പോസ്റ്റുകള്‍

ജൂണ്‍ 5ന് ”വലിച്ചെറിയല്‍ മുക്ത വിദ്യാലയ” പ്രഖ്യാപനം: എല്ലാ സ്കൂളുകളിലും നടപ്പാക്കണം

 ജൂണ്‍ 5ന് പരിസ്ഥിതി ദിനത്തിൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും ”വലിച്ചെറിയല്‍ മുക്ത വിദ്യാലയ” പ്രഖ്യാപനം നടത്താൻ നിർദേശം. കേവല പ്രഖ്യാപനം എന്നതിലുപരി കുട്ടികളാരുംതന്നെ സ്കൂൾ ക്യാമ്പസിനകത്ത് ആവശ്യമില്ലാത്ത വസ്തുക്കള്‍ വലിച്ചെറിയുന്നില്ല എന്ന് ഉറപ്പാക്കാനും അതിനു കുട്ടികളെ സജ്ജമാക്കാനുമുള്ള നടപടികളാണ് ഇതിലൂടെ ഉദേശിക്കുന്നത്. അധ്യാപകരുടെ നേതൃത്വത്തിൽ ഇതിനുള്ള നടപടി സ്വീകരിക്കണം. കയ്യിലുള്ള മാലിന്യം പൊതു സ്ഥലത്ത് വലിച്ചെറിയുക എന്ന ശീലം കുട്ടികളിൽ ഉണ്ടാക്കരുത് എന്ന ലക്ഷ്യമാണ് പദ്ധതിക്ക് പിന്നിൽ. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ നിർദ്ദേശങ്ങളിലാണ് ”വലിച്ചെറിയൽ മുക്ത വിദ്യാലയ പ്രഖ്യാപനം” ജൂൺ അഞ്ചിന് നടത്താൻ നിർദ്ദേശം നൽകിയിട്ടുള്ളത്. ശുചിത്വ വിദ്യാലയം എന്ന സാക്ഷാൽക്കരണത്തിന്റെ ഭാഗമായാണ് ഇത് നടത്തുന്നത്.

കുട്ടികൾക്ക്‌ ഒഴിവുദിവസങ്ങൾ തിരിച്ചുനൽകുക: വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി എൻ.എസ്.മാധവൻ

സംസ്ഥാനത്ത് സ്കൂൾ പ്രവൃത്തിദിനങ്ങൾ 210 ആയി ഉയർത്തിയതിനും ശനിയാഴ്ചകളിൽ സ്കൂളുകൾ തുറക്കുന്നതിനും എതിരെ രൂക്ഷ വിമർശനവുമായി സാഹിത്യകാരൻ എൻ.എസ്.മാധവൻ. കുട്ടികാലത്തെ പഠനത്തിന്റെ മുഴുവൻ കുത്തക സ്കൂളുകളാണെന്ന അബദ്ധധാരണയിലാണു നമ്മുടെ വിദ്യാഭ്യാസവകുപ്പെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ഏപ്രിലിൽ അടക്കം സ്കൂളുകൾ പ്രവർത്തിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെയാണ് അദ്ദേഹം ട്വിറ്ററിൽ പ്രതിഷേധം രേഖപ്പെടുത്തിയത്. കുട്ടികൾക്ക് ഒഴിവുദിവസങ്ങൾ തിരിച്ചുനൽകണമെന്നും അവരുടെ ബാല്യങ്ങൾ കവർച്ച ചെയ്യരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എൻ. എസ്.മാധവന്റെ ട്വിറ്റർ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ: “കുട്ടികാലത്തെ പഠനത്തിന്റെ മുഴുവൻ കുത്തക സ്കൂളുകളാണെന്ന അബദ്ധധാരണയിലാണു നമ്മുടെ വിദ്യാഭ്യാസവകുപ്പ്‌. പല ശനിയാഴ്ചകളിലും സ്കൂൾ തുറന്നും വേനലവധി ചുരുക്കിയും 210 പഠനദിവസങ്ങൾ കണ്ടെത്തുക എന്നതാണ്‌ അവരുടെ ലക്ഷ്യം. എന്നാൽ വളരുന്ന പ്രായത്തിൽ ഒഴിവുസമയങ്ങളിൽ ആർജ്ജിക്കുന്ന അറിവ്‌ വളരെ പ്രധാനമാണ്‌. അപ്പോഴാണു കളിയിൽ പ്രാവിണ്യം നേടുന്നതും വായിച്ച്‌ വലുതാകുന്നതും. ഉശിരില്ലാത്ത കുട്ടികളെ സൃഷ്ടിക്കാനുള്ളതല്ല സ്കൂളുകൾ. പരിഷ്കൃത രാജ്...

