പോസ്റ്റുകള്‍

പ്ലസ്ടുവിന് ശേഷം ഐഐടിയിൽ പഠിക്കാം നിരവധി കോഴ്സുകൾ, വിശദാംശങ്ങളിങ്ങനെ...

എൻജിനീയറിങ്ങിനും ആർക്കിടെക്ചറിനും പുറമേ സയൻസ്, ഇക്കണോമിക്സ്, ഡിസൈൻ തുടങ്ങിയ വിഷയങ്ങളും ഐഐടികളിൽ പഠിക്കാം. ഐഐടി-ബോംബെ നടത്തുന്ന യുസീഡ് (Undergraduate Common Entrance Exam for Design) വഴിയാണ് ഡിസൈൻ കോഴ്സുകളിലേക്കുള്ള പ്രവേശനം. സയൻസ്, ഇക്കണോമിക്സ് പ്രോഗ്രാമുകൾക്ക് ജെഇഇ അഡ്വാൻസ്ഡ്‌ യോഗ്യത വേണം. ബി.ഡിസ് (ബാച്‌ല‍‍‍ർ ഇൻ ഡിസൈൻ) ബോംബെ, ഗുവാഹത്തി, ഹൈദരാബാദ്, ജബൽപുർ ഐഐടികളിലുണ്ട്. ഐഐടി ബോംബെയിൽ ഇന്റഗ്രേറ്റഡ് ബി.ഡിസ് - എം.ഡിസ് പ്രോഗ്രാമുമുണ്ട്. വിവിധ ഐഐടികളിലുള്ള മറ്റു പ്രോഗ്രാമുകൾ: ഐഐടി മദ്രാസ്: ബിഎസ് & എംഎസ് ഡ്യുവൽ ഡിഗ്രി (ബയളോജിക്കൽ സയൻസസ്, ഫിസിക്സ്) ഐടി ബോംബെ: ബിഎസ് / 5 വർഷ ഇന്റഗ്രേറ്റഡ് എംഎസ്‌സി കെമിസ്ട്രി, ബിഎസ് ഇക്കണോമിക്സ്, ബിഎസ് മാത്‌സ് ഐഐടി ഖരഗ്പുർ: ബിഎസ് / 5 വർഷ എംഎസ്‌സി കെമിസ്ട്രി, 5 വർഷ എംഎസ്‌സി എക്സ്പ്ലൊറേഷൻ ജിയോഫിസിക്സ്, ബിഎസ് അപ്ലൈഡ് ജിയോഫിസിക്സ്, ബിഎസ് / ബിഎസ്-എംഎസ് (ഇക്കണോമിക്സ് / മാത്‌സ് & കംപ്യൂട്ടിങ് / സ്റ്റാറ്റിസ്റ്റിക്സ് & ഡേറ്റാ സയൻസ് / ഫിസിക്സ്) ഐഐടി കാൺപുർ: ബിഎസ്-എംഎസ് (ഇക്കണോമിക്സ്, എർത്ത് സയൻസസ്), ബിഎസ് കെമിസ്ട്രി, ബിഎസ് / എംഎസ്‌സി ഫിസിക്സ്, ബിഎസ് /...

