പോസ്റ്റുകള്‍

Higher Secondary Plus Two SAY & Improvement Results 2020

ഇമേജ്
ഹയർ സെക്കൻഡറി പ്ലസ് ടു സേ & ഇംപ്രൂവ്‌മെന്റ് ഫലങ്ങൾ 2020 2020 സെപ്റ്റംബർ രണ്ടാം വാരത്തിൽ നടന്ന ഹയർ സെക്കൻഡറി പ്ലസ് ടു, സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഉത്തര സ്ക്രിപ്റ്റുകളുടെ മൂല്യനിർണ്ണയം അവസാനിച്ചു. SAY, Improvement പരീക്ഷയുടെ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.  പ്ലസ് ടു പരീക്ഷയ്ക്ക് ഹാജരാകുകയും പരീക്ഷയിലൂടെ വിജയിക്കുകയും ചെയ്ത വിദ്യാർത്ഥികൾക്ക് ഏതെങ്കിലും ഒരു വിഷയത്തിൽ സ്കോർ മെച്ചപ്പെടുത്താൻ അവസരം നൽകുകയും പരീക്ഷ ക്ലിയർ ചെയ്യാത്തവർക്ക് എല്ലാ വിഷയങ്ങൾക്കും ഹാജരാകാനുള്ള അവസരം ലഭിക്കുകയും ചെയ്തു. ഇംപ്രൂവ്‌മെന്റ് പരീക്ഷയിൽ ലഭിച്ച സ്‌കോറിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ, പുതിയ സ്‌കോറുള്ള ഒരു പുതിയ മാർക്ക് ലിസ്റ്റ് നൽകും. കൂടാതെ, SAY പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് പുതിയ മാർക്ക് പട്ടിക ലഭിക്കും.  ഭൗതികശാസ്ത്രം, രസതന്ത്രം, കണക്ക് എന്നിവ ഒഴികെയുള്ള എല്ലാ വിഷയങ്ങളിലും പുനർമൂല്യനിർണ്ണയത്തിന് അവസരമുണ്ട്, കാരണം ഈ വിഷയങ്ങൾ ഇതിനകം തന്നെ ഇരട്ട മൂല്യനിർണ്ണയത്തിലൂടെ കടന്നുപോയി. SAY പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാത്ത വിദ്യാർത്ഥികൾ ഒന്നാം വർഷ മെച്ചപ്പെടുത്തൽ ...

നവംബര്‍ രണ്ട് മുതല്‍ പ്ലസ് വണ്‍ ക്ലാസുകളും വിക്ടേഴ്‌സ് ചാനലില്‍

ഇമേജ്
  പ്ലസ് വണ്‍ ക്ലാസുകള്‍ നവംബര്‍ രണ്ട് മുതല്‍ കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യും. ഫസ്റ്റ്‌ബെല്ലില്‍ രാവിലെ 9.30 മുതല്‍ 10.30 വരെ രണ്ട് ക്ലാസുകളാണ് തുടക്കത്തില്‍ ഉണ്ടാവുക. വൊക്കേഷണൽ വിഷയങ്ങളും vhse ഈ വിദ്യാലയം ചാനലിലൂടെ നൽകുന്നതാണ്.

KITE VICTERS Plus two Business Studies Class 21 (First Bell-ഫസ്റ്റ് ബെല്‍)

ഇമേജ്
KITE VICTERS Plus two Business Studies Class 21 (First Bell-ഫസ്റ്റ് ബെല്‍)

സിവിൽ സർവീസ് പരിശീലനവുമായി സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി

ഇമേജ്
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി കോളേജ് വിദ്യാർഥികൾക്കായി സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് കോഴ്‌സും ഹൈസ്‌കൂൾ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ടാലന്റ് ഡവലപ്‌മെന്റ്/ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സുകളും ആരംഭിക്കുന്നു.  ഒന്നാം വർഷത്തിൽ 13,900 രൂപയും (ഫീസ് – 10,000 രൂപ, ജി.എസ്.ടി – 1,800 രൂപ, കോഷൻ ഡെപ്പോസിറ്റ് – 2,000 രൂപ, സെസ്സ് – 100 രൂപ) രണ്ടും മൂന്നും വർഷങ്ങളിൽ 17,850 രൂപയും (ഫീസ് – 15,000 രൂപ, ജി.എസ്.ടി – 2,700 രൂപ, സെസ്സ് – 150 രൂപ) ആണ് ഫീസ് ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സും ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് സർവീസ് ഫൗണ്ടേഷൻ കോഴ്‌സും നടത്തുക.   ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സിന് 3570 രൂപയും (ഫീസ്  3,000 രൂപയും ജി.എസ്.ടി  18 ശതമാനവും ഒരു ശതമാനം സെസ്സും) ഫൗണ്ടേഷൻ കോഴ്‌സിന് 5,950 രൂപയുമാണ് (ഫീസ്  5,000 രൂപയും ജി.എസ്.ടി  18 ശതമാനവും ഒരു ശതമാനം സെസ്സും)  ഫീസ്. നവംബർ ഒന്നു മുതൽ ക്ലാസുകൾ തുടങ്ങും.   പൊതു അവധി ദിവസമൊഴികെയുള്ള എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലു വരെയാണ് ക്ലാസുകൾ കോവിഡ് വ്യാപന...

പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്പറിനുള്ള അപേക്ഷ 27 മുതൽ ; വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ.

ഇമേജ്
കാൻഡിഡേറ്റ് ലോഗിനിലെ “Apply for School/Combination Transfer" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ദൃശ്യമാകുന്ന ഓപ്ഷനുകൾ ചേർക്കാനുള്ള ബോക്സിൽ വിദ്യാർത്ഥി മാറ്റത്തിനായി ഉദ്ദേശിക്കുന്ന സ്കൂളുകളും കോമ്പിനേഷനുകളും മുൻഗണനാ ക്രമത്തിൽ സെലക്ട് ചെയ്ത് സബ്മിറ്റ് ചെയ്യുക.  സപ്ലിമെൻററി അലോട്ട്മെൻറിനുശേഷമുള്ള വേക്കൻസി ലിസ്റ്റ് ട്രാൻസ്ഫർ അലോട്ട്മെന്റിനായി  പ്രസിദ്ധീകരിച്ചു  ഇതുവരെ ഏകജാലക സംവിധാനത്തിൽ മെരിറ്റ് ക്വാട്ടയിലോ , സ്പോർട്സ് ക്വാട്ടയിലോ പ്രവേശനംനേടിയ വിദ്യാർത്ഥികൾക്ക് മാത്രമേ ട്രാൻസ്ഫറിന് അപേക്ഷിക്കാൻ അർഹതയുള്ളൂ.  ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കിൽ പോലും ട്രാൻസ്‌ഫെറിന് അപേക്ഷിക്കാൻ അര്ഹതയുണ്ട്. വിഭിന്നശേഷി വിഭാഗത്തിലുള്ള അപേക്ഷകർക്ക് അധിക സീറ്റ് സൃഷ്ടിച്ച് അലോട്ട്മെൻറ് അനുവദിച്ചിട്ടുള്ളതിനാൽ വിദ്യാർത്ഥികൾക്ക്  ട്രാൻസ്ഫറിന് അപേക്ഷിക്കാൻ സാധിക്കുകയില്ല.  മാറ്റം ആവശ്യപ്പെടുന്ന സ്കൂളോ കോമ്പിനേഷനോ വിദ്യാർത്ഥി ആദ്യം സമർപ്പിച്ചഅപേക്ഷയിൽ ഓപ്ഷനായി ആവശ്യപ്പെട്ടിരിക്കണമെന്നില്...

