പോസ്റ്റുകള്‍

പിടികൂടിയ മത്സ്യത്തിന്റെ വയറിനുള്ളിൽ നിറയെ പ്ലാസ്റ്റിക്; ദൃശ്യങ്ങൾ

ഇമേജ്
https://twitter.com/i/status/1219872013046517761 ലോകത്ത് പ്ലാസ്റ്റിക് മലിനീകരണം കാരണം ഓരോ വർഷവും ഒരു കോടിയിലധികം സമുദ്രജീവികൾ ഇല്ലാതാകുന്നുവെന്നാണു കണക്ക്. അവയിൽ പലതും ലോകം അറിയുന്നതു പോലുമില്ല. അറിയുന്ന ചില വാർത്തകളാകട്ടെ ഏറെ വേദനിപ്പിക്കുന്നതുമാണ്. അത്തരമൊരു വാർത്തയാണ് സ്പെയ്നിൽ നിന്നും പുറത്തുവരുന്നത്. പ്ലാസ്റ്റിക് മാലിന്യം ഭൂമിയിലാകെ വ്യാപിച്ചു കഴിഞ്ഞു. അടുത്ത തലമുറയുടെ അതിജീവനം തന്നെ ഒട്ടും ആരോഗ്യകരമായിരിക്കില്ല എന്ന ആശങ്കാജനകമായ സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അതിനുദാഹരണമാണ് ഇപ്പോൾ പുറത്തുവരുന്ന ദൃശ്യങ്ങൾ.സ്പെയ്നിലെ കാനറി ദ്വീപിൽ നിന്ന് പകർത്തിയതാണ് ഒരു മിനിട്ട് 40 സെക്കൻഡ് ദൈർഘ്യമുള്ള ഈ ദൃശ്യങ്ങൾ. യാസ്മിൻ സ്കോട്ട് എന്നയാളാണ്  ട്വിറ്ററിലൂടെ ഈ ദൃശ്യങ്ങൾ പങ്കുവച്ചത്. മത്സ്യബന്ധനത്തിനു പോയ 35 കാരനാണ് രണ്ട് നീരാളികളേയും ഒരു മത്സ്യത്തെയും ലഭിച്ചത്. മത്സ്യത്തെ കൈയിലെടുത്തപ്പോൾ തന്നെ അതിന്റെ വയറിനുള്ളിൽ അസ്വാഭാവികമായി എന്തോ ഉണ്ടെന്നു തോന്നി. അതിനാലാണ് മീനിന്റെ വയറുകീറി പരിശോധിച്ചത്. മീനിന്റെ വയറിനുള്ളിൽ കണ്ടെത്തിയ വസ്തുക്കൾ മത്സ്യത്തൊഴിലാളിയേയും...

Download the GNUKhata 4.25 customised offline installer

ഇമേജ്
GNUKHATA INSTALLATION മായി ബന്ധപ്പെട്ട് ഒട്ടനേകം സംശയങ്ങൾ ഇപ്പോഴുമുണ്ട്.  ആയത് പരിഹരിക്കുന്നതിന് താഴെയുള്ള ലിങ്കിൽ നിന്നും GNUKhata 4.25, Installation tutorial, GNUKhata Uninstaller എന്നിവ ഡൗണ്ലോഡ് ചെയ്യാം. GNUKhata പോർട്ടലിൽ നിന്നും ഡൌൺലോഡ് ചെയ്താൽ installation വിജയിക്കണമെന്നില്ല. https://kite.kerala.gov.in/KITE/downloads/GNUKhata_4.25-9_2024.zip ഇത് zipped folder ആണ്. ഈ folder desktop ലേക്ക് Copy ചെയ്യുക ഈ Zipped folder ൽ Right click ചെയ്ത് extract ചെയ്യുക. extract ചെയ്ത് കിട്ടുന്ന folder ൽ installer ഉണ്ട്. അതിൽ double click ചെയ്ത്  Agreement എന്നിടത്ത് ക്ലിക്ക് ചെയ്ത് Terminal ൽ system Password കൊടുത്ത് ഇൻസ്റ്റാൾ ചെയ്യാം. ചില കംമ്പ്യൂട്ടറുകളിൽ GNUKhata ഇൻസ്റ്റാൾ ചെയ്തതിനു ശേഷം MySql ഇൻസ്റ്റാൾ ചെയ്താൽ  GNUKhata ഓപ്പൺ ആകുന്നില്ല  (xamp) എന്ന പ്രശ്നം പരിഹരിക്കുന്നതിനായി shell programme തയ്യാറാക്കിയിട്ടുണ്ട്. Steps: 1. "open GNUKhata ( Xamp).sh " എന്ന file desktop ലേക്ക് copy  ചെയ്യുക. 2. file ൽ Right click ചെയ്ത് Properties ലെ Permission...

