പോസ്റ്റുകള്‍

സ്‌കൂള്‍ തുറക്കല്‍: ഒരു ഷിഫ്റ്റില്‍ പരമാവധി 30 കുട്ടികള്‍, ആദ്യഘട്ടത്തില്‍ 'ഹാപ്പിനസ് കരിക്കുലം'

സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ആദ്യ മാസത്തില്‍ ഹാജരും യൂണിഫോമും നിര്‍ബന്ധമാക്കരുതെന്ന് നിര്‍ദേശം. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി അധ്യാപക സംഘടനകളുമായി നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.    ഒരു ഷിഫ്റ്റില്‍ 25 ശതമാനം വിദ്യാര്‍ഥികളെ മാത്രം ഉള്‍ക്കൊള്ളിച്ചായിരിക്കണം ക്ലാസുകള്‍. ഒരു ക്ലാസില്‍ 20-30 കുട്ടികളെ മാത്രം പ്രവേശിപ്പിച്ചുകൊണ്ട് ക്ലാസ് നടത്തണമെന്നാണ് അധ്യാപക സംഘടനകള്‍ മുന്നോട്ടുവെച്ച നിര്‍ദേശം. ഇക്കാര്യം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അങ്ങനെ വരുമ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസ് ഉണ്ടാകുക. ഇപ്രകാരം ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമായിരിക്കും ക്ലാസ് ഉണ്ടാകുക.   ആദ്യഘട്ടത്തില്‍ നേരിട്ട് പഠനക്ലാസുകളിലേക്ക് കടക്കില്ല. പകരം, ഹാപ്പിനസ് കരിക്കുലം ആയിരിക്കണമെന്നും അധ്യാപക സംഘടനകള്‍ നിര്‍ദേശം മുന്നോട്ടുവെച്ചു. സ്‌കൂള്‍ യൂണിഫോം നിര്‍ബന...

ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പിന് അപേക്ഷിക്കാം

 ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലീം/ക്രിസ്ത്യൻ/സിഖ്/ബുദ്ധ/പാഴ്‌സി/ജൈന സമുദായങ്ങളിൽപ്പെട്ട 9,10,11,12 ക്ലാസുകളില്‍ പഠിക്കുന്ന   പെൺകുട്ടികൾക്ക്  “ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പിന് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. അവസാന വർഷ  പരീക്ഷയിൽ 50 ശതമാനത്തിലധികം മാർക്ക്  വാങ്ങിയവർക്കാണ് അപേക്ഷിക്കാൻ  അവസരം. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : 30/ 11/2021 സ്‌കോളര്ഷിപ്പ് തുക ഒൻപത് , 10 ക്ലാസ്സുകാർക്ക് വർഷം 5000 രൂപ  പ്ലസ് വൺ/ പ്ലസ് ടു  കുട്ടികൾക്ക് വർഷം 6000 രൂപ യോഗ്യത / നിബന്ധനകൾ: മുസ്ലീം/ക്രിസ്ത്യൻ/സിഖ്/ബുദ്ധ/പാഴ്‌സി/ജൈന സമുദായങ്ങളിൽപ്പെട്ട ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന  പെൺകുട്ടികൾക്ക് മാത്രം മുന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50% മാര്‍ക്ക് വേണം. വാര്‍ഷിക വരുമാനം 2 ലക്ഷം രൂപയില്‍ താഴെയായിരിക്കണം. ഒരേ ക്ലാസിലെ ഒരു കുടുംബത്തിൽ നിന്നുള്ള രണ്ടിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകില്ല ആവശ്യമായ രേഖകള്‍: ഫോട്ടോ ആധാര്‍ കാര്‍ഡ് മുന്‍ വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ് ബാങ്ക് പാസ് ബുക്ക് (നാഷനലൈസ്ഡ് ബാങ്ക്) വരുമാന സര...

