പോസ്റ്റുകള്‍

സാരഥികൾ

ഇമേജ്
സാരഥികൾ 

'കുട്ടികള്‍ക്ക് നിങ്ങളുടെ സ്‌നേഹം നല്‍കാം; പക്ഷേ, നിങ്ങളുടെ ചിന്തകള്‍ നല്‍കരുത്'

ഇമേജ്
അച്ഛനുമമ്മയുമല്ല കുഞ്ഞുങ്ങള്‍ക്ക് പ്രശ്‌നപരിഹാരങ്ങളുണ്ടാക്കേണ്ടത്. അവര്‍തന്നെയാണ്. ഒരുപക്ഷേ, ചിലയാത്രകളും കുസൃതികളുമൊക്കെ അവരെ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും നേരിടാന്‍ പ്രാപ്തരാക്കുന്നുണ്ട്. # മൈന ഉമൈബാന്‍...... പ്രൈ മറി സ്‌കൂളിലെ അധ്യാപക രക്ഷാകര്‍തൃയോഗങ്ങളില്‍ പങ്കെടുക്കാന്‍ പോകുമ്പോഴൊക്കെ നാം ഏതുയുഗത്തിലാണ് ജീവിക്കുന്നത് എന്ന് ചിന്തിക്കാറുണ്ട്. പലപ്പോഴും ഈ യോഗങ്ങളില്‍ സംസാരിക്കുന്നത് കുട്ടിക്കുറ്റവാളികളെക്കുറിച്ചായിരിക്കും. അടുത്തുള്ള പാര്‍ക്കിലേക്ക് പോയത്, റോഡ് മുറിച്ചുകടന്ന് കടലുകാണാന്‍ പോയത്, ക്ലാസ്മുറിയില്‍ മണ്ണുവാരി എറിഞ്ഞുകളിച്ചത്... അങ്ങനെ നീണ്ടുപോകുന്നു കുറ്റങ്ങള്‍. എന്തെല്ലാം സംഭവങ്ങള്‍ പറഞ്ഞാണ്  അധ്യാപകരും രക്ഷിതാക്കളും കഥകള്‍ പൊലിപ്പിക്കുന്നത്.. തങ്ങളുടെ മക്കളെ മര്യാദ പഠിപ്പിക്കാന്‍ അധ്യാപകര്‍ അടിക്കണം എന്നാവശ്യപ്പെടുന്ന രക്ഷിതാക്കളെക്കണ്ട്  അമ്പരന്നുനിന്നു. നിയമങ്ങള്‍ അങ്ങനെയല്ലല്ലോ എന്നുപറഞ്ഞ ഞാന്‍ പ്രതിയായി.  നിശ്ചയമായും ആ പ്രതിയാകലില്‍നിന്ന് മനസ്സിലാക്കിയത് കാടന്‍യുഗത്തില്‍നിന്ന് നാം അത്രയൊന്നും മുന്നോട്ടുവന്നിട്ടി...

നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഫെയ്‌സ്ബുക്ക് പേജാക്കി മാറ്റാം

ഇമേജ്
സോ ഷ്യല്‍ മീഡിയയില്‍ എപ്പോഴാണ് ആരുടേയാണ് ജനപ്രീതി വര്‍ധിക്കുക എന്ന് പറയാന്‍ കഴിയില്ലല്ലോ. ആരാധകര്‍ കൂടുമ്പോള്‍ സാധാരണ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഒന്നും പോരാത്ത അവസ്ഥ വന്നെന്നുവരും. ആരാധകര്‍ ഏറെയുള്ളവര്‍ സാധാരണ ഫെയ്‌സ്ബുക്കില്‍ ഒരു പുതിയ പേജ് തുടങ്ങുന്ന പതിവുണ്ട്. അങ്ങനെ തുടങ്ങുമ്പോള്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലെ സുഹൃത്തുക്കളെയെല്ലാം പുതിയ പേജിലേക്ക് സ്വാഗതം ചെയ്ത് സന്ദേശമയക്കേണ്ടതായി വരും. അത് വലിയ ശ്രമകരമായ കാര്യമാണ്. പക്ഷെ ഒരു വഴിയുണ്ട്. നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഒരു ഫെയ്‌സ്ബുക്ക് പേജ് ആക്കി മാറ്റാം. നിങ്ങളുടെ സുഹൃത്തുക്കളെയെല്ലാം നിലനിര്‍ത്തിക്കൊണ്ടുതന്നെ. എങ്ങിനെയാണ് അതെന്ന് നോക്കാം. ഫെയ്‌സ്ബുക്ക് പേജ് ആയി കണ്‍വര്‍ട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ ലോഗിന്‍ ചെയ്യുക എന്നിട്ട് ചുവടെ കാണുന്ന ലിങ്കിലേക്കു പോവുക https://www.facebook.com/pages/create/migrate/ ലിങ്ക് ക്ലിക്ക് ചെയ്യുന്നതു വഴി തുറക്കപ്പെടുന്ന പുതിയ വിന്‍ഡോയില്‍ പ്രൊഫൈല്‍, പേജിലേക്ക് convert ചെയ്യുന്നതിന് ആവശ്യമായ ചില  category കള്‍ കാണിക്കും. അത് പരിശോധിച്ചതിന് ശേഷം വിന്‍ഡോയുടെ ചു...

