പോസ്റ്റുകള്‍

How to refund revaluation fee of Higher secondary exam ?

ഇമേജ്
Higher secondary students applying for revaluation should be aware of certain things regarding change of marks, getting new certificate and repayment of the fee paid towards revaluation. When the difference of marks is 5% or more of the total score, the students would get their marks changed after revaluation. (for subjects with practical exam it should be 3 or more marks and for other subjects it is 4 or more marks). Such students should submit their old mark list to the principal of the institution for getting a new one with their changed marks. The School Principal would forward the old mark list with a covering letter to the Directorate(within one month after the publication of result) and make available the new mark list from there. It is to be noted that in the revaluation of Biology subject, even if the student gets 3 or more difference in marks in Botany and Zoology together or separately, the changed marks would be rewarded. The conditions under which fee is refunde...

ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ എട്ടാംക്ലാസുവരെ എല്ലാവര്‍ക്കും സൗജന്യം.

ഇമേജ്
സൗജന്യ പഠനമൊരുക്കുന്നതാണ് കേന്ദ്രസര്‍ക്കാരിനുകീഴിലുള്ള ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍. എട്ടാംക്ലാസുവരെ എല്ലാവര്‍ക്കും സൗജന്യം.  ആറാംക്ലാസ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.ഒരു സ്‌കൂളിലെ 75 ശതമാനം സീറ്റും ആ ജില്ലയിലെ ഗ്രാമീണമേഖലയിലെ വിദ്യാര്‍ഥികള്‍ക്കായി മാറ്റിവെച്ചിരിക്കുന്നു. പെണ്‍കുട്ടികള്‍, പട്ടികവിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ എന്നിവര്‍ക്കെല്ലാം ഫീസില്ലാതെ 12ാം ക്ലാസുവരെ പഠിക്കാം. ബോര്‍ഡിങ്, ലോഡ്ജിങ്, യൂണിഫോം, പാഠപുസ്തകം എന്നിവയും സൗജന്യമാണ്. മറ്റുവിഭാഗക്കാര്‍ക്കും എട്ടാംക്ലാസുവരെ സൗജന്യമായി പഠിക്കാം. എന്നാല്‍, ഒമ്പതുമുതല്‍ 12 വരെ ക്ലാസുകളിലേക്ക് അവര്‍ പ്രതിമാസം 600 രൂപ ഫീസ് നല്‍കണം. വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹതയുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍ മാസം 1500 രൂപ ഫീസ് നല്‍കണം. എട്ടുവരെയുള്ള ക്‌ളാസുകളിലെ പഠനം മാതൃഭാഷയിലോ പ്രാദേശികഭാഷയിലോ ആയിരിക്കും. അതിനുശേഷം കണക്കിനും സയന്‍സിനും ഇംഗ്‌ളീഷും സോഷ്യല്‍ സയന്‍സിന് ഹിന്ദിയുമായിരിക്കും മാധ്യമം. റെസിഡന്‍ഷ്യല്‍ സ്‌കൂള്‍: കേരളത്തില്‍ 14 ജവഹര്‍ നവോദയ വിദ്യാലയങ്ങളുണ്ട്. ചെന്നിത്തല, വടകര, നേര്യ...

ഒല്ലൂർ വൈലോപ്പിള്ളി സ്കൂളിൽ ജൈവ വൈവിധ്യ ഉദ്യാനം.

ഇമേജ്
സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഹരിതഭവനം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 307 ഹയർ സെക്കൻഡറി സ്കൂളുകളിൽ എൻഎസ്എസിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന ജൈവ വൈവിധ്യ ഉദ്യാനങ്ങളിൽ ഒന്നാണു വൈലോപ്പിള്ളി സ്കൂളിൽ ഒരുക്കിയത്. സംസ്ഥാനത്തെ മറ്റു സ്കൂളുകൾക്കു മാതൃകയായി വൈലോപ്പിള്ളി സർക്കാർ സ്കൂളിൽ 200 സസ്യങ്ങൾ അടങ്ങിയ ഔഷധ ഉദ്യാനമാണ് ഒരുക്കിയിട്ടുള്ളത്. ശലഭോദ്യാനം, നക്ഷത്രവനം, ഔഷധത്തോട്ടം, കരനെൽകൃഷി, പച്ചക്കറി കൃഷി എന്നിവയടങ്ങിയതാണു ജൈവ വൈവിധ്യ ഉദ്യാനം. . സ്കൂളിനു മുന്നിലായി വിവിധ പൂച്ചെടികൾ കൊണ്ടു ശലഭോദ്യാനവും ഒരുക്കി. സ്കൂൾ ഗ്രൗണ്ടിനോടു ചേർന്നു 50 സെന്റ് ഭൂമിയിലാണു കരനെൽകൃഷി ഒരുക്കിയിട്ടുള്ളത്. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എൻ.വി.വിജന, പ്രോഗ്രാം ഓഫിസർ കൊനിമ, കൗൺസിലർ സി.പി.പോളി, വൊളന്റിയർ സെക്രട്ടറി ബാജിയോ ബേബി, പിടിഎ ഭാരവാഹികളായ പി.കെ.പീതാംബരൻ, ജയ സണ്ണി, ടി.സി.ബെന്നി, സ്റ്റാഫ് സെക്രട്ടറി എൻ.രമേഷ്, വിഎച്ച്എസ്‌സി അധ്യാപകർ, പിടിഎ എക്സിക്യുട്ടീവ് അംഗങ്ങൾ എന്നിവരാണ് ഉദ്യാന നിർമാണത്തിനു നേതൃത്വം നൽകിയത്.