മീന്‍ രുചികളും ബോട്ട് സവാരിയുമായി അടിപൊളി കായല്‍ യാത്ര നടത്താം

ഇമേജ്
അതിമനോഹരമായ കായലുകള്‍ കാണാന്‍ ഒരു യാത്രയായാലോ? അധികം സഞ്ചാരികളുടെ ബഹളമൊന്നും ഇല്ലാത്ത, കേരളത്തിലെ അഞ്ചു കായലുകള്‍ ഇതാ. കവ്വായി വടക്കന്‍ മലബാറിലെ സഞ്ചാരികള്‍ക്ക് കണ്ണിനുല്‍സവമൊരുക്കുന്ന കാഴ്ചയാണ് കവ്വായി കായല്‍. കേരളത്തിലെ വലിയ മൂന്നാമത്തെ കായലും ഉത്തരകേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയുമായ കവ്വായി, വടക്ക് നീലേശ്വരം മുതൽ തെക്ക് ചെമ്പല്ലിക്കുണ്ട് വരെ 40 കിലോമീറ്റർ നീളത്തില്‍ വിശാലമായി നീണ്ടു നിവര്‍ന്നു കിടക്കുന്നു.  കവ്വായി പുഴയും പോഷക നദികളായ കാങ്കോല്‍, വണ്ണാത്തിച്ചാല്‍, കുപ്പിത്തോട്, കുനിയന്‍ എന്നീ ചെറുനദികളും ധാരാളം ചെറുദ്വീപുകളും ചേര്‍ന്ന കവ്വായി കായല്‍ കുഞ്ഞിമംഗലത്തെ കണ്ടല്‍ നീർത്തടങ്ങൾ, കുണിയൻ, ചെമ്പല്ലിക്കുണ്ട് പക്ഷിസങ്കേതങ്ങൾ എന്നിവയ്ക്ക് പേരു കേട്ടതാണ്. അപൂർവയിനം ദേശാടന പക്ഷികള്‍ ഇവിടെ വിരുന്നെത്തുന്നു. കൂടാതെ അപൂർവയിനം സസ്യങ്ങളും ഇവിടെ കാണാം. കൂടാതെ നാവില്‍ കപ്പലോടിക്കുന്ന മത്സ്യ രുചി വൈവിധ്യവും ചെറു ദ്വീപുകളും തുരുത്തുകളും സന്ദര്‍ശിക്കാനുള്ള ബോട്ട് സവാരികളും ഈ യാത്ര അവിസ്മരണീയമാക്കും. ആലുംകടവ് ...

സി.എ ഫൗണ്ടേഷന്‍ കോഴ്‌സിലേക്ക് പത്താം ക്ലാസ്സുകാര്‍ക്കും പ്രവേശനം

ഇമേജ്
പത്താം ക്ലാസ്സ് പാസ്സായ വിദ്യാർഥിക്ക് താൽക്കാലിക പ്രവേശനമാകും ലഭിക്കുക. 12-ാം ക്ലാസ്സ് പാസ്സായതിന് ശേഷം മാത്രമേ പ്രവേശനം സ്ഥിരമാകുകയുള്ളു. 12-ാം ക്ലാസ്സ് പഠനത്തിനൊപ്പം ഫൗണ്ടേഷൻ കോഴ്സ് പഠിക്കുന്നത് വഴി വിദ്യാർഥികൾക്ക് ചാർട്ടേഡ് അക്കൗണ്ടൻസിയിൽ പ്രാവീണ്യം നേടാൻ സാധിക്കും  ഇതുവഴി മാർച്ചിലെ 12-ാം ക്ലാസ്സ് പരീക്ഷ കഴിഞ്ഞതും മേയിൽ നടക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് ഫൗണ്ടേഷൻ ടെസ്റ്റ് വിദ്യാർഥികൾക്കെഴുതാം. കോഴ്സിന്റെ ഭാഗമായി ഓൺലൈൻ ക്ലാസ്സുകളും വിദ്യാർഥികൾക്കായി ഒരുക്കിയിട്ടുണ്ട്. W ebsite Register Online