പോസ്റ്റുകള്‍

വായനാദിനം -ജൂൺ 19

ഇമേജ്
നാനോ കഥകളിലേയ്ക്കും ഹൈക്കു കവിതകളിലേയ്ക്കും ഫോര്‍വേര്‍ഡ്‌ മെസേജുകളിലേയ്ക്കും വായന ചുരുങ്ങിയിരിക്കുന്നു. പുസ്തകം വിലകൊടുത്ത് വാങ്ങുന്നവരുടെ എണ്ണം നന്നേ കുറയുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് നമ്മള്‍ വായനദിനം ആഘോഷിക്കുന്നത്. വിശപ്പുകൊണ്ട് ഇരുട്ടുകയറിയ കണ്ണുകളില്‍ വായനശാലയില്‍ നിന്ന് വായിച്ച പുസ്തകങ്ങള്‍ വെളിച്ചം പകര്‍ന്നിരുന്നു എന്ന് പറഞ്ഞാല്‍ പുതുതലമുറയ്ക്ക് അത് വിശ്വസിക്കാനാവാത്ത ചരിത്രമാണ് .എങ്കിലും വായനയെ വിട്ടു പിരിയാന്‍ നമുക്കാവില്ല .വീണ്ടും ഒരു വായനാ ദിനം കൂടി ഏവര്‍ക്കും വായനാ ദിനാശംസകള്‍. Downloads Details വായനാദിനം പ്രതിജ്ഞ Download വായനാദിനത്തെക്കുറിച്ചുള്ള ആഡിയോ (സ്കൂള്‍ അസംബ്ലിയില്‍  കേള്‍പ്പിക്കാം) Play&Download വായനാവാരം സ്കൂളില്‍ സംഘടിപ്പിക്കാവുന്ന  പ്രവര്‍ത്തനങ്ങള്‍ Download വായനപ്പാട്ട് Download പി.എന്‍ പണിക്കര്‍  വായനയുടെ വളർത്തച്ഛൻ  Download വായനാദിനം  ക്വിസ്-ഭാഗം I Download വായനാദിനം  ക്വിസ്-ഭാഗം II Download

ഭാഷാപഠനം സുഗമമാക്കാന്‍ മലയാളം സര്‍വകലാശാലയുടെ മലയാള പാഠം പദ്ധതി.

മലയാള പഠനം അനായാസവും രസകരവുമാക്കുന്നതിന് മലയാള സര്‍വകലാശാല തയ്യാറാക്കിയ മലയാള പാഠം പദ്ധതി പ്രവര്‍ത്തനക്ഷമമായതായി വൈസ്ചാന്‍സലര്‍ കെ. ജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്റര്‍നെറ്റ്, മൊബൈല്‍ഫോണ്‍, ടാബ് എന്നിവയിലൂടെ അക്ഷരമാലയും വാക്കുകളും വാക്യങ്ങളും പഠിക്കാനുതകുന്ന ആപ്പുകള്‍ പദ്ധതിയുടെ ഭാഗമായി സൗജന്യമായി ലഭ്യമാകും. കളികളിലൂടെയും കുട്ടികളില്‍ കൗതുകം വര്‍ദ്ധിപ്പിച്ചും മലയാളം പഠിപ്പിക്കുന്ന വിധത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. അക്ഷരകേളി, പദകേളി, സ്‌കൂള്‍ നിഘണ്ടു, ഇ കോപ്പിബുക്ക് എന്നിവയിലൂടെയാണ് പഠനം.  സ്‌കൂളുകളില്‍ മലയാള പഠനം സാധ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം സര്‍വകലാശാല ഒരുക്കുന്ന ഓണ്‍ലൈന്‍ മലയാള ഭാഷാ നിഘണ്ടു ഓഗസ്‌റ്റോടെ തയ്യാറാവും. ജനങ്ങള്‍ക്ക് പുതിയ വാക്കുകള്‍ നിഘണ്ടുവിലേക്ക് നിര്‍ദ്ദേശിക്കുന്നതിനുള്ള സംവിധാനവുമുണ്ടാവും. ഈ വാക്കുകള്‍ പരിശോധിച്ച ശേഷം ഉള്‍പ്പെടുത്തും. ഭാഷാ സാഹിത്യ രംഗത്ത് സംഭാവനകള്‍ നല്‍കിയ എ. ആര്‍. രാജരാജവര്‍മ്മ, എഴുത്തച്ഛന്‍ എന്നിവരുടെയും മിഷ...

