പോസ്റ്റുകള്‍

സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ നടത്താമെന്ന് ഹൈക്കോടതി; സർക്കാർ ഉത്തരവിന് സ്റ്റേ

സംസ്ഥാനത്തു സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാലയങ്ങളിലും അവധിക്കാല ക്ലാസുകൾ പാടില്ലെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. അവധിക്കാല ക്ലാസുകളുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചൂടിനെ പ്രതിരോധിക്കാൻ സൗകര്യങ്ങൾ ഒരുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.  അവധിക്കാല ക്ലാസ് നിരോധിച്ചുകൊണ്ടുള്ള 2017ലെ സർക്കാർ ഉത്തരവ് കർശനമായി പാലിക്കണമെന്നും ഇക്കാര്യം വിദ്യാഭ്യാസ ഓഫിസർമാർ ഉറപ്പു വരുത്തണമെന്നും നിർദേശം ലംഘിച്ചു ക്ലാസ് നടത്തുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ കഴിഞ്ഞ ദിവസം സർക്കുലർ ഇറക്കിയിരുന്നു. അവധിക്കാലത്ത് ഒരു തരത്തിലുമുള്ള ക്ലാസും നടത്തരുതെന്നായിരുന്നു 2017ലെ ഉത്തരവ്. ദേശീയ ബാലാവകാശ കമ്മിഷന്റെ കൂടി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. വേനൽ ചൂട് കടുക്കുന്ന ഏപ്രിൽ, മേയ് മാസങ്ങളിൽ ക്ലാസുകൾ വയ്ക്കുന്നതു കുട്ടികളെ ബുദ്ധിമുട്ടിലാക്കുമെന്നും അന്നത്തെ സർക്കുലർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതു ലംഘിച്ച് ഇപ്പോഴും ഒട്ടേറെ സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ സംഘടിപ്പിക്കുന്നതായി വ്യാപക പരാതി ലഭിച്ച സാഹചര്യത്തിലാണു പഴയ ഉത്തരവ് കർശനമായ...

Check Your Plus Two Results-2023

Kerala Plus Two Results 2023 Updates ഈ വർഷത്തെ ഹയർസെക്കൻഡറി പ്ലസ്ടു ഫലം  2023 മേയ് 25ന്  പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്ലസ്ടു പരീക്ഷ ഫലം കൃത്യമായ വിവരങ്ങൾ അറിയുന്ന മുറക്ക് ഇവിടെ അപ്ഡേറ്റ് ചെയ്യും  Individual Result-2023 Click here    School Wise Result-2023 Click here    Check Your Plus Two Results-2023 (All Available Links) Always available Result Link ( Kerala results-NIC Site ) HSE +2 Results( NIC Site)   Result Site   Individual Result Click here     School Wise Result Click here    iExaMS-Kerala(Android App)- For Individual Results   Click here VHSE +2  Results Individual Result Click here School Wise Result   Click here PRD Site Result Link-1    KITE Site Result Link   Exam Results Kerala Click here   Results Kerala Click here * Some frequently asked questions by teachers and students. More links. K...

വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗം

തിരുവനന്തപുരത്ത് ചേർന്ന വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗം ഉദ്ഘാടനം ചെയ്തു. ജൂൺ 1 ന് വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവലോകനം ചെയ്യുന്നതിന് വേണ്ടിയാണ് യോഗം വിളിച്ചു ചേർത്തത്. ഇനി പറയുന്ന കാര്യങ്ങൾ വ്യക്തമാക്കി:- രക്ഷകർത്താക്കളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും സ്‌കൂളുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളിൽ അടിയന്തിര ഇടപെടൽ നടത്തണം.  അച്ചടക്ക നടപടികളിൽ സ്വീകരിക്കേണ്ട വിഷയങ്ങളിൽ ആയത് സ്വീകരിക്കണം.  പി.റ്റി.എ. യുടെ പ്രവർത്തനം സംബന്ധിച്ച പരാതികളിൽ ബന്ധപ്പെട്ടവരുടെ യോഗം അതത് പരാതി ലഭിക്കുന്ന ഓഫീസുകളിൽ വിളിച്ചു ചേർത്ത് അടിയന്തിര പരിഹാരം കാണണം.  സംസ്ഥാനത്തെ വിദ്യാഭ്യാസ ഓഫീസുകളിൽ ഒരുതരത്തിലുള്ള അഴിമതിയും കാലതാമസവും അനുവദിക്കുന്നതല്ല. ഭിന്നശേഷി നിയമന ഉത്തരവ് വരുന്നതിന് മുമ്പ് നടത്തിയ നിയമനങ്ങളിൽ ഇതുവരെയും അംഗീകാരം കൊടുക്കാതെ നീട്ടിക്കൊണ്ടു പോകുന്ന സ്ഥിതി വിശേഷം ഉണ്ടാകാൻ പാടില്ല. ആർ.ഡി.ഡി., എ.ഇ.ഒ., ഡി.ഇ.ഒ, ഡി.ഡി.  ഓഫീസുകളിൽ ഫയലുകൾ കെട്ടിക്കിടക്കാൻ പാടില്ല. ബാലിശമായ തടസ്സവാദങ്ങൾ ഫയലുകളിൽ നിരത്തി ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സ്ഥിതിയുണ്ടാകരുത്. ഫയലുകൾ ...

പത്താം ക്ലാസ്സിൽ A+ നേടിയവർക്ക് ജില്ലാ മെറിറ്റ് അവാർഡിന് അപേക്ഷിക്കാം

2022 മാർച്ചിൽ സംസ്ഥാന സിലബസിൽ SSLC പഠിച്ച് എല്ലാ വിഷയത്തിനും A+ ഗ്രേഡ് നേടി വിജയിച്ച് ഹയർ സെക്കൻഡറി/ഐ.ടി.ഐ/VHSE/പോളിടെക്‌നിക് കോഴ്സുകളിൽ ഒന്നാം വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈനായി 20.06.2023 വരെ അപേക്ഷ സമർപ്പിക്കാം. എല്ലാ വിഷയങ്ങളിലും A+ ഗ്രേഡ് നേടിയ വിദ്യാർഥികൾക്ക് സാമ്പത്തിക സഹായവും അംഗീകാരവും നൽകുന്നതാണ് സ്കോളർഷിപ്പ്.  സ്കോളർഷിപ്പ് : ജില്ലാ മെറിറ്റ് അവാർഡ്  യോഗ്യത : 2022 മാർച്ചിലെ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരിക്കണം സ്കോളർഷിപ്പ് തുക 1250 രൂപ. ഏജൻസി : കൊളീജിയറ്റ് വിദ്യാഭ്യാസം വരുമാന പരിധി: ബാധകമല്ല ആരംഭിക്കുന്ന തീയതി 20-02-2023 അവസാന ദിവസം 20-06-2023 ♦️ അവാർഡ് തുക: തുടർ പഠനത്തിൽ 50% മാർക്ക് നേടുന്നവർക്ക് പഠനം തുടരുന്ന 7 വർഷത്തേക്ക് പ്രതിവർഷം 1250 രൂപ വീതം സ്കോളർഷിപ്പ് ലഭിക്കും.  ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം പ്രിന്റ് അനുബന്ധ രേഖകൾ സഹിതം ഇപ്പോൾ പഠിക്കുന്ന സ്ഥാപനത്തിൽ നൽകേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 20.06.2023 അപേക്ഷിക്കാൻ അർഹത നേടിയ കുട്ടികളുടെ വിവരം(സെലെക്ഷൻ ലിസ്റ്റ്) , അപേക്ഷ നൽകേണ്ട വിധം...

