പോസ്റ്റുകള്‍

II Year NSQF THEORY VOL 5 - Management

ഇമേജ്

രാജ്യത്തെ സൈനിക സ്കൂൾ പ്രവേശന പരീക്ഷ ജനുവരി 9ന്: അപേക്ഷ ഒക്ടോബർ 26വരെ

രാജ്യത്തെ 33 സൈനിക സ്കൂളുകളിലെ പ്രവേശനത്തിന്ഒക്ടോബർ 26വരെ അപേക്ഷ സമർപ്പിക്കാം. സംസ്ഥാനത്തുള്ളവർക്ക് കേരളത്തിലെ ഏക ക്യാമ്പസ്സായ തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്കൂളിൽ പ്രവേശനം നേടാം. പ്രവേശന പരീക്ഷ 2022 ജനുവരി 9ന് നടക്കും. 6,9 ക്ലാസുകളിലെ പ്രവേശനത്തിനാണ് അവസരം. http://aissee.nta.nic.in വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇംഗ്ലീഷ് മീഡിയത്തിൽ സിബിഎസ്ഇ സിലബസ് പ്രകാരമാണ് പഠനം.  12-ാം ക്ലാസ് വരെയുള്ള പഠനത്തിനു പുറമേ, കായികവും മാനസികവുമായ വികാസത്തിനുള്ള പരിശീലനവും നൽകും.  അപേക്ഷാഫീ 550 രൂപ. പട്ടികവിഭാഗത്തിന് 400 രൂപ. കഴക്കൂട്ടം സ്കൂളിൽ 6-ാം ക്ലാസിൽ ആകെ 85 സീറ്റുകളാണുള്ളത്.  ഇതിൽ 75 സീറ്റുകൾ ആൺകുട്ടികൾക്കും 10 സീറ്റുകൾ പെൺകുട്ടികൾക്കുമായി നീക്കി വച്ചിട്ടുണ്ട്.  9-ാം ക്ലാസിൽ ആകെയുള്ളത് 95 സീറ്റുകളാണ്.  85 സീറ്റുകൾ ആൺകുട്ടികൾക്കും 10സീറ്റുകൾ പെൺകുട്ടികൾക്കുമായി നീക്കിവെച്ചിരിക്കുന്നു.  കേരളത്തിലെ കുട്ടികൾക്കു മറ്റു സംസ്ഥാനങ്ങളിലെ സൈനിക സ്കൂളുകളിലേക്കും അപേക്ഷിക്കാം. ആറാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷകരുടെ പ്രായം 10നും 12നും ഇടയിലായിരിക്കണം. 2022 മാർച്ച് 31ന് 10...

വിദ്യാർത്ഥികൾക്ക് വെളിച്ചമാവാൻ കരിയർ പ്രയാണം പോർട്ടൽ

ഇമേജ്
  ഇനിയെന്ത് പഠിക്കണം?? എവിടെ പഠിക്കണം??  സ്കോളർഷിപ്പുണ്ടോ?? പ്രവേശന പരീക്ഷയുണ്ടോ??  തൊഴിൽ സാധ്യതയെങ്ങനെ??.......  തുടങ്ങി ഒട്ടനവധി ചോദ്യങ്ങൾക്ക് ഉത്തരമേകും വിദ്യാഭ്യാസ വകുപ്പിന്റെ കരിയർ പ്രയാണം പോർട്ടൽ. പൊതു വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് ഉന്നതപഠനത്തിന് വഴികാട്ടിയാവുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ആഴ്ചയാണ് www.careerprayanam.com പോർട്ടൽ പ്രവർത്തനമാരംഭിച്ചത്.  സംസ്ഥാനത്തെ 14 ലക്ഷം വിദ്യാർഥികൾക്ക് കരിയർ പ്രയാണം ​ഗുണകരമാകുമെന്നാണ് പ്രതീക്ഷ.  യൂണിസെഫാണ് വിദ്യാഭ്യാസവകുപ്പിന് പോർട്ടൽ നിർമിച്ചുനൽകിയത്.  മൂന്നുവർഷത്തേക്ക് പോർട്ടലിൽ വിവരങ്ങൾ പുതുക്കുന്നതും യൂണിസെഫാണ്.  ഹയർ സെക്കൻഡറി വിഭാ​ഗം കരിയർ ​ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെല്ലിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം. മലയാളികൾ കൂടുതലായി പഠനത്തിനും ജോലിക്കും ആശ്രയിക്കുന്ന രാജ്യങ്ങളിലെ വിദ്യാഭ്യാസ, തൊഴിൽ വിവരങ്ങളാണ് പോർട്ടലിലുള്ളത്.  ഇന്ത്യ ഉൾപ്പെടെ 17 രാജ്യങ്ങളിലെ വിവരങ്ങൾ ലഭ്യമാണ്. രണ്ടരലക്ഷത്തിലധികം കോഴ്സുകൾ, ആയിരത്തിലധികം തൊഴിൽമേഖലകൾ, 21,000 വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിശദവിവരങ്ങൾ ലഭ...

