ദിനോസറിന്റെ കാലത്തെ ചെടി കണ്ട് കാന്തല്ലൂരിലെ ചോലക്കാട്ടിലൂടെയൊരു ട്രെക്കിങ്
‘‘ത്രില്ലടിപ്പിക്കുന്ന ഇനിയെന്തു കാര്യമാണ് കാന്തല്ലൂരിലുള്ളത്?’’ മൂടൽമഞ്ഞ് തൊട്ടുതലോടി ചായക്കോപ്പയിലെ കൊടുങ്കാറ്റിനെ തണുപ്പിക്കുമ്പോഴാണ് സഹയാത്രികന്റെ ആ ചോദ്യം. ഏറ്റവും വലിയ ചോലക്കാട്ടിലേക്കു പോയാലോ… ? ദിനോസറുകളുടെ കാലം മുതലുള്ള ട്രീ ഫേൺ ഇനങ്ങളെ അനുഭവിക്കാൻ ഒന്നു നടന്നു വന്നാലോ…? പറഞ്ഞുതീരുംമുൻപേ സംഘം ട്രെക്കിങ് മൂഡിലേക്കു മാറിക്കഴിഞ്ഞു. മൂന്നാർ-മറയൂർ-കാന്തല്ലൂർ യാത്രയിലെ പുതുവത്സരാഘോഷത്തിലായിരുന്നു ആ ഗ്യാങ്. 5walking ചിത്രങ്ങൾ: പ്രവീൺ എളായി മറയൂരിലെ സാധാരണ കാഴ്ചകളായ ചന്ദനത്തോപ്പ്, മുനിയറ എന്നിവ കണ്ടുകഴിഞ്ഞു. വെയിലൊന്നു തെളിഞ്ഞപ്പോൾ അവർ പെരുമലയിലേക്കു നടന്നു. കാന്തല്ലൂർ അങ്ങാടിയിൽനിന്ന് ഒരു ചെറുനടത്തം ചെന്നെത്തിയത് 19 കോടി വർഷം മുൻപുള്ള കാലത്തേക്ക്.. ! പെരുമല ഫോറസ്റ്റ് ഓഫിസിനടുത്തു തന്നെ ട്രീ ഫേൺ, അഥവാ പന്നൽച്ചെടിയുണ്ട്. ഓഫിസിൽനിന്നു ടിക്കറ്റെടുത്ത് നടപ്പാരംഭിച്ചു. ഒരു ഗൈഡ് കൂടെവന്നു. കാന്തല്ലൂരിലെ ചോലക്കാട് ലോകത്തിലെ ഏറ്റവും വലിയ ചോലക്കാട് ഇത്രയും അടുത്താണെന്ന് അറിയില്ലായിരുന്നു എന്ന് സ്ഥിരം കാന്തല്ലൂരിൽ അവധിക്കു താമസിക്കാനെത്തുന്ന ഒരു ഫാമിലി പറയുന്നു. തെന്നിന്ത്യയിൽ മാത്...