സ്കൂൾ ഏകീകരണം: ഡിഡിക്കു പകരം ഇനി ജോയിന്റ് ഡയറക്ടർ

ഖാദർ കമ്മിറ്റി ശുപാർശകൾ പ്രകാരം പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള സ്കൂൾ ഏകീകരണം നടപ്പാകുമ്പോൾ ജില്ലകളിലെ ഡപ്യൂട്ടി ഡയറക്ടർ തസ്തിക ഇല്ലാതാകും; ജോയിന്റ് ഡയറക്ടറാകും പകരമുണ്ടാകുക. ജില്ലാ വിദ്യാഭ്യാസ ഓഫിസ് (ഡിഇഒ), ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് (എഇഒ) എന്നിവയ്ക്കു പകരം ബ്ലോക്ക്, കോർപറേഷൻ തലങ്ങളിലായി സ്കൂൾ എജ്യുക്കേഷൻ ഓഫിസുകൾ (എസ്ഇഒ) നിലവിൽ വരും. വിദ്യാഭ്യാസ പദ്ധതി പ്രവർത്തനങ്ങളുടെ നടത്തിപ്പിനും ഏകോപനത്തിനുമായി പഞ്ചായത്ത് വിദ്യാഭ്യാസ ഓഫിസർ തസ്തികയും വന്നേക്കും. ഹയർ സെക്കൻഡറി മേഖലാ (ആർഡിഡി) ഓഫിസുകളും വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടർ ഓഫിസുകളും ഇല്ലാതാകും.  ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ രൂപീകരിച്ച പ്രത്യേക സെൽ വിദ്യാഭ്യാസ ഓഫിസർമാർക്കായി സംഘടിപ്പിച്ച ശിൽപശാലയിലാണ് ഇക്കാര്യങ്ങളിൽ ധാരണയായത്. ശുപാർശകൾ വൈകാതെ സർക്കാരിനു സമർപ്പിക്കും. മുനിസിപ്പൽ പരിധിയിലുള്ള സ്കൂളുകൾ തൊട്ടടുത്ത ബ്ലോക്ക് കേന്ദ്രീകരിച്ചുള്ള എസ്ഇഒയുടെ പരിധിയിലാകും.  അധ്യാപകർ മുതൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ വരെയുള്ള തസ്തികകളുടെ ശ്രേണീക്രമീകരണവും ചുമതലകളുടെ ക്രോഡീകരണവും പ്രത്യേക സെല്...

SCERT-Sample Question Papers for Final Exam 2023 (Plus One & Plus Two)

ഇമേജ്
2023 ഫെബ്രുവരി 8നു നടന്ന അധ്യാപകരുടെ ക്ലസ്റ്റർ മീറ്റിംഗിൽ 2023 ൽ നടക്കുന്ന പ്ലസ് വൺ പ്ലസ്ടു പൊതുപരീക്ഷക്കു തയ്യാറെടുക്കുന്ന വിദ്യർത്ഥികളെ QP Pattern പരിചയപെടുത്തുന്നതിനായി അധ്യാപകർ തയ്യാറാക്കിയ Sample Question Papers പ്രസിദ്ധീകരിക്കും. HIGHER SECONDARY EVALUATION PORTAL BY SCERT Click here (By SCERT) Continuous Evaluation - Sample Question Paper Uploading : Instruction Question Upload Help Video for DRGs User Manual for DRGs User...

എപിജെ അബ്ദുൽ കലാം സ്‌കോളർഷിപ്പ്: ഇപ്പോൾ അപേക്ഷിക്കാം

 സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ ത്രിവത്സര ഡിപ്ലോമ കോഴ്‌സിന് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 30% സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. പ്രതിവർഷം 6000 സ്‌കോളർഷിപ്പ് തുകയായി ലഭിക്കും. മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈനർ, പാഴ്‌സി എന്നീ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ അനുവദിക്കുന്ന സ്‌കോളർഷിപ്പാണിത്. ബിപിഎൽ വിഭാഗക്കാർക്ക് പ്രഥമ പരിഗണന ലഭിക്കും. ബി പി എൽ വിഭാഗക്കാരുടെ അഭാവത്തിൽ എ പി എൽ വിഭാഗക്കാരിൽ എട്ടു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെയും പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് http://minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. http://minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിലെ സ്‌കോളർഷിപ്പ് ലിങ്കിലുടെ സ്‌കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമവകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിലും ജില്ലാ കളക്ടറേറ്റുകളിലെ ന്യൂനപക്ഷ സെല്ലുകളുമായും ബന്ധപ്പെടാവുന്നതാണ്.

ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ വിവിധ കോഴ്സുകൾ: അപേക്ഷ 20വരെ

 ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (IGNOU) നടത്തുന്ന അക്കാഡമിക് സെഷനലിലേക്കുള്ള (ഒ.ഡി.എൽ&ഓൺലൈൻ) പ്രോഗ്രാമുകളിലേക്ക് ഫെബ്രുവരി 20 വരെ അപേക്ഷിക്കാം.  റൂറൽ ഡെവലപ്‌മെന്റ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എഡ്യൂക്കേഷൻ, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, അഡൾട്ട് എഡ്യൂക്കേഷൻ, ഡെവലപ്‌മെന്റ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ്, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, ആന്ത്രപ്പോളജി, കോമേഴ്‌സ്, സോഷ്യൽ വർക്ക്, ഡയറ്റെറ്റിക്‌സ് ആൻഡ് ഫുഡ് സർവീസ് മാനേജ്‌മെന്റ്, കൗൺസലിങ് ആൻഡ് ഫാമിലി തെറാപ്പി, ലൈബ്രേറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ജേണലിസം ആൻഡ് മാസ്സ്‌ കമ്മ്യൂണിക്കേഷൻ, എൻവിറോൺമെന്റൽ സ്റ്റഡീസ് തുടങ്ങി വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളുണ്ട്.  വിദ്യാർത്ഥികൾ അപേക്ഷകൾ https://ignouadmission.samarth.edu.in ൽ ഓൺലൈനായി സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് ഇഗ്‌നോ മേഖലാ കേന്ദ്രം, രാജധാനി ബിൽഡിങ്, കിള്ളിപ്പാലം, കരമന പി.ഒ., തിരുവ...

