പോസ്റ്റുകള്‍

പ്ലസ്ടു: കഴിഞ്ഞ അധ്യയന വർഷത്തെ ഫീസ് ഈടാക്കില്ല

2020–21ലെ ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർഥികളിൽനിന്ന് ട്യൂഷൻ ഫീയും സ്പെഷൽ ഫീയും ഈടാക്കേണ്ടെന്നു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. വിദ്യാർഥികൾക്കു സ്കൂളിൽ പോകാൻ സാധിക്കാതിരുന്ന സാഹചര്യത്തിലാണിത്. ഒട്ടേറെ വിദ്യാർഥികൾ ഫീസ് അടച്ചിരുന്നില്ല. ഫീസ് അടച്ച വിദ്യാർഥികൾക്ക് തുക തിരിച്ചു നൽകാൻ നിർദേശം നൽകും.  റഗുലർ ക്ലാസ് ഇല്ലെന്നുപറഞ്ഞു വിദ്യാർഥികൾക്കു ഗ്രേസ് മാർക്ക് നിഷേധിച്ച വിദ്യാഭ്യാസ വകുപ്പ്, കായിക മേളകൾക്കും മറ്റു പാഠ്യേതര പരിപാടികൾക്കുമായി സ്പെഷൽ ഫീ വാങ്ങുന്നതിനെതിരെ പ്രതിഷേധമുയർന്നിരുന്നു.

പ്ലസ് വണ്‍ പരീക്ഷയ്ക്ക് സ്റ്റേ; കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമെന്ന് കോടതി

ന്യൂഡല്‍ഹി: തിങ്കളാഴ്ച മുതല്‍ നടത്തിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജസ്റ്റിസ് എഎന്‍ ഖാന്‍വിക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരീക്ഷ നടത്താനുള്ള തീരുമാനം സ്റ്റേ ചെയ്തത്.  സെപ്തംബര്‍ 5 മുതല്‍ പരീക്ഷ ആരംഭിക്കാനിരിക്കെയാണ് സുപ്രീം കോടതിയുടെ നിര്‍ണായക തീരുമാനം. സെപ്തംബര്‍ 13 വരെ പരീക്ഷ നിര്‍ത്തിവെക്കുന്നതാണെന്നും 13ന് കേസ് വീണ്ടും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കാമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ...

സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് പരിഗണനയില്‍

സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് പരിഗണനയിലെന്ന് മന്ത്രി  സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് ആലോചിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് പ്രത്യേക പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കും. വിദഗ്ധ സമിതി റിപ്പോർട്ടും പ്രൊജക്ട് റിപ്പോർട്ടും മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും.  രണ്ട് റിപ്പോർട്ടുകളുടേയും അടിസ്ഥാനത്തിൽ മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതിയാണ് അന്തിമ തീരുമാനം എടുക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

G-SUITE (GOOGLE WORKSPACE FOR EDUCATION) TEACHER TRAINING MODULE

ഇമേജ്
പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ്കൂളുകളിൽ ഓൺലൈൻ പഠനത്തിനായി ജി-സ്യൂട്ട് (ഗുഗിൾ വർക്ക്സ്പെസ് ഫോർ എഡ്യൂക്കേഷൻ) പ്ലാറ്റ് ഫോം ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഒരു ഓണ്‍ലൈന്‍ പഠനസംവിധാനം (LMS) എന്ന നിലയില്‍ അതിന് അദ്ധ്യാപകരെ സജ്ജരാക്കുന്നതിന് ഈ പരിശീലന മൊഡ്യൂൾ സഹായിക്കും. Click here to download G-Suite (Google Workspace for Education) Teacher Training Module

PLUS ONE MODEL EXAMINATION

സെപ്റ്റംബർ മാസം 6 ആം തീയതി മുതൽ ആരംഭിക്കുന്ന പ്ലസ് വൺ പൊതുപരീക്ഷയ്ക്ക് മുന്നോടി ആയി സർക്കാർ നടത്തുന്ന മോഡൽ പരീക്ഷയുടെ ചോദ്യങ്ങൾ ഇവിടെ നിന്നും കുട്ടികൾക്ക് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഹയർസെക്കണ്ടറിയുടെ സൈറ്റിൽ ( http://www.dhsekerala.gov.in ) വന്ന ശേഷം മാത്രമേ ഈ സൈറ്റിൽ ചോദ്യങ്ങൾ ലഭ്യമാകൂ. മോഡൽ പരീക്ഷയുടെ ചോദ്യപേപ്പറിന്റെ അതേ മാതൃകയിൽ തന്നെ ആയിരിക്കും പൊതുപരീക്ഷയ്‌ക്കും ചോദ്യങ്ങൾ വരുന്നത്   VHSE MANAGEMENT Answer key      31-08-2021 After Noon session   1.30PM               Subject &  Question Paper Answer Key  Malayalam                         Hindi                    ...

