പോസ്റ്റുകള്‍

അപ്പക്കാരം, ഷേവിങ് ക്രീം, പെട്രോളിയം ജെല്ലി; വീട്ടില്‍ പരീക്ഷിക്കാം ചില പൊടിക്കൈകള്‍

നട്ടും ബോള്‍ട്ടും, ബൈക്കിന്റെയും സൈക്കിളിന്റെയും ഇരുമ്പുഭാഗങ്ങളും  പെട്ടന്ന് തുരുമ്പെടുക്കുന്നുണ്ടോ?. ഇവയിലൊക്കെ അല്‍പം പെട്രോളിയം ജെല്ലിയിട്ട് മിനുക്കിയാല്‍ മതി. പ്രശ്നം തീര്‍ന്നു. കിച്ചണ്‍ സിങ്കിനരികിലും കുളിമുറിയിലും വെക്കുന്ന സോപ്പുകള്‍ പെട്ടന്ന് അലിഞ്ഞ് കൊഴുക്കുന്നുണ്ടോ? .സോപ്പ് ഒരു കഷ്ണം സ്‌പോഞ്ചിനുമുകളില്‍ വെയ്ക്കുക. അധികമുള്ള ഈര്‍പ്പം സ്‌പോഞ്ചിന് വലിച്ചെടുത്താളും. ഗൃഹോപകരണങ്ങല്‍ കറയോ പശയോ പാടുവീഴ്ത്തിയിട്ടുണ്ടെങ്കില്‍ പ്രതിവിധിയ്ക്ക് അല്പം ഷേവിങ് ക്രീം അവിടെ പുരട്ടിവെയ്ക്കുക. പതിനഞ്ച് മിനിറ്റിനുശേഷം ഒരു സ്‌പോഞ്ചുപേയാഗിച്ച് തുടച്ചെടുക്കാം. ചിലയിനം ടിന്നുകള്‍ വാങ്ങുമ്പോള്‍ ഒപ്പം ഒരു പ്ലാസ്റ്റിക് അടപ്പ് കിട്ടാറില്ലേ?.  ഇത് കളയാതെ സൂക്ഷിച്ച് വെച്ചോളൂ. തേന്‍, എണ്ണ, സലാഡ്  ഡ്രസിങ്ങ് തുടങ്ങി ഒട്ടുന്ന സ്വഭാവമുള്ളവയുടെ കുപ്പികള്‍ ഇതിനു മുകളില്‍  വയ്ക്കാം. നിങ്ങളുടെ ഷെല്‍ഫുകളില്‍ അഴുക്ക് പടരില്ല. പച്ചക്കറികള്‍ കഴുകാനുള്ള വെജിവാഷ് ഇനി വീട്ടിലുണ്ടാക്കാം. അല്‍പം ചെറുനാരങ്ങാ നീരില്‍ വിനാഗിരി ചേര്‍ത്താല്‍  വെജിവാഷ് റെഡി. പാറ്റ, കൂറ തുടങ്ങിയ പ്രാണികളെ നശ...