Kerala School Kalolsavam -2017

ഇമേജ്
കേരളത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള കലകളെ ഒരേ വേദിയില്‍ സംഗമിപ്പിക്കുവാനും വിവിധ തലങ്ങളിലൂടെതെരഞ്ഞെടുക്കപ്പെട്ടു വരുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെപങ്കെടുക്കാനുള്ള അവസരമൊരുക്കാനും ആസ്വദിക്കാനും കലോത്സവംവഴി സാധിക്കുന്നു. വിജയങ്ങള്‍ക്കും ഗ്രേഡുകള്‍ക്കും സമ്മാനത്തുകകള്‍ക്കുമപ്പുറം വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തവും അതുവഴി അവര്‍ക്കു ലഭിക്കുന്ന മാനസികോല്ലാസവുംകലാഭിമുഖ്യവും ഉറപ്പുവരുത്തുക എന്നുള്ളതാണു കലോത്സവങ്ങള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്.അനാരോഗ്യകരമായബാഹ്യഇടപെടലുകളുംഅമിതാഡംബരങ്ങളുംഗ്രേസ്മാര്‍ക്കിന്‍റെആകര്‍ഷണീയതയുംരക്ഷാകര്‍ത്താക്കളുടെവികലമായഉത്കണ്ഠകളുംധനദുര്‍വിനിയോഗവുമെല്ലാംകലോത്സവത്തെക്കുറിച്ചുള്ളവിപരീതചിന്തകള്‍ക്കുകാരണമായി ത്തീര്‍ന്നിരിക്കുകയാണ്.ഈ സാഹചര്യത്തില്‍ നടത്തിപ്പിനെസംബന്ധിച്ചൊരു വീണ്ടുവിചാരം അനിവാര്യമായിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് മാനുവല്‍ പരിഷ്കരണം യാഥാര്‍ത്ഥ്യമാകുന്നത്. പൊതുനിര്‍ദ്ദേശങ്ങള്‍ പൊതുവിദ്യാഭ്യാസവകുപ്പിന്‍റെ കീഴില്‍ വരുന്ന സംസ്ഥാനത്തെ ഗവണ്‍മെന്‍റ്/എയ്ഡഡ്/അണ്‍എയ്ഡഡ് (അംഗീകൃതം) സ്കൂളുകളിലെ എല്‍.പി., യു.പി, ഹൈസ്കൂള്‍,ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയ...

റിലയൻസ് ഇൻഡസ്ട്രീസ്

ഇമേജ്
യെമനിൽ ജോലി ചെയ്തിരുന്ന ധീരു ഭായ് അംബാനി തുർക്കിയിൽ ജീവിച്ചിരുന്ന തന്റെ ബന്ധത്തിലുള്ള ചമ്പക്ക് ലാൽ ദമാനിയുമായി ചേർന്ന് മാജിൻ എന്ന പേരിൽ ഒരു കമ്പനി തുടങ്ങി. യമനിലേക്ക് സുഗന്ധ വ്യഞ്ജനങ്ങൾ കയറ്റി അയക്കുകയും, പോളിയെസ്റ്റർ യാൺ ഇറക്കുമതി ചെയ്യുകയുമായിരുന്നു ഈ കമ്പനിയുടെ ബിസിനെസ്സ്. ദമാണിയുടെ അഭിപ്രായത്തിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത പോളിയെസ്റ്റർ യാൺ വിറ്റു കിട്ടുന്ന ലാഭം പെട്ടെന്ന് എടുക്കണം, അംബാനിക്ക് കുറച്ചു കാലം റിസ്ക്ക് എടുത്ത് സ്റ്റോർ ചെയ്തു വെച്ച് വില കൂടിയെങ്കിൽ അപ്പോൾ വിൽക്കണം. ഈ തർക്കത്തിൽ 1965 ഇൽ ദമാനി അംബാനിയുമായുള്ള ബിസിനെസ്സ് പാട്നർഷിപ്പ് നിർത്തലാക്കി. 1966 ഇൽ അംബാനി സ്വന്തമായി റിലയൻസ് ഇൻഡസ്ട്രീസ് ആരംഭിച്ചു. ഇന്ന് 1.40 ലക്ഷം ആൾക്കാർ റിലയൻസ് ഇൻഡസ്ട്രീസിൽ നേരിട്ട് ജോലി ചെയ്യുന്നുണ്ട്, അതോടൊപ്പം കോൺട്രാക്ടിൽ ജോലി ചെയ്യുന്നവർ വേറെയുണ്ട്. ഇന്ത്യയുടെ 3% ജിഡിപി യും കേന്ദ്ര സർക്കാരിന് കിട്ടുന്ന നികുതിയുടെ 5% റിലയൻസ് ഇൻഡസ്ട്രീസിന്റെ വകയാണ്. ആദ്യ കാലങ്ങളിൽ പോളിയെസ്റ്റർ യാൺ ഇറക്കുമതി നടത്തി വിൽപ്പന ആയിരുന്നെങ്കിൽ പിന്നീട് അതിൽ നിന്നും തുണി ഉൽപ്പാദിപ്പിച്ചു വിമൽ എന്ന ബ്രാൻഡ് തുടങ്ങ...