NEW TIME TABLE-PLUS ONE EXAM

ഇമേജ്
ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ ടൈംടേബിളുകൾ പുതുക്കി. വിദ്യാർഥികൾക്ക് പരീക്ഷകൾക്കുള്ള ഇടവേള വർധിപ്പിച്ചുകൊണ്ട് തയ്യാറെടുപ്പിന് കൂടുതൽ സമയം ലഭിക്കുന്ന തരത്തിൽ പരീക്ഷകൾ ക്രമീകരിക്കണം എന്ന വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും എം എൽ എമാരുടേയും ആവശ്യം പരിഗണിച്ച് മന്ത്രി ഇടപെടുകയായിരുന്നു. സെപ്റ്റംബർ ആറു മുതൽ 16 വരെ ഹയർ സെക്കണ്ടറി പരീക്ഷ എന്നത് പുതുക്കിയ ടൈംടേബിൾ പ്രകാരം സെപ്റ്റംബർ ആറ് മുതൽ 27 വരെയാകും. സെപ്റ്റംബർ ഏഴു മുതൽ 16 വരെ വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ എന്നത് സെപ്റ്റംബർ ഏഴ് മുതൽ 27 വരെയാകും. ഒരു പരീക്ഷ കഴിഞ്ഞാൽ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് അടുത്ത പരീക്ഷ എന്ന രീതിയിലാണ് ടൈം ടേബിളുകൾ ക്രമീകരിച്ചിരിക്കുന്നത്. ചില വിഷയങ്ങളിലെ പരീക്ഷകൾ തമ്മിൽ അതിലേറെ ദിവസങ്ങളുടെ ഇടവേളയുണ്ട്. കുട്ടികൾക്ക് പരീക്ഷാ ദിനങ്ങൾക്കിടയിൽ പഠിക്കാനുള്ള സമയം കുറയും എന്ന ബുദ്ധിമുട്ട് ഇതോടെ ഇല്ലാതാകും എന്നാണ് കരുതുന്നത്.കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ആവശ്യാനുസരണം ചോദ്യങ്ങൾ തിരഞ്ഞെടുക്കാനും ഉത്തരം എഴുതാനും അവസരം ഒരുക്കുന്ന വിധം അധികം ചോദ്യങ്ങൾ ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 80 സ്കോറുള്ള പരീക...

ജിസ്യൂട്ട് ഓൺലൈൻ പ്ലാറ്റ്‌ഫോമിന്റെ പൈലറ്റ് വിന്യാസം 426 സ്‌കൂളുകളിൽ പൂർത്തിയായി

പരിശീലന മൊഡ്യൂൾ ആഗസ്റ്റ് 31ന് വിദ്യാഭ്യാസ മന്ത്രി പ്രകാശനം ചെയ്യും കോവിഡ് 19 പ്രതിസന്ധിയെത്തുടർന്ന് കൈറ്റ് വിക്ടേഴ്‌സിലൂടെ നൽകിവരുന്ന ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകളുടെ തുടർച്ചയായി നടപ്പിലാക്കുന്ന ജിസ്യൂട്ട് ഓൺലൈൻ പ്ലാറ്റ്‌ഫോമിന്റെ പൈലറ്റ് വിന്യാസം 426 സ്‌കൂളുകളിൽ പൂർത്തിയാക്കി. അധ്യാപകർക്ക് കുട്ടികളുമായി നേരിട്ട് സംവദിക്കാനും കുട്ടികൾക്ക്  ക്ലാസ് പ്രവർത്തനങ്ങൾ അപ്‌ലോഡ് ചെയ്യാനും മൂല്യനിർണയം നടത്താനുമെല്ലാം  അവസരമൊരുക്കുകയും ചെയ്യുന്ന ജിസ്യൂട്ട് സംവിധാനം പൂർണമായും സൗജന്യമായാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. ജൂലൈ അവസാനവാരം തിരുവനന്തപുരം ജില്ലയിലെ പിരപ്പൻകോട് വി.എച്ച്.എസ് സ്‌കൂളിലും തുടർന്ന് പതിനാല്  ജില്ലകളിലുമായി 34 വി എച്ച് എസ് സ്‌കൂളുകളിലും ജിസ്യൂട്ട്  ട്രയൽ റൺ നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഈ മാസം (ആഗസ്റ്റ്) 153 ഹൈസ്‌കൂളുകളിലും, 141 ഹയർസെക്കന്ററി സ്‌കൂളുകളിലും 132 വി.എച്ച്.എസ്.ഇ സ്‌കൂളുകളിലുമായി 426 സ്‌കൂളുകളിൽ പൈലറ്റ് വിന്യാസം പൂർത്തിയാക്കിയത്. ഡിജിറ്റൽ ഉപകരണങ്ങളുടെയും കണക്ടിവിറ്റിയുടെയും ലഭ്യതയും അധ്യാപകരുടെ സന്നദ്ധതയും ഉറപ്പുവരുത്തിയ സ്‌കൂളുകളിലാണ് പൈലറ്റ് വി...