പോസ്റ്റുകള്‍

നോർക്ക കോഴിക്കോട് സെന്ററിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സേവനം പുനരാരംഭിച്ചു!

വിദേശത്തേക്ക് പോകുന്നതിനോ തൊഴിൽ അവസരങ്ങൾക്കോ ആവശ്യമായ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യുന്നതിനുള്ള സൗകര്യം നോർക്ക റൂട്ട്സ് കോഴിക്കോട് മേഖലാ സെന്റർ വീണ്ടും ആരംഭിച്ചിരിക്കുന്നു. ജൂൺ 27 മുതൽ ഈ സേവനം ലഭ്യമാകും. വിദേശത്ത് ജോലി, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കായി വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും അറ്റസ്റ്റ് ചെയ്യേണ്ടത് നിർബന്ധമാണ്.   വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, വ്യക്തി വിവര സർട്ടിഫിക്കറ്റുകൾ, എം.ഇ.എ, അപ്പോസ്റ്റില്‍, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍ എന്നിവയ്ക്ക് അപേക്ഷിക്കാൻ ഇത് നിങ്ങളെ സഹായിക്കും. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് കേന്ദ്ര-കേരള സര്‍ക്കാറുകള്‍ അധികാരപ്പെടുത്തിയ സംസ്ഥാനത്തെ ഏക സ്ഥാപനമാണ് നോര്‍ക്ക റൂട്ട്‌സ്.  എങ്ങനെ അപേക്ഷിക്കാം: നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് (https://norkaroots.org/) സന്ദർശിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യുക. അപേക്ഷയുടെ പ്രിന്റ് ഔട്ട്, പാസ്‌പോർട്ട്, സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ (ഇംപ്രൂവ്‌മെന്റ്, സപ്ലി ഉൾപ്പെടെ) എന്നിവയുടെ അസ്സലും പകർപ്പുകളും ഹാജരാക്കുക. അപേക്ഷകന് പകരം ഒരേ വിലാസത്ത...

മയക്കുമരുന്ന് ദുരുപയോഗവും അനധികൃത കടത്തും

ഇമേജ്
പ്രതിരോധത്തിനുള്ള സമാരംഭം വിദ്യാലയ പാർലമെന്റിലേക്ക് നിർദ്ദേശം :   മാദകവസ്തുക്കളും  അനധികൃത വ്യാപാരവും: പ്രതിരോധത്തിനായി നിക്ഷേപിക്കുക   പൊതുവായ തീരുമാനം:  ഈ പ്രമേയം വിദ്യാലയ പാർലമെന്റിൽ പാസാക്കുവാൻ നാം യോഗം ചേർന്നിരിക്കുകയാണ്. ജൂൺ 26 ലോക മയക്കുമരുന്ന് ദുരുപയോഗവും അനധികൃത വ്യാപാരവും പ്രതിരോധ ദിനമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി, വിദ്യാലയത്തിൽ വിവിധ ബോധവത്കരണ പരിപാടികളും പ്രതിരോധ നടപടികളും നടപ്പിലാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ  ഈ പ്രമേയം ചൂണ്ടികാണിക്കുന്നു. ബോധവത്കരണ ക്യാമ്പയിൻ: വിദ്യാലയത്തിൽ ബോധവത്കരണ പരിപാടികൾ, സെമിനാറുകൾ, വർക്ക്ഷോപ്പുകൾ എന്നിവ സംഘടിപ്പിക്കുക.  മയക്കുമരുന്നിന്റെ ദോഷങ്ങളെക്കുറിച്ച് അറിയിക്കാനും സ്വസ്ഥ ജീവിത ശൈലികൾ പ്രോത്സാഹിപ്പിക്കാനും പോസ്റ്ററുകൾ, വീഡിയോകൾ, പ്രദർശനങ്ങൾ തുടങ്ങിയവ ഉപയോഗിക്കുക.  ഇതര വിദഗ്ധരെ, പോലീസുകാരെ, ആരോഗ്യപ്രവർത്തകരെ, മുൻ മയക്കുമരുന്ന് ഉപയോക്താക്കളെ, എന്നിവർ പങ്കെടുപ്പിച്ച് സെമിനാർ  നടത്തുക.  കൗൺസിലിംഗ്, പിന്തുണ:   വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യത്തിനു പ്രാധാന്യം നൽകുകയും കൗൺസിലിംഗ് സെഷനു...

പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ‘വിദ്യാധൻ’ സ്കോളർഷിപ്പ്: അപേക്ഷ 30വരെ

 ഈ വർഷം പത്താം ക്ലാസ് പാസായി പ്ലസ്‌വണ്ണിന് ചേർന്ന വിദ്യാർത്ഥികൾക്ക് ഇൻഫോസിസ് ഏർപ്പെടുത്തിയ ‘വിദ്യാധൻ’ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസിൽ പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്ക് (വാർഷിക വരുമാനം രണ്ടു ലക്ഷത്തിൽ താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾ) സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഭിന്നശേഷിക്കാർക്ക് എ ഗ്രേ ഡ്ആയാലും മതി. ഓരോ വർഷവും കേരളത്തിലെ 125 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 7വർഷം വരെ ഉപരിപഠനം നടത്താൻ കഴിയും വിധമാണ് വിദ്യാധൻ സ്കോളർഷിപ്പിലൂടെ തുക അനുവദിക്കുക. പ്ലസ് വണ്ണിലും പ്ലസ് ടുവിലും ഓരോ വർഷവും 10000 രൂപ വീതവും ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും കോഴ്സ് ഫീസിനനുസരിച്ചുള്ള തുകയുമാണ് അനുവദിക്കുക. അവസാന തീയതി ജൂൺ 30. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകാനും http://vidyadhan.org/apply സന്ദർശിക്കുക. ഫോൺ:9663517131. ഇൻഫോസിസ് സ്ഥാപകരിലൊരാളായ എസ്.ഡി. ഷിബുലാൽ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ സ്മരണയ്ക്കായി രൂപീകരിച്ച സരോജിനി ദാമോദരൻ ഫൗണ്ടേഷനാണ് സ്കോളർഷിപ്പ് നൽകുന്നത്.

കോഴ്സുകളുടെ അംഗീകാരങ്ങളെ കുറിച്ച് തന്നെ ......

😲😲വല്ലാത്തൊരു പുലിവാലായിപ്പോയി സർ,  ഞാൻ പഠിച്ചത് ബിഹാറിൽ നിന്ന്. പഠിച്ചതായ  കോഴ്സിന് കേരളത്തിൽ അംഗീകാരമില്ല എന്ന് പലരും പറയുന്നു. സാറൊന്ന് സഹായിക്കുമോ?? 😲😲 സർ , സംസ്ഥാനത്തിന് പുറത്തെ യൂണിവേഴ്സിറ്റിയുടെ പേരിൽ കേരളത്തിലെ ഒരു കേന്ദ്രം നടത്തുന്ന പാരാമെഡിക്കൽ കോഴ്സ് കഴിഞ്ഞതാണ് ഞാൻ. കേരളത്തിലെ സർക്കാർ ആരോഗ്യ മേഖലയിൽ ജോലിക്ക് അത് യോഗ്യതയല്ലെന്നും കേരള ആരോഗ്യ സർവകലാശാല അത് അംഗീകരിച്ചിട്ടില്ലെന്നും തുല്യത കൊടുക്കുന്നില്ലെന്നും കേരളത്തിൽ പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ കിട്ടില്ലെന്നും എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ ഡിഗ്രി രജിസ്റ്റർ ചെയ്യാൻ പോയപ്പോൾ അവിടെ നിന്ന് പറഞ്ഞു. സാറൊന്ന് സഹായിക്കുമോ? ഇന്ന് അതിരാവിലെ രണ്ട് കുട്ടികൾ വിളിച്ച് ചോദിച്ചതാണ്. കോഴ്സുകളുടെ അംഗീകാരത്തെ കുറിച്ച്, അവ പഠിച്ചിറങ്ങിയാൽ അതിന് തുല്യത കിട്ടുന്നതിനെ കുറിച്ച് പലർക്കും അറിവില്ല. അല്ലെങ്കിൽ തന്നെ നൂറായിരമാണ് സംശയങ്ങൾ. നമുക്കിക്കാര്യമൊന്ന് വിശദമായി മനസിലാക്കി വെക്കാം പഠിച്ചിറങ്ങിയ കോഴ്സിൻ്റെ അംഗീകാരം എങ്ങനെ അറിയാം? കേരളത്തിലെ സര്‍വകലാശാലകള്‍ നടത്തുന്ന എല്ലാ ബിരുദ -ബിരുദാനന്തര ഡിഗ്രികളും കേരളത്തിലെ സര്‍വകലാശാലകള്‍ പരസ...

പ്രതിഭാധനരായ കുട്ടികളെ ആദരിക്കാം: പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരത്തിന് അപേക്ഷിക്കൂ!