പിഎച്ച്.ഡി. വരെ സ്‌കോളര്‍ഷിപ്പോടെ പഠിക്കാം

ഇമേജ്
11, 12 ക്ലാസുകളിലെ പഠനത്തിന് പ്രതിമാസം 1250 രൂപയും ബിരുദ, ബിരുദാനന്തരതല പഠനത്തിന് 2000 രൂപയും ലഭിക്കും യു.ജി.സി. വ്യവസ്ഥകള്‍ പ്രകാരമായിരിക്കും പിഎച്ച്.ഡി തലത്തില്‍ സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. പ തിനൊന്നാം ക്ലാസ് മുതല്‍ ഡോക്ടറല്‍തലം വരെ സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരമൊരുക്കുന്ന നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷയുടെ (NTSE) ആദ്യഘട്ടം നവംബര്‍ അഞ്ച് ഞായറാഴ്ച നടക്കും. യോഗ്യതനേടുന്നവര്‍ക്കുള്ള രണ്ടാംഘട്ട പരീക്ഷ എന്‍.സി.ഇ.ആര്‍.ടി. 2018 മെയ് 13 നും നടത്തും. ആകെ 1000 സ്‌കോളര്‍ഷിപ്പാണ് ഓരോവര്‍ഷവും നല്‍കുക. 11, 12 ക്ലാസുകളിലെ പഠനത്തിന് പ്രതിമാസം 1250 രൂപയും ബിരുദ, ബിരുദാനന്തരതല പഠനത്തിന് 2000 രൂപയും ലഭിക്കും യു.ജി.സി. വ്യവസ്ഥകള്‍ പ്രകാരമായിരിക്കും പിഎച്ച്.ഡി തലത്തില്‍ സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. യോഗ്യത: കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത സ്‌കൂളിലോ കേന്ദ്രീയ/നവോദയ വിദ്യാലയത്തിലോ 201718 ല്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരിക്കണം. ഓപ്പണ്‍ ഡിസ്റ്റന്‍ഡ് ലേണിങ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത് പത്താം ക്ലാസ് പരീക്ഷ ആദ്യമായി എഴുതാന്‍ പോകുന്ന 18 വയസ്സില്‍ താഴെയുള്ളവര്‍ക്കും അപേക്ഷിക്കാം. 201...

സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ഇമേജ്
2017 മാര്‍ച്ചില്‍ ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ പാസായ വിദ്യാര്‍ത്ഥികള്‍ക്ക് 2017-18 വര്‍ഷത്തെ സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പിന് www.scholarships.gov.in മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം.  ഒക്ടോബര്‍ 31 നകം അപേക്ഷിക്കണം. സയന്‍സ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ഇരുപത് ശതമാനം വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാവുന്നത്. മൊത്തം സ്‌കോളര്‍ഷിപ്പിന്റെ 27 ശതമാനം ഒ.ബി.സി വിഭാഗത്തിനും, 15 ശതമാനം എസ്.സി വിഭാഗത്തിനും 7.5 ശതമാനം എസ്.റ്റി വിഭാഗത്തിനും നീക്കിവച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിലും മൂന്ന് ശതമാനം സ്‌കോളര്‍ഷിപ്പുകള്‍ ഭിന്നശേഷിയുള്ളവര്‍ക്ക് നല്‍കും. അഞ്ച് വര്‍ഷമാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. ആദ്യത്തെ മൂന്ന് വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം പതിനായിരം രൂപയും അവസാന രണ്ട് വര്‍ഷം ഇരുപതിനായിരം രൂപയുമാണ് ലഭിക്കുക. പ്രായം 18 നും 25 നും മധ്യേയായിരിക്കണം. രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ www.collegiateedu.kerala.gov.in, www.dcescholarship.gov.in എന്നിവയില്‍ ലഭിക്കും. cetnralsectorsc...