പോസ്റ്റുകള്‍

ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവുകൾ: 9900 പുതിയ തസ്തികകൾ

മിനിമം പത്താം ക്ലാസ്സ്, ITI, ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. തസ്തികയുടെ പേര് : അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ആകെ ഒഴിവുകൾ : 9900 ജോലി സ്ഥലം:  അഖിലേന്ത്യാ തലത്തിൽ ശമ്പളം :  ₹19,900/- അപേക്ഷ ആരംഭിക്കുന്ന തീയതി :  2025 ഏപ്രിൽ 12 അപേക്ഷിക്കേണ്ട അവസാന തീയതി : 2025 മേയ് 11 ഔദ്യോഗിക വെബ്സൈറ്റ് :  indianrailways.gov.in പത്താം ക്ലാസ്സ്/SSLC + ITI: NCVT/SCVT അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഫിറ്റർ, ഇലക്ട്രീഷ്യൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്, മില്ല്‌റൈറ്റ്/മെയിന്റനൻസ് മെക്കാനിക്, മെക്കാനിക് (റേഡിയോ & TV), ഇലക്ട്രോണിക്സ് മെക്കാനിക്, മെക്കാനിക് (മോട്ടോർ വെഹിക്കിൾ), വയർമാൻ, ട്രാക്ടർ മെക്കാനിക്, ആർമേച്ചർ & കോയിൽ വൈൻഡർ, മെക്കാനിക് (ഡീസൽ), ഹീറ്റ് എഞ്ചിൻ, ടേണർ, മഷിനിസ്റ്റ്, റെഫ്രിജറേഷൻ & എയർ-കണ്ടീഷനിംഗ് മെക്കാനിക് തുടങ്ങിയ ട്രേഡുകളിൽ. പത്താം ക്ലാസ്സ്/SSLC + അപ്രന്റീസ്ഷിപ്പ്: മുകളിൽ പറഞ്ഞ ട്രേഡുകളിൽ പൂർത്തിയാക്കിയ കോഴ്സ്. പത്താം ക്ലാസ്സ്/SSLC + ഡിപ്ലോമ: മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ മൂന്നു വർഷ ഡിപ്ലോമ അല്ല...

SPECIAL LEAVE FOR HEART SURGERY - Enhanced

 GO(P)No41-2025-FinDated03-04-2025_94.pdf

ആശ്രിത നിയമനത്തിന്‍റെ മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുതുക്കി.

ആശ്രിത നിയമനത്തിന്‍റെ മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുതുക്കി. സര്‍വ്വീസിലിരിക്കെ മരിക്കുമ്ബോള്‍ 13 വയസ് തികഞ്ഞ മക്കള്‍ക്ക് മാത്രമേ ഇനി ആശ്രിത നിയമനം വഴി ജോലി ലഭിക്കൂസർവീസ് നീട്ടികൊടുക്കല്‍ വഴിയോ പുനർനിയമനം മുഖേനയോ സർവ്വീസില്‍ തുടരുകയും ആ സമയത്ത് മരണമടയുകയും ചെയ്യുന്ന ജീവനക്കാരുടെ ആശ്രിതർക്ക് അർഹതയുണ്ടായിരിക്കില്ല. മരണപ്പെട്ട ജീവനക്കാരൻ്റെ കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍ കവിയാൻ പാടില്ലെന്നതുമാണ് പുതിയ വ്യവസ്ഥകള്‍. പതിമൂന്ന് വയസ് പ്രായപരിധി വെക്കുന്നതില്‍ സര്‍വ്വീസ് സംഘടനകള്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അത് മന്ത്രിസഭാ യോഗം കണക്കിലെടുത്തില്ല. ആശ്രിത നിയമനം വേണ്ടാത്തവർക്ക് സമാശ്വാസ ധനം അടക്കം നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്ന് വന്നെങ്കിലും അക്കാര്യവും പുതുക്കിയ മാനദണ്ഡങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല. പൊതുഭരണ വകുപ്പ് തയ്യാറാക്കുന്ന ഏകീകൃത സീനിയോറിറ്റി ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ് ആശ്രിത നിയമനത്തിനായി ഒഴിവുകള്‍ അനുവദിച്ച്‌ നല്‍കുന്നത്. വിവിധ വകുപ്പുകളില്‍ നിന്ന് അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് സീനിയോറിറ്റി ലിസ്റ്റ് അപ്ഡേറ്റ് ചെയ്യും. ഏകീകൃത സോഫ്റ്റുവെയറില്‍ ...

പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ ആഘോഷപരിപാടികൾ വേണ്ട

വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷപരിപാടികൾ പാടില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇക്കാര്യത്തിൽ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ വേണം. സ്കൂൾ കൊമ്പൗണ്ടിൽ വാഹനങ്ങളിലുള്ള പ്രകടനവും അനുവദിക്കരുത്. ആവശ്യമെങ്കിൽ പോലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശിച്ചു.

