പോസ്റ്റുകള്‍

HSSTTP: In-service Training for Higher Secondary Teachers' Empowerment

Update: Higher Secondary School Teachers Transformation Programme (HSSTTP Training) 2022-23 notification published. Last date for submitting application : 28-11-2022, 4PM. ഉന്നത വിദ്യാഭ്യാസ ഗവേഷണ കേന്ദ്രങ്ങളുമായി സഹകരിച്ച് ഹയർസെക്കൻഡറി അധ്യാപകർക്കായി ഇൻസർവീസ് പരിശീലന പരിപാടി സംഘടിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. മികച്ചതും ഗുണനിലവാരമുള്ളതുമായ അക്കാദമിക് അനുഭവം നൽകിക്കൊണ്ട് ഹയർസെക്കൻഡറി വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന് അധ്യാപകരെ ശാക്തീകരിക്കുകയാണ് ഇത് ലക്ഷ്യമിടുന്നത്. വർക്ക്ഷോപ്പുള്ള മുഴുവൻ സമയ റെസിഡൻഷ്യൽ കോഴ്സാണിത്. ഗവേഷണ പരിപാടികൾ, അതിഥി പ്രഭാഷണങ്ങൾ, ചർച്ചകൾ, സംവാദങ്ങൾ, ലാബ്, ലൈബ്രറി പ്രവർത്തനങ്ങൾ, ഫീൽഡ് ട്രിപ്പുകൾ, വിനോദ പരിപാടികൾ, അവതരണങ്ങൾ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ അധ്യാപക പരിവർത്തന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  HSSTTP: In-service Training for Higher Secondary Teachers Empowerment circular dtd 18.10.2022 വേദികൾ : പി.ജി പഠനകേന്ദ്രങ്ങളുള്ള സംസ്ഥാനത്തെ അറിയപ്പെടുന്ന കോളേജുകളാണ് പഠനകേന്ദ്രങ്ങളായി തിരഞ്ഞെടുക്കുന്നത്. ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലും ഗവേഷണ സ്ഥാപനങ്ങളിലും ലൈബ...

പത്ത്, പ്ലസ് ടു ക്ലാസുകളുടെ സംശയനിവാരണ ത്തിനുള്ള തത്സമയ ഫോണ്‍-ഇന്‍ പരിപാടി നാളെ മുതൽ : കൈറ്റ് വിക്ടേഴ്സ് ക്ലാസുകളിൽ സമയമാറ്റം

ഇമേജ്
പത്ത്, പ്ലസ് ടു ക്ലാസുകളുടെ സംശയനിവാരണത്തിനുള്ള തത്സമയ ഫോണ്‍-ഇന്‍ പരിപാടി കൈറ്റ്-വിക്ടേഴ്സില്‍ നാളെ മുതൽ ആരംഭിക്കുന്നതോടൊപ്പം മുഴുവന്‍ ക്ലാസുകളുടെയും സമയക്രമത്തിലും മാറ്റം.  പത്താംക്ലാസുകാര്‍ക്ക് വൈകുന്നേരം 5.30 മുതല്‍ 7 വരെയും പ്ലസ് ടു വിഭാഗത്തിന് രാത്രി 7.30 മുതല്‍ 9 വരെയും 1800 425 9877 എന്ന ടോള്‍ഫ്രീ നമ്പറിലൂടെ കൈറ്റ്-വിക്ടേഴ്സില്‍ സംശയനിവാരണം നടത്താം. ഇന്ന് (മാര്‍ച്ച് 3, വ്യാഴം) മുതല്‍ പ്ളസ് വണ്‍ ക്ലാസുകള്‍ രാവിലെ 7.30 മുതല്‍ 10.30 വരെ (ദിവസവും ആറു ക്ലാസുകള്‍) ആയിരിക്കും. പുനഃസംപ്രേഷണം പിറ്റേ ദിവസം കൈറ്റ്-വിക്ടേഴ്സ് പ്ലസില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെ ആയിരിക്കും. പ്രീ-പ്രൈമറി രാവിലെ 10.30നും ഒന്നുംരണ്ടും ക്ലാസുകള്‍ ഉച്ചയ്ക്ക് 12.00നും 12.30നും ആയിരിക്കും. ഇവയുടെ പുനഃസംപ്രേഷണം പിറ്റേ ദിവസം കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ വൈകുന്നേരം 3.30നും രാവിലെ 7 നും 7.30നും ആയിരിക്കും. മൂന്ന്, നാല് ക്ലാസുകള്‍ക്ക് ഇനിമുതല്‍ ദിവസവും രണ്ടുക്ലാസുകള്‍ (ഉച്ചയ്ക്ക് 1 മുതല്‍ 2 വരെയും, 2മുതല്‍ 3 വരെയും) ഉണ്ടായിരിക്കും. ഇവയുടെ പുനഃസംപ്രേഷണം രാവിലെ 8 നും 9 നും. അഞ്ചും ഏഴും ക്ലാസുകള്‍ ഉച്ചയ്ക്ക് 3 നും ...