കലോത്സവത്തിന് തുടക്കം

ഇമേജ്
ഇനി അഞ്ചുനാള്‍ കൗമാര മനസ്സുകളുടെ തുടിപ്പറിയാന്‍ കലാസ്വാദകരുടെ കണ്ണും കാതും അച്ചടിയുടെ നാട്ടിലേക്ക്. കലയെയും കലാകാരന്മാരെയും മനസ്സറിഞ്ഞ് പിന്തുണച്ച കുന്നംകുളത്തിന്റെ അഭിനിവേശം കെട്ടടങ്ങിയിട്ടില്ലെന്നത് തെളിയിക്കുന്നതായി കലോത്സവത്തിനായി ആഴ്ചകള്‍ നീണ്ട ഒരുക്കങ്ങള്‍. ചൊവ്വാഴ്ച മുതല്‍ പുതുപ്രതിഭകള്‍ 15 വേദികളിലായി മാറ്റുരയ്ക്കും. കലോത്സവത്തിന് തുടക്കം കുറിച്ച് തൃശ്ശൂര്‍ റോഡിലെ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചൊവ്വാഴ്ച രാവിലെ 9.30ന് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ. സുമതി പതാക ഉയര്‍ത്തും. ഘോഷയാത്ര ജവഹര്‍ സ്‌ക്വയറില്‍നിന്ന് 2.30ന് ആരംഭിക്കും. സീനിയര്‍ ഗ്രൗണ്ടില്‍ സമാപിക്കുന്ന ഘോഷയാത്രയ്ക്ക് ശേഷം നടക്കുന്ന സമ്മേളനം മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. പി.കെ. ബിജു എം.പി. അധ്യക്ഷനാകും. ജയരാജ് വാര്യര്‍ കലോത്സവ സന്ദേശം നല്‍കും. ഗാനരചയിതാക്കളായ റഫീക് അഹമ്മദ്, ബി.കെ. ഹരിനാരായണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആദ്യ ദിനമായ ചൊവ്വാഴ്ച യുവസര്‍ഗശേഷിയുടെ വസന്തമാണ് വേദികളില്‍ വിരിയുക. 600 ലേറെ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന രചനാ മത്സരങ്ങള്‍ക്ക് 30 മുറികള്‍ ഒരുക്കിയിട്ടുണ്ട്. വടക്കാഞ...

ചിറ്റാട്ടുകരയിലെ വീടുകളിലേക്ക് തുണിസഞ്ചി

ഇമേജ്
ചിറ്റാട്ടുകരയിലെ വീടുകളില്‍ ഇനിമുതല്‍ തുണിസഞ്ചി ഉപയോഗിക്കും. ഇടവകയിലെ കെ.എല്‍.എം. പുരുഷ വിഭാഗം യൂണിറ്റിന്റെ നേതൃത്വത്തില്‍ 1500 ഓളം വീടുകളിലേക്കാണ് തുണിസഞ്ചി എത്തിക്കുന്നത്. ഹരിതകേരളത്തിന്റെ ഭാഗമായി എളവള്ളി പഞ്ചായത്തില്‍ പുതുവത്സരദിനം മുതല്‍ സമ്പൂര്‍ണ്ണ പ്‌ളാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഈ യജ്ഞത്തില്‍ പങ്കാളികളായാണ് കെ.എല്‍.എം. പ്രവര്‍ത്തകര്‍ വീടുകളിലേക്ക് തുണിസഞ്ചി നല്‍കിയത്. ചിറ്റാട്ടുകര ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ ഫാ. വിന്‍സെന്റ് കുണ്ടുകുളം വാര്‍ഡ് അംഗം ലിസി വര്‍ഗ്ഗീസിന് നല്‍കി ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. റാഫേല്‍ വടക്കന്‍ അധ്യക്ഷത വഹിച്ചു. കെ.എല്‍.എം. രൂപതാ പ്രസിഡന്റ് ജോസ് മാടാനി, ഫാ. പോള്‍ മാളിയേക്കല്‍ ടി.ജെ. ജോബി, പി.വി. വിന്‍സെന്റ്, പി.ആര്‍. വര്‍ഗീസ്, ഒ.ജെ. ജിഷോ, ഒ.വി. ജോസഫ്, എ.വി. ദേവസി. ഒ.ജെ. സ്റ്റാനി എന്നിവര്‍ പ്രസംഗിച്ചു.

