പോസ്റ്റുകള്‍

അധ്യാപകരുടെ മക്കള്‍ക്കുള്ള സ്‍കോളര്‍ഷിപ്പ്

ഇമേജ്
  ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ (NTWF) സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ പൊതുവിദ്യാലയങ്ങളില്‍ പഠിച്ച് എസ് എസ് എല്‍ സി / ഹയര്‍ സെക്കണ്ടറി/ വി എച്ച് എസ് ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കം A+ കരസ്ഥമാക്കിയ അധ്യാപകരുടെ  മക്കള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി  വരാറുണ്ട് .ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതിയായ 30/09/2024 ന് മുമ്പായി ഓണ്ടലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ് Click Here for the Circular Click Here for Instructions to Teachers (അപേക്ഷ സമർപ്പിച്ച ശേഷം പ്രന്റൗട്ട് എടുത്ത് രക്ഷിതാവിന്റെ സ്കൂളിലെ HM/Principal-ന് അധ്യാപകൻ സമര്‍പ്പിക്കണം. പ്രന്റൗട്ട് അയച്ചു കൊടുക്കേണ്ടതില്ല. കുട്ടി പഠിച്ചിരുന്ന സ്കൂളിലും കൊടുക്കേണ്ടതില്ല.) Print Application: Click Here (മുമ്പ് അപേക്ഷിച്ചവ‍ർക്ക് ഈ ലിങ്കിലൂടെ അപേക്ഷയുടെ പ്രന്റൗട്ട് Download ചെയ്യാം..) താഴെ കൊടുത്ത Verification Link വഴി ഓണ്‍ലൈനായി മേലാധികാരി Verify ചെയ്യണം. (രക്ഷിതാവിന്റെ സ്കൂളിന്റെ മേലാധികാരിയാണ് Verify ചെയ്യേണ്ടത്) : Instructions- Click Here HM/Principal...

INSPIRE (SHE) 2024 സ്കോളർഷിപ്പിന് അപേക്ഷിക്കാം

ഇമേജ്
സയൻസ് വിഷയങ്ങളിൽ ഡിഗ്രി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ സ്കോളർഷിപ്പ് ആയ ഇൻസ്പയർ (SHE) സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  സെപ്റ്റംബർ 01മുതൽ ഒക്ടോബർ 15 വരെയാണ് അപേക്ഷിക്കാനാക്കുക. Eligibility: താഴെ പറയുന്ന വിഷയങ്ങളിൽ BSc, BS, int MSc, int MS എന്നിവയിൽ ഏതിലെങ്കിലും ഒന്നാം വർഷം പഠിക്കുന്ന വിദ്യാർത്ഥി ആയിരിക്കണം. 1. Physics 2. Chemistry 3. Mathematics 4. Biology 5. Statistics 6. Geology 7. Astrophysics 8. Astronomy 9. Electronics 10. Botany 11. Zoology  12. Bio-chemistry  13. Anthropology 14. Microbiology 15. Geophysics 16. Geochemistry 17. Atmospheric sciences  18. Oceanic Sciences.  വരുമാന പരിധി ഇല്ല. ജനറൽ വിഭാഗം ഉൾപ്പെടെ എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. +2 പഠിച്ച ബോർഡിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ 1% വിദ്യാർത്ഥികൾക്ക് ആണ് സ്കോളർഷിപ്പ് അനുവദിക്കുക. അല്ലെങ്കിൽ JEE advanced, NEET, NTSE തുടങ്ങിയ പരീക്ഷകളിൽ ഉന്നത റാങ്ക് നേടിയ ശേഷം സയൻസ് വിഷയങ്ങളിൽ ഡിഗ്രി ചെയ്യുന്നവർ ആയിരിക്കണം. മുൻ വർഷങ്ങളിൽ +2 പാസ്സ് ആയ year gap ഉള്ളവർക്ക് അപേക്ഷിക്കാൻ...

Adhaar Updation in SPARK Login

ഇമേജ്
SPARK വന്ന പുതിയ അപ്‍ഡേഷന്‍ പ്രകാരം DDO, Establishment (Clerk) & Individual ലോഗിനുകളില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ Aadhaar Linked Mobile Number അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള ഓപ്‍ഷന്‍ ലഭിക്കും. ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ ഇവ നല്‍കി ഈ മൊബൈല്‍ നമ്പരിലേക്ക് വരുന്ന OTP നല്‍കി അപ്‍ഡേറ്റ് ചെയ്താല്‍ മാത്രമേ ലോഗിന്‍ സാധിക്കൂ. ആയതിനാല്‍ Individual Login ഉള്‍പ്പെടെ എല്ലാ യൂസര്‍മാരും ആധാര്‍ ലിങ്ക് ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പര്‍ നല്‍കി ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുക ലോഗിന്‍ ചെയ്യുമ്പോള്‍ താഴെക്കാണുന്ന ജാലകത്തില്‍ ആധാര്‍ നമ്പര്‍ നല്‍കുക താഴെപ്പറയുന്ന ജാലകം ലഭിക്കും താഴെക്കാണുന്ന ജാലകത്തില്‍ OTP നല്‍കി അപ്‍ഡേറ്റ് ചെയ്യുക