പ്ലസ് വൺ ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി ഫലം പ്രസിദ്ധീകരിച്ചു

ഇമേജ്
2022 ജനുവരി മാസം നടന്ന ഒന്നാം വർഷ ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി ഹയർ സെക്കന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു .  പരീക്ഷാഫലം ലഭിക്കുന്ന സൈറ്റുകൾ    www.dhsekerala.gov.in    www.keralaresults.nic.in   www.prd.kerala.gov.in   www.results.kite.kerala.gov.in   www.kerala.gov.in   HSE Plus one Improvement Result 2022 DHSE Plus one Improvement Result 2022(Individual) DHSE  Plus one Improvement Result 2022(Schoolwise) VHSE Plus one Improvement Result 2022   VHSE Plus one Improvement Result 2022(Individual)  VHSE Plus one Improvement Result 2022(Schoolwise) ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം , സൂക്ഷ്മ പരിശോധന , ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള നിർദ്ദിഷ്ട ഫോറങ്ങളിലുള്ള അപേക്ഷകൾ നിർദിഷ്ട ഫീസ് സഹിതം , വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പാളിന് 04.03.2022 തീയതിയ്ക്കകം സമർപ്പിക്കേണ്ടതാണ് .  ലക്ഷദ്വീപ് , ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലെ ഹയർസെക്കന്ററി സ്കൂളുകളിലെ വിദ്യാർത്ഥികൾ അപേക്ഷാഫീസ് , ഡിമാന്റ് ഡ്രാഫ്റ്റ് ...

പ്ലസ്ടു ക്ലാസിലെ പഠനവിടവ് നികത്താൻ ‘തെളിമ’ പദ്ധതി

ഇമേജ്
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലെ അല്ലെങ്കിൽ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയത്തിൽ എത്തിക്കാനുള്ള പ്രവർത്തനമാണ് ‘തെളിമ’ പദ്ധതിയിലൂടെ നടപ്പാക്കുക. ഗോത്രവർഗ, കടലോര മേഖലകളിൽ ഉള്ളവർക്കാണ് ആദ്യപരിഗണന. ഒരുജില്ലയിൽ ഒന്നോ ഒന്നിലധികം സ്കൂളുകളോ കണ്ടെത്താം. സംസ്ഥാനത്തെ QIP സ്കൂളുകളേയും ഉൾപ്പെടുത്താം. ഓഫ് ലൈൻ ക്ലാസുകളും ഓൺലൈൻ ക്ലാസ്സുകളും പരിഗണിക്കാം കുട്ടികൾക്ക് അവരുടെ സ്കൂളിൽവച്ചോ സമീപ കേന്ദ്രങ്ങളിൽവച്ചോ നേരിട്ട് ക്ലാസ്സുകൾ നൽകാം. കുട്ടികൾക്ക് ഏറ്റവും ലളിതമായ പ്രിൻ്റഡ് നോട്ടുകൾ സൗജന്യമായി നൽകാം. പ്രിൻ്റഡ് നോട്ടുകൾ തയ്യാറാക്കുന്നതിന് മറ്റ് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹായം തേടാം.ഒരു ജില്ല രണ്ടു വിഷയങ്ങളുടെ നോട്ടുകൾ തയ്യാറാക്കുന്നതിന് മുന്നോട്ടു വരണം വിജയം കൈവരിക്കാൻ ഞങ്ങൾ തയ്യാറാക്കിത്തരുന്ന നോട്ടുകളും ക്ലാസ്സുകളും മാത്രംമതി എന്ന വിശ്വാസം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കാൻ കഴിയണം ലളിതമായ മോട്ടിവേഷൻ ക്ലാസ്സുകളും നൽകാൻ കഴിയണം. അതിലൂടെ കുട്ടികളിൽ ആത്മവിശ്വാസം വളർത്തിയെടുക്കാൻ കഴിയും. അധ്യാപകരെപ്പോലെ വിദ്യാർത്ഥികൾക്കും മെൻ്ററാകാ...

