പോസ്റ്റുകള്‍

നികുതി നിരക്കുകൾ 2025-26

നികുതി നിരക്കുകൾ 2025-26 സാമ്പത്തിക വർഷം (മൂല്യനിർണ്ണയ വർഷം 2026-27) പുതിയ നിയമം: 4 ലക്ഷം വരെ  = 0 % 4 ലക്ഷത്തിന് മുകളിൽ 8 ലക്ഷം വരെ = 5 % 8 ലക്ഷത്തിന് മുകളിൽ 12 ലക്ഷം വരെ = 10 % അതേ സമയം 12 ലക്ഷം രൂപ വരെ ശമ്പളം , ബിസിനസ് പോലെയുള്ള വരുമാനമുള്ളവർക്ക് 80,000 രൂപ വരെ ടാക്സ് റിബേറ്റ് അനുവദിച്ചു. അതോടെ പ്രത്യക്ഷത്തിൽ ഇവർ ടാക്സ് അടയ്ക്കേണ്ടി വരില്ല. അതേ സമയം മൂലധന നിക്ഷേപങ്ങൾക്ക് ഈ ആനുകൂല്യം ബാധകമല്ല. 12 ലക്ഷത്തിന് മുകളിൽ 16 ലക്ഷം വരെ = 15 % 16 ലക്ഷത്തിന് മുകളിൽ 20 ലക്ഷം വരെ = 20 % 20 ലക്ഷത്തിന് മുകളിൽ 24 ലക്ഷം വരെ = 25 % 24 ലക്ഷത്തിന് മുകളിൽ = 30 % സ്റ്റാൻഡേർഡ് ഡിഡക്ഷൻ 75,000 രൂപ 87A പ്രകാരമുള്ള റിബേറ്റ്. പരമാവധി 60,000 രൂപ (നികുതി നൽകേണ്ട വരുമാനം 12 ലക്ഷം വരെ) ടേം ഡിപ്പോസിറ്റുകളുടെ പലിശയുടെ ടിഡിഎസ് മുതിർന്ന പൗരന്മാർക്ക്, നിലവിലുള്ള നികുതി പരിധി 50,000 രൂപ  ഉറവിടത്തിൽ നിന്നുള്ള കിഴിവ് ഒരു ലക്ഷം രൂപയായി ഉയർത്തി.  60 വയസ്സിന് താഴെയുള്ള വ്യക്തികൾക്ക് നിലവിലുള്ള 40,000 രൂപ പരിധി തുടരും.  വാടക വരുമാനത്തിന്മേലുള്ള ടിഡിഎസ്: വാടക വരുമാനത്തിന്മേലുള്ള ടിഡിഎസിന്മേലുള്ള നിലവിലുള്ള പര...

Monitoring of Higher Secondary Continuous Evaluation-CE Scores, Guidelines, Forms

  MARK ENTERING EXCEL SHEET (BY SIMON Mash) VHSE CE/PWE Monitoring Form Higher Secondary CE Monitoring Form CE Monitoring Duty Certificate CE Monitoring -Assessment Approach (Malayalam) CE Monitoring Claim Form Printer (Ms Excel Software) Steps and Indicators for CE Marks Recording Process Evaluation Product Evaluation(Portfolio evaluation) Unit Evaluation 1. Process Evaluation To achieve LOs (learning outcomes) teacher and students conduct activities in class (experiments, Discussions etc.) Indicators for process evaluation Participation/interaction of students in activities/discussions Presentation/Performance in activities Conceptual understanding (realizing the concept) Achieving the skills through activities Recording of data 2. Product Evaluation (Portfolio evaluation) Items included in portfolio evaluation ...

Invigilation Manager-Examination Duty Management Software

We are thrilled to present Invigilation Manager, an innovative and user-friendly software designed to simplify the management of invigilation duties for terminal and public examinations. Created by Ramesh V P, HSST Commerce, Govt HSS Ponmundam, Malappuram, this powerful tool is tailored to meet the needs of teachers and administrators, ensuring a seamless and efficient examination process. A must-have solution for hassle-free invigilation management! INVIGILATION_MANAGER_25.01 3.5 Mb