GNUKhata installation നുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :

ഇമേജ്
1. KITE (IT@School) കസ്റ്റമൈസ് ചെയ്ത installer ഉപയോഗിച്ച് മാത്രം ഇൻസ്റ്റാൾ ചെയ്യുക. 2. ടെക്സ്റ്റ് ബുക്ക് GNUKhata 4.25 നെ അടിസ്ഥാന പ്പെടുത്തിയായതിനാൽ  GNUKhata 4.25 version മാത്രം ഉപയോഗിക്കുക. 3. GNUKhata web site ൽ നിന്നും നേരിട്ട് ഇൻസ്റ്റാൾ ചെയ്യാതിരിക്കുക. 4. KITE (IT@School) കസ്റ്റമൈസ് ചെയ്ത   installer link (https://kite.kerala.gov.in/KITE/downloads/GNUKhata_4.25-9_2024.zip) 5. മുകളിൽ നൽകിയ installer ഉബുണ്ടു 18.04 (64 bit) ലും Ubuntu 14.04 (64 bit) ലും ഉപയോഗിക്കാവുന്നതാണ്. 6. ഈ installer ൽ GNUKhata reset ചെയ്യുന്നതിനുള്ള option കൂടി നൽകിയിട്ടുണ്ട്. Application മെനുവിലെ Office മെനുവിൽ Start GNUKhata യിൽ ക്ലിക്ക് ചെയ്ത് System Password ടൈപ്പ് ചെയ്യുക. (ടൈപ്പ് ചെയ്യുന്നത് ഒന്നും കാണാൻ കഴിയില്ല .) ശേഷം Enter ചെയ്യുക. (ആവശ്യമെങ്കിൽ ശേഷം വരുന്ന സ്ക്രീനിൽ F5 Key അമർത്തി refresh ചെയ്യുക.) GNUKhata യിൽ Xampp error ഓ മറ്റു പ്രയാസങ്ങളോ ഉണ്ടായാൽ reset ചെയ്യുന്നതിനുള്ള option. Application മെനുവിലെ Office മെനുവിൽ Start GNUKhata യിൽ ക്ലിക്ക് ചെയ്ത് System P...

INCOME TAX CALCULATOR 2019-20 FINANCIAL YEAR (AY 2020-21)

ഇമേജ്
Download the Malayalam menu based Income tax estimator for UGC and Kerala Govt. scale employees. The tool is designed to prepare Anticipatory Income tax statements for the financial year 2019-20 (AY 2020-21). Salary challenge entry facility and 10 E form preparation field is provided in the new version.  മലയാളം / ഇംഗ്ലീഷ് മെനുവില്‍ പ്രവര്‍ത്തിക്കുന്നതും 2019-20  സാമ്പത്തീക വര്‍ഷത്തിലെ നികുതി മുന്‍പേ ഊഹിച്ചെടുത്തു അതിനനുസൃതമായി മുന്‍പേ തന്നെ മാസം തോറും ഗഡുക്കളായി നികുതി അടക്കുന്നതിനുള്ള സ്റെറെമെന്റ്റ് തയ്യാറാക്കാനായി ഈ എക്സെല്‍ അധിഷ്ഠിതമായ സോഫ്റ്റ്‌വെയര്‍ കൊണ്ട് കഴിഞ്ഞേക്കാം. കുടിശിക വരുമാനം നേടിയവര്‍ക്ക് നികുതി ഇളവിന് അവസരം നല്‍കുന്ന  വകുപ്പ് 10 E പ്രകാരം ഇളവു നേടാന്‍ കഴിയുമോ എന്നത് മനസ്സിലാക്കാനും 10 E ഫോം പ്രിന്റ്‌ എടുക്കാനും  മറ്റൊരു സോഫ്റ്റ്‌വെയര്‍നെ ആശ്രയിക്കാതെ തന്നെ ഈ സംവിധാനത്തില്‍ കഴിയും.  പുതിയ പരിഷ്കാരപ്രകാരം ഓരോ statement കളും PDF ആയി സേവ് ചെയ്യുന്നതിനുള്ള പരിഷ്കാരവും ഏര്‍പ്പെടുത്തിയിട്ടുണ്ട് .  താങ്കള്‍ ഉപയോഗിക്കുന്ന excel സോഫ്റ്റ്‌വെയര...

