Nursing
ഏത് പുതിയ കോഴ്സുകൾ വന്നാലും തൊഴിൽ സാധ്യത കുറയാതെ നഴ്സിങ്; കാരണമിതാണ്... മരുന്നും കുത്തിവയ്പും ശുശ്രൂഷയും എന്ന നിലയിൽ നിന്ന് നഴ്സിങ് മേഖല വളരെയധികം വളർന്നു കഴിഞ്ഞു. സാധ്യതകൾ അറിയാം. പത്താം ക്ലാസിലെയും പ്ലസ്ടുവിലെയും ഉന്നതവിജയം നമ്മുടെ ഭാവിജീവിതത്തിലേക്കുള്ള ചവിട്ടുപടികളാണ്. കാലം മാറിയപ്പോൾ മത്സരം കടുത്തതാവുകയും പുതിയ ഒരുപാടു തൊഴിൽ മേഖലകൾ നമുക്കു മുന്നിൽ തുറക്കുകയും ചെയ്തു. എന്നാൽ അന്നുമിന്നും നിത്യഹരിതമായി നിൽക്കുന്ന ഒരു തൊഴിൽ മേഖല നമുക്കു മുന്നിലുണ്ട്. എന്തെല്ലാം പുതിയ കോഴ്സുകൾ വന്നാലും ഈ തൊഴിൽ മേഖലയിൽ കടന്നു കൂടാനുള്ള തിരക്കും തൊഴിൽ സാധ്യതയും കുറയുന്നതേയില്ല. കോഴ്സുകൾ എന്തെല്ലാം ? ∙ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആന്റ് മിഡ് വൈഫറി (Diploma in General Nursing and midwifery - GNM) : ഇത് ഒരു ഡിപ്ലോമാ കോഴ്സാണ്. മൂന്നു വർഷമാണ് കോഴ്സിന്റെ കാലാവധി. പ്ലസ്ടുവിന് മിനിമം 40% മാർക്ക് ഉള്ളവർക്ക് അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി സ്ട്രീമിലുള്ളവർക്ക് മുൻഗണനയുണ്ടെങ്കിലും ഇന്ത്യൻ നഴ്സിങ് കൗൺസിൽ മാനദണ്ഡപ്രകാരം സയൻസ് ഗ്രൂപ്പ് നിർബന്ധമില്ല. ∙ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ്(PB Bsc Nursing): മൂന്നു വർഷത്...