26 വർഷത്തിന് ശേഷം തൃശ്ശൂരിന് സ്വർണ്ണക്കപ്പ്: കലോത്സവത്തിനു തിരശീല വീഴുന്നു

ഇമേജ്
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 1008 പോയിന്റുകളുമായി തൃശ്ശൂർ ജില്ല ജേതാക്കൾ. പാലക്കാടിനെ ഒരു പോയിന്റിന് പിന്നിലാക്കിയാണ് തൃശ്ശൂർ സ്വർണ്ണകപ്പ് നേടിയത്. 26 വർഷങ്ങൾക്ക് ശേഷമാണ് തൃശ്ശൂർ കപ്പ് നേടുന്നത്. 1007 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനവും 1003 പോയിന്റുകളുമായി കണ്ണൂർ മൂന്നാം സ്ഥാനവും നേടി. 1000 പോയിന്റോടെ കോഴിക്കോട് നാലാം സ്ഥാനം നേടി. കലോത്സവത്തിന്റെ സമാപന സമ്മേളനം വൈകിട്ട് 5ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സിനിമ താരങ്ങളായ ടോവിനോ, ആസിഫ് ആലി അടക്കമുള്ളവർ പങ്കെടുത്തു. തൃശൂരിന്റെ നാലാം കിരീടനേട്ടമാണിത്. 1994, 1996, 1999 വർഷങ്ങളിലാണ് തൃശൂർ മുൻപു ജേതാക്കളായത്. അവസാന ദിവസത്തേക്കും ആവേശം നീണ്ട മൽസരത്തിൽ നേരിയ വ്യത്യാസത്തിൽ പോയിന്റ് നില മാറിമറിഞ്ഞുകൊണ്ടിരുന്നതിനാൽ ഒന്നാം സ്ഥാനത്തിനായി ഇ​ഞ്ചോടിഞ്ചു പോരാട്ടമായിരുന്നു. മറ്റ് ജില്ലകളുടെ പോയിന്റ് നില –  കോഴിക്കോട് – 1000, എറണാകുളം – 980, മലപ്പുറം – 980, കൊല്ലം – 964, തിരുവനന്തപുരം – 957, ആലപ്പുഴ – 953, കോട്ടയം – 924, കാസർകോട് – 913, വയനാട് – 895, പത്തനംതിട്ട – 848, ഇടുക്കി – 817. സ്കൂളുകളിൽ 171 പോയിന്റുമായി ആലത്തൂര്‍ ഗുരുകുലം എച്...

എസ്എസ്എൽസി മുതൽ പിജിവരെ: ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് 7 വരെ അപേക്ഷിക്കാം

സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്എസ്എൽസി / ടിഎച്ച്എസ്എൽസി, പ്ലസ് ടു / വിഎച്ച്എസ്ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുന്നവർക്കും / ബിരുദ തലത്തിൽ 80 ശതമാനം മാർക്കോ / ബിരുദാനന്തര ബിരുദ തലത്തിൽ 75 ശതമാനം മാർക്കോ നേടുന്ന ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുമുളള പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സ്കോളർഷിപ്പ് ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് ജനുവരി 7 വരെ അപേക്ഷ നൽകാം. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി എന്നീ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് ലഭിക്കുന്നത്.   2023-24 അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എൽ.സി, പ്ലസ്ടു / വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് 10,000 (പതിനായിരം രൂപ മാത്രം) രൂപയും, ബിരുദ തലത്തിൽ 80 ശതമാനം മാർക്കോ / ബിരുദാനന്തര ബിരുദ തലത്തിൽ 75 ശതമാനം മാർക്കോ നേടുന്ന വിദ്യാർത്ഥികൾക്ക് 15,000 (പതിനയ്യായിരം രൂപ മാത്രം) രൂപയുമാണ് സ്‌കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്.  ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക...

സിഎച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പ്: അപേക്ഷ ജനുവരി 10വരെ

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് (മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) നൽകുന്ന സിഎച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.  സ്കോളർഷിപ്പ് ഹോസ്റ്റൽ സ്‌റ്റൈപന്റ് എന്നിവ (റിന്യൂവൽ) പുതുക്കുന്നതിനും അപേക്ഷ നൽകാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ജനുവരി 10 വരെ നീട്ടിയിട്ടുണ്ട്. 2023-24 സാമ്പത്തിക വർഷം സ്‌കോളർഷിപ്പ് ലഭിച്ചവർക്കാണ് റിന്യൂവലിന് അവസരം. ബിരുദത്തിന് പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് 5,000 രൂപാ വീതവും, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് 6,000 രൂപാ വീതവും, പ്രൊഫഷണൽ കോഴ്‌സിന് പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് 7,000 രൂപാ വീതവും ഹോസ്റ്റൽ സ്‌റ്റൈപന്റ് ഇനത്തിൽ 13,000 രൂപാ വീതവുമാണ് പ്രതിവർഷം സ്‌കോളർഷിപ്പ് നൽകുന്നത്.  ഒരു വിദ്യാർത്ഥിനിക്ക് സ്‌കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്‌റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോ...

ഹൈസ്കൂൾ മുതൽ ഉന്നത വിദ്യാഭ്യാസംവരെ: വിദ്യാസമുന്നതി സ്കോളർഷിപ്പിന് 20വരെ അപേക്ഷിക്കാം

സംസ്ഥാനത്തെ മുന്നാക്ക (സംവരണേതര) സമുദായത്തിൽപ്പെടുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ ഉൾപ്പെടുന്നവരുമായ വിദ്യാർഥികൾക്ക് നൽകുന്ന വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.  സംസ്ഥാന സർക്കാർ കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ (സമുന്നതി) മുഖേന നടപ്പിലാക്കി വരുന്ന സ്കോളർഷിപ്പാണിത്.  ഹൈസ്കൂൾ, ഹയർസെക്കണ്ടറി, ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സുകൾ, ബിരുദം, ബിരുദാനന്തര ബിരുദം, സി.എ / സി.എം.എ / സി.എസ്, ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളിലെ ബിരുദം / ബിരുദാനന്തര ബിരുദം, ഗവേഷണ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് (പിഎച്ച്.ഡി) എന്നീ വിഭാഗങ്ങളിലേക്കാണ് സ്കോളർഷിപ്പുകൾ ലഭ്യമാകുന്നത്.  വിവിധ മത്സര പരീക്ഷകളുടെ പരിശീലനത്തിനുള്ള ധനസഹായം അനുവദിക്കുന്ന വിദ്യാസമുന്നതി കോച്ചിങ് അസിസ്റ്റൻസ് പദ്ധതിയിലേക്കും അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും http://kswcfc.org വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 20 ആണ്‌.