പോസ്റ്റുകള്‍

"ചൊട്ടയിലേ ശീലം........"

👶👧 ................................... Info Drs Ayurveda ................................... ആമിനുമ്മയുടെ OP ടിക്കറ്റ് കൈയ്യിലെത്തിയപ്പോൾ 11.30AM കഴിഞ്ഞു .രണ്ടാഴ്ചയായി മരുന്ന് വാങ്ങാൻ രാവിലെ എത്തുന്ന കക്ഷിയാണ് .പതിവ് പുഞ്ചിരി മായാതെ ചോദിച്ചു "എന്തേ ആമിനു ഇന്ന് വൈകിയത്.?" ''സ്കൂളു തുറന്നില്ലേ സാറെ..രാവിലെത്തന്നെ കൊച്ചു മോനുമായി മകൾ ശണ്ഠകൂടലിലാണ്‌. സ്കൂൾ ബസ്സ്‌ ഉടൻ വരും.പോകാൻ നേരത്തെ തിരക്കും ഒരുങ്ങലും ബഹളവും. ഒന്നാം ക്ലാസ്സിലാണ്‌ കേമൻ.പക്ഷേയൂറോപ്യൻ ടോയ്‌ലറ്റില്ലെങ്കിൽ  മലശോധന നടക്കില്ല.കുട്ടിക്ക്‌ എത്ര പറഞ്ഞു കൊടുത്താലും ഇരിക്കാൻ കഴിയുന്നില്ല.ചെറുപ്പത്തിലേ യൂറോപ്യൻ ശീലിച്ചു പോയി.അമർന്നിരുന്നാലല്ലേ ഇതൊക്കെ ശരിയായി പ്രവർത്തിക്കൂ എന്ന ന്യായം ആരോട്‌ പറയാൻ?.എല്ലാ സാഹചര്യങ്ങളോടും പൊരുത്തപ്പെടണമെങ്കിൽ ഇതൊക്കെ ശീലിക്കേണ്ടേ?.. ഓരോരോ കണ്ടു പിടിത്തങ്ങള്.വയസ്സാൻ കാലത്ത്‌ വല്ല കാൽമുട്ട്‌ ദീനവും വരുന്ന എന്നെ പോലുള്ളവർക്കല്ലേ യൂറോപ്യൻ വേണ്ടതുള്ളൂ സാറേ ? മരുമകൻ ഗൾഫിൽ പോയതിനാൽ ഇപ്പോ എന്റെ കൂടെയാണ് .ഓരോ കാര്യങ്ങൾ കണ്ടാൽ ഒരു മനസ്സമാധനവുമില്ല"  [ ചോദിച്ചത് അബദ്ധമായോ? നിർ...

ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്റെ ഭാര്യ ജീവിക്കുന്നത് ‘പാവങ്ങൾക്കൊപ്പമാണ്’

ഇമേജ്
ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്റെ ഭാര്യയായ ഒരാള്‍ക്ക് എന്തൊക്കെ ചെയ്യാനാവും? ഇഷ്ടംപോലെ ഷോപ്പിങ്, വിദേശ ടൂര്‍, ആഢംബര ജീവിതം... അതെ മെലിന്‍ഡയ്ക്കും ഇതൊക്കെയായി എവിടെയെങ്കിലും ഒതുങ്ങിക്കൂടി ജീവിക്കാമായിരുന്നു. എന്നാല്‍ ലോകത്തിനു മുഴുവന്‍ പ്രകാശമായി മാറാനാണ് തന്റെ നിയോഗമെന്ന് അവര്‍ തിരിച്ചറിഞ്ഞു. മുഴുവന്‍ സമയവും ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ വേണ്ടി അവര്‍ തന്റെ ജീവിതം മാറ്റിവച്ചു. ചെറിയ കാര്യമല്ല, അത്. മനസ്സിലെ നന്മ സുന്ദരമായ നിലാവുപോലെ മറ്റുള്ളവരിലേയ്ക്ക് ഒഴുക്കി വിടുകയെന്നത് ശ്രമകരം തന്നെയാണ്. യാദൃശ്ചികതകളിലൂടെ മൈക്രോസോഫ്റ്റ് മേധാവി ബിൽ ഗേറ്റ്‌സിന്റെ പ്രിയവധുവായി എത്തിയ മെലിന്‍ഡയ്ക്ക് ആ നന്മ ഒരിക്കലും കൈമോശം വന്നില്ല. തിരക്കേറിയ ലോകത്ത് ഏറ്റവും തിരക്കുള്ള ഈ ദമ്പതിമാര്‍ ചെയ്യുന്നത് ഭൂമിയിലെല്ലാവര്‍ക്കും മാതൃകയാണ്. കംപ്യൂട്ടറിനെ പ്രണയിച്ചു തുടങ്ങിയ കുട്ടിക്കാലം 1964 ഓഗസ്റ്റ് പതിനഞ്ചിന് ടെക്‌സാസിലെ ദല്ലാസിലായിരുന്നു മെലിന്‍ഡയുടെ ജനനം. ഏഴാംതരത്തില്‍ പഠിക്കുമ്പോള്‍ പഠനത്തില്‍ മിടുക്കിയായിരുന്ന മെലിന്‍ഡയെ ക്ലാസ് ടീച്ചര്‍ അഡ്വാന്‍സ്ഡ് മാത്ത്‌സിന്റെ ക്ലാസില്‍ ചേര്‍...

