പോസ്റ്റുകള്‍

SCORE-State Confidential Reporting & Reviewing System (For Promotion)

ഇമേജ്
സെപ്റ്റംബർ 1 മുതൽ ധനകാര്യ വകുപ്പ് വികസിപ്പിച്ചെടുത്ത SCORE (State Confidential Reporting & Reviewing System) എന്ന ഓൺലൈൻ സോഫ്‌റ്റ്‌വെയറിലൂടെ CR(രഹസ്യ റിപ്പോർട്ട്) സമർപ്പിക്കാൻ എല്ലാ സർക്കാർ ജീവനക്കാരോടും നിർദ്ദേശിച്ചിരിക്കുന്നു.   കോൺഫിഡൻഷ്യൽ റിപ്പോർട്ട് ഓൺലൈനായി സമർപ്പിക്കുന്നതിന് റിപ്പോർട്ട് സമർപ്പിക്കാൻ ബാധ്യസ്ഥരായ ജീവനക്കാർ SCORE Official വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തു ലോഗിൻ ക്രിയേറ്റ് ചെയ്യേണ്ടതായുണ്ട്.സർവീസിൽ ഒരിക്കൽ മാത്രം ഈ രജിസ്ട്രേഷൻ ചെയ്താൽ മതി.  അപ്പോൾ കിട്ടുന്ന Username & Password ഉപയോഗിച്ച് എല്ലാവർഷവും SCORE സൈറ്റ് വഴി കോൺഫിഡൻഷ്യൽ റിപ്പോർട്ട് സമർപ്പിക്കാവുന്നതാണ്. New User Registration Help file SCORE Official Site Help FILE  on SCORE by Dr Manesh Kumar E   SCORE-Video Tutorials

ഓണപ്പരീക്ഷ തിയതികൾ പ്രഖ്യാപിച്ചു: സെപ്തംബ‍ർ 3മുതൽ പരീക്ഷകൾ

ഈ വർഷത്തെ ഒന്നാംപാദ പരീക്ഷ (ഓണപ്പരീക്ഷ) തീയതികൾ  വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. ഓണപരീക്ഷകൾ സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കും. എട്ടാം ക്‌ളാസിൽ മിനിമം മാർക്ക് കിട്ടാത്തവർക്ക് ബ്രിഡ്ജ് കോഴ്സ് നടത്തും. കോഴ്സിന് ശേഷം രണ്ടാഴ്ചക്കുള്ളിൽ ഇവർക്ക് വീണ്ടും പരീക്ഷ നടത്തും. എട്ടാം ക്ലാസിൽ ഈ വർഷംമുതൽ ഓൾ പാസ് സമ്പ്രദായം നിർത്തി മിനിമം മാർക്ക് ഏർപ്പെടുത്തുന്നതിന്റെ ഭഗമായണിത്. ഈ വർഷംമുതൽ എട്ടാം ക്ലാസിലും 2025-26 അക്കാദമിക വർഷം 8, 9 ക്ലാസിലും 2026-27 അക്കാദമിക വർഷം 8,9,10 പൊതുപരീക്ഷയിലും സബ്ജക്ട് മിനിമം നടപ്പിലാക്കും. ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിൽ ജനകീയ പങ്കാളിത്തത്തോടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പരിപാടി രൂപീകരിക്കും. ഇതുമായി ബന്ധപ്പെട്ട സംസ്ഥാന കോൺക്ളേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 2024 മെയ്‌ 28-ന് എസ് സി ഇ ആർ ടി യുടെ ആഭിമുഖ്യത്തിൽ നടത്തിയ പൊതു വിദ്യാഭ്യാസ കോൺക്ളേവ് ഇക്കാര്യം വിശദമായി ചർച്ച ചെയ്ത് പൊതു വിദ്യാഭ്യാസ മേഖലയിൽ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിൽ സമർപ്പിക്കുകയുണ്ടായി.  ...

സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെ

ഇമേജ്
സംസ്ഥാന സർക്കാരിന്റെ 20023ലെ “ഉജ്ജ്വല ബാല്യം പുരസ്കാര”ത്തിന് ഇപ്പോൾ അപേക്ഷിക്കാം. 2023 ജനുവരി ഒന്നു മുതൽ 2023 ഡിസംബർ 31 വരെയുളള കാലയളവിൽ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്ട്, ശില്പ നിർമ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിച്ചിട്ടുളള ആറിനും 18നും ഇടയിൽ പ്രായമുളള കുട്ടികളിൽ നിന്നാണ് പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നത്.  സർട്ടിഫിക്കറ്റുകൾ, പ്രശസ്തി പത്രങ്ങൾ, കുട്ടിയുടെ പേരിൽ പ്രസിദ്ധീകരിച്ചിട്ടുളള പുസ്തകമുണ്ടെങ്കിൽ ആയതിൻറെ പകർപ്പ്, കലാപ്രകടനങ്ങൾ ഉൾക്കൊളളുന്ന സിഡി/പെൻഡ്രൈവ്, പത്രക്കുറിപ്പുകൾ എന്നിവ അപേക്ഷയോടൊപ്പം ഉൾപ്പെടുത്തണം. കേന്ദ്ര സർക്കാരിൻറെ ബാൽ ശക്തി പുരസ്‌കാർ (National Child Award For Expectional Achievement) കരസ്ഥമാക്കിയ കുട്ടികൾ, ഉജ്ജ്വല ബാല്യം പുരസ്കാരം ലഭിച്ച കുട്ടികൾ എന്നിവരെ പരിഗണിക്കില്ല. ഒരു ജില്ലയിൽ നിന്ന് നാല് കുട്ടികൾക്കാണ് അവാർഡ് നൽകുന്നത്.  25000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയുമടങ്ങുന്നതാണ് പുരസ്കാരം. കുട്ടികളെ 6-...

സ്‍കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ആഗസ്റ്റ് 16ന് - Help Fife

ഇമേജ്
സംസ്‍ഥാനത്തെ കലാലയങ്ങളില്‍ ഈ വര്‍ഷത്തെ സ്‍ക‍ൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയക്രമം പ്രസിദ്ധീകരിച്ച‍ു. ആഗസ്റ്റ് 16ന് ആണ് തിരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ദ്ദേശം ആഗസ്റ്റ് 7 മുതല്‍ 12 വരെ നാമനിര്‍ദ്ദേശപത്രികകള്‍ സ്വീകരിക്കാം. 16ന് രാവിലെ 11 മണിക്കകം ക്ലാസ് ലീഡര്‍ തിരഞ്ഞെടുപ്പ് നടത്തി അന്നേ ദിവസം ഉച്ചക്ക് ശേഷം സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലൂടെ ഭാരവാഹികളെ കണ്ടെത്തി ആദ്യ യോഗവും ചേരണം.  സ്‍കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സോഫ്റ്റ്‍വെയര്‍ സഹായത്തോടെ നടത്തുന്നതിന് സഹായകരമായ വിവിധ സോഫ്റ്റ്‍വെയറുകള്‍ ലഭ്യമാണ് . Ubuntu വില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‍വെയറിന്റെ സഹായത്തോടെ ക്ലാസ് മുറികളില്‍ ലാപ്‍ടോപ്പ് ഉപയോഗിച്ച് നടത്താന്‍ സഹായകരമായ Sammathi എന്ന സോഫ്റ്റ്‍വെയര്‍ ആണ് ചുവടെ ലിങ്കില്‍. ഇത് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ വ്യത്യസ്തമായ രീതിയില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ സാധ്യാമകും ഈ വര്‍ഷത്തെ സ്‍ക‍ൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായി  ബന്ധപ്പെട്ട സര്‍ക്കുലര്‍ ഇവിടെ സ്കൂള്‍ ജനാധിപത്യവേദി രൂപീകരണം സര്‍ക്കുലര്‍(തീയതി 05.11.2007) ഇവിടെ Click Here t...

