പോസ്റ്റുകള്‍

വായന ശീലത്തിന് ഗ്രേസ് മാർക്ക്: അടുത്ത വർഷം മുതൽ നടപ്പാക്കും

 സ്കൂൾ വിദ്യാർഥികളിൽ വായനാശീലം വളർത്തുന്നതിനായി അടുത്ത അധ്യയന വർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകും. അടുത്ത അധ്യയന വർഷം മുതൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് അനുയോജ്യമായ വായനാ പ്രവർത്തനങ്ങളും അഞ്ച് മുതൽ പന്ത്രണ്ട് വരെ ക്ലാസ്സിലെ കുട്ടികൾക്ക് പത്രം വായനയും തുടർപ്രവർത്തനങ്ങളും നൽകുന്നതിനായി ആഴ്ചയിൽ ഒരു പിരീഡ് മാറ്റിവെക്കും. വായനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി അധ്യാപകർക്ക് പരിശീലനം നൽകുകയും കൈപ്പുസ്തകം തയ്യാറാക്കുകയും ചെയ്യും. കലോത്സവത്തിൽ വായനയുമായി ബന്ധപ്പെട്ട ഒരു ഇനം കൂടി ഉൾപ്പെടുത്താൻ ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. അതേസമയം സംസ്ഥാനത്തെ പല സ്കൂളുകളിലും ലൈബ്രറികളും ലൈബ്രറേറിയന്മാരും ഇല്ല എന്ന് പരാതിയുണ്ട്. സ്കൂളുകളിൽ ലൈബ്രറി സംവിധാനം ഒരുക്കുന്നതിനും ലൈബ്രേറിയന്മാരുടെ നിയമനത്തിനും സർക്കാർ നടപടിയെടുക്കേണ്ടതുണ്ട്.

സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ ഇനി യൂണിഫോം നിർബന്ധമാക്കില്ല

സംസ്ഥാനത്തെ സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് മന്ത്രി. ആഘോഷ വേളകളിൽ കുട്ടികൾ പറന്നു രസിക്കട്ടെ.. വർണ പൂമ്പാറ്റകളായി .... എന്ന് മന്ത്രി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വ്യാക്തമാക്കി. കുട്ടികളുടെ ആവശ്യപ്രകാരമാണ് ഈ തീരുമാനമെന്നും മന്ത്രി അറിയിച്ചു. തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗത്തിൽ ഇക്കാര്യം പ്രഖ്യാപിച്ചത്. സ്കൂളുകളിൽ വിവിധ ആഘോഷങ്ങൾ നടക്കുമ്പോഴും വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമായിരുന്നു. ഓരോ വിദ്യാർത്ഥിക്കും അവരുടെ പിറന്നാൾ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ഉള്ള അനുവാദം നേരത്തെ നൽകിയിരുന്നു. എന്നാൽ വിദ്യാലയങ്ങളിൽ പൊതുവായി നടക്കുന്ന ആഘോഷവേളകളിലും മറ്റും യൂണിഫോം നിർബന്ധമായിരുന്നു. ഈ ചട്ടമാണ്  തിരുത്തുന്നത്.

സ്കൂൾ കലോത്സവ മാന്വലിൽ സുപ്രധാന ഭേതഗതി: മാറ്റങ്ങൾ ഇതാ

ഈ അധ്യയന വർഷം മുതൽ സ്‌കൂൾ കലോത്സവ മാന്വലിൽ സുപ്രധാന ഭേദഗതികൾ വരുന്നു.  കലോത്സവത്തിൽ ഒരു മത്സരാർത്ഥിക്ക് പരമാവധി 3 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും (സംസ്‌കൃതം, അറബിക് കലോത്സവങ്ങൾ ഉൾപ്പെടെ) മത്സരിക്കാം. സ്‌കൂൾ തല കലോത്സവത്തിന് പ്രവേശന ഫീസ് ഈടാക്കാൻ പാടില്ല. ഹൈസ്‌കൂളുകൾക്ക് ഇരുപതിനായിരം രൂപയും യു.പി., എൽ.പി. സ്‌കൂളുകൾക്ക് പതിനായിരം രൂപയും പിടിഎ ഫണ്ടിൽ നിന്ന് ചെലവഴിക്കാൻ  പ്രധാന അധ്യാപകന്/പ്രിൻസിപ്പലിന്  അധികാരമുണ്ട്. അപ്പീൽ ഫീസ് സ്‌കൂൾ തലത്തിൽ 1000/ രൂപയും, ഉപജില്ലാ തലത്തിൽ 2000/ രൂപയും, റവന്യൂ ജില്ലാ/ സംസ്ഥാന തലങ്ങളിൽ 5000/ രൂപയുമാണ്. അപ്പീൽ അനുകൂലമായാൽ ഫീസ് തിരികെ ലഭിക്കും. നൃത്ത ഇനങ്ങൾക്ക് റെക്കോർഡ് ചെയ്ത സി.ഡി./പെൻഡ്രൈവ്/ഹാർഡ് ഡിസ്‌ക് എന്നിവ മാത്രമേ ഉപയോഗിക്കാവൂ. ശാസ്‌ത്രോത്സവ മാന്വൽ പരിഷ്‌കരിച്ചു കഴിഞ്ഞു. ഉത്തരവും ഇറങ്ങി. കായികോത്സവ മാന്വൽ പരിഷ്‌കരണത്തിനുള്ള സമിതികൾ യോഗം ചേർന്നിട്ടുണ്ട്. ഉടൻ ഉത്തരവിറങ്ങും.