സല്യൂട്ട് ടീച്ചർ ; സർക്കാർ സ്കൂളിലെ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കാൻ സ്വർണ്ണം വിറ്റ അധ്യാപിക

ഇമേജ്
ജോലി സർക്കാർ സ്കൂളിലാണെങ്കിലും സ്വന്തം മക്കളെ ഏറ്റവും മുന്തിയ സ്കൂളിൽ പഠിപ്പിക്കുന്ന അധ്യാപകർ ഈ അധ്യാപികയുടെ കഥയറിയണം. പഠിപ്പിക്കുന്ന സ്കൂളിലെ കുറവുകൾ തിരിച്ചറിഞ്ഞ് അവിടെ പഠിക്കുന്ന കുഞ്ഞുങ്ങളുടെ നല്ല ഭാവിക്കുവേണ്ടി സ്വന്തം സ്വർണ്ണം വിറ്റാണ് ഈ അധ്യാപിക പണം കണ്ടെത്തിയത്. തമിഴ്നാട്ടിലെ വില്ലുപുരത്തെ സർക്കാർ സ്കൂളിലാണ് ഹൈടെക് ക്ലാസ്മുറിയൊരുക്കി അധ്യാപിക മാതൃകയായത്. അന്നപൂർണ്ണ മോഹൻ എന്ന അധ്യാപികയാണ് തന്റെ സ്കൂളിലെ കുഞ്ഞുങ്ങളെ മിടുക്കരാക്കാൻ അവർക്കുവേണ്ടി ഹൈടെക് ക്ലാസ്മുറിയൊരുക്കിയത്. സർക്കാർ‍ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങളില്ലെങ്കിൽ സർക്കാർ ഫണ്ട് അനുവദിക്കുന്നതുവരെ കാത്തിരിക്കുകയാണ് എല്ലാവരുടെയും പതിവ്. എന്നാൽ സർക്കാർ ആനുകൂല്യങ്ങൾ പ്രതീക്ഷിച്ചിരുന്നാൽ കുട്ടികളുടെ ഭാവി അവതാളത്തിലാകും എന്നു മനസ്സിലാക്കിയ അന്നപൂർണ്ണ തന്റെ പക്കലുണ്ടായിരുന്ന സ്വർണ്ണം വിറ്റ് സ്കൂളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹൈടെക് ക്ലാസ്മുറി പണിതു. മൂന്നാംക്ലാസിലെ ഇംഗ്ലീഷ് അധ്യാപികയായാണ് അന്നപൂർണ്ണ ഇവിടെയെത്തിയത്. എന്നാൽ കുട്ടികൾ ഇംഗ്ലീഷ് ഭാഷയിൽ വളരെ പിറകോട്ടാണെന്നു മനസ്സിലാക്കിയ അന്നപൂർണ്ണ പാഠഭാഗങ്ങൾ ചെറിയ ചെറിയ സ്...