സൗജന്യ ഡിജിറ്റല്‍ പരിശീലനവുമായി 'Digi Saksham' പ്രോഗ്രാം

ഇമേജ്
മൈക്രോസോഫ്റ്റ്, ആഗാഖാൻ റൂറൽ സപ്പോർട്ട് പ്രോഗ്രാം ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ വിവിധ തൊഴിലുകൾക്കായി അടിസ്ഥാന സാങ്കേതികവിദ്യയിൽ സൗജന്യപരിശീലനം നൽകാൻ കേന്ദ്രസർക്കാരിന്റെ 'Digi Saksham' പദ്ധതി. താത്പര്യമുള്ളവർ തൊഴിൽ മന്ത്രാലയത്തിന്റെ നാഷണൽ കരിയർ സർവീസ് പോർട്ടലിൽ ( www.ncs.gov.in )രജിസ്റ്റർ ചെയ്യണം.  18 വയസ്സിനു മുകളിലുള്ളവർക്കും പത്ത്, 12 ക്ലാസുകൾ പാസായവർക്കും ഐ.ടി.ഐ., ഡിപ്ലോമ, ബിരുദധാരികൾക്കുമൊക്കെ പ്രയോജനപ്പെടുത്താം. പരിശീലനം പൂർത്തിയാക്കിയവർക്ക് സാക്ഷ്യപത്രം, തൊഴിൽ ലഭ്യമാക്കുന്നതിനുള്ള സഹായം എന്നിവയുണ്ടാകും. ആദ്യവർഷം മൂന്നു ലക്ഷം പേർക്കെങ്കിലും പരിശീലനം നൽകും. ജാവാ സ്ക്രിപ്റ്റ്, ഡേറ്റ വിഷ്വലൈസേഷൻ, അഡ്വാൻസ് എക്സൽ, പവർ ബി., എച്ച്.ടി.എം.എൽ., പ്രോഗ്രാമിങ് ലാംഗ്വേജ്, സോഫ്റ്റ്വേർ ഡെവലപ്മെന്റ് അടിസ്ഥാനം, കോഡിങ് ഇൻട്രൊഡക്ഷൻ തുടങ്ങിയവയിലാണ് പരിശീലനം.

വൊക്കേഷണൽ ഹയർ സെക്കന്ററി(VHSE) പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് ഇന്ന(ഒക്ടോബർ 1)  പ്രസിദ്ധീകരിച്ചു  അലോട്ട്മെൻറ് ലഭിക്കുന്നവർക്ക് ഒക്ടോബർ 1മുതൽ തന്നെ പ്രവേശനം നൽകിതുടങ്ങും. ഒന്നാം അലോട്ട്മെന്റ് പ്രകാരം ഇതുവരെ 15,521 കുട്ടികളാണ് പ്രവേശനം നേടിയത്. രണ്ടാം അലോട്ട്മെന്റിൽ 15,019 സീറ്റുകളിലേക്കാണ് പ്രവേശനം.  രണ്ടാം അലോട്ട്മെന്റിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികൾ ഒക്ടോബർ 5 വൈകിട്ട് 4ന് മുൻപായി സ്ഥിര /താത്കാലിക പ്രവേശനം നേടേണ്ടതാണ്. https://www.vhscap.kerala.gov.in എന്ന ലിങ്കിലൂടെ പ്രവേശന വെബ് സൈറ്റിൽ പ്രവേശിച്ച് Second Allotment Results എന്ന ലിങ്കിലൂടെ അലോട്ട്മെന്റ് പരിശോധിക്കാം.  അലോട്ട്മെന്റ് ലഭിച്ചവർക്ക് പ്രസ്തുത ലിങ്കിൽ നിന്നു തന്നെ അലോട്ട്മെന്റ് ലെറ്റർ ലഭിക്കും

