പോസ്റ്റുകള്‍

Shortage of Attendance

ഇമേജ്
 Minimum attendance - 75%, 50-75% condone by RDD,  50- 60% condone by Directorate, below 50% - No condonation Last date of attendance - last working day of January

ഹയർ സെക്കന്ററി ഒന്ന്, രണ്ട് വർഷ പരീക്ഷാ തീയതികൾ

ഹയർ സെക്കന്ററി രണ്ടാംവർഷ പൊതുപരീക്ഷകൾ 2025 മാർച്ച് 3 മുതൽ മാർച്ച് 26 വരെയുള്ള ഒൻപതു ദിവസങ്ങളിലായി നടക്കും. ഹയർസെക്കന്ററി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം നടത്താനായി സ്‌കീം ഫൈനലൈസേഷൻ 2025 മാർച്ച് 28, ഏപ്രിൽ 8 എന്നീ രണ്ട് ഘട്ടങ്ങളിലായി നടക്കുന്നതാണ്. 2025 ഏപ്രിൽ 11 ന് ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷകളുടെ ഇംപ്രൂവ്‌മെൻറ്/സപ്ലിമെന്ററി പരീക്ഷകളുടെ മൂല്യനിർണ്ണയമാണ് ആദ്യം ആരംഭിക്കുന്നത്.അതിനു ശേഷം രണ്ടാം വർഷ ഹയർ സെക്കന്ററി പരീക്ഷകളുടെ മൂല്യനിർണ്ണയവും തുടർന്ന് ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷകളുടെ മൂല്യനിർണ്ണയവും നടക്കുന്നതാണ്. ഹയർ സെക്കന്ററി ഒന്നാംവർഷ പൊതു പരീക്ഷകൾ 2025 മാർച്ച് 6 മുതൽ മാർച്ച് 29 വരെയുള്ള ഒൻപതു ദിവസങ്ങളിൽ നടക്കും. 2024 ൽ നടന്ന ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷയുടെ ഇംപ്രൂവ്‌മെൻറ്/സപ്ലിമെന്ററി പരീക്ഷകൾ നടത്തുന്നത് ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷയോടൊപ്പം അതേ ടൈംടേബിളിലാണ്.

സംസ്ഥാന സ്‍കൂള്‍ ശാസ്‍ത്രമേള നവംബര്‍ 15 മുതല്‍ 18 വരെ ആലപ്പുഴയില്‍ - മുഴുവൻ വിവരങ്ങളും

ഇമേജ്
സംസ്ഥാന സ്‍ക‍ൂള്‍ ശാസ്‍ത്രോല്‍സവം & വൊക്കേഷണല്‍ എക്സ്പോ 2024 നവംബര്‍ 15 മുതല്‍ 18 വരെ ആലപ്പുഴയിലെ വിവിധ വിദ്യാലയങ്ങളിലായി നടക്കും . രജിസ്ട്രേഷൻ നവംബര്‍ 15ന് വെള്ളി രാവിലെ 10 മണിക്ക് സെന്റ് ജോസഫ്‍സ് എച്ച് എസ് എസില്‍ ആവും നടക്കുക. നവംബര്‍ 15ന് വെള്ളി ഉച്ചക്ക് ശേഷം വിവിധ വിഭാഗങ്ങളില്‍ ഹൈസ്കൂള്‍ വിഭാഗം ക്വിസ് മല്‍സരങ്ങള്‍ നടക്കും. ശാസ്ത്രോല്‍സവത്തിലെ വിവിധ മേളകള്‍ നടക്കുന്ന വേദികള്‍ ചുവടെ ശാസ്‍ത്രമേള : ലിയോ  തേര്‍ട്ടീന്‍ത് എച്ച് എസ്  ഗണിതശാസ്‍ത്രം : ലജനത്ത് എച്ച് എസ് എസ് സാമൂഹ്യശാസ്‍ത്രം : സെന്റ് ജോസഫ്‍സ് എച്ച് എസ് എസ് ഐ ടി : സെന്റ് ജോസഫ്‍സ് എച്ച് എസ് എസ് പ്രവര്‍ത്തി പരിചയം : എസ് ഡി വി സ്‍കൂള്‍സ് വൊക്കേഷണല്‍ എക്‍സ്പോ : അറവ‍ുകാട് എച്ച് എസ് എസ് കരിയര്‍ ഫെസ്‍റ്റ് : അറവ‍ുകാട് എച്ച് എസ് എസ് എന്റര്‍ടെയിന്‍മെന്റ് : അറവ‍ുകാട് എച്ച് എസ് എസ് ശാസ്‍ത്രമേളയുടെ വേദികളും സമയക്രമവും    : PDF  ഇവിടെ ...

