പോസ്റ്റുകള്‍

പ്ലസ് വൺ അപേക്ഷയിൽ മാറ്റം വരുത്താം | ഉയർന്ന ഓപ്ഷൻ റദ്ദ് ചെയ്യാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കു അപേക്ഷ എഡിറ്റ് ചെയ്യാം

പ്ലസ് വൺ ഫസ്റ്റ് അല്ലോട്മെൻറ് റിസൾട്ട് പ്രസിദ്ധീകരിച്ചു,വിദ്യാർഥികൾക്കു ഒക്ടോബർ 1 വൈകിട്ട് 5 മണി  വരെ അഡ്മിഷൻ എടുക്കാൻ അവസരം  ഉണ്ട്  ഫസ്റ്റ് അല്ലോട്മെന്റിൽ അഡ്മിഷൻ ലഭിച്ച ,താൽകാലിക അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കു ഉയർന്ന ഓപ്ഷൻ ഏതെങ്കിലും റദ്ദ് ചെയ്യണം എങ്കിൽ അപേക്ഷ ഫോം പൂരിപ്പിച്ചു നൽകണം   എങ്ങനെ അപേക്ഷ ഫോം പൂരിപ്പിക്കാം  അപേക്ഷ നമ്പർ ( നിങ്ങൾ പ്ലസ് വൺ അപേക്ഷ സമർപ്പിച്ചപ്പോൾ ലഭിച്ച അപ്ലിക്കേഷൻ നമ്പർ തെറ്റാതെ നൽകുക) അപേക്ഷകന്റെ പേര് (അപേക്ഷ നൽകുന്ന വിദ്യാർത്ഥിയുടെ പേര് തെറ്റാതെ നൽകുക)  അപേക്ഷകന്റെ മുഴുവൻ മേൽവിലാസവും ഫോൺ നമ്പറും നൽകുക   SSLC രജിസ്റ്റർ നമ്പർ ( നിങ്ങളുടെ SSLC രജിസ്റ്റർ നമ്പർ തെറ്റാതെ നൽകുക)  നിലവിൽ നിങ്ങൾക് ലഭിച്ച ഓപ്ഷൻ നമ്പർ ,സ്കൂളിന്റെ കോഡ് ,കോഴ്സ് കോഡ് തെറ്റാതെ കോളത്തിൽ എഴുതുക  സ്ഥിര പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന കുട്ടികൾ അതെ എന്ന് കൊടുക്കുക ,അല്ലാത്ത കുട്ടികൾ ഇല്ല എന്ന് കൊടുക്കുക , റദ്ദ് ചെയ്യാൻ ആഗ്രഹിക്കുന്ന ഓപ്ഷൻ നമ്പർ ,അവിടെ നൽകിയ സ്കൂൾ കോഡ് ,അവിടെ നൽകിയ കോഴ്സ് കോഡ് എന്നി ക്രമത്തിൽ ഫോം പൂരിപ്പിച്ച് വ...