How to Find - Pension, Gratuity, Commutation, Family Pension

പെൻഷൻ, ഗ്രാറ്റുവിറ്റി, കമ്യൂട്ടേഷൻ, ഫാമിലി പെൻഷൻ എങ്ങനെ കണ്ടുപിടിക്കാം? I. യോഗ്യസേവനകാലം ആകെ സർവീസ് = സർവീസിൽ നിന്നു വിരമിച്ച തീയതി- സർവീസിൽ പ്രവേശിച്ച തീയതി. യോഗ്യസേവനകാലം= ആകെ സർവീസ്- അയോഗ്യസർവീസുകൾ +കൂട്ടിച്ചേർക്കേണ്ട സർവീസുകൾ കുറഞ്ഞത് പത്തുവർഷത്തെ യോഗ്യ സർവീസെങ്കിലും ഉണ്ടെങ്കി ലേ KSR Vol.II Part III പ്രകാരമുള്ള സ്റ്റാറ്റ്യൂട്ടറി പെൻഷന് അർഹതയുള്ളൂ. പെൻഷൻ നിർണയിക്കുന്നതിനു പരമാവധി 30 വർഷമേ പരിഗണിക്കൂ. II. ശരാശരി വേതനം (Average Emoluments -AE ) ഒരു ജീവനക്കാരന്‍റെ സേവന കാലഘട്ടത്തിലെ ഏറ്റവും അവസാനത്തെ പത്തുമാസത്തെ അടിസ്ഥാനശന്പളത്തിന്‍റെ ശരാശരി. ക്ഷാമബത്തയോ(DA) മറ്റു അലവൻസുകളോ ഉൾപ്പെടുത്തുവാൻ പാടില്ല. III. പെൻഷൻ തുക കണ്ടുപിടിക്കുന്ന വിധം- Rule 64(B) പെൻഷൻ= ശരാശരി വേതനം x യോഗ്യസേവനകാലം 2 x 30 (29 വര്‍ഷവും ഒരു ദിവസവും ഉണ്ടെങ്കിലും 30 ആയി കണക്കാക്കും) ഉദാ: 1. ശരാശരി വേതനം = 40,500, യോഗ്യസർവീസ്= 30 വർഷം. പെൻഷൻ തുക = 40,500 x 30 = 20,250രൂപ 2 x 30 2. ശരാശരി വേതനം = 34,500, യോഗ്യസർവീസ് = 26 വർഷം. പെൻഷൻ തുക = 34,500 x26 =14,950രൂപ 2 x 30 3. ശരാശരി വേതനം= 30...

ഷവർമ ഉണ്ടാക്കാൻ തീവണ്ടിയിലെത്തിച്ച 600 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത കോഴിയിറച്ചി പിടികൂടി.

