100% സൗജന്യമായി പഠിപ്പിക്കുന്ന ഗവണ്മെന്റ് സ്കൂൾ ഓഫ് നഴ്സിംഗുകളിലേക്ക് ജനറൽ നഴ്സിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
100% സൗജന്യമായി GNM കോഴ്സ് പഠിപ്പിക്കുന്ന ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് സ്കൂൾ ഓഫ് നഴ്സിംഗുകളിലേക്ക് ജനറൽ നഴ്സിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാനതീയതി ഈ മാസം 30. ( ജൂലൈ 30, 2022). മൊത്തം സീറ്റുകളിൽ 20 ശതമാനം ആൺകുട്ടികൾക്കായി നീക്കിവച്ചിരിക്കുന്നു. സ്വന്തം ജില്ലയിലെ സ്കൂൾ ഓഫ് നഴ്സിംഗിലേക്ക് മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ.. വിവരങ്ങൾക്ക് ലിങ്ക് നോക്കുക. https://dhs.kerala.gov.in/notification / വലിയ തുക മുടക്കി BSc നഴ്സിംഗ് പഠിക്കാൻ സാധിക്കാത്തവർക്ക് മികച്ച ഒരു ഓപ്ഷനാണ് ഗവണ്മെന്റ് സ്കൂളുകളിൽ GNM പഠിക്കുക എന്നത്. കാരണം പഠനം തീർത്തും സൗജന്യമാണ്. ട്യൂഷൻ ഫീസ് ഇല്ല. ഹോസ്റ്റലും സൗജന്യമാണ്. Shared മെസ്സ് ആണ്. അതിന് മാസം വളരെ ചെറിയ തുക മാത്രമേ ചിലവ് വരികയുള്ളൂ… ആദ്യത്തെ രണ്ടരവർഷം മാസം 700 രൂപ വീതവും പിന്നീടുള്ള ആറ് മാസം മാസം 2000 രൂപ വീതവും സ്റ്റൈപ്പൻഡ് ലഭിക്കും. ഈ തുക കൊണ്ട് മെസ്സ് ചിലവിന്റെ പകുതിയെങ്കിലും അടയ്ക്കാൻ കഴിയും. ഇങ്ങനെ GNM പാസ്സായിട്ട് നേരെ പോസ്റ്റ് ബേസിക് കോഴ്സിന് ചേർന്നാൽ പ്രൈവറ്റ് ആയിട്ട് ചെയ്താൽ പോലും നേരിട്ട് BSc നഴ്സിംഗ് പഠിക്കുന്നതിന്റെ പകുതി ചിലവ...