പരാജയപ്പെട്ടവര്‍ സാധാരണയായി പറയുന്ന കാരണം എന്താണെന്നറിയാമോ?*

🙏🏻⛱🙏🏻⛱🙏🏻⛱🙏🏻⛱🙏🏻⛱🙏🏻 * “എനിക്കു മാത്രം സമയം ശരിയല്ല..... ഞാന്‍ മാവു വില്‍ക്കാന്‍ പോയാല്‍ കാറ്റു വീശുന്നു. ഉപ്പു വില്‍ക്കാന്‍ പോയാല്‍ മഴ പെയ്യുന്നു.” നിങ്ങള്‍ ആവശ്യപ...

'എവിടെ ഇട്ടാലും ഫേസ്ബുക്കിലിടല്ലേ മാഷേ' -ഫ്രീക്കൻമാരുടെ മുടി വെട്ടൽ വൈറൽ

മുടി സ്‌പൈക്ക് ചെയ്തും നീട്ടി വളര്‍ത്തിയുമൊക്കെ ആരും ഇടപ്പള്ളി ഗവ. ഹൈസ്‌കൂളിലെത്തിയ വിദ്യാർത്ഥികളെ അധ്യാപകന്‍ വിദ്യാര്‍ഥികളെ ബാര്‍ബര്‍ഷോപ്പില്‍ കൊണ്ടുപോയി മുടിവെട്ടിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ വൈറലാണ്. ഇതിനോടകം അഞ്ച് ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടു. ഇടപ്പള്ളി ഹൈസ്‌കൂളിലെ ഹിന്ദി അധ്യാപകനായ അരൂര്‍ സ്വദേശി കെ.കെ. ശ്രീകുമാറാണ് കുട്ടികളെ ബാര്‍ബര്‍ഷോപ്പില്‍ കൊണ്ടുപോയി മുടിവെട്ടിച്ചത്. താലോലിച്ച് കൊണ്ടുനടന്ന മുടി പോയതില്‍ ദേഷ്യമൊന്നും കുട്ടികള്‍ക്കില്ല. അധ്യാപകന്റെ നേതൃത്വത്തില്‍ ബാര്‍ബര്‍ഷോപ്പില്‍ പോകാന്‍ കഴിഞ്ഞതിലും വീഡിയോ വൈറലായതിലൂടെ നാട്ടിലും സ്‌കൂളിലും സ്റ്റാറാകാന്‍ കഴിഞ്ഞതിലും സന്തോഷവാന്മാരാണ് ഇവര്‍. അധ്യാപകന്റെ നടപടിയില്‍ ആരുടെയും വീട്ടുകാര്‍ക്കും പരാതികളില്ല

മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്ത് കുട്ടികളെ മയക്കുമരുന്നിന് അടിമയാക്കുന്ന ചേട്ടന്‍മാര്‍