District Merit Scholarship (Jila Merit Award)

ഇമേജ്
പത്താം  ക്ലാസ്സിൽ (SSLC 2023) A+ നേടിയവർക്ക് ജില്ലാ മെറിറ്റ് അവാർഡിന് അപേക്ഷിക്കാം Scholarship District Merit Scholarship(Fresh) Eligibility Should have scored A Plus in all subjects in the SSLC Examination March 2023, conducted by Board of Public Examinations, Kerala Scholarship Amount Rs. 2000 Agency Collegiate Education Income Limit Not Applicable Category Not Applicable Start Date 06-07-2024 End Date 26-07-2024 Instructions Download Application Portal https://www.dcescholarship.kerala.gov.in/ Helpline 9447096580 / 9447069005 ഇപ്പോൾ Plus Two  ക്ലാസ്സുകളിൽ പഠിക്കുന്ന  വിദ്യാർത്ഥികൾക്ക് District Merit Scholarship ന് അപേക്ഷിക്കാം. SSLC (2023) പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ച കുട്ടികൾക്ക് ഈ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. 2000 രൂപയാണ് സ്കോളർഷിപ്പ് തുക.തുടർച്ചയായി 7 വർഷം കുട്ടികൾക്ക് ഈ തുക  ലഭിക്കും. ജാതിയോ, വരുമാനമോ പരിഗണിക്കാത്തത് കൊണ്ട് എല്ലാ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും സ്കോളർഷിപ്പിന്  അപേക്ഷിക്കാം...

മെഡിസെപ്പ് ഐ ഡി കാർഡ് ഡൗൺലോഡ് ചെയ്യാന്‍ തയ്യാറായി

 2024-2025 വർഷത്തെ മെഡിസെപ്പ് ഐ ഡി കാർഡ് ഡൗൺലോഡ് ചെയ്യാന്‍ തയ്യാറായി പോളിസി നമ്പർ ചില മാറ്റങ്ങൾ ഉണ്ട്.UHID നമ്പർ മാറിയിട്ടുണ്ട്  എല്ലാവരും മെഡിസെപ്പ് കാർഡ് പുതിയത്  ഡൗൺലോഡ് ചെയ്യുക പ്രൊഫൈൽ പരിശോധിക്കുക,,, Dependents എല്ലാവരുടെയും പേര് വന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക.. https://medisepkerala.com

നോർക്ക കോഴിക്കോട് സെന്ററിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സേവനം പുനരാരംഭിച്ചു!

വിദേശത്തേക്ക് പോകുന്നതിനോ തൊഴിൽ അവസരങ്ങൾക്കോ ആവശ്യമായ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യുന്നതിനുള്ള സൗകര്യം നോർക്ക റൂട്ട്സ് കോഴിക്കോട് മേഖലാ സെന്റർ വീണ്ടും ആരംഭിച്ചിരിക്കുന്നു. ജൂൺ 27 മുതൽ ഈ സേവനം ലഭ്യമാകും. വിദേശത്ത് ജോലി, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കായി വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും അറ്റസ്റ്റ് ചെയ്യേണ്ടത് നിർബന്ധമാണ്.   വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, വ്യക്തി വിവര സർട്ടിഫിക്കറ്റുകൾ, എം.ഇ.എ, അപ്പോസ്റ്റില്‍, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍ എന്നിവയ്ക്ക് അപേക്ഷിക്കാൻ ഇത് നിങ്ങളെ സഹായിക്കും. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് കേന്ദ്ര-കേരള സര്‍ക്കാറുകള്‍ അധികാരപ്പെടുത്തിയ സംസ്ഥാനത്തെ ഏക സ്ഥാപനമാണ് നോര്‍ക്ക റൂട്ട്‌സ്.  എങ്ങനെ അപേക്ഷിക്കാം: നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് (https://norkaroots.org/) സന്ദർശിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യുക. അപേക്ഷയുടെ പ്രിന്റ് ഔട്ട്, പാസ്‌പോർട്ട്, സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ (ഇംപ്രൂവ്‌മെന്റ്, സപ്ലി ഉൾപ്പെടെ) എന്നിവയുടെ അസ്സലും പകർപ്പുകളും ഹാജരാക്കുക. അപേക്ഷകന് പകരം ഒരേ വിലാസത്ത...