പെൺകുട്ടികൾക്ക് സേനയിൽ ഓഫീസർ ആവാൻ സുവർണ്ണാവസരം

ഇമേജ്
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) NDA/NA പരീക്ഷകൾക്കുള്ള വനിതാ ഉദ്യോഗാർത്ഥികളുടെ രജിസ്ട്രേഷൻ പ്രക്രിയ ആരംഭിച്ചു.  നാഷണൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി പരീക്ഷ (II), 2021 എന്നിവയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകൾക്കും ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിക്കാം  വനിതാ ഉദ്യോഗാർത്ഥികൾക്കുള്ള പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2021 ഒക്ടോബർ 8 ആണ്.  ഈ വർഷം മുതൽ വനിതാ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയിൽ പങ്കെടുക്കാൻ സുപ്രീം കോടതി അനുമതി നൽകിയതിനെ തുടർന്നാണ് രജിസ്ട്രേഷൻ പ്രക്രിയ വീണ്ടും തുറക്കാൻ തീരുമാനിച്ചത് വനിതാ അപേക്ഷകർക്ക് പുറമേ, സ്ത്രീ അല്ലാത്ത ഏതെങ്കിലും ലിംഗത്തിൽപ്പെട്ട ഒരു അപേക്ഷകൻ അപേക്ഷിച്ചാൽ, ഭാവിയിലെ എല്ലാ പരീക്ഷകളിലും/റിക്രൂട്ട്‌മെന്റുകളിലും 10 വർഷത്തേക്ക് ഡിബാർമെന്റ് ഉൾപ്പെടെ ഈ പരീക്ഷയുടെ നിയമത്തിലെ 7 -ാം ചട്ടത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥി ശിക്ഷാനടപടിക്ക് വിധേയനാകും. UPSC നാഷണൽ ഡിഫൻസ് അക്കാദമിയിൽ 370 തസ്തികകളും നാവിക അക്കാദമിയിലെ 30 തസ്തികകളും (10+2 കേഡറ്റ് എൻട്രി സ്കീം) നികത്താനാണ് ഈ പരീക്ഷ. ഇത്തവണ ആദ്യമായി +2 പെൺകുട്ടികൾക്കും NDA അപേക്ഷിക്കാം...

വനിതകൾ ഗൃഹനാഥരെങ്കിൽ കുട്ടികൾക്ക് കിട്ടും പഠനസഹായം

നിങ്ങളുടെ ഗൃഹത്തിന്റെ ഭരണച്ചുമതല വനിതയ്ക്കാണോ  ?എങ്കിൽ ഇത്തരം വീടുകളിലെ കുട്ടികൾക്ക് സർക്കാർ പഠന സഹായം നൽകും. വനിതാ ശിശുവകുപ്പു നൽകുന്ന വിദ്യാഭ്യാസ ധനസഹായത്തിന് ബിപിഎൽ വിഭാഗത്തിലെ വിവാഹമോചിതരായ വനിതകൾ, ഭർത്താവ് ഉപേക്ഷിച്ചവർ, അസുഖം മൂലം ജോലി ചെയ്തു കുടുംബം സംരക്ഷിക്കാൻ കഴിയാത്തവരുടെ ഭാര്യമാർ, നിയമപരമായി വിവാഹിതരല്ലാത്ത അമ്മമാർ തുടങ്ങിയവർക്ക് അപേക്ഷിക്കാം. ഒരു കുടുംബത്തിൽ പരമാവധി രണ്ടു കുട്ടികൾക്കാണു ധനസഹായം. ഒന്നു മുതൽ അഞ്ചാം ക്ലാസ് വരെയുള്ളവർക്ക് 3000 രൂപ, 6 - 10 ക്ലാസുകാർക്ക് 5000 രൂപ, പ്ലസ് വൺ, പ്ലസ് ടു, ഐ ടി ഐ വിദ്യാർത്ഥികൾക്ക് 7500 രൂപ, ബിരുദം മുതൽ ഉയർന്ന കോഴ്സിൽ പഠിക്കുന്നവർക്ക് 10000 രൂപ എന്നിങ്ങനെ പ്രതിവർഷം ലഭിക്കും. അപേക്ഷ ഓൺലൈനായി  www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ സമർപ്പിക്കാം. വിശദ വിവരങ്ങൾ തൊട്ടടുത്ത ഐസിഡിഎസ് പ്രോജക്ട് ഓഫീസിൽ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഒക്ടോബർ 15