പ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സ്‌റ്റൈപന്റോടെ നഴ്‌സിങ് പഠനം: അപേക്ഷ 31വരെ

പ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സൗജന്യവും സ്‌റ്റൈപന്റോടെയുമുള നഴ്‌സിങ് പഠനത്തിനും തുടർന്ന് ജോലിയ്ക്കും അവസരം. നോർക്ക റൂട്ട്‌സ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ ഭാഗമായാണ് അവസരം. പ്രോഗ്രാമിന്റെ രണ്ടാംബാച്ചിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.  ജർമ്മൻ ഭാഷ പരിശീലനം (ബി2 ലെവൽ വരെ), നിയമന പ്രക്രിയയിലുടനീളമുളള പിന്തുണ, ജർമ്മനിയുടെ ആരോഗ്യ പരിപാലന മേഖലയിൽ തൊഴിൽ സാധ്യത, ജർമ്മനിയിലെത്തിയ ശേഷം പഠനസമയത്ത് പ്രതിമാസ സ്‌റ്റൈപ്പന്റ് എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി. ജർമ്മനിയിൽ രജിസ്‌ട്രേഡ് നഴ്‌സ് ആയി പ്രാക്ടീസ് ചെയ്യുന്നതിനുളള വൊക്കേഷണൽ നഴ്‌സിങ് ട്രെയിനിങ്ങാണ് പദ്ധതി വഴി ലഭിക്കുന്നത്. ബയോളജി ഉൾപ്പെടുന്ന സയൻസ് സ്ട്രീമിൽ, പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാർക്കുണ്ടാകണം. ഇതോടൊപ്പം ജർമ്മൻ ഭാഷയിൽ B1, B2 ലെവൽ പാസ്സായവരുമാകണം (ഗോയ്ഥേ, ടെൽക്, OSD, TestDaf എന്നിവിടങ്ങളിൽ നിന്നും 2024 ഏപ്രിലിലോ അതിനു ശേഷമോ നേടിയ യോഗ്യത) അപേക്ഷകർ.  താൽപര്യമുള്ളവർക്ക് http://norkaroots.org , http://nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദർശിച്ച്, ഇംഗ്ലീഷിൽ തയ്യാറാക്കിയ വിശദമായ സി.വി, മോട്ടിവേഷൻ ലെറ്റർ, ജർമ്മൻ ഭാഷായോഗ...

സംസ്ഥാന സ്‌കൂൾ കലോത്സവം: ഈ വർഷം മുതൽ തദ്ദേശീയ കലാരൂപങ്ങളും

സംസ്ഥാന സ്‌കൂൾ കലോത്സവം 2025 ജനുവരി 4 മുതൽ 8 വരെയുള്ള തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. ജനുവരി 4ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനവിഭാഗങ്ങളുടെ കലാരൂപങ്ങൾ കൂടി മത്സര ഇനമായി കലോത്സവത്തിൽ അരങ്ങേറും. ഇരുള നൃത്തം, മലപ്പുലയ ആട്ടം, പളിയ നൃത്തം,മംഗലം കളി, പണിയ നൃത്തം എന്നിവയാണ് കലോത്സവത്തിൽ മത്സര ഇനമായി ഉൾക്കൊള്ളിച്ചിട്ടുള്ളത്. 249 ഇനങ്ങളിലായി 15000 ത്തോളം കുട്ടികൾ കലോത്സവത്തിൽ പങ്കെടുക്കും