മുഴുവൻ ക്ലാസുകൾക്കും പുതിയ സമയക്രമം; കൈറ്റ് വിക്ടേഴ്‌സിൽ പ്ലസ്ടു റിവിഷൻ ഇന്നുമുതൽ; ഫസ്റ്റ്‌ബെൽ പോർട്ടലിൽ ഇനി പ്ലസ്ടു ഓഡിയോ ബുക്കുകളും

ഇമേജ്
 കൈറ്റ് വിക്ടേഴ്‌സ് പ്ലസ് ചാനലുകൾ വഴി സംപ്രേഷണം ചെയ്യുന്ന ഡിജിറ്റൽ ക്ലാസുകളുടെ പുതിയ സമയക്രമം കൈറ്റ് പ്രസിദ്ധീകരിച്ചു. കുട്ടികൾക്ക് സൗകര്യപ്രദമായ സമയങ്ങളിൽ കാണുന്നതിനായി കൈറ്റ് വിക്ടേഴ്‌സിലെ ക്ലാസുകൾ അടുത്ത ദിവസം കൈറ്റ് വിക്ടേഴ്‌സ് പ്ലസിലും ലഭ്യമാക്കിക്കൊണ്ടാണ് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. പ്ലസ്ടു ക്ലാസുകളുടെ സംപ്രേഷണം ശനിയാഴ്ച പൂർത്തിയതിനാൽ പൊതുപരീക്ഷയ്ക്ക് പ്രയോജനപ്പെടും വിധം ഒരു വിഷയം മൂന്നു ക്ലാസുകളിലായി അവതരിപ്പിക്കുന്ന റിവിഷൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സി ഇ ഒ. അൻവർ സാദത്ത് അറിയിച്ചു. രാവിലെ 07.30 മുതൽ 09.00 മണിവരെയും വൈകുന്നേരം 04.00 മണി മുതൽ 05.30 വരെയും ആറ് ക്ലാസുകളിലാണ് പ്ലസ്ടു റിവിഷൻ. ഇവയുടെ പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്‌സിൽ അതേ ദിവസം വൈകുന്നേരം 07.00 മണിമുതലും കൈറ്റ് വിക്ടേഴ്‌സ് പ്ലസിൽ അടുത്ത ദിവസം 09.30 മുതലും തുടർച്ചയായി നൽകും. പ്ലസ്ടു വിഭാഗത്തിലെ ഓഡിയോ ബുക്കുകളും ഇന്നു മുതൽ ഫസ്റ്റ്‌ബെൽ പോർട്ടലിൽ ലഭ്യമായിത്തുടങ്ങും. പത്താം ക്ലാസിലെ ഓഡിയോ ബുക്കുകളെപ്പോലെത്തന്നെ ഓരോ വിഷയവും ശരാശരി ഒരു മണിക്കൂർ ദൈർഘ്യത്തിലുള്ള എംപി3 ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യാനും സോഷ്യൽ ...