പ്രഫഷണല്‍ കോഴ്സുകള്‍ക്ക് Prime Minister's സ്കോളർഷിപ്പ്; അവസാന തീയതി ഒക്ടോബർ 15

 പ്രഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന ഒന്നാം വര്‍ഷ വിദ്യാർത്ഥികൾക്ക് (വിമുക്ത ഭടന്മാരുടെ മക്കള്‍ക്കും, യുദ്ധ സമാന സാഹചര്യങ്ങളില്‍ മരിച്ച ജവാന്മാരുടെ വിധവകള്‍ക്കും ആശ്രിതര്‍ക്കും) പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.  എഞ്ചിനീയറിങ്, മെഡിക്കൽ, ഡന്റല്‍, വൈറ്റിനറി, ബിബിഎ, ബിസിഎ, ബി.ഫാര്‍മ, ബി.എസ്.സി. (നഴ്സിംഗ്, അഗ്രികള്‍ച്ചര്‍ തുടങ്ങിയവ), എംബിഎ, എംസിഎ എന്നീ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് ആദ്യമായി പഠിക്കുന്നവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക.  കേന്ദ്ര സായുധ സേനാനികളുടെ വിധവകള്‍, ആശ്രിതര്‍, യുദ്ധത്തിലോ, തിരഞ്ഞെടുപ്പ് ജോലിക്കിടയിലോ മരണമടയുകയോ, വൈകല്യം സംഭവിക്കുകയോ ചെയ്ത സൈനികരുടെ വിധവകള്‍, ആശ്രിതര്‍, ധീരതാ പുരസ്‌കാരം നേടിയവരുടെ ആശ്രിതര്‍ തുടങ്ങിയവര്‍ക്ക് 2021-22 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ദേശീയ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലായ http://www.scholorship.gov.in വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 15 പ്ലസ്ടു/ഡിപ്ലോമ /ബിരുദം 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ഒരു കുടുംബത്തിൽ പരമാവധി രണ്ട് വിദ്യാർത്ഥികൾക്ക് സ്‌കോളര്...

സംസ്ഥാനത്ത് സ്കൂൾ തുറക്കാൻ മാർ​ഗരേഖയായി. ക്ലാസുകൾ ഉച്ചവരെ, ആഴ്ചയിൽ ആറ് ദിവസം :

സംസ്ഥാനത്ത് സ്കൂളുകളിൽ ഒന്നിടവിട്ട ദിവസങ്ങളിലായി ആഴ്ച്ചയിൽ ആറ് ദിവസം ക്ലാസുകൾ നടത്താൻ ആലോചന.  ക്ലാസുകളെ രണ്ടാക്കി തിരിച്ച്, ഉച്ചവരെയാകും ക്ലാസുകൾ നടത്തുക.  ഉച്ചഭക്ഷണമടക്കം സ്കൂളുകളിൽ (school) ഭക്ഷണം കഴിക്കുന്ന അന്തരീക്ഷം ഒഴിവാക്കും.  ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ എന്ന രീതിയിലായിരിക്കും ക്ലാസുകൾ നടത്തുക‍.  നിർദേശങ്ങളിൽ എല്ലാ വകുപ്പുകളുമായും കൂടിയാലോചിച്ച് റിപ്പോർട്ട് തയാറാക്കാൻ ആരോഗ്യ - വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരടങ്ങുന്ന മൂന്നംഗ സമിതിക്ക് ചുമതല നൽകി.  അധ്യാപക സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവയുമായും യോഗം ചേരും രക്ഷിതാക്കൾക്കും കുട്ടികൾക്കും വരെ കൗൺസിലിങ്, രാഷ്ട്രീയ പാർട്ടികളും അധ്യാപക സംഘടനകളുമായി യോഗം അങ്ങനെ ബൃഹത്തായ പദ്ധതിയാണ് സ്കൂൾ തുറക്കാനായി ഒരുക്കുന്നത്.  സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.  പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കായിരിക്കാണ് ഇതുസംബന്ധിച്ച ചുമതല. മറ്റ് വകുപ്പുകളുമായി കൂടിയാലോചന നടത്തിവേണം റിപ്പോര്‍ട്ട് തയ്യാറാക്കാന്‍. ഓണ്‍ലൈന്‍ ഓഫ്‍ലൈന്‍ ക്ലാസ...

SSLC.PLUS2 FULL A PLUS നേടിയ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്ക് പ്രൊഫ: ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിച്ച് SSLC/ THSLC, +2/VHSE തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.        കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. സ്‌കോളർഷിപ്പ് തുക 10,000 രൂപയാണ്. ബി.പി.എൽ വിഭാഗത്തിൽപെട്ടവർക്ക് മുൻഗണന നൽകും. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബവാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.    www.minoritywelfare.kerala.gov.in മുഖേന അപേക്ഷിക്കാം.  കൂടുതൽ വിവരങ്ങൾക്ക്: 0471-2300524.  2021 ഒക്ടോബര്‍ 20 ആണ് അവസാന തിയ്യതി  CIRCULAR

