സൗജന്യ ബി.ടെക് പഠനനം ; ലെഫ്റ്റനൻറായി ജോലി - പ്ലസ്ടുകാർക്ക് കണ്ണൂർ ഏഴിമല നാവിക അക്കാദമിയിൽ അവസരം
ഇന്ത്യൻ നാവികസേന 10+2 (ബി. ടെക്) കേഡറ്റ് എൻട്രി സ്കീമിന് കീഴിലുള്ള നാല് വർഷത്തെ ബി.ടെക് ഡിഗ്രി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് joinindiannavy.gov.in ൽ കോഴ്സിന് അപേക്ഷിക്കാം. ശാസ്ത്രവിഷയങ്ങളിൽ സമർഥരായ പ്ലസ്ടു വിജയികൾക്ക് കണ്ണൂരിലെ ഏഴിമല നാവിക അക്കാദമിയിൽ സൗജന്യമായി ബി.ടെക് പഠിക്കാം, ലെഫ്റ്റനൻറായി ജോലി നേടാം. 10 + 2 (ബി.ടെക്) കാഡറ്റ് എൻട്രി പദ്ധതി പ്രകാരമാണ് തെരഞ്ഞെടുപ്പ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2021 ഒക്ടോബർ 10 എജുക്കേഷൻ എക്സിക്യൂട്ടിവ് & ടെക്നിക്കൽ ബ്രാഞ്ചുകളിലാണ് അവസരം. മൊത്തം ഒഴിവുകളിൽ 5 എണ്ണം വിദ്യാഭ്യാസ ബ്രാഞ്ചിനും 30 എണ്ണം എക്സിക്യൂട്ടീവ്, ടെക്നിക്കൽ ബ്രാഞ്ചുകൾക്കുമാണ്. കോഴ്സ് 2022 ജനുവരിയിൽ ആരംഭിക്കും. ഔദ്യോഗിക വിജ്ഞാപനം www.joinindiannavy.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ജെഇഇ മെയിൻ 2021 (ബിഇ/ ബിടെക്കിന്) പരീക്ഷ എഴുതിയ അവിവാഹിതരായ പുരുഷ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. സീനിയർ സെക്കൻഡറി/തത്തുല്യ ബോർഡ് പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തം 70 ശതമാനം മാ...