പോസ്റ്റുകള്‍

സംസ്ഥാനത്തെ സ്കൂളുകൾ ഫെബ്രുവരി 14ന് തുറക്കും: കോളേജുകൾ 7മുതൽ

 സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും തുറക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നു ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമെടുത്തത്. ഒന്നുമുതൽ 9വരെയുള്ള ക്ലാസുകൾ ഫെബ്രുവരി 14മുതലും കോളേജുകൾ 7മുതലും തുറന്നു പ്രവർത്തിക്കും. ഫെബ്രുവരി 13വരെ നിലവിലുള്ള ഓൺലൈൻ ക്ലാസുകൾ തുടരും. എസ്എസ്എൽസി, ഹയർ സെക്കൻഡറി ക്ലാസുകളും 7ന് തുറക്കും. സ്കൂളുകൾ തുറന്നാലും പല വിദ്യാർത്ഥികളും ക്ലാസിൽ എത്താത്ത സാഹചര്യം കണക്കിലെടുത്ത്സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകളും നടത്തും. കോവിഡ് ഒമിക്രോൺ വ്യാപനത്തെ തുടർന്ന് ഒന്നുമുതൽ 9വരെയുള്ള ക്ലാസുകൾ രണ്ടാഴ്ചത്തേക്ക് അടിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് അവസാന സെമസ്റ്റർ ഒഴികെയുള്ള ക്ലാസുകളും അടിച്ചിരുന്നു. കോവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തിലാണ് ക്ലാസുകൾ വീണ്ടും ആരംഭിക്കുന്നത്.

ഹയര്‍ സെക്കന്‍ററി പരീക്ഷാ മാന്വല്‍ പ്രസിദ്ധീകരിച്ചു: അറിയാം പുതിയ പരിഷ്ക്കാരങ്ങൾ

ഇമേജ്
സംസ്ഥാന ഹയർ സെക്കൻഡറി പരീക്ഷാമാന്വല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി പരീക്ഷാമാന്വൽ പ്രകാശനം ചെയ്തു.  2005 ലാണ് സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ററി പരീക്ഷാ മാന്വല്‍ ആദ്യമായി പ്രസിദ്ധീകരിച്ചത്. 2005 ലെ മാന്വലിലെ വ്യവസ്ഥകളില്‍ പലതും ഇന്നത്തെ പരീക്ഷാസമ്പ്രദായവുമായി പൊരുത്തപ്പെടാത്ത സാഹചര്യമുണ്ട്. കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമായതിനാല്‍ പരിഷ്കരണങ്ങള്‍ വരുത്തി അധ്യാപക സംഘടനകളുമായി കൂടിയാലോചിച്ച് സമ്പൂര്‍ണമാക്കിയിട്ടുണ്ട്.  ഹയര്‍സെക്കന്‍ററി പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് യാതൊരു സംശയങ്ങള്‍ക്കും ഇടയില്ലാത്ത വിധം സമഗ്രമായ പരിഷ്കരണമാണ് നടത്തിയിട്ടുള്ളതെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. Download MANUAL പരിഷ്കാരങ്ങള്‍ ഇവയാണ്. അക്കാദമിക് ബോഡിയായ SCERT യുടെ ഡയറക്ടറെ പരീക്ഷാബോര്‍ഡില്‍ അംഗമാക്കിയിട്ടുണ്ട്. ഹയര്‍ സെക്കന്‍ററി മേഖലയിലെ വിവിധ പരീക്ഷകളെയും അവയുടെ നടത്തിപ്പിനെയും അനുവര്‍ത്തിക്കേണ്ടതായ കാര്യങ്ങളെയും സംബന്ധിച്ച് സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട്. പരീക്ഷ ജോലികള്‍ക്ക് നിയോഗിക്കപ്പെടുന്ന ഓരോ ഉദ്യോഗസ്ഥരെയും അവരുടെ ചുമതലകളെയും സംബന്ധ...

വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ ഷോർട്ട് ഫിലിം മത്സരം: 25,000 രൂപവരെ സമ്മാനം

ഇമേജ്
  സ്‌കൂൾ, കോളജ് വിദ്യാർഥികളെ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചു ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ലഹരി വർജന മിഷൻ ‘വിമുക്തി’ സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം നിർമാണ മത്സരം സംഘടിപ്പിക്കുന്നു.  കുട്ടികളുടെ സർഗവാസനയെ പ്രോത്സാഹിപ്പിക്കുകയും ലക്ഷ്യമിടുന്നു ലഹരി വിരുദ്ധ ആശയം ഉൾക്കൊള്ളുന്ന നാലു മുതൽ എട്ടു മിനിറ്റ് വരെ ദൈർഘ്യമുള്ള ഷോർട്ട് ഫിലിമാകണം തയാറാക്കേണ്ടത്.  മൂവി ക്യാമറയിലോ മൊബൈൽ ഫോണിലോ ചിത്രീകരിക്കുന്ന ഷോർട്ട് ഫിലിമുകൾ ഫെബ്രുവരി 15നകം vimukthiexcise@gmail.com എന്ന ഇ-മെയിലിൽ ലഭ്യമാക്കണം. പൂർണമായ മേൽവിലാസം, ഇ-മെയിൽ, ഫോൺ നമ്പർ, പഠിക്കുന്ന സ്‌കൂൾ, കോളജ്, ക്ലാസ് എന്നിവ രേഖപ്പെടുത്തി സ്‌കൂൾ/കോളജ് അധികാരി സാക്ഷ്യപ്പെടുത്തിയാണ് അയക്കേണ്ടത്. മികച്ച ഷോർട്ട് ഫിലിമിന് ഒന്നാം സമ്മാനമായി 25,000 രൂപയും ട്രോഫിയും പ്രശസ്തി പത്രവും നൽകും.  15,000 രൂപയും ട്രോഫിയും പ്രശസ്തിപത്രവും രണ്ടാം സമ്മാനമായും 10,000 രൂപയും ട്രോഫിയും പ്രശസ്തിപത്രവും മൂന്നാം സമ്മാനമായും നൽകും.  മികച്ച സ്‌ക്രിപ്റ്റിന് 10,000 രൂപയും മികച്ച സംവിധായകന് 10,000 രൂപയും സമ്മാനമായി ലഭിക്കും.

Nursing

ഏത് പുതിയ കോഴ്സുകൾ വന്നാലും തൊഴിൽ സാധ്യത കുറയാതെ നഴ്സിങ്; കാരണമിതാണ്... മരുന്നും കുത്തിവയ്പും ശുശ്രൂഷയും എന്ന നിലയിൽ നിന്ന് നഴ്സിങ് മേഖല വളരെയധികം വളർന്നു കഴിഞ്ഞു. സാധ്യതകൾ അറിയാം. പത്താം ക്ലാസിലെയും പ്ലസ്ടുവിലെയും ഉന്നതവിജയം നമ്മുടെ ഭാവിജീവിതത്തിലേക്കുള്ള ചവിട്ടുപടികളാണ്. കാലം മാറിയപ്പോൾ മത്സരം കടുത്തതാവുകയും പുതിയ ഒരുപാടു തൊഴിൽ മേഖലകൾ നമുക്കു മുന്നിൽ തുറക്കുകയും ചെയ്തു. എന്നാൽ അന്നുമിന്നും നിത്യഹരിതമായി നിൽക്കുന്ന ഒരു തൊഴിൽ മേഖല നമുക്കു മുന്നിലുണ്ട്. എന്തെല്ലാം പുതിയ കോഴ്സുകൾ വന്നാലും ഈ തൊഴിൽ മേഖലയിൽ കടന്നു കൂടാനുള്ള തിരക്കും തൊഴിൽ സാധ്യതയും കുറയുന്നതേയില്ല. കോഴ്സുകൾ എന്തെല്ലാം ? ∙ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആന്റ് മിഡ് വൈഫറി (Diploma in General Nursing and midwifery - GNM) : ഇത് ഒരു ഡിപ്ലോമാ കോഴ്സാണ്. മൂന്നു വർഷമാണ് കോഴ്സിന്റെ കാലാവധി. പ്ലസ്ടുവിന് മിനിമം 40% മാർക്ക് ഉള്ളവർക്ക് അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി സ്ട്രീമിലുള്ളവർക്ക് മുൻഗണനയുണ്ടെങ്കിലും ഇന്ത്യൻ നഴ്സിങ് കൗൺസിൽ മാനദണ്ഡപ്രകാരം സയൻസ് ഗ്രൂപ്പ് നിർബന്ധമില്ല. ∙ പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്(PB Bsc Nursing): മൂന്നു വർഷത്...

