പോസ്റ്റുകള്‍

GIS & SLI PREMIUM RATES REVISED

ഇമേജ്
  SLI PREMIUM RATES കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് – സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് പദ്ധതി ബാധകമായ ജീവനക്കാരുടെ എസ് എൽ ഐ പോളിസികളുടെ പ്രതിമാസ പ്രീമിയം തുക – പ്രതിമാസ വരുമാനത്തിനനുസരിച്ച് പുതുക്കി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. State Life Insurance (SLI) Proposal Form – Download Instructions for filling up Proposal Form – Download Application Form for Changing Nomination – Download Application Form for Loan – Download Claim Form – Download Deduction Schedule – Download GIS RATES REVISED ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി – വിവിധ ഗ്രൂപ്പുകളിലുളള സർക്കാർ ജീവനക്കാരുടെ ശമ്പള സ്കെയിൽ പതിനൊന്നാം ശമ്പള പരിഷ്കരണ ഉത്തരവിനനുസൃതമായി പുന:ക്രമീകരിച്ചു കൊണ്ടും – പ്രതിമാസ വരിസംഖ്യയുടെ കുറഞ്ഞ / പരമാവധി നിരക്കുകൾ പുതുക്കി നിശ്ചയിച്ചു കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു. Download GO

GROUP PERSONAL ACCIDENTAL INSURANCE SCHEME (GPAIS) 2022

Vide GO(P) No.153/2021/Fin Dated 23/11/2021, orders has been issued for the renewal of Group Personal Accidental Insurance Scheme (GPAIS) for the year 2022. No changes in the premium amount and sum insured. The Premium amount is Rs.500/- (For Govt.Department Employees), Rs.500/- with 18% GST (For PSU/Autonomous Bodies/Universities etc). For KSEB, Premium is Rs.850/- with GST and KSRTS, 600 + GST. 

MEDISEP GUIDELINES

Do Your Medisep Corrections and Additions Before August 25 for Free Medical Care നിങ്ങളുടെ മെഡിസെപ് സ്റ്റാറ്റസ് പരിശോധിച്ചുവോ? ഐഡി കാർഡ് ഡൗൺലോ‍ഡ് ചെയ്തെടുത്തോ? ഇല്ലെങ്കിൽ ഇനി ഒട്ടും വൈകാതെ www.medisep.kerala.gov.in എന്ന വെബ് സൈറ്റിൽ പ്രവേശിച്ച് സ്റ്റാറ്റസ് റിപ്പോർട്ട് എടുത്ത് തെറ്റില്ലെന്ന് ഉറപ്പു വരുത്തിക്കോളൂ. ഇല്ലെങ്കിൽ സൗജന്യചികിത്സയ്ക്കുള്ള അവസരം ഇല്ലാതാകും. സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി - മെഡിസെപിന്റെ അന്തിമ വിവര ശേഖരണം പൂർത്തിയാക്കാൻ സർക്കാർ നിർദ്ദേശം നൽകി. ഇതനുസരിച്ച് ഓഗസ്റ്റ്‌ 25 നു മുമ്പ് ജീവനക്കാരും പെൻഷൻകാരും തങ്ങളുടെ വ്യക്തി/ആശ്രിത വിവരങ്ങൾ തെറ്റില്ലെന്ന് ഉറപ്പു വരുത്തണം. പരിശോധനയിൽ ഏതെങ്കിലും തരത്തിലുള്ള തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഓഗസ്റ്റ് 25 നു മുമ്പ്  ജീവനക്കാർ ബന്ധപ്പെട്ട ഡിഡിഒ മാരേയും പെൻഷൻകാർ ട്രഷറി ഓഫീസർമാരേയും സമീപിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി വെരിഫൈ ചെയ്തുവെന്ന് ഉറപ്പു വരുത്തണം. ഇതിനു ശേഷം സ്റ്റാറ്റസ് റിപ്പോർട്ടിൽ വരുന്ന തിരുത്തലുകൾ മെഡിസെപ് ഐഡി കാർഡിൽ പ്രതിഫലിക്കില്ല. ഇതിലെ വിവരങ്ങൾ കുറ്റമറ്റതായാൽ മാത്രമേ...

ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനത്തിന് ജെറ്റ് 2021

പുണെ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് (ftii.ac.in), കൊൽക്കത്ത സത്യജിത് റേ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് (srfti.ac.in) എന്നിവിടങ്ങളിലേക്കുള്ള പൊതുപ്രവേശനപരീക്ഷയായ ജെറ്റ് 2021നു (ജോയിന്റ്.എൻട്രൻസ് ടെസ്റ്റ്) ഡിസംബർ 2 വരെ അപേക്ഷിക്കാം  ഫീസ് നിരക്ക്, സ്കോളർഷിപ് എന്നിവ സംബന്ധിച്ച വിവരങ്ങൾ സൈറ്റിൽ.  applyjet2021.in   ftii.ac.in srfti.ac.in