ഇമേജ്
കുട്ടികളിലെ അസാമാന്യ നേട്ടങ്ങളെയും സാഹസിക പ്രവൃത്തികളെയും ആദരിക്കുന്നതിനായി കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്ന  പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാം. 2025-ലെ പുരസ്കാരത്തിനായി അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. ധീരത, കല, സംഗീതം, നൃത്തം, സാഹിത്യം, കായികം, സാമൂഹിക സേവനം, ശാസ്ത്രം, സാങ്കേതികവിദ്യ, പരിസ്ഥിതി സംരക്ഷണം, കണ്ടുപിടുത്തങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച 18 വയസ്സിന് താഴെയുള്ള ഇന്ത്യൻ കുട്ടികൾക്ക് ഈ പുരസ്കാരത്തിന് അർഹതയുണ്ട്. രണ്ട് വിഭാഗങ്ങളിലാണ് പുരസ്കാരം നൽകുന്നത്: ധീരതയ്ക്കുള്ള പുരസ്കാരം: അപകടകരമായ സാഹചര്യങ്ങളിൽ അസാധാരണ ധൈര്യവും സാമൂഹിക ഉത്തരവാദിത്തബോധവും പ്രകടിപ്പിച്ച കുട്ടികൾക്ക്. നേട്ടത്തിനുള്ള പുരസ്കാരം: വിദ്യാഭ്യാസം, കായികം, സാമൂഹിക സേവനം, ശാസ്ത്ര സാങ്കേതികവിദ്യ, പരിസ്ഥിതി, കലാ-സാംസ്കാരിക മേഖലകൾ, കണ്ടുപിടുത്തങ്ങൾ എന്നിവയിൽ കുട്ടികൾ കൈവരിച്ച നേട്ടങ്ങൾക്ക്. പുരസ്കാരത്തിനുള്ള അർഹത: ഇന്ത്യൻ പൗരത്വമുള്ള 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അപേക്ഷിക്കാം. ഏതെങ്കിലും ഒരു വിഭാഗത്തിൽ മികച്ച നേട്ടം കൈവരിച്ചിരിക്കണം. പുരസ്കാരത്...

അഗ്നിവീർ: വ്യോമസേനയിൽ അവസരം

 ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അവിവാഹിതരായ സ്ത്രീ-പുരുഷ ഉദ്യോഗാർത്ഥികൾക്കാണ് അവസരം. അഗ്നിവീർ വായു റിക്രൂട്ട്‌മെന്റിന് ജൂലൈ എട്ട് മുതൽ 28 വരെ https://agnipathvayu.cdac.in വഴി ഓൺലൈനായി അപേക്ഷിക്കാം.  ഒക്ടോബർ 18നാണ് ഓൺലൈൻ പരീക്ഷ. 03 ജൂലൈ 2004നും 03 ജനുവരി 2008നും (രണ്ട് തിയതിയും ഉൾപ്പെടെ) ഇടയിൽ ജനിച്ചവരാകണം.  എൻറോൾ ചെയ്യുന്ന തീയതിയിൽ 21 വയസ് എന്നതാണ് ഉയർന്ന പ്രായപരിധി.  അഗ്നിവീർ വായു റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട വിശദമായ വിജ്ഞാപനം https://agnipathvayu.cdac.in , https://careerindianairforce.cdac.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2427010, 9188431093.

OEC, OBC(H) Pre-Metric Scholarship 2024-25

ഇമേജ്
 2024-25 അധ്യയനവര്‍ഷം സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന OEC വിഭാഗം വിദ്യാര്‍ഥികള്‍ക്കും OEC ആനുകബല്യ ലഭിക്കുന്ന OBC വിദ്യാര്‍ഥികള്‍ക്കുമുള്ള (OBC(H)) വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ egrantz പോര്‍ട്ടലിലൂടെ ജൂണ്‍ 15നകം സമര്‍പ്പിക്കേണ്ടതാണ്. വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷാഫോം സ്വീകരിക്കേണ്ടതില്ല എന്നാല്‍ വിവരശേഖരണത്തിനായി ചുവടെ നല്‍കിയ മാതൃകയിലുള്ള ഫോം ഉപയോഗിക്കാവുന്നതാണ്  OEC വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വരപമാന പരിധിയില്ല . എന്നാല്‍ OBC (H) വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വാര്‍ഷിക വരുമാനം 6 ലക്ഷം രൂപ കവിയാന്‍ പാടില്ല.  അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസം ജൂണ്‍ 15 Click Here for Egrantz Portal   Click Here for the List of OEC Communities Click Here for the List of OBC(H) Communities OBC(H) വിഭാഗത്തിന് വരുമാന പരിധി ബാധകമായതിനാല്‍ ഏതെങ്കിലും വിഭാഗത്തില്‍ ആദ്യമായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ ഇ-ഡിസ്ട്രിക്ട് മുഖേന ലഭ്യമാകുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. LP, UP, HS തലങ്ങളിലെ ആദ്യക്ലാസുകളായ 1,5, 8 ക്ലാസുകളില്‍ വരുമാന സര്‍ട്ടിഫിക്ക...