HOW TO PREPARE 10 E FORM - (POINTS TO BE REMEMBERED WHILE CALCULATING 89(1) RELIEF

 10 E ഫോമിനെ പൂരിപ്പിക്കാം, വ്രതശുദ്ധിയോടെ ! 10-E ഫോം തയ്യാറാക്കുമ്പോൾ ചുവടെ സൂചിപ്പിക്കുന്ന പഞ്ചശീല തത്ത്വങ്ങൾ നിർബന്ധമായും പാലിക്കുക. ഇതിനായി ഏതെങ്കിലും സോഫ്റ്റ് വെയർകൾ ഉപയോഗിക്കുമ്പോൾ തിരക്ക് കൂട്ടാതെ, അതിൽ പറയുന്ന നിർദ്ദേശങ്ങൾ വായിക്കുക   എത്ര പിൻ വർഷങ്ങളിലെ നികുതി കൂടിശികയാണോ നമുക്കുള്ളത്, അത്രയും കാലങ്ങളിലെ നികുതി statement നമ്മുടെ കയ്യിൽ ഉണ്ടെങ്കിൽ മാത്രം ഈ ഫോം ഉപയോഗിക്കുക, ഇല്ലാത്തവർ, തൊഴുത് മടങ്ങുക. വമ്പൻ തെറ്റുകളായിരിക്കും അല്ലാത്ത പക്ഷം സംഭവിക്കുക ഏതൊക്കെ പിൻ വർഷങ്ങളുമായി ബന്ധപ്പെട്ട കൂടിശികയാണോ നമുക്ക് ഇപ്പോൾ കിട്ടിയിരിക്കുന്നത്, ആ പിൻ കാലങ്ങളിലൊക്കെ നാം വരുമാന വകുപ്പിന് സമർപ്പിക്കേണ്ട Return filing പ്രക്രിയ നടത്തിയിട്ടുണ്ടെങ്കിൽ മാത്രം 10-E ഫോം തയ്യാറാക്കി ആനുകൂല്യം നേടുക (പിൻകാലങ്ങളിൽ വരുമാനമില്ലാത്തവർക്ക് ഇത് ബാധകമല്ല, അതേസമയം “എനിക്കു നികുതി അടക്കാനുണ്ടായിരുന്നില്ല എന്നതിനാൽ ഞാൻ return ഫയൽ ചെയ്തില്ല” എന്ന വാദം പൊറുക്കാവുന്നതല്ല എന്നു ഓർക്കുക) 10-E ഫോം തയ്യാറാക്കുമ്പോൾ  വ്രതശുദ്ധിയോടെ കൈകാര്യം ചെയ്യുക. സൂക്ഷ്മത നിർബന്ധം. ഒരിക്കലും കുടിശികയിൽ ചിലവ മാത്ര...