ഹയർ സെക്കന്ററി ഗ്രേസ് മാർക്ക്: അവസാന തീയതി നീട്ടി

മാർച്ചിൽ നടന്ന ഒന്നും രണ്ടും വർഷ ഹയർസെക്കന്ററി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹരായ വിദ്യാർത്ഥികളുടെ മാർക്ക് വിവരങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി നീട്ടി. ഓൺലൈനിലൂടെയാണ് വിവരങ്ങൾ സമർപ്പിക്കേണ്ടത്. ഗ്രേസ് മാർക്ക് സ്കൂളുകളിൽ നിന്നും അപ് ലോഡ് ചെയ്യേണ്ട അവസാന തീയതി മെയ്മൂന്നും ബന്ധപ്പെട്ട ഏജൻസികൾ പരിശോധിച്ച് സമർപ്പിക്കേണ്ട അവസാന തീയതി മെയ് ആറുമാണ്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ബോർഡ് ഓഫ് ഹയർസെക്കന്ററി എക്സാമിനേഷൻസ് സെക്രട്ടറി പുറത്തിറക്കി.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ ഗ്രേസ് മാർക്ക് ഉത്തരവിറങ്ങി: പരമാവധി 30 മാർക്ക്

ഈ വർഷം മുതൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ പരമാവധി 30 മാർക്ക് ഗ്രേസ് മാർക്ക് നൽകും. 2022-23 അധ്യയന വർഷം മുതൽ ഗ്രേസ് മാർക്ക് അനുവദിക്കുന്നതിനുള്ള മാനദണ്ഡം പരിഷ്ക്കരിച്ച് ഉത്തരവിറങ്ങി. കഴിഞ്ഞ ദിവസം നടന്ന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഗ്രേസ് മാർക്ക് പരമാവധി 30 മാർക്ക് ആയി നിജപ്പെടുത്തി. 2022-23 അധ്യയന വർഷം മുതൽ താഴെപ്പറയും പ്രകാരം ഗ്രേസ്മാർക്ക് നൽകും. പൊതുവിദ്യാഭ്യാസ വകുപ്പു നടത്തുന്നതോ സംസ്ഥാന സ്പോർട്ട്സ് കൗൺസിൽ, കായിക വകുപ്പ് എന്നിവ അംഗീകരിച്ചതോ ആയ അസ്സോസ്സിയേഷനുകൾ നടത്തുന്ന അക്വാറ്റിക്സ്, അത്ലറ്റിക്സ് എന്നീ മത്സരങ്ങളിലും, ഗെയിംസ് ഇനങ്ങൾക്കും 4 സ്ഥാനം വരെ നേടുന്നവർക്ക് 7 മാർക്ക് വീതം ലഭിക്കുന്നതാണ്. 8-ാം ക്ലാസ്സിലോ, ക്ലാസ്സിലോ പഠിക്കുമ്പോൾ സംസ്ഥാനതല സ്കൂൾ കലോത്സവത്തിലോ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയ മേളയിലോ പങ്കെടുത്ത് ലഭിക്കുന്ന ഉയർന്ന ഗ്രേഡ്, ഗ്രേസ് മാർക്കിനു പരിഗണിക്കണമെങ്കിൽ 10-ാം ക്ലാസ്സിൽ പഠിക്കുമ്പോൾ സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തിരിക്കണമെന്നില്ല. പകരം റവന്യൂ ജില്ലാതല മത്സരത്തിൽ അതേ ഇനത്തിൽ ‘എ’ ഗ്രേഡ് ലഭിച്ചാൽ മതിയാകുന്നതാണ്. 8ാം ക്ലാസിലും 9-ാം ക്ലാസി...

വിദ്യാർഥികളെ വിദ്യാഭ്യാസ വകുപ്പിന്റേതല്ലാത്ത മറ്റു പരിപാടികളിൽ പങ്കെടുപ്പിക്കരുത്

ഇമേജ്
സ്കൂൾ വിദ്യാർഥികളെ വിദ്യാഭ്യാസ വകുപ്പിന്റേതല്ലാത്ത പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്ന് നിർദേശം. മന്ത്രി വി.ശിവൻകുട്ടി വിളിച്ചുചേർത്ത അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. വകുപ്പിന്റെതല്ലാത്ത പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങണമെന്നും യോഗത്തിൽ ധാരണയായി. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഈ വർഷം മുതൽ ഗ്രേസ് മാർക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് 2ദിവസത്തിനകം പുറത്തിറങ്ങും. നിശ്ചിത മാനദണ്ഡങ്ങളോടെയാകും ഗ്രേസ് മാർക്ക് നൽകുക. ഇതുസംബന്ധിച്ച ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങുമെന്നു മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.