ എന്നെ സ്‌നേഹിച്ചു, പക്ഷേ ശാരീരിക സുഖം മാത്രമായിരുന്നു എന്റെ ലക്ഷ്യം'

ഇമേജ്
മൃദുലമായ രോമക്കുപ്പായമായിരുന്നു അവളുടെ വേഷം. ആ വേഷത്തില്‍, ആ മെഴുകുതിരി വെട്ടത്തില്‍ അവളുടെ സൗന്ദര്യം ജ്വലിക്കുന്നുണ്ടായിരുന്നു. ... മുന്‍ മിസ് ഇന്ത്യ നിഹാരിക സിങുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നവാസുദ്ധീന്‍ സിദ്ദിഖി. ഉ ത്തര്‍പ്രദേശിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച് അഭിനയിക്കാനുള്ള കഴിവ് മാത്രം കൈമുതലാക്കി ബോളിവുഡില്‍ സ്ഥാനം ഉറപ്പിച്ച നടനാണ് നവാസുദ്ധീന്‍ സിദ്ധിഖി. ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടന്മാരിലൊരാളാണ് ദേശീയ പുരസ്‌കാരമുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഈ അഭിനയ പ്രതിഭ. കഠിനാധ്വാനവും ആത്മാര്‍പ്പണവും കൊണ്ടാണ് അദ്ദേഹം ഈ സ്ഥാനം നേടിയെടുത്തത്. പൊതുവെ നാണം കുണുങ്ങിയായ നവാസുദ്ധീന്‍ തന്റെ വ്യക്തി ജീവിതത്തിലെ കുറ്റസമ്മതങ്ങള്‍ തുറന്ന് പറയുന്ന ആത്മകഥ - "ആന്‍ ഓര്‍ഡിനറി ലൈഫ് : എ മെമ്മോയറി"ലൂടെയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. മുന്‍ മിസ് ഇന്ത്യ മത്സരാര്‍ത്ഥിയും സഹപ്രവര്‍ത്തകയുമായ നിഹാരിക സിങുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാ...

ലോകത്തിലെ ഏറ്റവും ശക്തിയുള്ളയാൾ....!!!!!!!!!!!!!

പണ്ടു പണ്ട് പൂച്ചകളും  കാട്ടിലായിരുന്നു വാസം... ഒരിക്കൽ ഒരു പൂച്ചക്ക് തോന്നി ഏറ്റവും ശക്തനായ ആളുമായി കൂട്ടു കൂടണമെന്ന്,🤔 പൂച്ച അങ്ങനെ ശക്തനായ കൂട്ടുകാരനെ തിരക്കി കാട്ടിലൂടെ നടന്നപ്പോൾ അതാ മൃഗങ്ങൾ എല്ലാം ഓടുന്നു.... പൂച്ച കാരണം തിരക്കി... സിംഹരാജാവ് വേട്ടക്ക് ഇറങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞു മൃഗങ്ങളെല്ലാം ഓടെടാ ഓട്ടം... പൂച്ച പൊന്തയിൽ പതുങ്ങിയിരുന്നു... സിംഹം ഒരു മാനിനെ പിടിച്ചു മൃഷ്ടാനം കഴിഞ്ഞു വിശ്രമിക്കുന്ന നേരത്തു പൂച്ച പതിയെ അടുത്ത് ചെന്ന് പറഞ്ഞു... ഏറ്റവും ശക്തനായ ആളുമായി കൂട്ടുകൂടാൻ ആണ് ഞാൻ വന്നത്, അങ്ങാണ് ഞാൻ കണ്ടതിൽ ഏറ്റവും ശക്തൻ.... പൂച്ചയുടെ മുഖസ്തുതി ഇഷ്ടപ്പെട്ട സിംഹം അവനെയും കൂടെ കൂട്ടി... അങ്ങനെ ഇരിക്കെ ഒരിക്കൽ ഒരു കാട്ടുകൊമ്പൻ  മദമിളകി കാടിളക്കി ഓടിവരുന്നു... സിംഹം ജീവനും കൊണ്ടോടി... പൂച്ച  ശാന്തനായ കൊമ്പന്റെ അടുത്ത്  ചെന്ന് പറഞ്ഞു... ഏറ്റവും ശക്തനായ കൂട്ടുകാരനെ തിരക്കി നടക്കുകയാണ് ഞാൻ, സിംഹത്തേക്കാൾ ശക്തനായ അങ്ങയോടു കൂട്ട് കൂടാൻ ഞാൻ ആഗ്രഹിക്കുന്നു... ആന  സമ്മതിച്ചു... അങ്ങനെ  അവർ കൂട്ടുകാരായി... കുറച്ചു നാൾ കഴിഞ്ഞപ്...