സിനിമാരംഗത്ത് മികവ് തെളിയിക്കാം: സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനം

 ഭൂരിഭാഗം പേരുടെയും സ്വപ്നമാണ് സിനിമാരംഗം. മികച്ച സംവിധായകൻ, മികച്ച ക്യാമറാമാൻ, മികച്ച നടൻ അല്ലെങ്കിൽ നടി അത്തരത്തിൽ സിനിമ രംഗത്ത് ശോഭിക്കാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. രാജ്യത്തെ പ്രശസ്തമായ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം പുണെയിലെയും കൊൽക്കത്തയിലെയും സത്യജിത് റായ് (SRFTI) ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കാണ് പ്രവേശനം. ഇതിനുള്ള സംയുക്ത പ്രവേശന പരീക്ഷ (JET 2022-23) മാർച്ച് 18,19 തീയതികളിൽ നടക്കും. 18ന് ഉച്ചയ്ക്ക് 2 മുതൽ 5 മണി വരെയും , 19ന് രാവിലെ 9 മുതൽ 12വരെയും, ഉച്ചക്കുശേഷം 2മുതൽ 5 മണി വരെയുമാണ് പരീക്ഷ. തിരുവനന്തപുരം, ചെന്നൈ, ബംഗളുരു ഉൾപ്പെടെ 28 നഗരങ്ങളിലായാണ് പരീക്ഷ നടക്കുക. ബിരുദമാണ് യോഗ്യത. അണ്ടർ ഗ്രാറ്റ് സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് പ്ലസ്ടു /തത്തുല്യ യോഗ്യതയുള്ളവരെയും പരിഗണിക്കും. രജിസ്ട്രേഷൻ ഫീസ് 2000 രൂപയാണ്. SC/ST/PWD/വനിതകൾ എന്നീ വിഭാഗങ്ങൾക്ക് 600 രൂപ മതി. ഒന്നിലധികം കോഴ്സുകൾക്ക് യഥാക്രമം 1000, 300 രൂപ വീതം അധികം നൽകണം. ഓൺലൈനായി മാർച്ച് 4 നകം അപേക്ഷ നൽകണം. അപേക്ഷ സമർപ്പിക്കാനും വിശദ വിവരങ്ങളടങ്ങിയ ‘ജെറ്റ്’ വിജ്ഞാ...

മദർ തെരേസ സ്‌കോളർഷിപ്പ്: നേഴ്‌സിംങ് ഡിപ്ലോമ, പാരാ മെഡിക്കൽ ഡിപ്ലോമ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

കേരളത്തിലെ ഗവൺമെന്റ് നഴ്‌സിങ് കോളേജുകളിൽ നേഴ്‌സിംങ് ഡിപ്ലോമ, പാരാ മെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മദർ തെരേസ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിൽ 45% ൽ കുറയാത്ത മാർക്ക് നേടിയവരായിരിക്കണം. ഇതിൽ 50% സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. 15000 രൂപയാണ് പ്രതിവർഷ സ്‌കോളർഷിപ്പ് തുക. മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈനർ, പാഴ്‌സി എന്നീ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ അനുവദിക്കുന്ന സ്‌കോളർഷിപ്പാണിത്. ബിപിഎൽ വിഭാഗക്കാർക്ക് പ്രഥമ പരിഗണന ലഭിക്കും. ബി പി എൽ വിഭാഗക്കാരുടെ അഭാവത്തിൽ എ പി എൽ വിഭാഗക്കാരിൽ എട്ടു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെയും പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് http://minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. http://minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിലെ സ്‌കോളർഷിപ്പ് ലിങ്കിലുടെ സ്‌കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമവകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിലും ജില്ലാ കളക്ടറേറ്റുകളിലെ ന്യൂനപക്ഷ സെല്ലുകളുമായും ബന്ധപ്...