പ്ലസ് വൺ അപേക്ഷയിൽ മാറ്റം വരുത്താം | ഉയർന്ന ഓപ്ഷൻ റദ്ദ് ചെയ്യാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കു അപേക്ഷ എഡിറ്റ് ചെയ്യാം

പ്ലസ് വൺ ഫസ്റ്റ് അല്ലോട്മെൻറ് റിസൾട്ട് പ്രസിദ്ധീകരിച്ചു,വിദ്യാർഥികൾക്കു ഒക്ടോബർ 1 വൈകിട്ട് 5 മണി  വരെ അഡ്മിഷൻ എടുക്കാൻ അവസരം  ഉണ്ട്  ഫസ്റ്റ് അല്ലോട്മെന്റിൽ അഡ്മിഷൻ ലഭിച്ച ,താൽകാലിക അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കു ഉയർന്ന ഓപ്ഷൻ ഏതെങ്കിലും റദ്ദ് ചെയ്യണം എങ്കിൽ അപേക്ഷ ഫോം പൂരിപ്പിച്ചു നൽകണം   എങ്ങനെ അപേക്ഷ ഫോം പൂരിപ്പിക്കാം  അപേക്ഷ നമ്പർ ( നിങ്ങൾ പ്ലസ് വൺ അപേക്ഷ സമർപ്പിച്ചപ്പോൾ ലഭിച്ച അപ്ലിക്കേഷൻ നമ്പർ തെറ്റാതെ നൽകുക) അപേക്ഷകന്റെ പേര് (അപേക്ഷ നൽകുന്ന വിദ്യാർത്ഥിയുടെ പേര് തെറ്റാതെ നൽകുക)  അപേക്ഷകന്റെ മുഴുവൻ മേൽവിലാസവും ഫോൺ നമ്പറും നൽകുക   SSLC രജിസ്റ്റർ നമ്പർ ( നിങ്ങളുടെ SSLC രജിസ്റ്റർ നമ്പർ തെറ്റാതെ നൽകുക)  നിലവിൽ നിങ്ങൾക് ലഭിച്ച ഓപ്ഷൻ നമ്പർ ,സ്കൂളിന്റെ കോഡ് ,കോഴ്സ് കോഡ് തെറ്റാതെ കോളത്തിൽ എഴുതുക  സ്ഥിര പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന കുട്ടികൾ അതെ എന്ന് കൊടുക്കുക ,അല്ലാത്ത കുട്ടികൾ ഇല്ല എന്ന് കൊടുക്കുക , റദ്ദ് ചെയ്യാൻ ആഗ്രഹിക്കുന്ന ഓപ്ഷൻ നമ്പർ ,അവിടെ നൽകിയ സ്കൂൾ കോഡ് ,അവിടെ നൽകിയ കോഴ്സ് കോഡ് എന്നി ക്രമത്തിൽ ഫോം പൂരിപ്പിച്ച് വ...