പത്താംക്ലാസ് ജയിച്ചവര്‍ക്ക് ഇന്ത്യന്‍ ആര്‍മിയില്‍ അവസരം

പ്രതിരോധ മന്ത്രാലയത്തിന്റെ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിലുള്ള മെക്കനൈസ്ഡ് ഇന്‍ഫന്‍ട്രി റെജിമെന്റല്‍ സെന്ററിന്റെ (MIRC) കീഴിലുള്ള വിവിധ തസ്തികകളിലേക്ക് ഇന്ത്യന്‍ ആര്‍മി അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷ, പ്രാക്ടിക്കല്‍, സ്‌കില്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് indianarmy.nic.in സന്ദര്‍ശിച്ച് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2022 ഫെബ്രുവരി 12 ആണ്. ഒഴിവുകളുടെ വിശദാംശങ്ങള്‍ കുക്ക് 11 (UR-7, SC-1, OBC-2, EWS-1) വാഷര്‍മാന്‍ 3 (UR-3) സഫായിവാല (MTS) - 13 (UR-8, SC-1, OBC-3, EWS-1) ബാര്‍ബര്‍ – 7 (UR-5, SC-1, OBC-1) LDC (HQ) – 7 (UR-5, SC-1, OBC-1) LDC (MIR) – 4 (UR-3, OBC-1) ശമ്പളം: കുക്ക് ആന്‍ഡ് എല്‍ഡിസി 19,900-63,200 രൂപ. മറ്റുള്ളവ 18,000-56,900 രൂപ. യോഗ്യതാ വ്യവസ്ഥ കുക്ക് അപേക്ഷകര്‍ ഇന്ത്യന്‍ പാചകത്തെക്കുറിച്ചുള്ള അറിവോടെ പത്താം ക്ലാസ് വിജയിച്ചിരിക്കണം. വാഷര്‍മാന്‍ അപേക്ഷകര്‍ പത്താം ക്ലാസ് വിജയിച്ചിരിക്കണം. സഫായിവാല (എംടിഎസ്) ഏതെങ്കിലും അംഗീകൃത ബോര്‍ഡില...

+2 വിന് D+ മാർക്ക് മാത്രമുണ്ടായിരുന്നവൾ സർക്കാർ കോളേജിൽ പഠിച്ച് ഡോക്ടറായ കഥ

 plus 2 വിന് 50% മാര്‍ക്കും കഠിന പരിശ്രമം നടത്താനുളള മനസ്സും നിങ്ങള്‍ ക്കുണ്ടോ MBBS പ്രവേശനം നിങ്ങള്‍ക്ക് സാധ്യമാണ് സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച ട്യൂഷനൊന്നും പോകാത്ത അവളുടെ SSLC ബുക്ക് Bയും B+ ഉം നിറഞ്ഞതായിരുന്നു. ആകെ കിട്ടിയ രണ്ട് A+ കള്‍ അറബിക്കും മലയാളം II നും ആയിരുന്നു.  അത്കൊണ്ട് തന്നെ അപേക്ഷിച്ച ഒരു സ്കൂളിലും പ്ലസ്2 വിന് അഡ്മിഷന്‍ കിട്ടിയ തുമില്ല . അവസാനം അണ്‍എയ്ഡഡ് സ്കൂളില്‍ സയന്‍സ് ഗ്രൂപ്പില് അഡ്മിഷന്‍ നേടിയ അവള് ഒരുമാസം കഴിഞ്ഞപ്പൊ പറയാണ് സയന്‍സ് ഗ്രൂപ്പില് പഠിച്ച് തോല്‍ക്കുന്നതിലേറെ നല്ലത് ഹുമാനിറ്റീസ് ഗ്രൂപ്പില് പഠിച്ച് ജയിക്കുന്നതാണെന്ന്. അങ്ങനെ ഗ്രൂപ്പ് മാറാനുളള മോഹവുമായി പ്രിന്‍സിപ്പാളിനെ കണ്ടപ്പൊ അദ്ദേഹം പറഞ്ഞു ഗ്രൂപ്പ് മാറാനുളള സമയം കഴിഞ്ഞെന്ന്.  അതോടെ ഈ വര്‍ഷത്തെ പഠിപ്പ് നിര്‍ത്തി അടുത്ത വര്‍ഷം ഹുമാനിറ്റീസിന് ചേരാമെന്ന് പറഞ്ഞ് ഒരുവര്‍ഷം വീട്ടിലിരിക്കാന്‍ തീരുമാനിച്ച അവളോട് ഉമ്മ കല്യാണത്തിന്‍റെ കാര്യം പറഞ്ഞപ്പൊ മനസ്സില്ലാ മനസ്സൊടെ വീണ്ടും സയന്‍സ് ഗ്രൂപ്പിലേക്ക് പോകാന്‍ തുടങ്ങി. റിസല്‍ട്ട് വന്നപ്പൊ ആകെ ഒരു A+ അതും അറബിക്ക് ബാക്കി 2B യും 2 B+ ഉം 1 C+ ഉം. ആവര്...