പോസ്റ്റുകള്‍

ഒന്നാം പാദവാർഷിക പരീക്ഷകൾ ഓഗസ്റ്റ് 16മുതൽ 24വരെ: 25ന് സ്കൂൾ അടയ്ക്കും

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം പാദവാർഷിക പരീക്ഷ ഓഗസ്റ്റ് 16 മുതൽ 24വരെ നടക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസിന്റെ അധ്യക്ഷതയിൽ ചേർന്ന ക്യുഐപി മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. യുപി ഹൈസ്കൂൾ ഹയർ സെക്കൻഡറി തലം പരീക്ഷകൾ ഓഗസ്റ്റ് 16 മുതലും എൽ പി പരീക്ഷകൾ ഓഗസ്റ്റ് 19 മുതലും ആരംഭിച്ച് ഓഗസ്റ്റ് 24ന് അവസാനിക്കും. ഓഗസ്റ്റ് 25ന് വിദ്യാലയങ്ങളിൽ ഓണാഘോഷ പരിപാടികൾ നടത്തും 25ന് അടച്ച് സെപ്റ്റംബർ 4ന് സ്കൂളുകൾ തുറക്കും.

ഇൻസ്‌പയർ സ്കോളർഷിപ്പ്: അപേക്ഷ ഓഗസ്റ്റ് 31 വരെ

ഇമേജ്
6 മുതൽ 10വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾൾക്കുള്ള ഇൻസ്‌പയർ സ്കോളർഷിപ്പ് ( ഇൻസ്പയർ അവാർഡ്സ് മനക് സ്കീം) ന് ഇപ്പോൾ അപേക്ഷിക്കാം. 2023-24 വർഷത്തെ ഇൻസ്പയർ അവാർഡ്സ് മനക് സ്കീമിന് ഓഗസ്സ് 31വരെയാണ് സമയം.  സ്‌കൂൾ വിദ്യാർത്ഥികളിൽ സർഗ്ഗാത്മക/നൂതന ചിന്തകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്ര സാങ്കേതിക വകുപ്പ് (ഡിഎസ്ടി), ശാസ്ത്ര സാങ്കേതിക മന്ത്രാലയം (ഇന്ത്യ ഗവൺമെന്റ്) നടപ്പിലാക്കുന്ന സ്കോളർഷിപ്പാണിത്. 10മുതൽ 15വയസ് വരെ പ്രായമുള്ളവരും 6 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം.  10,000 രൂപയാണ് സ്കോളർഷിപ്പ്തുക (ഒറ്റത്തവണ). അപേക്ഷിക്കാനുള്ള അവസാന തീയതി 31-08-2023. ഓൺലൈൻ അപേക്ഷകൾ മാത്രമാണ് സ്വീകരിക്കുക. കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യാനും https://www.inspireawards-dst.gov.in/userp/school-authority.aspx സന്ദർശിക്കുക. സഹായത്തിന്  inspire@nifindia.org എന്ന ഇമെയിൽ വഴി ഹെൽപ്പ് ഡെസ്‌കുമായി ബന്ധപ്പെടാം.

തരളിത കൗമാരക്കാലം അതിനിർണ്ണായകം

ഡോ. ഇസ്മായിൽ മരിതേരി ഐ ആം നോട്ട് ഫിറ്റ് എന്ന് എഴുതി വെച്ച് മരണത്തിലേക്ക് നടന്നു പോയ കൗമാരക്കാരനായ മകനെ കുറിച്ചുള്ള  ഓർമ്മകളിൽ നിശബ്ദമായി വിതുമ്പുന്ന  ഒരു പിതാവിന്റെ സങ്കടത്തിന്റെ  കഥ  ഒരു യാത്രയ്ക്കിടയിൽ അടുത്തിടെയാണ് എന്റെ സുഹൃത്ത് പങ്ക് വെച്ചത്. മക്കൾ വളരുന്നുണ്ട് അവരുടെ ലോകങ്ങളിൽ.അവരുടെ പോരായ്മകൾ അപ്പപ്പോൾ ചൂണ്ടി കാട്ടി പരിഹരിച്ചും ശേഷികൾ കണ്ടെത്തി പരിപോഷിപ്പിച്ചും    അവിടെ അവർ കൊള്ളാവുന്നവരാണെന്ന ബോധം വളർത്തിയെടുക്കാൻ രക്ഷിതാക്കൾക്കും അധ്യാപകർക്കും ചെറുതല്ലാത്ത ബാധ്യതയുണ്ട്. കൗമാരക്കാരിലെ ആത്മഹത്യാ നിരക്ക് മുമ്പെങ്ങുമില്ലാത്ത വിധം ദയനീയമായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ  കുട്ടികളിൽ ആത്മനിന്ദ വർദ്ധിപ്പിക്കുന്ന അതികർശനമായ നിലപാടുകളോ  നിരാശ പെരുപ്പിക്കുന്ന തികച്ചും നിരുത്തരവാദപരമായ സമീപനങ്ങളോ അല്ല വിവേകശാലികൾ  കൈ കൊള്ളേണ്ടത് എന്നോർക്കണം.  കൗമാരകാലത്ത് ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന പലതരത്തിലുള്ള ഹോർമോണുകളുടെ പ്രവർത്തനവും  തദ്ഫലമായുണ്ടാവുന്ന വൈകാരികമായ പ്രക്ഷുബ്ധതകളും വെല്ലുവിളികളും കൗമാരക്കാരുള്ള എല്ലാ കുടുംബാന്തരീക്ഷത്ത...