തുരുമ്പ്‌ പിടിക്കാത്ത സൗഹൃദങ്ങൾ ഇനിയുണ്ടാവട്ടെ

ഇരുമ്പിനേക്കാളും വേഗത്തിൽ തുരുമ്പ്‌ പിടിക്കുന്ന ഒന്നാണിപ്പോൾ മാനുഷിക ബന്ധങ്ങൾ. ഒരു ചെറിയ ഇടവേളക്കുള്ളിൽ തന്നെ സൗഹൃദങ്ങളും തുരുമ്പിക്കാൻ തുടങ്ങിയിരിക്കുന്നു. കൂട്‌ വിട്ട്‌ കൂട്‌ മാറുന്ന പക്ഷികളെ  പോലെ ആളുകൾ ചാടി നടക്കുന്നു. ഒന്നിലും മനുഷ്യൻ സംതൃപ്തനല്ല,ആരിലും സന്തോഷിക്കാനാവുന്നില്ല. ഇന്നൊരാൾ നല്ലതെന്ന് തോന്നും,നാളെ മറ്റൊരാൾ. അങ്ങിനെ മാറിക്കൊണ്ടിരിക്കുന്നു സൗഹൃദങ്ങൾ. കഴിഞ്ഞ വർഷം നല്ല ചങ്ങാതിമാരായിരുന്നവർ ഇന്ന് കൂടെയുണ്ടോ,അല്ല നമ്മൾ അവർക്കൊപ്പമുണ്ടോ ❓ എത്ര എത്ര പുതിയ മുഖങ്ങൾ വന്നു. എത്ര വാഗ്ദാനങ്ങൾ, എത്ര കൂടിക്കാഴ്ച്ചകൾ.... പഴയതൊന്നും ആർക്കും വേണ്ടാതാവുന്നു. അത്‌ കുടുംബ ബന്ധങ്ങളിലും ആയി തുടങ്ങി. നിസ്സാര കാര്യത്തിന്‌ പിണങ്ങി പോവുന്നു. മിണ്ടാതിരിക്കുന്നു. വെറുപ്പ്‌ മനസ്സിൽ കൂട്ടി വെയ്ക്കുന്നു. അങ്ങനെ തീർക്കുന്നു നമ്മുടെ ദിവസങ്ങൾ. ഇനി എത്ര നാൾ ഇങ്ങനെ... ഒന്നേയുള്ളുവെങ്കിലും കൂടെയുണ്ടാവേണ്ടവർ ഇല്ലെങ്കിൽ വേദന തന്നെയാണ്‌. തെറ്റിദ്ധരിക്കുന്ന സൗഹൃദങ്ങൾ.. രക്തബന്ധങ്ങൾ. പറയാനുള്ളത്‌ കേൾക്കാൻ പോലും കൂട്ടാക്കാതെ വെട്ടൊന്ന് മുറി രണ്ടെന്ന വിധിക്കൽ. നാം മൂലവും മറ്റുള്ളവ...

പഴമയിൽ കണ്ടെത്തിയ പുതുമ

അപ്പനും അമ്മയും നാല് മക്കളും അടങ്ങുന്ന കുടുംബത്തിന് അനുയോജ്യമായ വീടാണ് 1992ൽ അപ്പച്ചൻ നിർമ്മിച്ചത്. മൂന്ന് ബെഡ് റൂമുകളും സിറ്റ്ഒൗട്ടും, സെൻട്രൽഹാളും ഉൗണുമുറിയും അടുക്കളയും വർക്ക് ഏരിയയും ഉൾപ്പെടുന്ന വീട്. കാലം പിന്നിട്ടതോടെ ആവശ്യങ്ങളും കൂടിവന്നു. മക്കളുടെ വിവാഹത്തോടെ പഴയകാല കൂട്ടുകുടുംബത്തിന്റെ രീതിയിൽ കുഞ്ഞുമുറികൾ കൂട്ടിച്ചേർത്ത് വീട് വിശാലമാക്കി. മക്കളെല്ലാം പറ്റാവുന്നത്ര കാലം ഒരുമിച്ച് തങ്ങളോടൊപ്പം വേണമെന്നായിരുന്നു അപ്പന്റേയും അമ്മയുടേയും ആഗ്രഹം. അപ്പനും അമ്മയും മൂന്ന് മക്കളും മരുമക്കളും (എല്ലാവരും അദ്ധ്യാപകർ) പേരക്കുട്ടികളും ആയി പതിമൂന്ന് പേർ വീട്ടിൽ നിറഞ്ഞതോടെ വീടിന്റെ ഘടനയിൽ വീണ്ടും മാറ്റം ആവശ്യമായി. ചില്ലറ മാറ്റങ്ങളിലൂടെ മുഴച്ചുപോയ വീടിനെ കാലത്തിനൊത്ത് മാറ്റിയെടുക്കാൻ തന്നെ തീരുമാനിച്ചു. വീട് മാറ്റത്തെക്കുറിച്ച് ആലോചിച്ചപ്പോൾ താഴെയുളള രണ്ട് അനുജൻമാരും തറവാടിനോട് ചേർന്ന് പുതിയ വീട് വെയ്ക്കാനുളള ആഗ്രഹം പ്രകടിപ്പിച്ചു. തറവാട് ഭംഗിയായി നിലനിർത്തേണ്ടത് എന്റെ ചുമതലയായി. അനിയൻമാരായ (റാഫി & സൈമൺ) രണ്ടുപേരും കണ്ടംപററിരീതിയിൽ പ്ളാൻ തയ്യാറാക്കിയപ്പോൾ എനിയ്ക്കും വീടിന്റെ രൂപഭാവങ്ങ...