സ്‌കൂള്‍ തുറക്കല്‍: ഒരു ഷിഫ്റ്റില്‍ പരമാവധി 30 കുട്ടികള്‍, ആദ്യഘട്ടത്തില്‍ 'ഹാപ്പിനസ് കരിക്കുലം'

സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ആദ്യ മാസത്തില്‍ ഹാജരും യൂണിഫോമും നിര്‍ബന്ധമാക്കരുതെന്ന് നിര്‍ദേശം. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി അധ്യാപക സംഘടനകളുമായി നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.    ഒരു ഷിഫ്റ്റില്‍ 25 ശതമാനം വിദ്യാര്‍ഥികളെ മാത്രം ഉള്‍ക്കൊള്ളിച്ചായിരിക്കണം ക്ലാസുകള്‍. ഒരു ക്ലാസില്‍ 20-30 കുട്ടികളെ മാത്രം പ്രവേശിപ്പിച്ചുകൊണ്ട് ക്ലാസ് നടത്തണമെന്നാണ് അധ്യാപക സംഘടനകള്‍ മുന്നോട്ടുവെച്ച നിര്‍ദേശം. ഇക്കാര്യം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അങ്ങനെ വരുമ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസ് ഉണ്ടാകുക. ഇപ്രകാരം ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമായിരിക്കും ക്ലാസ് ഉണ്ടാകുക.   ആദ്യഘട്ടത്തില്‍ നേരിട്ട് പഠനക്ലാസുകളിലേക്ക് കടക്കില്ല. പകരം, ഹാപ്പിനസ് കരിക്കുലം ആയിരിക്കണമെന്നും അധ്യാപക സംഘടനകള്‍ നിര്‍ദേശം മുന്നോട്ടുവെച്ചു. സ്‌കൂള്‍ യൂണിഫോം നിര്‍ബന...

ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പിന് അപേക്ഷിക്കാം

 ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലീം/ക്രിസ്ത്യൻ/സിഖ്/ബുദ്ധ/പാഴ്‌സി/ജൈന സമുദായങ്ങളിൽപ്പെട്ട 9,10,11,12 ക്ലാസുകളില്‍ പഠിക്കുന്ന   പെൺകുട്ടികൾക്ക്  “ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പിന് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. അവസാന വർഷ  പരീക്ഷയിൽ 50 ശതമാനത്തിലധികം മാർക്ക്  വാങ്ങിയവർക്കാണ് അപേക്ഷിക്കാൻ  അവസരം. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : 30/ 11/2021 സ്‌കോളര്ഷിപ്പ് തുക ഒൻപത് , 10 ക്ലാസ്സുകാർക്ക് വർഷം 5000 രൂപ  പ്ലസ് വൺ/ പ്ലസ് ടു  കുട്ടികൾക്ക് വർഷം 6000 രൂപ യോഗ്യത / നിബന്ധനകൾ: മുസ്ലീം/ക്രിസ്ത്യൻ/സിഖ്/ബുദ്ധ/പാഴ്‌സി/ജൈന സമുദായങ്ങളിൽപ്പെട്ട ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന  പെൺകുട്ടികൾക്ക് മാത്രം മുന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50% മാര്‍ക്ക് വേണം. വാര്‍ഷിക വരുമാനം 2 ലക്ഷം രൂപയില്‍ താഴെയായിരിക്കണം. ഒരേ ക്ലാസിലെ ഒരു കുടുംബത്തിൽ നിന്നുള്ള രണ്ടിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകില്ല ആവശ്യമായ രേഖകള്‍: ഫോട്ടോ ആധാര്‍ കാര്‍ഡ് മുന്‍ വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ് ബാങ്ക് പാസ് ബുക്ക് (നാഷനലൈസ്ഡ് ബാങ്ക്) വരുമാന സര...