വെറ്ററിനറി കോഴ്‌സുകള്‍ക്ക്‌ അപേക്ഷ ജൂലായ് 24 വരെ

ഇമേജ്
വെ റ്ററിനറി സർവകലാശാല 2017-18 വർഷത്തേക്കുള്ള ബിരുദ, ബിരുദാനന്തര, ഡോക്ടറൽ, ഡിപ്ലോമ, വിദൂര വിദ്യാഭ്യാസ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദകോഴ്‌സുകൾ: ബി.വി.എസ്.സി. ആൻഡ്‌ എ.എച്ച്., ബി.ടെക് ഡെയറി ടെക്‌നോളജി, ബി.ടെക് ഫുഡ് ടെക്‌നോളജി, ബി.എസ്‌സി. പൗൾട്രി പ്രൊഡക്ഷൻ ആൻഡ്‌ ബിസിനസ് മാനേജ്‌മെന്റ്. ഡിപ്ലോമ: ഡെയറി സയൻസ്, പൗൾട്രി സയൻസ്, ലാബോറട്ടറി സാങ്കേതികവിദ്യ, ഫീഡ് ടെക്‌നോളജി. പ്രവേശനം:  ബി.വി.എസ്.സി. ആൻഡ്‌ എ.എച്ച്. (B.VSc&AH) കോഴ്‌സിന് സെലക്ഷൻ നീറ്റ് റാങ്ക് ലിസ്റ്റിൽനിന്ന്‌ പ്രവേശനപരീക്ഷാ കമ്മിഷണർ, വെറ്ററിനറി കൗൺസിൽ ഇന്ത്യ വഴിയാണ്. ബി.ടെക് ഡെയറി ടെക്‌നോളജി, ഫുഡ്‌ടെക്‌നോളജി എന്നിവയ്ക്ക് സംസ്ഥാന പ്രവേശനപരീക്ഷാ കമ്മിഷണർ നടത്തിയ എൻജിനീയറിങ് പ്രവേശനപരീക്ഷ, ഇന്ത്യൻ കാർഷികഗവേഷണ കൗൺസിലിന്റെ പരീക്ഷ എന്നിവയിലൂടെയാണ്. മൂന്നുവർഷത്തെ ബി.എസ്‌സി. പൗൾട്രി പ്രൊഡക്ഷൻ ആൻഡ്‌ ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സിനും ഡെയറി സയൻസ്, പൗൾട്രി സയൻസ്, ലാബോറട്ടറി സാങ്കേതികവിദ്യ, ഫീഡ് ടെക്‌നോളജി എന്നീ ഡിപ്ലോമ കോഴ്‌സുകൾക്കും സർവകലാശാല പ്രത്യേകം പ്രവേശനപരീക്ഷ നടത്തും. യോഗ്യത: പ്ലസ്ടു./ വി.എച്ച്.എസ്.സി.യിൽ ബയോളജി...

മാതാപിതാക്കൾ ശ്രദ്ധിക്കുക:

മാതാപിതാക്കൾ ശ്രദ്ധിക്കുക: വൃദ്ധസദനങ്ങളിലേക്ക് നിങ്ങളെ നയിക്കന്നത് നിങ്ങൾ തന്നെയാണ് ' ഒരു രോഗിയെ സന്ദർശിക്കുവാന്‍ ആശുപത്രിയിൽ ചെന്നപ്പോൾ, രോഗിക്ക് ചുറ്റും ബന്ധുക്കൾ കൂടി നിൽക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് ഒരു മകൻ ഭാര്യയും മൂന്ന് കുട്ടികളുമായി ഓടിക്കിതച്ച് എത്തുന്നത്, വന്ന ഉടനെ തന്നെ രോഗിണിയായ തന്റെ അമ്മയോട് അസുഖത്തെക്കുറിച്ച് ചോദിക്കുന്നതിനിടയ്ക്ക് ബന്ധുക്കളിൽ ഒരാള്‍ ചോദിച്ചു, കുട്ടികളെ സ്കൂളിൽ പറഞ്ഞയച്ചില്ലെയെന്ന്. അതിന് അയാൾ പറഞ്ഞ ഈ മറുപടി ഒരോ മാതാപിതാക്കളെയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. ” ഈ കട്ടിലിൽ കിടക്കുന്നത് എന്റെ അമ്മയാണ്, അതായത് ഇവരുടെ അച്ചമ്മ. എന്റെ മക്കളുടെ ഒരു ദിവസത്തെ പഠനത്തെക്കാൾ, എന്റെ ജോലിയെക്കാൾ, എന്റെ എല്ലാ സമ്പാദ്യത്തേക്കാളും എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്നെ പെറ്റു വളർത്തിയ മാതാവാണ്. എന്ന അറിവ് ഇവർക്ക് നൽകുന്നതിനേക്കാൾ എന്ത് വലിയ പഠനമാണ് ഞാനിവർക്ക് നൽകേണ്ടത്? “. ഈ വാക്കുകൾക്ക് മുന്നിൽ തലകുനിക്കുകയല്ലാതെ ചോദിച്ചവർക്ക് മറുപടിയുണ്ടായില്ല. ശരിയാണ് ,മാതാപിതാക്കളോ ഉറ്റബന്ധുക്കളോ രോഗിയായൽ അവർക്ക് ചികിത്സ നൽകുന്നതിനേക്കാൾ ധൃതി രാവിലെ തന്നെ കുട്ടികളെ സ...

