പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം വാങ്ങാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം വാങ്ങാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. നിയമസഭയിൽ കെ.ജെ മാക്സി, എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. എറണാകുളം ജില്ലയിലെ സ്വകാര്യ പ്ലേ സ്കൂളായ മട്ടാഞ്ചേരി സ്മാർട്ട് കിഡ്സ് പ്ലേസ്കൂളിലെ ടീച്ചർ ചോദിച്ച ചോദ്യത്തിന് മൂന്നരവയസ്സുള്ള കുട്ടി ടീച്ചർ ആഗ്രഹിച്ച ഉത്തരം പറഞ്ഞില്ല എന്ന കാരണത്താൽ കുട്ടിയെ ക്രൂരമായി മർദ്ദിച്ചു എന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്.ഒരു പരിഷ്കൃത സമൂഹത്തിന് ഒരിക്കലും യോജിക്കാൻ കഴിയാത്ത ഒരു പ്രവർത്തനമാണ് ടീച്ചർ ചെയ്തത്. പ്ലേ സ്കൂൾ പ്രായം എന്നത് കുട്ടിക്ക് സ്നേഹവും പരിലാളനയും പരിഗണനയും അംഗീകാരവും പ്രോത്സാഹനവും ലഭിക്കേണ്ട പ്രായമാണ് . അതവർ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. സ്വന്തം വീട് കഴിഞ്ഞാൽ രണ്ടാമത്തെ വീടാണ് പ്രീപ്രൈമറി സ്കൂളുകളും വിദ്യാലയങ്ങളും. കുട്ടികൾ ആരാധിക്കുന്ന ആളാണ് ടീച്ചർ. കുട്ടികൾ വൈകാരികമായി ഇഷ്ടപ്പെടുന്ന ആളാണ് ടീച്ചർ. അങ്ങനെ ഒരു ടീച്ചർ കുട്ടിയെ ഈ വിധത്തിൽ ശി...