Use of mobile phone banned in schools

ആധുനിക സോഷ്യൽ മീഡിയകളിലൊന്നായ മൊബൈൽ ഫോണിന് സമൂഹത്തിൽ വലിയ സ്വാധീനമുണ്ട്. വളരെ പരിമിതമായ ആവശ്യങ്ങൾക്ക് നേരത്തെ ഉപയോഗിച്ച അതേ ഗാഡ്‌ജെറ്റ് ഇപ്പോൾ പല കാര്യങ്ങൾക്കും ഉപയോഗിക്കുന്നു. ഇന്നത്തെ കാലത്ത് അനഭിലഷണീയമായ ആവശ്യങ്ങൾക്ക് ഇത് കൂടുതലായി ഉപയോഗിക്കുന്നതും മൊബൈൽ ഫോണിൻ്റെ ഉപയോഗം സ്കൂൾ അന്തരീക്ഷത്തിൽ ഒരു വിപത്തായി മാറിയിരിക്കുന്നതും കണ്ടു.  2005ലെ സർക്കാർ സർക്കുലർ പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. എന്നിട്ടും അതിൻ്റെ ഉപയോഗം ഗണ്യമായി വർദ്ധിച്ചതായി കണ്ടെത്തി. കൂടാതെ ക്ലാസ് മുറികളിൽ ഇത് ഉപയോഗിക്കുന്നതിനെതിരെയും അധ്യാപകർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇത്തരം അധ്യാപകർക്കും കുട്ടികൾക്കുമെതിരെ നടപടിയെടുക്കാൻ സ്ഥാപന മേധാവിക്ക് എത്തിക്‌സ് കമ്മിറ്റി അധികാരം നൽകിയിട്ടുണ്ട്.  ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്ന വിദ്യാർത്ഥികൾ/അധ്യാപകർക്കെതിരെ എന്ത് നടപടി സ്വീകരിക്കാൻ കഴിയും?  2005 ലെ സർക്കാർ ഉത്തരവും നിർദ്ദേശങ്ങളും അനുസരിച്ച്, സ്കൂളുകളിൽ വിദ്യാർത്ഥികളുടെ ഇടയിൽ മൊബൈൽ ഫോണുകൾ കണ്ടെത്തിയാൽ അത് അവരിൽ നിന്ന് എടുത്ത് ലേലത്തിന് സൂക്ഷിക...

സർക്കാർ ജീവനക്കാർക്കായി ഏകീകൃത പെൻഷൻ പദ്ധതി

കേന്ദ്ര സർക്കാർ ജീവനക്കാർക്കായി ഏകീകൃത പെൻഷൻ പദ്ധതിക്ക് (യു.പി.എസ്) കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. 2025 ഏപ്രില്‍ ഒന്നിന് നിലവില്‍ വരും. സംസ്ഥാന സർക്കാരുകള്‍ക്കും ഇത് മാതൃകയാക്കാം. 23 ലക്ഷം കേന്ദ്ര ജീവനക്കാർക്ക് പ്രയോജനം കിട്ടുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വനി വൈഷ്‌ണവ് അറിയിച്ചു. സംസ്ഥാന സർക്കാരുകളും നടപ്പാക്കിയാല്‍ 90ലക്ഷം ജീവനക്കാർക്ക് പ്രയോജനമാകും. ജീവനക്കാർക്ക് നിലവിലെ ദേശീയ പെൻഷൻ പദ്ധതിയില്‍ ( എൻ.പി.എസ്) തുടരാനും യു.പി.എസിനും ഓപ്ഷൻ നല്‍കും. പ്രധാന കാര്യങ്ങൾ: പഴയ പെൻഷൻ പദ്ധതിയിലേക്ക് തിരിച്ചു:  ഹിമാചൽ പ്രദേശിലെ സമാനമായ പ്രതിഷേധങ്ങളെ തുടർന്ന്, കേന്ദ്ര സർക്കാർ പഴയ പെൻഷൻ പദ്ധതിയിലേക്ക് സമാനമായ ഒരു പദ്ധതി അവതരിപ്പിച്ചു. യു.പി.എസ് (ഏകീകൃത പെൻഷൻ പദ്ധതി):  2025 ഏപ്രിൽ 1 മുതൽ 23 ലക്ഷം കേന്ദ്ര സർവ്വീസ് ജീവനക്കാരെ ഇത് ബാധിക്കും. പ്രയോജനം: പ്രധാനമായും 25 വർഷം സർവീസുള്ളവർക്ക്. കുടിശ്ശിക: പുതിയ പദ്ധതിയിലേക്ക് മാറുന്നവരുടെ കുടിശ്ശിക അടക്കം കേന്ദ്ര സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത. പദ്ധതി മാറ്റം: ഒരിക്കൽ യു.പി.എസ് തിരഞ്ഞെടുത്താൽ പിന്നീട് പദ്ധതി മാറ്റാൻ കഴിയില്ല.  പ്രധ...

