കരുതലോടെ സ്കൂളിലേക്ക്
സ്കൂളിലെത്തുന്ന വിദ്യാർഥികളെ അധ്യാപകർ ഇടയ്ക്കിടെ കോവിഡ് മാനദണ്ഡങ്ങൾ ഓർമിപ്പിക്കണമെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. വിദ്യാർഥികൾക്കോ അധ്യാപകർക്കോ രക്ഷിതാക്കൾക്കോ ഉണ്ടാകുന്ന ശാരീരിക – മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ ആരോഗ്യ വകുപ്പ് സജ്ജമാണ്. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ തൊട്ടടുത്തുള്ള ആരോഗ്യപ്രവർത്തകരെയോ ദിശയുടെ 104, 1056, 0471 2552056, 2551056 എന്നീ നമ്പറുകളിലോ ഇ സഞ്ജീവനിയുമായോ ബന്ധപ്പെടാം. ബയോ ബബിൾ അടിസ്ഥാനത്തിൽ മാത്രം ക്ലാസുകൾ നടത്തുക. ഓരോ ബബിളിലുമുള്ളവർ അവർക്കനുവദിച്ച ദിവസം മാത്രം സ്കൂളിലെത്തുക. പനി, ചുമ, ശ്വാസതടസ്സം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവരും കോവിഡ് സമ്പർക്കപ്പട്ടികയിലുള്ളവരും സ്കൂളിലെത്തരുത്. മാസ്ക് ധരിച്ചു മാത്രം വീട്ടിൽ നിന്നിറങ്ങുക. ഡബിൾ മാസ്ക് അല്ലെങ്കിൽ എൻ 95 മാസ്ക് ഉപയോഗിക്കുക. കൈകൾ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവയിൽ തൊടരുത്. ക്ലാസ് മുറിയിലെ ജനാലകളും വാതിലുകളും തുറന്നിടണം. വായും മൂക്കും മൂടുംവിധം മാസ്ക് ധരിക്കുക. മാസ്ക് താഴ്ത്തി സംസാരിക്കരുത്. ആഹാരം കഴിച്ച ശേഷം പുതിയ മാസ്ക് ഉപയോഗിക്കുന്നതാണ് ഉചിതം. ആഹാരം കഴിക്കുമ്പോൾ ഒന്നിച്ചിരിക്കുകയോ സംസാരിക്കുകയ...