മനസിനെ സ്പർശിച്ച വരികൾ

SSLC 2016 പരീക്ഷയിൽ മലപ്പുറം ജില്ലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കാനും ഉപഹാരം നൽകാനും സംഘടിപ്പിച്ച വേദി : ജില്ലയിലെ ഉയർന്ന പണക്കാരനും പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതാവും വ്യവസായിയും ആയ ഒരാളാണ് ചീഫ് ഗസ്റ്റ് . പിന്നെ സമൂഹത്തിലെ ഉന്നതരും രാഷ്ടിയക്കാരും മറ്റ് പ്രമുഖരേയും കൊണ്ട് നിറഞ്ഞരിക്കുന്ന സ്റ്റേജും പ്രൗഡോജ്വലമായ സദസ്സും, ഈ അനുമോദന ചടങ്ങിന്റെ പ്രത്യകത: അവസാന റാങ്ക്കാരനെ ആദ്യം വിളിക്കുകയും, അത് പോലെ തന്നെ ഫസ്റ്റ് റാങ്ക്കാരന് അവസാനവുമാണ് സമ്മാനം കൊടുക്കുന്നത്. ജില്ലയിൽ മികച്ച വിജയം നേടിയ 10 കുട്ടികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് എറ്റവും കൂടുതൽ മാർക്കോടെ പാസ്സായതാണ് അരുൺ കൃഷ്ണൻ. ആദ്യമായി സമ്മാനം സ്വീകരിക്കാൻ ദീപാ മേനോനെ ക്ഷണിച്ചു. അവതാരിക ചോദിച്ചു നിങ്ങൾ എങ്ങനെയാണ് ഇത്രയും നല്ലൊരു വിജയം കരസ്ഥമാക്കിയത്. ഈ വിജയത്തിൽ നിങ്ങൾ ആർക്കാണ് നന്ദി പറയുന്നത്. എന്താണ് നിങ്ങൾക്ക് പറയാനുള്ളത്. "ഈ വിജയത്തിൽ ഞാൻ ഏറ്റവും കൂടുതൽ നന്ദി പറയുന്നത് എന്നെ പഠിപ്പിച്ച അദ്ധ്യാപകർക്കാണ്. പിന്നെ സ്കൂളിന്, എന്റെ അമ്മ പ്രൊഫസർ ആണ്. അച്ഛൻ ബാങ്കിൽ ജോലി ചെയ്യുന്നു. അതെല്ലാം എ...

ഐഫോണ്‍@10: ലോകം സ്മാര്‍ട്ടായിട്ട് ഒരു പതിറ്റാണ്ട്

ഇമേജ്
ആധുനിക നാഗരികതയുടെ സര്‍വ്വതലങ്ങളെയും സ്പര്‍ശിക്കുന്ന ഒരു ടെക്‌നോളജി വിപ്ലവത്തിന് തിരികൊളുത്തുകയാണ് ഐഫോണ്‍ ചെയ്തത്. യന്ത്രങ്ങളും മനുഷ്യനും തമ്മിലുള്ള ഇടപഴകലിന്റെ ചരിത്രവഴികളെ അത് മാറ്റിയെഴുതി. ബട്ടണുകളും ലിവറുകളും അപ്രസക്തമായി, പകരമവിടെ വിരല്‍സ്പര്‍ശം ഇടംപിടിച്ചു സ്റ്റീവ് ജോബ്‌സ് 2007 ജനുവരി 9 ന് ഐഫോണ്‍ അവതരിപ്പിച്ചപ്പോള്‍. ചിത്രം കടപ്പാട്: Getty Images സാന്‍ ഫ്രാന്‍സിസ്‌കോയിലെ മോസ്‌കോന്‍ സെന്ററില്‍ നടന്ന ഐഫോണ്‍ അവതരണത്തിനിടെ മൊബൈല്‍ഫോണിന് തങ്ങള്‍ 'പുനര്‍ജന്മം നല്‍കാന്‍ പോകുന്നു'വെന്ന് സ്റ്റീവ് ജോബ്‌സ് തന്റെ സ്വസിഗ്ധമായ ശൈലിയില്‍ ചടുലതയോടെ പ്രസ്താവിക്കുമ്പോള്‍, ആ സദസ്സിലുണ്ടായിരുന്ന അധികമാര്‍ക്കും എന്താണ് യഥാര്‍ഥത്തില്‍ അദ്ദേഹം അര്‍ഥമാക്കിയതെന്ന് മനസിലായിക്കാണില്ല. മക്‌വേള്‍ഡ് സമ്മേളനത്തിനിടെ 2007 ജനുവരി 9 നായിരുന്നു ഐഫോണ്‍ അവതരണം. പത്തുവര്‍ഷം തികയുന്ന ഈ വേളയില്‍ തിരിഞ്ഞുനോക്കുമ്പോള്‍ മനസിലാകും, സ്റ്റീവ് അന്ന് നടത്തിയ പ്രഖ്യാപനത്തിന്റെ ശരിയായ അര്‍ഥം ഇതായിരുന്നു: 'ഞങ്ങള്‍ ലോകത്തെ സ്മാര്‍ട്ടാക്കാന്‍ പോകുന്നു!' ഐഫോണ്‍ ആരംഭിച്ച വിപ്ലവം വഴി സംഭവിച്ചത് മറ്റൊന്ന...