കുട്ടികൾക്ക് ആശ്വാസമാണ് പോലീസിന്റെ ‘ചിരി’: ഏത് സമയത്തും വിളിക്കാം

ഇമേജ്
കേരള പോലീസിന്റെ ‘ചിരി’യുടെ മധുരമറിഞ്ഞത് 25564 കുട്ടികൾ. കുട്ടികളുടെ ആശങ്കകൾക്ക് കാതോർക്കേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവിൽ നിന്നാണ് കുട്ടികൾക്കായുള്ള ‘ചിരി’ ഹെൽപ് ഡെസ്‌ക്കിന്റെ തുടക്കം. 2020ൽ ലോക്ക്ഡൗൺ കാലത്ത് തുടങ്ങിയ ‘ചിരി’ ഹെൽപ് ഡെസ്‌ക്കിൽ 10,002 കുട്ടികൾ വിളിച്ചത് പല പ്രശ്‌നങ്ങളും പങ്കുവയ്ക്കാനാണ്. 15,562 പേർ വിവിധ അന്വേഷണങ്ങൾക്കായാണ് വിളിച്ചത്. ഓൺലൈൻ പഠനം പോര, സ്‌കൂളിൽ പോയി കൂട്ടുകാരെ കാണണം, കോവിഡ് കാലത്ത് വീട്ടിൽ അടച്ചിരിക്കുന്നതിന്റെ സങ്കടം…. ‘ചിരി’-യിലേക്ക് വിളിച്ച കുട്ടികളുടെ പരാതി ലിസ്റ്റ് ഇങ്ങനെ നീളുന്നു. 11 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് കൂടുതലായും ഹെൽപ് ഡെസ്‌ക്കിലേക്ക് വിളിച്ചത്. 11 ൽ താഴെ പ്രായമുള്ള കുട്ടികൾക്ക് വേണ്ടി രക്ഷിതാക്കളും വിളിച്ചു. മുതിർന്നവർ നിസ്സാരമായി കാണുന്ന പല കാര്യങ്ങളും കുട്ടികളുടെ മനസിനെ വലിയ രീതിയിൽ ഉലയ്ക്കുമെന്നത് കാണാതെ പോകാൻ കഴിയില്ലെന്നതിനാലാണ് കേരള പോലീസ് ഇത്തരമൊരു സംവിധാനം ആരംഭിച്ചത്. ഹെല്പ് ഡെസ്‌ക്കിന്റെ 9497900200 എന്ന നമ്പറിൽ കുട്ടികൾക്ക് അവരുടെ പ്രയാസങ്ങളും ആശങ്കകളും എപ്പോൾ വേണമെങ്കിലും പങ്കുവെയ്ക്കാം. കുട്ടികളുടെ മൊബൈൽ ഫോൺ അഡിക്ഷൻ ...

എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷാ ടൈംടേബിൾ കാണാം: പരീക്ഷ മാർച്ച്‌ 16മുതൽ 21വരെ

ഇമേജ്
പുതിയ സർക്കാർ ഉത്തരവുകൾ, പരീക്ഷാ കമ്മീഷണറുടെ ഉത്തരവുകൾ എന്നിവ അടിസ്ഥാനമാക്കി പരീക്ഷയുടെ സമയക്രമത്തിൽ മാറ്റം ഉണ്ടാകാവുന്നതാണ്. പരീക്ഷക്ക്‌ മുൻപ് സർക്കാർ ഉത്തരവുകൾ പരിശോധിക്കണം  ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ മാർച്ച്‌ 16മുതൽ 21വരെ നടക്കും. എസ്എൽഎൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ വിശദമായ ടൈം ടേബിൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. രാവിലെ 9.45ന് ആരംഭിച്ച് 12.30ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് 2.30ന് ആരംഭിച്ച് വൈകിട്ട് 4.45ന് അവസാനിക്കുന്ന തരത്തിലുമാണ് വിവിധ പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷകളുടെ ടൈം ടേബിൾ താഴെ കൊടുക്കുന്നു