Kerala School IT Fest Mannual

എൽപി യുപി ഹൈസ്കൂൾ ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി തുടങ്ങിയ എല്ലാ വിഭാഗങ്ങൾക്കും 2010 മുതൽ ബാധകം

'ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു' എന്ന് നിങ്ങളുടെ കുട്ടി പറയുമ്പോള്‍

ഇമേജ്
അന്യരിൽനിന്ന് മാത്രമല്ല, സ്വന്തം കുടുംബത്തിൽനിന്നുള്ളവരിൽ നിന്നു വരെ കുട്ടികൾ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്ന കാലമാണിത്. പലപ്പോഴും കുട്ടികൾ ഇത്തരത്തിലുള്ള പീഡനം നിശ്ശബ്ദമായി സഹിക്കുകയാണ് പതിവ്. സ്വന്തം അനുഭവം എങ്ങനെ പറയണം എന്നുപോലും പലപ്പോഴും അവർക്ക് അറിയില്ല. അപ്പോൾ എന്താണ് മാതാപിതാക്കൾ ചെയ്യേണ്ടത്? അ മിതമായ ഉത്കണ്ഠയും ആത്മഹത്യാപ്രവണതയുമായിരുന്നു ആ രഹസ്യം അവന് നൽകിയത്. മദ്യവും മയക്കുമരുന്നും നൽകുന്ന സുഷുപ്തിയിൽ അഭയം തേടാൻ അത് അവനെ പ്രേരിപ്പിച്ചു. തന്നെ ദുർബലനാക്കുന്ന ആ രഹസ്യവും പേറി ഇരുപത്തഞ്ചോളം വർഷം അവൻ ജീവിച്ചു. ആ രഹസ്യം ആരോടെങ്കിലും പറയുമ്പോഴുണ്ടാകുന്ന നാണക്കേടിനെയും അത് സൃഷ്ടിക്കുന്ന വേദനയെയും അവൻ ഭയന്നു. എന്നാൽ നാണക്കേട് സൃഷ്ടിക്കുന്ന വേദനയെക്കാൾ വലുതാണ് താൻ ഇപ്പോൾ അനുഭവിക്കുന്നതെന്ന് പിന്നീട് അവൻ തിരിച്ചറിഞ്ഞു. "കണ്ണാടിയിൽ തെളിയുന്ന സ്വന്തം പ്രതിബിംബത്തെ പോലും നേരിടാൻ കഴിയാത്ത അവസ്ഥയിലേക്ക് ഞാനെത്തി. ഇരുട്ടത്താണ്‌ ഞാൻ പല്ലുതേച്ചിരുന്നത്. എല്ലാത്തിനും ഞാൻ കുറ്റപ്പെടുത്തിയത് എന്നെത്തന്നെയായിരുന്നു" -അവൻ പറയുന്നു. ഒരു കുടുംബസുഹ...

E-Filing of Income Tax Returns 2017-2018

ഇമേജ്
2016-17 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി കണക്കാക്കി നാം ഇതിനോടകം മുഴുവനായും അടച്ചു കാണും. എന്നാല്‍ ഇതോടു കൂടി നമ്മുടെ ബാധ്യത അവസാനിക്കുന്നില്ല. നമ്മുടെ വരുമാനത്തിന്‍റെ വിവരങ്ങള്‍ ആദായ നികുതി വകുപ്പിലേക്ക് റിട്ടേണ്‍ ആയി സമര്‍പ്പിക്കേണ്ടതുണ്ട്. 2016-17 സാമ്പത്തിക വര്‍ഷത്തിലെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി  ജൂലൈ 31 ആണ് ആരൊക്കെ റിട്ടേണ്‍ സമര്‍പ്പിക്കണം...? ഒരു സാധാരണ വ്യക്തി തന്റെ ഡിഡക്ഷനുകള്‍ക്ക് മുമ്പുള്ള വരുമാനം 2.5 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ റിട്ടേണ്‍ സമര്‍പ്പിക്കണം. സീനിയര്‍ സിറ്റിസനാണെങ്കില്‍ ഈ പരിധി  3,00,000 രൂപയും സൂപ്പര്‍ സീനിയര്‍ സിറ്റിസണാണെങ്കില്‍ 5,00,000 രൂപയുമാകുന്നു. ആവശ്യത്തിലധികം നികുതിയടച്ചത് കാരണം റീഫണ്ട് അവകാശപ്പെടുന്നവര്‍ അവരുടെ വരുമാനം  നികുതി വിധേയ വരുമാനത്തെക്കാള്‍ കുറവാണെങ്കിലും റിട്ടേണ്‍ സമര്‍പ്പിക്കണം. ഹൗസിംഗ് ലോണെടുത്തവര്‍ അതിന്‍റെ പലിശ Income from House Property എന്ന തലക്കെട്ടില്‍ നഷ്ടമായി അവകാശപ്പെടുന്നത് കൊണ്ട് അത്തരക്കാര്‍ വരുമാനം നികുതി വിധേയ വരുമാനത്തിന് താഴെയാണെങ്കിലും റിട്ടേണ്‍ സമര്‍പ്പിക്കണം. റിട്ടേണ്‍ ഫ...