പോസ്റ്റുകള്‍

സംസ്ഥാന സ്കൂള്‍ കലോത്സവം : അപൂര്‍വ പ്രദര്‍ശനകേന്ദ്രം ഒരുങ്ങുന്നു..

സംസ്ഥാന സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ പ്രധാനവേദിക്കരികില്‍ ഒരുക്കുന്നത് അപൂര്‍വ പ്രദര്‍ശനകേന്ദ്രം.  10,000 ചതുരശ്ര അടിവലിപ്പത്തില്‍ തയ്യാറാക്കുന്ന പന്തലില്‍ വിദ്യാഭ്യാസം, സാഹിത്യം, സംഗീതം, ചിത്രകല, പരിസ്ഥിതി, കൃഷി തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കിയുള്ള ചിത്രങ്ങളും ശില്‍പ്പങ്ങളും ഉല്‍പ്പന്നങ്ങളും മറ്റുമാണ് പ്രദര്‍ശിപ്പിക്കുക. മനോരമ, മാതൃഭൂമി തുടങ്ങിയ മുഖ്യധാരാ മാധ്യമങ്ങളും അവരുടെ ചരിത്ര ശേഖരത്തിലുള്ള അപൂർവ്വ ചിത്രങ്ങൾ എക്സിബിഷനില്‍ പ്രദർശിപ്പിക്കും. പോലീസ്,  എക്സൈസ് എന്നീ വകുപ്പുകൾക്ക്  പ്രത്യേക സ്റ്റാളുകളുണ്ടാകും. വിദ്യാര്‍ഥിനികള്‍ക്ക് സ്വയപ്രതിരോധന മാർഗങ്ങൾ   അഭ്യസിപ്പിക്കുന്നതിന് വനിതാ പൊലീസിന്റെ പ്രത്യേക ടീം പ്രദർശന പന്തലിലുണ്ടാവും. കൃഷിവകുപ്പിന്റെ പച്ചക്കറിത്തോട്ടവും, കേരളത്തിന്റെ കൃഷി പ്രത്യേകതകളും മറ്റു നേട്ടങ്ങളുടെ   പ്രദര്‍ശനവുമാണ് എക്സിബിഷനിലെ മറ്റൊരു പ്രധാന ആകര്‍ഷണം. പ്രദശനത്തിനൊപ്പം ഹൈസ്കൂൾ കുട്ടികൾക്കായി ചിത്രരചനാ മത്സരവും ഉപന്യാസരചനാ മത്സരവും ഉണ്ടാവും.  താല്...

6 documents to link with Aadhaar card before deadli

ഇമേജ്
The Government of India has directed citizens to link their Aadhaar number with various key documents and services to continue using them. The deadlines for seeding Aadhaar with various documents will end soon, so if you haven’t done it yet, it’s time to do so. Here’s a list of documents which you need to link with Aadhaar and the process of doing so:  1) Aadhaar-PAN linking The deadline for Aadhaar PAN linking is December 31, 2017. However, the government is thinking to extend this deadline to March 31, 2018. Here’s the step by step guide to link your Aadhaar with PAN .  2) Aadhaar-Mobile number linking The deadline for linking your Aadhaar number with the mobile number or SIM will end on February 6, 2018. You can link your Aadhaar with SIM card by visiting the store or service centre of your mobile service provider or call their customer service.Aadhaar-SIM linking step-by-step guide . 3) Aadhaar-Bank account linking Aadhaar-Bank account linking can be done ...

നിങ്ങളുടെ സ്മാർട്ട്ഫോൺ മികച്ചതാണോ? ഓൺലൈൻ വഴി അറിയാനൊരു എളുപ്പവഴി

ഇമേജ്
 കൈയ്യിലുള്ള സ്മാർട്ട്ഫോൺ അത്ര നല്ലതാണോ? പുതിയ ഫോണുകൾ വാങ്ങുന്ന പലർക്കും തോന്നാറുള്ള സംശയമാണ്. നമ്മുടെ സ്മാർട്ഫോണുകളെ കുറിച്ചുള്ള വിവരങ്ങളറിയാൻ സാധാരണ എല്ലാവരും സെറ്റിംഗ്സിൽ പോയി എബൗട്ട് ഡിവൈസ് എടുത്തു പരിശോധിക്കാറുണ്ട്. എന്നാൽ ഒരു വെബ്സൈറ്റിന്റെ സഹായത്തോടെ മികച്ച രീതിയിൽ ഫോണിന്റെ എല്ലാ കാര്യങ്ങൾ അറിയാനാകും. ആദ്യമായി നിങ്ങളുടെ ഫോണിന്റെ ഐഎംഇഐ (ഇന്റർനാഷണൽ മൊബൈൽ എന്റർപ്രൈസസ് ഐഡന്റിറ്റി) നമ്പർ കണ്ടുപിടിക്കുക. *#06# ഡയൽ ചെയ്താൽ 15 അക്ക നമ്പർ ലഭിക്കും. തുടർന്ന് ഇനി നിങ്ങളുടെ മൊബൈൽ ഫോൺ /കംപ്യൂട്ടർ ബ്രൗസറിൽ www.imei.info എന്നു ടൈപ്പ് ചെയ്യുക. തുടർന്ന് വരുന്ന പേജിൽ enter imei എന്ന സ്ഥലത്ത് imei ടൈപ്പ് ചെയ്യുക. 'check' എന്നതിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഫോൺ നിർമിച്ചതെന്ന് തുടങ്ങിയുള്ള എല്ലാ വിവരങ്ങളും ഈ വെബ്സൈറ്റിൽ ലഭിക്കും. മൊബൈൽ ഫോണുകളുമായി ബന്ധപ്പെട്ട പല സേവനങ്ങളും ഈ വെബ്സൈറ്റില്‌‍ ലഭ്യമാണ്.  ഷിബു തമ്പിക്കുട്ടി  