പ്രഫഷണല്‍ കോഴ്സുകള്‍ക്ക് Prime Minister's സ്കോളർഷിപ്പ്; അവസാന തീയതി ഒക്ടോബർ 15

 പ്രഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന ഒന്നാം വര്‍ഷ വിദ്യാർത്ഥികൾക്ക് (വിമുക്ത ഭടന്മാരുടെ മക്കള്‍ക്കും, യുദ്ധ സമാന സാഹചര്യങ്ങളില്‍ മരിച്ച ജവാന്മാരുടെ വിധവകള്‍ക്കും ആശ്രിതര്‍ക്കും) പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.  എഞ്ചിനീയറിങ്, മെഡിക്കൽ, ഡന്റല്‍, വൈറ്റിനറി, ബിബിഎ, ബിസിഎ, ബി.ഫാര്‍മ, ബി.എസ്.സി. (നഴ്സിംഗ്, അഗ്രികള്‍ച്ചര്‍ തുടങ്ങിയവ), എംബിഎ, എംസിഎ എന്നീ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് ആദ്യമായി പഠിക്കുന്നവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക.  കേന്ദ്ര സായുധ സേനാനികളുടെ വിധവകള്‍, ആശ്രിതര്‍, യുദ്ധത്തിലോ, തിരഞ്ഞെടുപ്പ് ജോലിക്കിടയിലോ മരണമടയുകയോ, വൈകല്യം സംഭവിക്കുകയോ ചെയ്ത സൈനികരുടെ വിധവകള്‍, ആശ്രിതര്‍, ധീരതാ പുരസ്‌കാരം നേടിയവരുടെ ആശ്രിതര്‍ തുടങ്ങിയവര്‍ക്ക് 2021-22 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ദേശീയ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലായ http://www.scholorship.gov.in വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 15 പ്ലസ്ടു/ഡിപ്ലോമ /ബിരുദം 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ഒരു കുടുംബത്തിൽ പരമാവധി രണ്ട് വിദ്യാർത്ഥികൾക്ക് സ്‌കോളര്...

സംസ്ഥാനത്ത് സ്കൂൾ തുറക്കാൻ മാർ​ഗരേഖയായി. ക്ലാസുകൾ ഉച്ചവരെ, ആഴ്ചയിൽ ആറ് ദിവസം :

സംസ്ഥാനത്ത് സ്കൂളുകളിൽ ഒന്നിടവിട്ട ദിവസങ്ങളിലായി ആഴ്ച്ചയിൽ ആറ് ദിവസം ക്ലാസുകൾ നടത്താൻ ആലോചന.  ക്ലാസുകളെ രണ്ടാക്കി തിരിച്ച്, ഉച്ചവരെയാകും ക്ലാസുകൾ നടത്തുക.  ഉച്ചഭക്ഷണമടക്കം സ്കൂളുകളിൽ (school) ഭക്ഷണം കഴിക്കുന്ന അന്തരീക്ഷം ഒഴിവാക്കും.  ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ എന്ന രീതിയിലായിരിക്കും ക്ലാസുകൾ നടത്തുക‍.  നിർദേശങ്ങളിൽ എല്ലാ വകുപ്പുകളുമായും കൂടിയാലോചിച്ച് റിപ്പോർട്ട് തയാറാക്കാൻ ആരോഗ്യ - വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരടങ്ങുന്ന മൂന്നംഗ സമിതിക്ക് ചുമതല നൽകി.  അധ്യാപക സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവയുമായും യോഗം ചേരും രക്ഷിതാക്കൾക്കും കുട്ടികൾക്കും വരെ കൗൺസിലിങ്, രാഷ്ട്രീയ പാർട്ടികളും അധ്യാപക സംഘടനകളുമായി യോഗം അങ്ങനെ ബൃഹത്തായ പദ്ധതിയാണ് സ്കൂൾ തുറക്കാനായി ഒരുക്കുന്നത്.  സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.  പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കായിരിക്കാണ് ഇതുസംബന്ധിച്ച ചുമതല. മറ്റ് വകുപ്പുകളുമായി കൂടിയാലോചന നടത്തിവേണം റിപ്പോര്‍ട്ട് തയ്യാറാക്കാന്‍. ഓണ്‍ലൈന്‍ ഓഫ്‍ലൈന്‍ ക്ലാസ...