ഇമേജ്
ഒരിക്കല്‍ പെട്ടുപോയാല്‍ പിന്നെ രക്ഷയില്ല. മയക്കുമരുന്ന് കിട്ടാന്‍ എന്തുംചെയ്യുന്ന അവസ്ഥയിലാകും കുട്ടികള്‍. മൊബൈല്‍ഫോണ്‍ ആവശ്യപ്പെട്ട എട്ടാംക്ളാസുകാരനെ അച്ഛന്‍ വഴക്കുപറഞ്ഞു. കുറച്ചുദിവസം പിണങ്ങിനടന്ന കുട്ടിയുടെ ബാഗ് പരിശോധിച്ച അച്ഛന്‍ കണ്ടത് പുതിയ മൊബൈല്‍ഫോണ്‍. ചോദ്യം ചെയ്തപ്പോള്‍ അവന് പരിഹാസം. അടി കിട്ടിയപ്പോള്‍ ഒരു ചേട്ടന്‍ വാങ്ങിത്തന്നതാണെന്ന മറുപടി. കൂടുതല്‍ അന്വേഷിച്ചപ്പോഴേക്കും കുട്ടി മയക്കുമരുന്നുസംഘത്തിന്റെ കൈയില്‍പ്പെട്ടിരുന്നു. വീട്ടില്‍ കിട്ടാത്ത സ്നേഹം നല്‍കുന്ന ഇത്തരം ചേട്ടന്‍മാര്‍ തലമുറയ്ക്കുതന്നെ വലിയ ഭീഷണിയാണ്. ആദ്യമൊക്കെ കുട്ടിക്കാവശ്യമുള്ളത് വാങ്ങിക്കൊടുക്കാനും ഇതോടൊപ്പം മയക്കുമരുന്ന് നല്‍കാനും ഇവര്‍ ശ്രദ്ധിക്കും. പിന്നെ മയക്കുമരുന്നിന്റെ വാഹകരാകും. ഇത് കിട്ടാന്‍ ലഹരിവില്പനയും മോഷണവുമടക്കം എല്ലാം ചെയ്യും. പ്ളസ് ടു ക്ളാസിലിരിക്കുന്ന കുട്ടി ഇടയ്ക്കിടെ കുപ്പിയില്‍നിന്ന് വെള്ളം കുടിക്കുന്നുണ്ട്. എന്നാല്‍ ക്ളാസെടുക്കുന്നത് ശ്രദ്ധിക്കുന്നില്ല. കുറച്ചുകഴിഞ്ഞ് ഉറങ്ങുന്നതുപോലെ തോന്നിയപ്പോള്‍ എഴുന്നേല്‍പ്പിച്ചുനിര്‍ത്തി. അവന് നേരേ നില്‍ക്കാനാവ...

കൊടുങ്ങല്ലൂർ ഗവ. ജിഎച്ച്എസ്എസ് സംരംഭകത്വ വികസന ക്ലബിനു പുരസ്കാരം

വാണിജ്യ വ്യവസായ വകുപ്പും ജില്ലാ വ്യവസായകേന്ദ്രവും ചേർന്ന് ഏർപ്പെടുത്തിയ മികച്ച സംരംഭകത്വ വികസന ക്ലബിനുള്ള പുരസ്കാരം ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനു ലഭിച്ചു. സർക്കാർ, എയ്ഡഡ് മേഖലകളിലെ പ്രഫഷനൽ കോളജുകൾ, പോളിടെക്നിക്കുകൾ, ഐടിഐകൾ, ഹയർ സെക്കൻഡറി സ്കൂളുകൾ എന്നിവയിലെ സംരംഭകത്വ ക്ലബുകൾക്കായി ഏർപ്പെടുത്തിയതാണു പുരസ്കാരം. വിദ്യാർഥികളിൽ സംരംഭകത്വ അഭിരുചി വളർത്തുന്നതിനു കുട നർമാണം, തയ്യൽ, കൂൺ കൃഷി, ജെൽ, മെഴുകുതിരി, ചവിട്ടി, എൽഇഡി ബൾബ്, ടോയ്‌ലറ്റ് ക്ലീനർ, നെറ്റിപ്പട്ടം, ഡിഷ് ‌വാഷ്, പേപ്പർ പേന, ഫെയ്സ് പാക്ക് തുടങ്ങിയ ഉൽപന്നങ്ങളുടെ നിർമാണ– വിപണന പ്രവർത്തനങ്ങളിൽ വിദ്യാർഥികൾക്കു പരിശീലനം നൽകിയിരുന്നു. മന്ത്രി വി.എസ്.സുനിൽ കുമാറിൽനിന്നു സ്കൂൾ പ്രിൻസിപ്പൽ ആശ ആനന്ദ്, ഇ.ഡി.ക്ലബ് കോ–ഓർഡിനേറ്റർ ടി.വി.സ്മിത, സി.കെ.ബേബി, മിഷ, രതി, പിടിഎ പ്രസിഡന്റ് സുനിൽ ദത്ത്, വിദ്യാർഥി പ്രതിനിധികളായ ട്രീസ, നിഖിത എന്നിവർ ചേർന്നു പുരസ്കാരം ഏറ്റുവാങ്ങി.