അഷ്ടമിയെ മടിയിലിരുത്തി ഭാഗ്യം തേടുന്നു, കാഴ്ചയില്ലാത്ത അച്ഛന്‍

ഇമേജ്
കണ്ണില്ലാത്ത അച്ഛന്‍ ഉണ്ണികൃഷ്ണന്റെ മടിയില്‍ അഷ്ടമി എങ്ങോട്ടോ നോക്കി കിടക്കും. ഭാഗ്യക്കുറികള്‍കൊണ്ട് നിര്‍ഭാഗ്യം തുടച്ചുനീക്കാനുള്ള അച്ഛന്റെ ശ്രമം പത്തുവയസ്സുള്ള അവള്‍ അറിയുന്നില്ല. തൃശ്ശൂര്‍ നഗരത്തിരക്കില്‍ ഇത് വര്‍ഷങ്ങളായുള്ള കാഴ്ച. ഉണ്ണികൃഷ്ണന്റെ ഭാര്യ ദമയന്തിയാണ് ഭര്‍ത്താവിന്റെയും സെറിബ്രല്‍ പാള്‍സി ബാധിച്ച മകളുടെയും 'കണ്ണ്'. നഗരത്തില്‍നിന്ന് 24 കിലോമീറ്റര്‍ അകലെ എടത്തിരുത്തിയില്‍നിന്ന് ബസില്‍ മകളെയും എടുത്ത് ഭര്‍ത്താവിനെയും പിടിച്ച് ദമയന്തി എത്തും. ശക്തന്‍ നഗറിലെ നടപ്പാതയാണ് ഈ അശക്തരുടെ അഭയകേന്ദ്രം. സ്വന്തമെന്നു പറയാനുള്ള കസേരയില്‍ ഭര്‍ത്താവിനെ ഇരുത്തിയശേഷം മടിയിലേക്ക് അഷ്ടമിയെ കൈമാറും. ലോട്ടറി ഏജന്‍സിയില്‍ പോയി 120 ടിക്കറ്റ് എടുക്കും. അത് ഉണ്ണികൃഷ്ണന്റെ കൈയില്‍ കൊടുക്കും. എല്ലാം വിറ്റാല്‍ 500 രൂപ കിട്ടും. അങ്ങനെയുള്ള ദിവസങ്ങള്‍ കുറവാണ്. വിശക്കുമ്പോള്‍ അഷ്ടമി കൈകൊണ്ട് മുഖത്തടിച്ചു കാണിക്കും. ആകെ പറയുന്നത് 'വെള്ള' എന്ന വാക്കു മാത്രം. വെള്ളം വേണമെന്നാണതിനര്‍ഥം. ഉറക്കം വരുമ്പോള്‍ കണ്ണീരൊലിപ്പിച്ച് അവള്‍ കരയും. ഭിക്ഷയെന്ന രീതിയില്‍ ഒരാള്‍ കുറെനാള്‍ മുമ്പ് കൊ...

സൈമൺ മാസ്റ്റർക്ക് സംഘാടക സമിതിയുടെ ആദരം.