PM YASASVI സ്കോളർഷിപ്പ്: അപേക്ഷ ഓഗസ്റ്റ് 10വരെ

സംസ്ഥാനത്തെ സ്‌കൂളുകളിൽ 9, 11 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം മുഖേന അനുവദിക്കുന്ന ‘PM YASASVI” എകോളർഷിപ്പ് നേടാൻ അവസരം. PM YASASVI” Top class Education in School for OBC, EBC and DNT’ സ്‌കോളർഷിപ്പ് പദ്ധതിക്കായി സംസ്ഥാനത്തെ ടോപ്പ് ക്ലാസ് സ്‌കൂളുകളുടെ പട്ടികയിൽ ഉൾപ്പെട്ട സ്‌കൂളുകളിലെ 9,11 ക്ലാസിൽ പഠിക്കുന്ന OBC, OEC വിദ്യാർഥികൾക്കാണ് അവസരം. നാഷണൽ ടെസ്റ്റിങ് ഏജൻസി 2023 സെപ്റ്റംബർ 29ന് നടത്തുന്ന YASASVI എൻട്രൻസ് ടെസ്റ്റ് (YET) മുഖേനയാണ് സ്‌കോളർഷിപ്പിന് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. സ്‌കൂളുകളുടെ പട്ടിക, ഓൺലൈൻ അപേക്ഷ സമർപ്പണത്തിനുള്ള രജിസ്‌ട്രേഷൻ ലിങ്ക് എന്നിവ https://yet.nta.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി 2023 ആഗസ്റ്റ് 10.

സ്കൂളുകളിൽ പിടി പിരീഡുകളിൽ മറ്റു പഠനം വേണ്ട; ഉത്തരവിറങ്ങി

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ കായിക-കലാ പരിശീലനങ്ങൾക്കുള്ള പിരീഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കേണ്ടതില്ലെന്ന് ഉത്തരവ്. ഒന്നുമുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ കായിക-കലാ പരിശീലനങ്ങൾക്കുള്ള പിരീഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്നുണ്ടെന്ന് പരാതി ലഭിച്ച സാഹചര്യത്തിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്. പല സ്കൂളുകളും പിടി പിരീഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുമുണ്ട്. ഇത് ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ പരാതി ഉയർത്തിയിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു. ഇത്തരം പിരീഡുകളിൽ മറ്റ് വിഷയങ്ങൾ  പഠിപ്പിക്കുന്നത് കുട്ടികളുടെ അവകാശങ്ങൾ  കവർന്നെടുക്കുന്നതിന് തുല്യമാണെന്നും സംഭവം ചൂണ്ടിക്കാട്ടി ബാലാവകാശ കമീഷനിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം വർഷ സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഫലം

പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗം 2013 ജൂണിൽ നടത്തിയ രണ്ടാം വർഷ സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം http://keralaresults.nic.in ൽ ലഭ്യമാണ്.  ഉത്തരക്കടലാസുകളുടെ പുനഃമൂല്യനിർണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷ നിശ്ചിത ഫീസൊടുക്കി വിദ്യാർഥി രജിസ്റ്റർ ചെയ്ത സ്‌കൂളിലെ പ്രിൻസിപ്പലിന് ജൂലൈ 26നകം സമർപ്പിക്കണം. ഉത്തരക്കടലാസിന്റെ പകർപ്പിനുള അപേക്ഷയും മേൽ പറഞ്ഞ തീയതിക്കകം പരീക്ഷാ ഓഫീസിൽ സമർപ്പിക്കണം. അപേക്ഷയുടെ മാതൃക http://vhsems.kerala.gov.in ൽ ലഭ്യമാണ്. ഇരട്ടമൂല്യനിർണയം കഴിഞ്ഞ വിഷയങ്ങൾക്ക് പുനർമൂല്യനിർണയം സൂക്ഷ്മ പരിശോധന എന്നവ ഉണ്ടായിരിക്കില്ല.

നോ ടു ഡ്രഗ്സ് ക്യാമ്പയിൻ മൂന്നാംഘട്ടം വരുന്നു: ക്രമീകരണങ്ങൾ ഇങ്ങനെ

ഇമേജ്
കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ സ്‌കൂൾ അധികൃതർ നിർബന്ധമായും പോലീസിനെയോ എക്സൈസിനെയോ വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർഥികൾക്കിടയിലെ മയക്കു മരുന്ന് ഉപയോഗം തടയുന്നതിന് സ്വീകരിക്കേണ്ട മാർഗങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ നിർബന്ധമായും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണം. 2022 -23 അക്കാദമിക വർഷം 325 കേസുകൾ വിവിധ സ്‌കൂളുകളിൽ അധ്യാപകരുടെ / അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും 183 കേസുകൾ മാത്രമാണ് എൻഫോഴ്‌സ്‌മെൻറ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഈ പ്രവണത പ്രോത്സാഹിപ്പിക്കരുത്. ക്ലാസിലും വീട്ടിലും സ്വഭാവത്തിലോ പെരുമാറ്റത്തിലോ വ്യതിയാനം പ്രകടിപ്പിക്കുന്ന വിദ്യാർഥികളെ കണ്ടെത്തിയാൽ രക്ഷിച്ചെടുക്കാനുള്ള ശ്രമം നടത്തേണ്ടതുണ്ട്. ഇതിനായി എക്സൈസ്/പൊലീസ് അധികൃതരെ രഹസ്യമായി വിവരം അറിയിച്ച് മെഡിക്കൽ കൗൺസിലർമാരുടെ സേവനം ഉറപ്പാക്കാൻ അധ്യാപകർ ശ്രദ്ധിക്കണം. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജനജാഗ്രത സമിതികൾ രൂപീകരിച്ചിട്ടുണ്ട്. ജൂലൈ 31നകം എല്ലാ വിദ്യാലയങ്ങളിലും സമിതികൾ യോഗം ചേർന്ന് ഈ വ...