കേരള സ്കൂള്‍ ശാസ്ത്രോത്സവം: 4 ദിവസങ്ങളിലായി 10,000 മത്സരാർത്ഥികൾ

ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം നവംബര്‍ 15മുതല്‍ 18 വരെ ആലപ്പുഴയിൽ നടക്കും. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി എന്നീ വിഭാഗങ്ങളിലെ മത്സരാര്‍ത്ഥികളാണ് മേളയിൽ മാറ്റുരയ്ക്കുക. 4 ദിവസങ്ങളിലായാണ് ശാസ്ത്രോത്സവം സംഘടിപ്പിക്കുന്നത്. 10,000-ത്തോളം മത്സരാര്‍ത്ഥികള്‍ ഈ മേളയില്‍ പങ്കെടുക്കും. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, കാലഘട്ടത്തിന്‍റെ അനിവാര്യതയായ ഐ.റ്റി വിഭാഗം, പ്രവൃത്തിപരിചയം, എന്നിങ്ങനെ 5 വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. എച്ച്.എസ്, എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് വിഭാഗങ്ങളിലായി ആകെ 180 ഇനങ്ങളില്‍ ആണ് മത്സരം നടക്കുന്നത്. അതോടൊപ്പം തന്നെ സാങ്കേതിക തൊഴില്‍ പരിജ്ഞാന വിദ്യാഭ്യാസത്തിന്‍റെ അനന്തസാധ്യതകള്‍ പ്രകടമാകുന്ന വൊക്കേഷണല്‍ എക്സേപോയും സാങ്കേതിക തൊഴില്‍ പരിജ്ഞാന വിദ്യാഭ്യാസത്തിന്‍റെ അനന്തസാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനും അവസരമൊരുക്കുന്നതിനു മായുള്ള കരിയര്‍ഫെസ്റ്റും ശാസ്ത്രോത്സവത്തിന്‍റെ ഭാഗമായി നടത്തുന്നുണ്ട്

ഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാന സ്കൂൾ കായികമേള: 17 സ്റ്റേഡിയങ്ങളിൽ രാപ്പകൽ മത്സരങ്ങൾ

സംസ്ഥാന സ്‌കൂൾ കായികമേള മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഒളിമ്പ്ക്‌സ് മാതൃകയിൽ സംഘടിപ്പിക്കുകയാണ്. കേരള സ്‌കൂൾ കായികമേള ”കൊച്ചി-24” നവംബർ 4 മുതൽ 11വരെ കൊച്ചിയിലെ തിരഞ്ഞെടുത്ത 17 സ്റ്റേഡിയങ്ങളിൽ രാവും പകലുമായാണ് സംഘടിപ്പിക്കുന്നത്. ഇരുപത്തി നാലായിരം കായിക പ്രതിഭകൾ പങ്കെടുക്കുന്ന കായിക മേള ലോകത്തെ തന്നെ ഏറ്റവും കൂടുതൽ കായിക താരങ്ങൾ പങ്കെടുക്കുന്ന ഏറ്റവും വലിയ കായിക മാമാങ്കമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെ കൂടി പങ്കെടുപ്പിക്കുന്ന ഇൻക്ലൂസീവ് സ്‌പോർട്‌സ് ഉൾപ്പെടെ 39 കായിക ഇനങ്ങളിൽ പതിനായിരം മത്സരമാണ് സംഘടിപ്പിക്കുന്നത്. നവംബർ 4 ന് വൈകുന്നേരം 5.00 മണി മുതൽ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഒളിമ്പിക്‌സിനെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള വിപുലമായ ചടങ്ങുകളോടെയാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. സമാപനം നവംബർ 11 ന് വൈകുന്നേരം 4.00 മണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി കൊച്ചി മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യും. കായികമേളയുടെ ചരിത്രത്തിൽ ആദ്യമായി ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന ടീമിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ എവർ റോളിംഗ് ട്രോഫി സമ്മാനിക്കുന്നതാണ്. ...