ഫൈൻആർട്സിൽ ഡിഗ്രി : BFA കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം, മാവേലിക്കര, തൃശൂർ സർക്കാർ ഫൈൻ ആർട്‌സ് കോളേജുകളിലെ ബി.എഫ്.എ ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ 22 മുതൽ ഓൺലൈനായി സമർപ്പിക്കാം.  BFA ഡിഗ്രി അഡ്മിഷൻ 2021-22 23.09.2021 മുതൽ ആരംഭിക്കും. അവസാന തീയതി 30.09.2021 ആയിരിക്കും. പ്ലസ്ടുവോ തത്തുല്യ യോഗ്യതോ നേടിയവർക്ക് അപേക്ഷിക്കാം.  പൊതു വിഭാഗത്തിലുള്ള അപേക്ഷകർക്ക് അപേക്ഷഫീസ് 300 രൂപയും പട്ടികജാതി പട്ടികവർഗക്കാരായ അപേക്ഷകർക്ക് അപേക്ഷഫീസ് 150 രൂപയുമാണ്.  സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് പ്രവേശനം.  പ്രവേശന പ്രോസ്‌പെക്ടസും ഓൺലൈനായി അപേക്ഷകൾ അയയ്ക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും www.admissions.dtekerala.gov.in ൽ ലഭിക്കും.  അപേക്ഷയുടെ ഹാർഡ് കോപ്പിയോ സോഫ്റ്റ് കോപ്പിയോ POST വഴിയോ ഇമെയിൽ വഴിയോ അയയ്ക്കേണ്ടതില്ല. അപേക്ഷകൾ ഓൺലൈനായി 30നകം നൽകണം. ഫോൺ: 0471-2561313 Prospectus    » Apply Online Website   »

PLUS ONE FIRST ALLOTMENT RESULTS 2021 PUBLISHED

  Merit Quota Admissions will be in specified Time Slots on 23/09/2021, 25/09/2021, 29/09/2021 and 01/10/2021. Sports Quota Admissions will be in specified Time Slots on 25/09/2021 & 29/09/202 To check plus one first allotment results please click the below links. Single Window System for Higher Secondary Admissions HSCAP Admission Portal

ഹയർസെക്കണ്ടറി (വൊക്കേഷണൽ VHSE) വിഭാഗം പ്രവേശനത്തിനായുള്ള ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ട്മെന്റ് പേജിൽ പ്രസിദ്ധീകരിച്ചു ലിങ്കിൽ ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും നൽകി അപേക്ഷകർക്ക് അലോട്ട്മെന്റ് വിവരങ്ങൾ മനസ്സിലാക്കുന്നതിനും അലോട്ട്മെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യുന്നതിനും കഴിയും ഒന്നാം അലോട്ട്മെന്റിന്റെ അടിസ്ഥാനത്തിൽ 23/ 09/2021 , രാവിലെ 10.00 മണി മുതൽ 29/ 09/2021 വൈകുന്നേരം 4.00 മണി വരെ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള സ്കൂളുകളിൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് പ്രവേശനം നേടാവുന്നതാണ്. ഒന്നാം ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് സ്ഥിര പ്രവേശനം ആണ് ലഭിക്കുന്നത്. ഇവർക്ക് താത്കാലിക പ്രവേശനം അനുവദനീയമല്ല. താഴ്ന്ന ഓപ്ഷനിലാണ് അലോട്ട്മെന്റ് ലഭിച്ചിട്ടുള്ളതെങ്കിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിക്കാൻ കാത്തിരിക്കുന്നതിനായി വിദ്യാർത്ഥിക്ക് താത്കാലിക പ്രവേശനം നേടാം. അലോട്ട്മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥി 29/ 09/2021 വൈകുന്നേരം 4.00 മണിക്ക് മുമ്പ് അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ റിപ്പോർട്ട് ചെയ്ത് സ്ഥിരമായോ താത്കാലികമായോ പ്രവേശനം നേടാതിരുന്നാൽ, അഡ്മിഷൻ പ്രോസസ്സിൽ നിന്നും പുറത്താകുന്നതാണ്. Ch...