Higher Secondary (Vocational) Admission 2023 Help Page

ഇമേജ്
ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഒഫീഷ്യലി പബ്ലിഷ് ചെയ്ത Prospectus & Govt Order റുകൾ വെച്ച് ഒത്തുനോക്കേണ്ടതാണ്.ഏകജാലക കാര്യങ്ങളിൽ പ്രോസ്പെക്ട്സ് & ICT Cell Tvm നിർദേശങ്ങൾ  ആണ് ഫൈനൽ അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുമുള്ള അവസാന തീയതി  ജൂൺ 9 +1 HSE(V)Prospectus 2023 VHSE Prospectus 2023 ഇതുമായി ബന്ധപ്പെട്ട് കുട്ടികളൂം അധ്യാപകരും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഇതോടൊപ്പം ചേർക്കുന്നു. ഈ വർഷവും അപേക്ഷകൾ  ഓൺലൈനായി കുട്ടികൾ തന്നെ ആണ് സമർപ്പിക്കേണ്ടത്. അപേക്ഷകർക്ക് സ്വന്തമായോ, അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവൺമെന്റ് / എയ്ഡഡ് ഹയർസെക്കണ്ടറി/വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.  CBSE മാത്തമാറ്റിക്സ് standard പഠിച്ചകുട്ടികൾക്ക് മാത്രമേ ഹയർസെക്...

Plus One Single Window Admission-2023

ഇമേജ്
ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഒഫീഷ്യലി പബ്ലിഷ് ചെയ്ത Prospectus & Govt Order റുകൾ വെച്ച് ഒത്തുനോക്കേണ്ടതാണ്.ഏകജാലക കാര്യങ്ങളിൽ പ്രോസ്പെക്ട്സ് & ICT Cell Tvm നിർദേശങ്ങൾ  ആണ് ഫൈനൽ അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുമുള്ള അവസാന തീയതി  ജൂൺ 9   +1 HSE Prospectus 2023 Prospectus 2023 +1 HSE(V)Prospectus 2023 VHSE Prospectus 2023 ഇതുമായി ബന്ധപ്പെട്ട് കുട്ടികളൂം അധ്യാപകരും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഇതോടൊപ്പം ചേർക്കുന്നു. ഈ വർഷവും അപേക്ഷകൾ  ഓൺലൈനായി കുട്ടികൾ തന്നെ ആണ് സമർപ്പിക്കേണ്ടത്. അപേക്ഷകർക്ക് സ്വന്തമായോ, അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവൺമെന്റ് / എയ്ഡഡ് ഹയർസെക്കണ്ടറി/വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്....

ദിവസ വേതന നിയമനം മാനദണ്ഡങ്ങൾ എന്തൊക്കെ? ഇന്റർവ്യൂ ബോർഡിൽ ആരെല്ലാം?

ദിവസ വേതന നിയമനം  മാനദണ്ഡങ്ങൾ സംബന്ധിച്ച് ധാരാളം സംശയങ്ങൾ വരുന്നുണ്ട്. ആ സാഹചര്യത്തിൽ അഭിമുഖം എങ്ങനെ എന്നത് സംബന്ധിച്ച അനുബന്ധ ഉത്തരവുകൾ പോസ്റ്റു ചെയ്യുന്നു. ഇന്റർവ്യൂ ബോർഡിൽ ഇരിക്കേണ്ടവരല്ലാത്തർ   ഇരിക്കുന്നത് പ്രശ്നങ്ങളും ഉണ്ടാക്കുന്നുമുണ്ട്. 2023-24 അധ്യയന വർഷത്തിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപക - അനധ്യാപക താൽക്കാലിക നിയമനം സംബന്ധിച്ച്   GOVT School GO        AIDED School  GO The selection of daily wages teacher shall be made by a committee consisting of the Chairman of the Educational Standing Committee of the Local Self Government or his nominee, the Head of the School and the Senior teacher in the concerned subject/language in the case of Secondary Schools and the Senior most teacher, in the case of Primary  Schools (ബോർഡിൽ ആകെ മൂന്നു പേർ) The Head of the School shall publish the number and detalls' of vacancy Date of Interview etc in the notice boards of the school, office of the Local Self Government and Office o...