പ്ലസ് വൺ പരീക്ഷ : ഇമ്പ്രൂവ്മെന്റ് അവസരം നൽകിയേക്കും

പ്ലസ് വൺ പരീക്ഷക്ക് മാർക് കുറഞ്ഞവർക്ക് ഇമ്പ്രൂവ്മെന്റ് പരീക്ഷക്ക് അവസരം നൽകിയേക്കും. ഇമ്പ്രൂവ്മെന്റ് പരീക്ഷ നടത്തില്ല എന്ന് ആദ്യം ഹയർ സെക്കൻഡറി വകുപ്പ് പറഞ്ഞെങ്കിലും കോവിഡ് അനന്തര കാരണങ്ങളാല് പരീക്ഷ കൃത്യമായി എഴുതാൻ ആയില്ലീണ് ഒട്ടേറെ വിദ്യാർത്ഥികൾ നിവേദനം നൽകിയിട്ടുണ്ട്. ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ പ്രായോഗികത ചർച്ച ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങൾ പറഞ്ഞു.  കോവിഡ് മൂലം പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് ജനുവരിയിൽ വീണ്ടും പരീക്ഷ നടത്തും. ഇമ്പ്രൂവ്മെന്റ്പരീക്ഷക്ക് സര്ക്കാര് അനുമതി നൽകിയാൽ രണ്ടും കൂടെ ഒരുമിച്ച് നടത്തും

സ്‌കൂൾ വൈകിട്ടുവരെയാക്കൽ സാഹചര്യങ്ങൾ വിലയിരുത്തിയശേഷം മാത്രം

സ്‌കൂൾ വൈകിട്ടുവരെയാക്കൽ  തീരുമാനം കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ ആഘാതം കൂടി വിലയിരുത്തിയ ശേഷം മാത്രം.  ഡിസംബർ 15 മുതൽ ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകൾ വൈകിട്ടുവരെയാക്കാൻ വിദ്യാഭ്യാസവകുപ്പ്‌ ഉന്നതതല യോഗത്തിൽ ധാരണയായിരുന്നു. വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ  സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തും ജാഗ്രത ശക്തമാണ്‌.  സ്‌കൂളുകളുടെ നിലവിലെ സമയക്രമം മാറ്റണമെങ്കിൽ ദുരന്തനിവാരണവകുപ്പിന്റെ അനുമതി ആവശ്യമാണ്‌.   ക്ലാസുകൾ വൈകിട്ടുവരെയാക്കുന്നതുസംബന്ധിച്ച നിർദേശങ്ങൾ വിദ്യാഭ്യാസ വകുപ്പ്‌ മുഖ്യമന്ത്രിക്ക്‌ സമർപ്പിച്ചിട്ടുണ്ട്‌.  

ഫസ്റ്റ്ബെല്ലില്‍ തിങ്കള്‍ മുതല്‍ പ്ലസ്‍വണ്‍ ക്ലാസുകളും

കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളില്‍ തിങ്കള്‍ (നവംബര്‍‍ 29) മുതല്‍ പ്ലസ്‍വണ്‍ ക്ലാസുകളും ആരംഭിക്കും. ഇതനുസരിച്ചുള്ള പരിഷ്കരിച്ച സമയക്രമം കൈറ്റ് പ്രസിദ്ധീകരിച്ചു. രാവിലെ 7.30 മുതല്‍ 9.00 മണി വരെ ദിവസവും മൂന്ന് ക്ലാസുകളാണ് പ്ലസ്‍വണ്‍ വിഭാഗത്തിനുള്ളത്. ഇവയുടെ പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്സില്‍ അതേ ദിവസം വൈകുന്നേരം 7.00 മുതല്‍ 8.30 വരെയും രണ്ടാമത്തെ ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ പിറ്റേ ദിവസം വൈകുന്നേരം 3.30 മുതല്‍ 5.00 മണി വരെയും ആയിരിക്കും. പ്രീ-പ്രൈമറി വിഭാഗത്തിലുള്ള കിളിക്കൊഞ്ചല്‍ രാവിലെ 11.00 മണിയ്ക്കും ഒന്‍പതാം ക്ലാസ് രാവിലെ 11.30 മുതല്‍ 12.30 വരെയും (രണ്ട് ക്ലാസുകള്‍) ആയിരിക്കും. ഒന്‍പതാം ക്ലാസ് കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ അടുത്ത ദിവസം ഉച്ചയ്ക്ക് 1.00 മുതല്‍ 2.00 മണി വരെ പുനഃസംപ്രേഷണം ചെയ്യും. പ്ലസ്‍ടു ക്ലാസുകള്‍ രാവിലെ 9.00 മുതല്‍ 11.00 വരെയും 12.30 മുതല്‍ 1.30 വരെയും ആയി ആറു ക്ലാസുകളാണ് ദിവസവും സംപ്രേഷണം ചെയ്യുക. ഇവയുടെ പുനഃസംപ്രേഷണ...