അധ്യാപകർക്കെതിരെ നടപടികൾക്ക് മുമ്പ് പ്രാഥമിക അന്വേഷണം അനിവാര്യമെന്ന് ഹൈക്കോടതി

ഇമേജ്
കുട്ടികളുടെ നല്ലഭാവിക്കായി ചെറിയ ശിക്ഷ നൽകിയാൽ കേസെടുക്കുമെന്ന ഭയത്തോടെയല്ല അധ്യാപകർ ജോലി ചെയ്യേണ്ടത്’- അധ്യാപകർക്കെതിരെ നടപടികൾക്ക് മുമ്പ് പ്രാഥമിക അന്വേഷണം അനിവാര്യമെന്ന് ഹൈക്കോടതി Click here to download the High Court ruling on the procedure to be followed regarding complaints filed by Students & Parents against Teachers.

സ്കൂളുകളിൽ കുട്ടികളുടെ ആഘോഷ പരിപാടികൾക്ക് വിലക്ക്

പരീക്ഷ കഴിഞ്ഞ് സ്കൂൾ അടയ്ക്കുമ്പോൾ ആഘോഷം വേണ്ട. കർശന നിലപാടുമായി വിദ്യാഭ്യാസ വകുപ്പ്. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകളിലെ കുട്ടികളുടെ ആഘോഷപരിപാടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് വിലക്കിയിട്ടുണ്ട്. ആഘോഷവേളകളിൽ സ്കൂൾ ക്യാമ്പസിൽ പോലും ലഹരിയെത്തുന്ന സാഹചര്യം പരിഗണിച്ചാണ് നിർദ്ദേശം.  കാസർകോട് പത്താം ക്ലാസ് യാത്രയയപ്പ് ചടങ്ങിൽ വിദ്യാർത്ഥികൾ കഞ്ചാവ് ഉപയോഗിച്ച് പങ്കെടുത്തതും താമരശേരിയിൽ സംഘർഷത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചതും പൊതു വിദ്യാഭ്യാസ വകുപ്പിനെ വെട്ടിലാക്കിയിരുന്നു. സ്കൂൾ വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്നതായി പലയിടത്തും കണ്ടെത്തിയിട്ടുണ്ട്. ആഘോഷവേളകളിൽ ഇത് വ്യാപകമാകുമെന്ന കണ്ടെത്തലിനെ തുടർന്നാണ് തീരുമാനം. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സ്കൂളുകളിലെ യാത്രയയപ്പ് ആഘോഷങ്ങൾ റദ്ദാക്കാൻ തീരുമാനമെടുത്തത്.

അതിലൊട്ടും " പക " വന്നിട്ടില്ല !! അന്നും .. ഇന്നും ..

അനിയൻമാരേ...... ഞങ്ങളും പളളിക്കൂടത്തിൽ പഠിച്ചവരാണ് .. കൂട്ടുകാർ ഞങ്ങൾക്കും ഉണ്ട്... വഴക്കടിച്ചിട്ടുണ്ട് പിണങ്ങിയിട്ടുണ്ട് ഒരുമിച്ചിരുന്ന ബഞ്ചിൽ നിന്ന് പലവഴിക്ക് പിരിഞ്ഞിട്ടും ഇപ്പോഴും ഇടയ്ക്കിടെ പിണങ്ങാറുമുണ്ട്. പക്ഷേ പിണങ്ങിയിരിക്കുമ്പോൾ പോലും പിണക്കത്തിനപ്പുറം  അതിലൊട്ടും " പക " വന്നിട്ടില്ല !! അന്നും .. ഇന്നും .. ക്ലാസ്സിൽ  അധ്യാപകന്റെ അടി കൊണ്ട് സഹപാഠിയുടെ  കൈവെള്ള ചുവക്കുമ്പോൾ ഞങ്ങളുടെ കണ്ണു നിറഞ്ഞിട്ടുണ്ട്. അവനേക്കാൾ വേദന അതു കണ്ടുനിന്ന ഞങ്ങളനുഭവിച്ചിട്ടുണ്ട്. അവരേക്കാൾ കരഞ്ഞത് അടികൊള്ളാത്ത ഞങ്ങളായിരുന്നിരിക്കും ... തിരിച്ചും അങ്ങനെ ... സ്വന്തം വീട്ടിലിരിക്കുമ്പോൾ അതിരിനപ്പുറമുള്ള അവൻ്റെ വീട്ടിൽ അച്ഛന്റെ അടിയേറ്റ് അവൻ കരയുന്ന നിലവിളി കാതിൽ കേട്ടാൽ ഓടി വേലിയ്ക്കൽ ചെല്ലും. .... ആശ്വസിപ്പിക്കും ... ചിലപ്പോൾ ഒപ്പം കരയും ... തിരിച്ച് അവരും അങ്ങനെ ! സഹപാഠിയുടെ കണ്ണ് നിറഞ്ഞിരുന്നാൽ കാരണം തിരക്കും ... പരിഹാരം ചെയ്യാനുള്ള  പക്വതയില്ലെങ്കിലും കഴിവിനോളം ഒന്ന്...