ഹൈടെക് സ്കൂൾ ഉപകരണങ്ങളുടെ പരിപാലനത്തിന് പ്രത്യേക നിർദേശമായി
സംസ്ഥാനത്ത് 16026 സ്കൂളുകളിൽ ഹൈടെക് സ്കൂൾ ഹൈടെക് ലാബ് പദ്ധതികളുടെ ഭാഗമായി വിന്യസിച്ച ഐ.ടി. ഉപകരണങ്ങൾ അവധിക്കാലത്ത് ഉപയോഗിക്കുന്നതിനും പരിരക്ഷിക്കുന്നതിനും സ്കൂളുകൾ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് മാർഗനിർദേശമായി. ലാപ്ടോപ്പുകൾ ശരിയായി ഷട്ട് ഡൗൺ ചെയ്ത് പവർ അഡാപ്റ്റർ വിച്ഛേദിച്ച് ബാഗിൽ സൂക്ഷിക്കണം. അവധിക്കാലത്ത് രണ്ടാഴ്ചയിലൊരിക്കലെങ്കിലും ഇവ ഓൺ ആക്കുകയോ ചാർജ് ചെയ്യുകയോ വേണം. ലാപ്ടോപ്പിനു മുകളിൽ ഭാരമുള്ള വസ്തുക്കൾ വയ്ക്കുകയോ ബാഗുകൾ ഒന്നിനു മുകളിൽ ഒന്നായി അടുക്കി വെയ്ക്കുകയോ ഡിസ്പ്ലേ വളയ്ക്കുകയോ ചെയ്യരുത്, മ...