പോസ്റ്റുകള്‍

KITE VICTERS Plus One Accountancy Class 36 (First Bell-ഫസ്റ്റ് ബെല്‍)

ഇമേജ്
KITE VICTERS Plus One Accountancy Class 36 (First Bell-ഫസ്റ്റ് ബെല്‍)

18 പിന്നിട്ടവർക്ക് വാക്സീൻ റജിസ്ട്രേഷൻ ഇന്നു മുതൽ; നിര്‍ദേശങ്ങള്‍ ഇങ്ങനെ

ഇമേജ്
18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷനുള്ള റജിസ്ട്രേഷൻ ഇന്ന് വൈകിട്ട് നാലു മണി മുതൽ തുടങ്ങും. കോവിന്‍ സൈറ്റിലാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്. വാക്സിനേഷന്റെ മൂന്നാം ഘട്ടം മേയ് 1 ന് ആരംഭിക്കും. ഇവർക്കുള്ള മാർഗരേഖയും ആരോഗ്യ വകുപ്പ് പുറത്തിറക്കും. രോഗികൾക്കായിരിക്കും മുൻഗണന എന്നാണ് സൂചന. കഴിഞ്ഞ ദിവസം 2,20,000 ഡോസ് കോവിഷീൽഡ് വാക്സീൻ കൂടി എത്തിയതോടെ 2,79,275 ഡോസ് വാക്സീൻ സ്റ്റോക്കുണ് കോ-വിൻ വെബ്സൈറ്റില്‍ രജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ selfregistration.cowin.gov.in എന്ന വെബ്സൈറ്റ്, മൊബൈലിലോ കംപ്യൂട്ടറിലെ തുറന്നു നിങ്ങളുടെ ഫോൺ നമ്പർ നൽകുക. എസ്എംഎസ് ആയി വൺ ടൈം പാസ്‍വേഡ് (ഒടിപി) ലഭിക്കും. അടുത്ത വിൻഡോയിൽ ഈ ഒടിപി നൽകി 'verify' ചെയ്യുക. Photo ID Proof എന്ന കോളത്തിൽ ആധാർ, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, പാസ്‍പോർട്ട്, പെൻഷൻ പാസ്‍ബുക്ക്, വോട്ടർ ഐഡി കാർഡ് എന്നിവയിൽ ഏതെങ്കിലുമൊന്നു തിരഞ്ഞെടുക്കുക. തിരിച്ചറിയൽ രേഖയുടെ നമ്പർ, ഫോട്ടോ ഐഡി നമ്പർ എന്ന കോളത്തിൽ നൽകുക. തിരിച്ചറിയൽ രേഖയിലുള്ളതുപോലെ തന്നെ പേരു രേഖപ്പെടുത്തുക. ലിംഗം, ജനനവർഷം എന്നിവ നൽകി റജിസ്റ്റർ എന്ന ബട്ടൺ ക്ലിക് ചെയ്യാം. ഇതോടെ നിങ്ങളുടെ പ്ര...

TELE HELP DESK FOR COVID VACCINATION REGISTRATION

ഇമേജ്
TELE HELP DESK FOR COVID VACCINATION REGISTRATION കോവിഡ് വാക്സിൻ രജിസ്ട്രേഷന് ടെലി ഹെൽപ് ഡെസ്കും ആയി കാട്ടൂർ സ്കൂൾ കോവിഡിന് അതിജീവിക്കാൻ പൊതുജനത്തിന് കൂട്ടായി കാട്ടൂർ പോംപെ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ. കൊവിഡ് വാക്സിൻ രജിസ്റ്റർചെയ്യാൻ ഹെൽപ്പ് ഡെസ്ക് ഒരുക്കുകയാണ് സ്കൂളിലെ  വിഎച്ച്എസ്ഇ വിദ്യാർത്ഥികൾ പൊതു ജനസേവനത്തിന് ഇറങ്ങിയിരിക്കുന്നത്. രജിസ്ട്രേഷൻ നടത്താൻ കഴിയാത്ത വയോധികർക്കും രോഗികൾക്കും സാധാരണക്കാർക്കും  ആണ് പ്രധാന പരിഗണന. ഇതിനോടകം തന്നെ നിരവധി പേർക്ക് സഹായം ലഭ്യമാക്കിയിട്ടുണ്ട്. ഓൺലൈൻ ക്ലാസുകൾക്കായി   വിദ്യാർത്ഥികളുടെ ഇന്റർനെറ്റ് ഉള്ള സ്മാർട്ട് ഫോണുകൾ ഉപയോഗപ്പെടുത്തിയാണ് ഇത്തരമൊരു ഹെല്പ് ഡെസ്ക് സംവിധാനം ഒരുക്കിയത് .  മൊബൈൽ ഫോൺ നമ്പറിലേക്ക് വിളിച്ചാൽ വളണ്ടിയർമാർ രജിസ്ട്രേഷൻ നടത്തുകയാണ് പതിവ് എന്ന് പ്രോഗ്രാം ഓഫീസർ സൈമൺ ജോസ് പറഞ്ഞു. 

KITE VICTERS Plus One Business Studies Class 54 (First Bell-ഫസ്റ്റ് ബെല്‍)

ഇമേജ്
KITE VICTERS Plus One Business Studies Class 54 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus One Accountancy Class 35 (First Bell-ഫസ്റ്റ് ബെല്‍)

ഇമേജ്
KITE VICTERS Plus One Accountancy Class 35 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus One Accountancy Class 34 (First Bell-ഫസ്റ്റ് ബെല്‍)

ഇമേജ്
KITE VICTERS Plus One Accountancy Class 34 (First Bell-ഫസ്റ്റ് ബെല്‍)

ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും

തിരുവനന്തപുരം: കോവിഡ് സാഹചര്യം പരിഗണിച്ച് സംസ്ഥാനത്ത് നടത്താനിരുന്ന ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവച്ചതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 28നാണ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആരംഭിക്കാനിരുന്നത്. പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചിട്ടില്ല. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തീയറി പരീക്ഷകള്‍ ഇന്ന് പൂര്‍ത്തിയാകും. കോവിഡ് സാഹചര്യം നിലനിന്നിരുന്നെങ്കിലും പരീക്ഷകള്‍ മാറ്റി വയ്ക്കേണ്ട ആവശ്യമില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് കര്‍ശന നിയന്ത്രണത്തിലാണ് തീയറി പരീക്ഷകള്‍ നടക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം 25,000 ത്തിന് മുകളിലാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരീക്ഷ നടത്തിപ്പില്‍ ആശങ്കയുമായി വിദ്യാര്‍ഥികളും രക്ഷിതാക്കാളും രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇന്ന് മനുഷ്യാവകാശ കമ്മീഷന് വിശദീകരണം നൽകും. പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി അധ്യാപക സംഘടനകളും രംഗത്തെത്തിയിരുന്നു.