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം

ദേശീയ ആരോഗ്യ ദൗത്യവും ക്വിസ് കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ആരോഗ്യതാരകം ക്വിസ് മത്സരം 2017 ജനുവരി 13 ന് നടത്തും. ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും അവയുടെ പരിഹാരങ്ങളെക്കുറിച്ചും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കാന്‍ വേണ്ടി എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികള്‍ക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഒന്നാം സമ്മാനം 6000 രൂപയും രണ്ടാം സമ്മാനം 4000 രൂപയും മുന്നാം സമ്മാനം 2000 രൂപയുമാണ്. കൂടാതെ നാല്, അഞ്ച്, ആറ് സ്ഥാനം ലഭിക്കുന്നവര്‍ക്ക് 1000 രുപ വീതവും 20 പേര്‍ക്ക് 2000 രൂപയുടെ സമ്മാനവുമുണ്ട്. താത്പര്യമുളള വിദ്യാര്‍ത്ഥികള്‍ക്ക്

Income Tax Calculator - 2017 Cum FORM 10E Generator - Malayalam Menu Based

ഇമേജ്
TAX CALCULATOR FOR COLLEGE TEACHERS AND GOVT/PRIVATE SERVANTS This Excel based Income tax calculator is designed to create Income tax statements relating to the financial year 2016-17 for Private and Government sector employees. It is packed with the special additional facility to meet the requirements of UGS scale employees and college teachers. Special arrangement to generate Form 10 E is an added advantage. To download Income tax calculator click CONTINUE READING below these lines and start download by clicking download button.  വരുമാന നികുതി കണക്കാക്കലും, അവ നിര്‍ദ്ദേശിക്കുന്ന രൂപത്തില്‍ തയ്യാറാക്കി സമര്‍പ്പിക്കലും പൊതുവേ സാധാരണക്കാരനായ ഒരു ജീവനക്കാരനെ സംബന്ധിച്ചിടത്തോളം കീറാമുട്ടിതന്നെയാണ്. മാത്രമല്ല നികുതി കുറക്കുന്നതിനുതകുന്ന വ്യത്യസ്തങ്ങളായ നിക്ഷേപങ്ങളെപ്പറ്റിയുള്ള അജ്ഞതയും അനാവശ്യമായി നികുതി ബാധ്യത വര്‍ദ്ധിപ്പിക്കാന്‍ ഇടനല്‍കും. ഒരു വിദഗ്ധ സഹായം തേടുന്ന പക്ഷം വരുമാന നികുതിയുമായി ബന്ധപ്പെട്ട ഇടപാടുകളൊക്കെ നിര്‍ഭാഗ്യവശാല്‍ ചെലവേറിയ പ്രവര്‍ത്തനമായിപ്പ...