ഇമേജ്
വിദ്യാഭ്യാസ മന്ത്രിയും ഇന്നസെന്റ് MP ചേർന്നു ഉപഹാരം നൽകുന്നു വിദ്യാഭ്യാസ മന്ത്രിയും ഇന്നസെന്റ് MP ചേർന്നു ഉപഹാരം നൽകുന്നു തൃശൂർ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് വെബ്‌സൈറ്റും ക്യു.ആര്‍ കോഡും തയാറാക്കിയ സൈമൺ മാസ്റ്റർക്ക് സംഘാടക സമിതിയുടെ ആദരം.   ജില്ലാ കലോത്സവം ആരംഭിക്കുന്ന 27 നു മുൻപുതന്നെ കലോത്സവവേദികളും, പരിപാടികളുടെ സമയ ക്രമവും , മറ്റു കമ്മറ്റികൾ തയാറാക്കിയ നോട്ടീസുകളും, റൂട്ട് മാപ്പുകളുമടക്കം കലോത്സവത്തിന്റെ എല്ലാ വിവരങ്ങളും ചേർത്ത് സൈമൺ മാഷ് തയാറാക്കിയ വെബ്‌സൈറ്റും ക്യു.ആര്‍ കോഡും ബി.ഡി. ദേവസി എം.എല്‍.എ. ഉദ്ഘാടനം ചെയ്തിരുന്നു . എല്ലാ വേദിക്കരികിലും പ്രദർശിപ്പിച്ച ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്താല്‍ റിസല്‍ട്ട് പേജ് സ്‌ക്രീനില്‍ തെളിയുന്നതുകൊണ്ട് റിസൾട് അറിയാൻ എല്ലാവർക്കും വളരെ എളുപ്പത്തിൽ കഴിഞ്ഞു . റിസൾട്ടുകൾ പരമാവധി വേഗത്തിൽ അപ്ഡേറ്റ് ചെയ്ത തുകൊണ്ടു സൈറ്റ് പെട്ടെന്ന് ഹിറ്റായി. ദിവസവും ഇരുപത്തിനായിരത്തിലേറെ പേർ സൈറ്റ് സന്ദർശിച്ചു.  ജില്ലാ കലോത്സവത്തിന് പബ്ലിസിറ്റി കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.

കലോത്സവത്തിന് വെബ്‌സൈറ്റും ക്യു.ആര്‍ കോഡും

ഇമേജ്
ചാലക്കുടി: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് വൈബ്‌സൈറ്റും ക്യൂ.ആര്‍. കോഡും തയ്യാറാക്കി പ്രചാരണവിഭാഗം. കമ്മിറ്റി തയ്യാറാക്കിയ സൈറ്റില്‍ കലോത്സവവേദിയും പരിപാടികളും മാപ്പുകളുമടക്കം എല്ലാ വിവരങ്ങളും ലഭിക്കും. മത്സരഫലം അറിയാന്‍ ക്യു.ആര്‍. കോഡും തയ്യാറായി. ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്താല്‍ റിസല്‍ട്ട് പേജ് സ്‌ക്രീനില്‍ തെളിയും. www.kalamelathrissur2017.in ആണ് വിലാസം. കാട്ടൂര്‍ സെന്റ്‌മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സൈമണ്‍ ജോസാണ് തയ്യാറാക്കിയത്. ബി.ഡി. ദേവസി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

തൊഴില്‍മേളയില്‍ പ്രതിഷേധച്ചൂട്

ഇമേജ്
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം ആരംഭിക്കുംമുമ്പേ സംഘാടനത്തില്‍ താളപ്പിഴ. തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെയുള്ള ജില്ലകളില്‍നിന്ന് വന്ന 2600ഓളം കുട്ടികളെയാണ് കരിയര്‍ ഫെസ്റ്റ് എന്നപേരില്‍ നട്ടംതിരിച്ചത്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസവകുപ്പാണ് വി.എച്ച്.എസ്.ഇ. കോഴ്‌സ് വിജയിച്ചവര്‍ക്കായി  ശാസ്ത്രമേളയ്‌ക്കൊപ്പം തൊഴില്‍മേള നടത്തിയത്. എന്നാല്‍  വിരലിലെണ്ണാവുന്ന കമ്പനികള്‍മാത്രമാണ് കരിയര്‍ ഫെസ്റ്റില്‍ സ്റ്റാളൊരുക്കി പങ്കാളികളായത്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ കമ്പനികള്‍ പൂര്‍ണമായും മേളയെ അവഗണിച്ചു. സ്റ്റാളുകള്‍ ഇല്ലാതെ വരികയും ഉദ്യോഗാര്‍ഥികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തതോടെ രജിസ്റ്റര്‍ ചെയ്തവര്‍ ബയോഡേറ്റ കൗണ്ടറില്‍ ഏല്പിച്ച് തിരിച്ചുപോകാന്‍ അറിയിപ്പ് വന്നു. തെക്കന്‍ ജില്ലകളില്‍ നിന്നും മറ്റും ഒരുദിവസം മുമ്പേ കോഴിക്കോട്ടെത്തിയവര്‍ പ്രതീക്ഷിച്ച സ്ഥാപനങ്ങള്‍ മേളയിലില്ലെന്നറിഞ്ഞ് ക്ഷുഭിതരായി. രജിസ്‌ട്രേഷനുള്ള സൗകര്യം പോലും സംഘാടകര്‍ ഒരുക്കിയിരുന്നില്ല. ഉദ്യോഗാര്‍ഥികള്‍ ബഹളം വെച്ചതോടെ രജിസ്‌ട്രേഷന്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടി. കൊല്ലം കൊട്ടാരക്കരയില്‍ന...