വിദ്യാർത്ഥികളെ നേരായ രീതിയിൽ നയിക്കാൻ അധ്യാപകർക്ക് കഴിയണം: മുഖ്യമന്ത്രി

 വിദ്യാർത്ഥികളെ നേരായ രീതിയിൽ നയിക്കാൻ അധ്യാപകർക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മലയൻകീഴ് ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുന്നതിനിടെയാണ് അധ്യാപകർക്ക് ഉപദേശവുമായി മുഖ്യമന്ത്രി എത്തിയത്. കുട്ടികളുടെ പൊതു വളർച്ചയിൽ അധ്യാപകന് വലിയ പങ്കുവഹിക്കേണ്ടതുണ്ട്. നേരായ രീതിയിൽ കുട്ടികളെ നയിക്കുക. ശരിയായ കാര്യങ്ങൾ കുട്ടികളിലേക്ക് എത്തിക്കുക. അത് അധ്യാപകന്റെ പ്രധാന ചുമതലയാണ്. അക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. പലവിധ കുടുംബ സാഹചര്യങ്ങളിൽ നിന്ന് വരുന്നവരാണ് ഓരോ വിദ്യാർത്ഥിയും. അവരെ തിരിച്ചറിഞ്ഞ് സാമൂഹിക പ്രതിബദ്ധതതയുള്ളവരാക്കി മാറ്റാൻ അധ്യാപകർക്ക് കഴിയണം. കുട്ടികളുമായി ബന്ധപ്പെട്ട് ഏറ്റവും അധികം പ്രവർത്തിക്കുന്നത് അധ്യാപകരാണ്. പാഠപുസ്തകങ്ങൾക്ക് അപ്പുറമുള്ള അറിവ് അധ്യാപകർ അവർക്ക് പകർന്നു നൽകണം. നല്ലതല്ലാത്തത് തിരിച്ചറിഞ്ഞ് നല്ലതിനെ മാത്രം സ്വീകരിക്കാൻ വിദ്യാർത്ഥികൾക്ക് ആവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മയക്കുമരുന്നുകൾക്കെതിരെ കടുത്ത ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ലഹരിക്ക് അടിമപ്പെട്ടുപോയാൽ മനു...

സ്കൂളുകളിൽ 12 ശനിയാഴ്ചകൾ അധിക പ്രവൃത്തിദിനം: അക്കാദമിക് കലണ്ടർ ഉടൻ

ഈ വരുന്ന അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ 12 ശനിയാഴ്ചകൾ പ്രവർത്തിദിനമാകും. തുടർച്ചയായി 5 പ്രവൃത്തിദിനങ്ങൾ വരാത്ത ആഴ്ചകളിലെ ശനിയാഴ്ച പ്രവൃത്തിദിനമാക്കാൻ തീരുമാനമായി. ഇതോടെ ഈ അധ്യയന വർഷത്തിൽ ആകെ 204 പ്രവ്യത്തിദിനങ്ങൾ ഉണ്ടാകും. ഈ വർഷത്തെ അധ്യയന ദിനങ്ങൾ ഉൾക്കൊള്ളിച്ചുള്ള പുതിയ അക്കാദമിക് കലണ്ടർ ഉടൻ പുറത്തിറങ്ങും. മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ക്യൂഐപി (ക്വാളിറ്റി ഇംപൂവ്മെന്റ് പ്രോഗ്രാം) അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. തീരുമാന പ്രകാരം ഈ അധ്യയന വർഷം 12 ശനിയാഴ്ചകൾ കൂടി പ്രവൃത്തിദിനമാകും. തുടർച്ചയായി 6 പ്രവൃത്തി ദിനങ്ങൾ ഉണ്ടാകില്ല. യോഗത്തിൽ അധ്യാപക സംഘടനകളുടെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് പ്രവൃത്തിദിനങ്ങൾ കുറച്ചത്. കേന്ദ്രവിദ്യാഭ്യാസ നയ പ്രകാരം എൽപി സ്കൂളിൽ ഒരു അധ്യയന വർഷം 800 മണിക്കൂറും യുപിയിൽ 1000 മണിക്കൂറുകളും ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ 1200 മണിക്കൂറും പഠനം വേണമെന്നാണ് ചട്ടം. ഇതനുസരിച്ച് പുതിയ അധ്യയനവർഷം 28 ശനിയാഴ്ചകളിൽ കൂടി അധ്യയനം നടത്തി പ്രവൃത്തിദിനങ്ങൾ 220 ആക്കി ഉയർത്താനായിരുന്നു സർക്കാർ തീരുമാനിച്ചിരുന്നത്. പ്രവൃത്തിദിനമാകുന്ന ശനിയാഴ്ചകൾ ജൂൺ 3, ജൂലൈ ഒന്ന്, 22,...