ഇമേജ്
https://www.mathrubhumi.com/kozhikode/news/the-train-caught-600-kg-of-inedible-chicken-1.4431338 കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് ഹോട്ടൽ ആവശ്യത്തിനായി കൊണ്ടുവന്ന 600 കിലോ പഴകിയ കോഴിയിറച്ചി കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ പിടികൂടി. മംഗള-നിസാമുദ്ദീൻ എക്പ്രസ് തീവണ്ടിയിൽ 60 കിലോവീതം വരുന്ന 10 തെർമോക്കോൾ പെട്ടികളിലായി സൂക്ഷിച്ച നിലയിലായിരുന്നു ഇവ. ഹെൽത്ത് സൂപ്പർവൈസർ കെ. ശിവദാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇറച്ചി പിടികൂടിയത്. ഷവർമയുണ്ടാക്കാൻ ഉപയോഗിക്കുന്ന തരത്തിലുള്ള എല്ലില്ലാത്ത ഇറച്ചിയാണ് കണ്ടെത്തിയത്. പ്രാഥമികപരിശോധനയിൽത്തന്നെ ഇവ ഉപയോഗശൂന്യമാണെന്ന് ബോധ്യപ്പെട്ടതായി അധികൃതർ അറിയിച്ചു. കൃത്യമായ ഫ്രീസർ സംവിധാനമില്ലാതെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് തെർമോക്കോൾ പെട്ടിയിൽ സൂക്ഷിച്ച നിലയിലാണ് ഇറച്ചി കണ്ടെത്തിയത്. ഡൽഹിയിൽനിന്നാണ് ഇവ അയച്ചതെന്ന് രേഖകളിൽനിന്ന് അധികൃതർക്ക് വ്യക്തമായിട്ടുണ്ട്. മംഗള-നിസാമുദ്ദീൻ എക്സ്പ്രസ് ഡൽഹിയിൽനിന്ന് യാത്രപുറപ്പെട്ടാൽ രണ്ടുദിവസം കഴിഞ്ഞാണ് കോഴിക്കോട്ടെത്തുക. ഇതിനുമുമ്പുതന്നെ ഇറച്ചി എടുത്തുെവച്ചതാവാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില...

INVESTMENT OPPORTUNITY OVER 1.5 LAKH TO REDUCE INCOME TAX BURDEN..?

ഇമേജ്
ഒന്നര ലക്ഷത്തിനു മേല്‍ വരുമാനനികുതി ഇളവു നല്‍കുന്ന നിക്ഷേപ പദ്ധതിയുണ്ടോ ?  താരതമ്യേന ആകര്‍ഷകമായ വേതനവ്യവസ്ഥകളും മത്സരിച്ചു ക്ഷാമബത്തയും നല്‍കി ഭരണകൂടങ്ങള്‍ തങ്ങളുടെ ജീവനക്കാരനെ പുളകിതനാക്കുമ്പോഴും വരുമാനനികുതിയുടെ കാര്യത്തില്‍ ആനുപാതികമായ ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ എന്തുകൊണ്ടോ അവര്‍ അത്രത്തോളം ഉത്സാഹംകാണിച്ചുകണ്ടിട്ടില്ല. അതുകൊണ്ട്തന്നെ അവന്‍റെ മടിശ്ശീലയിലെ തുട്ടുകളുടെ വലിയ പങ്കും തിരികെ വരുമാനനികുതിയുടെ പേരും പറഞ്ഞു പിടുങ്ങുന്നത് കാണുമ്പോള്‍ പകച്ചുനില്‍ക്കേണ്ട ഗതികേടിലാണ് പലരും. പൊതുവേ ശരാശരിക്കുമെലെ ശമ്പളവരുമാനം നേടുന്നവര്‍ താടിക്ക് കയ്യും കൊടുത്ത് ചോദിക്കാറുള്ള ഒരു ചോദ്യമുണ്ട് , “ ഒന്നര ലക്ഷത്തിനു മേല്‍ വരുമാനനികുതി ഇളവു നല്‍കുന്ന നിക്ഷേപ പദ്ധതിയുണ്ടോ ?” തീര്‍ച്ചയായും ഉണ്ട്. നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം ( NPS) എന്നപേരില്‍ പരിചിതമായി വരുന്ന ഒരു പദ്ധതിയാണിത്. ഒരു പക്ഷെ ഈ സാമ്പത്തീക വര്‍ഷത്തിന്‍റെ ഒടുവില്‍ , നികുതി ഭാരം മൂലമുള്ള പ്രാണവേദനയുടെ അമൂര്‍ത്തമായ മൂര്‍ദ്ധന്യ നിമിഷത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ സാധ്യതയുള്ളതും ‘യെവന്‍’ ആയിരിക്കും. പ്ര...