🌹You are special

ഒരു ഗ്രാമത്തില്‍ പ്രായമേറിയ ഒരു മുത്തശ്ശി താമസിച്ചിരുന്നു. എന്നും വൈകുന്നേരം രണ്ടു കുടങ്ങളിലായി മുത്തശ്ശി കുളത്തില്‍ നിന്നും വെള്ളം ശേഖരിച്ച് വീട്ടിലേക്ക് യാത്രയാകും. പക്ഷേ രണ്ട് കുടങ്ങളില്‍ ഒന്നിന് ഓട്ടയുണ്ടായിരുന്നു. വീട്ടിലെത്തുമ്പോള്‍ ഓട്ടക്കുടത്തിലെ വെള്ളം പാതിയായി കുറയും. ഏകദേശം ഒരു വര്‍ഷം കടന്നു പോയി. ഓട്ടക്കുടത്തിന് തന്നെ കുറിച്ചോര്‍ത്ത് നാണക്കേട് തോന്നി. നല്ല കുടം ഓട്ടക്കുടത്തെ കളിയാക്കുവാനും തുടങ്ങി. കളിയാക്കലും, അപമാനവും  സഹിക്കാൻ വയ്യാതെ ഓട്ടക്കുടം വിഷമിച്ചു. തന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന തോന്നല്‍, സ്വയം വെറുക്കുന്ന അവസ്ഥയിലേക്ക് ഓട്ടക്കുടത്തെ എത്തിച്ചു. അവസാനം സഹികെട്ട് ഓട്ടക്കുടം മുത്തശ്ശിയോട് പറഞ്ഞു.... "ആര്‍ക്കും വേണ്ടാത്ത എന്നെ നശിപ്പിച്ചു കളഞ്ഞേക്കൂ" മുത്തശ്ശി പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു...... "ഞാന്‍ നിന്നെ ചുമന്ന വശത്തേക്ക് ഒന്നു നോക്കൂ" ഓട്ടക്കുടം അങ്ങോട്ട് നോക്കിയപ്പാള്‍ കണ്ട കാഴ്ച പൂത്തുലഞ്ഞു നില്‍ക്കുന്ന ചെടികളാണ്. മുത്തശ്ശി തുടര്‍ന്നു. "നിനക്ക് ഓട്ടയുണ്ടെന്ന് എനിക്കറിയാമായിരുന്നു" "അ...

അവരും ജീവിതാനുഭവങ്ങളിലൂടെ വളരട്ടെ

റിട്ടയർ ചെയ്ത ഒരു കോളേജ് അധ്യാപകനും പുതുതലമുറയിലെ ഒരു ബാങ്ക് ഉദ്യോഗസ്ഥനും അയൽക്കാരായിരുന്നു. ഇരുവരും മുറ്റത്തു ഒരേതരം മരം വച്ചുപിടിപ്പിച്ചു.ബാങ്ക് ഉദ്യോഗസ്ഥൻ ധാരാളം വളവും വെള്ളവും നൽകി മരത്തെ പോഷിപ്പിച്ചു, മരം തഴച്ചു വളർന്നു. അധ്യാപകൻ മരത്തെ സാധാരണ രീതിയിൽ വളർത്തി. ഒരു രാത്രിയിൽ കനത്ത മഴ പെയ്തു, കാറ്റ് വീശിയടിച്ചു.പിറ്റേന്ന് രാവിലെ നോക്കുമ്പോൾ ബാങ്ക് ഉദ്യോഗസ്ഥൻ പരിപാലിച്ച  മരം കടപുഴകി. എന്നാൽ അധ്യാപകൻ  വളർത്തിയ മരം കാറ്റും മഴയും അതിജീവിച്ചു. ബാങ്ക് ഉദ്യോഗസ്ഥൻ ചോദിച്ചു "ഞാൻ എത്ര നന്നായാണ് മരത്തെ നോക്കിയത്, താങ്കൾ വളരെ സാധാരണയായി വളർത്തി, എന്നിട്ടും എന്റെ മരം വേരോടെ പിഴുതെറിയപ്പെട്ടു, താങ്കളുടെ മരം തല ഉയർത്തി നിൽക്കുന്നു. ഇത് എങ്ങനെ സംഭവിച്ചു?" അധ്യാപകൻ മറുപടി പറഞ്ഞു "താങ്കൾ മരത്തിനു ധാരാളം വെള്ളവും വളവും നൽകി, മരത്തിനു ഒന്നും അന്വേഷിക്കേണ്ടി വന്നില്ല. ഞാൻ മരത്തിനു അത്യാവശ്യമായവ മാത്രം നൽകി, ബാക്കി വേണ്ടവ മരത്തിന്റെ വേരുകൾ അന്വേഷിച്ചു കണ്ടെത്തി, അങ്ങനെ മരത്തിന്റെ വേരുകൾ ഭൂമിയുടെ ആഴത്തിലും പരപ്പിലും പടർന്നു പിടിച്ചു, സ്വന്തം നില ഭദ്രമാക്കി. താങ്കളുടെ മരം തഴച്ചു വളർന്നെ...