SCORE-State Confidential Reporting & Reviewing System (For Promotion)

ഇമേജ്
സെപ്റ്റംബർ 1 മുതൽ ധനകാര്യ വകുപ്പ് വികസിപ്പിച്ചെടുത്ത SCORE (State Confidential Reporting & Reviewing System) എന്ന ഓൺലൈൻ സോഫ്‌റ്റ്‌വെയറിലൂടെ CR(രഹസ്യ റിപ്പോർട്ട്) സമർപ്പിക്കാൻ എല്ലാ സർക്കാർ ജീവനക്കാരോടും നിർദ്ദേശിച്ചിരിക്കുന്നു.   കോൺഫിഡൻഷ്യൽ റിപ്പോർട്ട് ഓൺലൈനായി സമർപ്പിക്കുന്നതിന് റിപ്പോർട്ട് സമർപ്പിക്കാൻ ബാധ്യസ്ഥരായ ജീവനക്കാർ SCORE Official വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തു ലോഗിൻ ക്രിയേറ്റ് ചെയ്യേണ്ടതായുണ്ട്.സർവീസിൽ ഒരിക്കൽ മാത്രം ഈ രജിസ്ട്രേഷൻ ചെയ്താൽ മതി.  അപ്പോൾ കിട്ടുന്ന Username & Password ഉപയോഗിച്ച് എല്ലാവർഷവും SCORE സൈറ്റ് വഴി കോൺഫിഡൻഷ്യൽ റിപ്പോർട്ട് സമർപ്പിക്കാവുന്നതാണ്. New User Registration Help file SCORE Official Site Help FILE  on SCORE by Dr Manesh Kumar E   SCORE-Video Tutorials

ഓണപ്പരീക്ഷ തിയതികൾ പ്രഖ്യാപിച്ചു: സെപ്തംബ‍ർ 3മുതൽ പരീക്ഷകൾ

ഈ വർഷത്തെ ഒന്നാംപാദ പരീക്ഷ (ഓണപ്പരീക്ഷ) തീയതികൾ  വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. ഓണപരീക്ഷകൾ സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കും. എട്ടാം ക്‌ളാസിൽ മിനിമം മാർക്ക് കിട്ടാത്തവർക്ക് ബ്രിഡ്ജ് കോഴ്സ് നടത്തും. കോഴ്സിന് ശേഷം രണ്ടാഴ്ചക്കുള്ളിൽ ഇവർക്ക് വീണ്ടും പരീക്ഷ നടത്തും. എട്ടാം ക്ലാസിൽ ഈ വർഷംമുതൽ ഓൾ പാസ് സമ്പ്രദായം നിർത്തി മിനിമം മാർക്ക് ഏർപ്പെടുത്തുന്നതിന്റെ ഭഗമായണിത്. ഈ വർഷംമുതൽ എട്ടാം ക്ലാസിലും 2025-26 അക്കാദമിക വർഷം 8, 9 ക്ലാസിലും 2026-27 അക്കാദമിക വർഷം 8,9,10 പൊതുപരീക്ഷയിലും സബ്ജക്ട് മിനിമം നടപ്പിലാക്കും. ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിൽ ജനകീയ പങ്കാളിത്തത്തോടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പരിപാടി രൂപീകരിക്കും. ഇതുമായി ബന്ധപ്പെട്ട സംസ്ഥാന കോൺക്ളേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 2024 മെയ്‌ 28-ന് എസ് സി ഇ ആർ ടി യുടെ ആഭിമുഖ്യത്തിൽ നടത്തിയ പൊതു വിദ്യാഭ്യാസ കോൺക്ളേവ് ഇക്കാര്യം വിശദമായി ചർച്ച ചെയ്ത് പൊതു വിദ്യാഭ്യാസ മേഖലയിൽ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിൽ സമർപ്പിക്കുകയുണ്ടായി.  ...