സ്കൂൾ ഏകീകരണ നടപടി ഉടൻ: ഇനി പ്രൈമറിയും സെക്കന്ററിയും മാത്രം

 സംസ്ഥാനത്തെ പൊതുവിദ്യാഭ്യാ രംഗത്ത് സമഗ്ര മാറ്റത്തിനു ഇടയാക്കുന്ന സ്കൂൾ ഏകീകരണത്തിന് ഉടൻ അനുമതി ലഭിച്ചേക്കും. അധ്യാപക തസ്തികകളുടെ ക്രമീകരണവും വിദ്യാഭ്യാസ ഓഫീസുകളുടെ പുന:സംഘാടനവും വ്യവസ്ഥചെയ്യുന്ന സ്പെഷ്യൽ റൂൾ ധനവകുപ്പിന്റെ അടിയന്തര പരിഗണനയിലാണ്. ധനവകുപ്പിന്റെ അനുമതി ലഭിച്ചാൽ ഉടൻ ‘സ്കൂൾ ഏകീകരണം’ മന്ത്രിസഭ പരിഗണിക്കും. സ്കൂൾ ഏകീകരണത്തോടെ, ഒന്നു മുതൽ 8വരെ ക്ലാസുകൾ പ്രൈമറി, 9 മുതൽ 12 വരെ സെക്കന്ററി എന്നീ 2 വിഭാഗങ്ങളാണ് സ്കൂളുകളിൽ ഉണ്ടാകുക. നിലവിലെ ഹയർ സെക്കന്ററി വിഭാഗം 9 മുതൽ 12 വരെ ക്ലാസുകൾ ഉൾപ്പെട്ട ‘സെക്കന്ററി’യുടെ കീഴിലാകും. ഇതോടെ അധ്യാപക നിയമനവും മാറി മറയും. സെക്കന്ററിയിൽ സീനിയർ, ജൂനിയർ തസ്തിക ഉണ്ടാവില്ല. ഏകീകരണം നടപ്പാകുന്നതോടെ ഹയർ സെക്കന്ററി അധ്യാപകർ ഹൈസ്കൂളിലും പഠിപ്പിക്കേണ്ടി വരും. അധിക അധ്യാപകരെ പുനർവിന്യസിക്കാൻ സ്കൂൾ ഏകീകരണം സഹായിക്കും. പുതുതായി സൃഷ്ടിക്കപ്പെടുന്ന പിഐഒ തസ്തികയിൽ അധ്യാപകരെ സ്ഥാനക്കയറ്റം നൽകി നിയമിക്കുന്നതിനാൽ പുതിയ ബാധ്യത വരില്ല.  സ്കൂൾ ഏകീകരണത്തോടെ നിലവിലെ വിദ്യാഭ്യാസ ജില്ല ഇല്ലാതാവും. പൊതുവിദ്യാഭ്യാസം ത്രിതല പഞ്ചായത്ത് സംവിധാനത്തിന് കീഴിൽ വികേന്ദ്രികരി...

ബസിന്റെ സീറ്റിൽ നിന്ന് വിദ്യാർത്ഥികളെ എഴുന്നേൽപ്പിച്ചാൽ കർശന നടപടി: മന്ത്രി വി.ശിവൻകുട്ടി

സ്കൂളിൽ നിന്ന് സ്വകാര്യ ബസ്സുകളെ ആശ്രയിച്ച് വീടുകളിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത. ബസ് ജീവനക്കാർ വിദ്യാർത്ഥികളെ രണ്ടാം തരം പൗരന്മാരായി കണ്ട് മോശമായി പെരുമാറിയാൽ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി.  വിദ്യാർത്ഥികൾക്കുള്ള ബസ് കൺസഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ സമരം ചെയ്ത് നേടിയെടുത്തതാണ്. ബസ് കൺസഷൻ സ്വകാര്യ ബസുകളുടെ ഔദാര്യമല്ല. കുട്ടികളുടെ കൺസഷൻ ഒരു കാരണവശാലും ഒഴിവാക്കാൻ കഴിയില്ല. ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും അനുകമ്പ കൊണ്ടല്ല കുട്ടികളെ കൺസഷൻ നിരക്കിൽ കൊണ്ടുപോകുന്നത്.  കുട്ടികളെ വല്ലയിടത്തും കൊണ്ടുപോയി ഇറക്കുന്നതും അനുവദിക്കില്ല. ഇത്തരം അനുഭവങ്ങൾ ഉണ്ടായാൽ കുട്ടികൾക്ക് പരാതിപ്പെടാം. കുട്ടികൾക്ക് ഇറങ്ങേണ്ട സ്ഥലത്ത് ബസ് നിർത്തി ഇറക്കണം.  കുട്ടികളോട് മോശമായി പെരുമാറരുത്. കുട്ടികൾ കൺസഷൻ ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നത് എന്നതുകൊണ്ട് രണ്ടാം തരം പൗരന്മാരായി കാണരുത്. സീറ്റിൽ ഇരിക്കുന്ന കുട്ടികളെ മറ്റു യാത്രക്കാർക്കായി എഴുന്നേൽപ്പിച്ചാൽ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു

സ്കൂളുകളിലെല്ലാം ഇനി സുരക്ഷാ സമിതി; കർമപദ്ധതി, മോക് ഡ്രിൽ

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സ്കൂളുകളിൽ 12 അംഗ സുരക്ഷാ ഉപദേശക സമിതി രൂപീകരിച്ച് കർമ പദ്ധതി തയാറാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ഇതിന്റെ ഭാഗമായി അധ്യാപകർക്കും വിദ്യാർഥികൾക്കും ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകും. കൊല്ലം തേവലക്കര സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.  സ്കൂളിൽ ദുരന്തനിവാരണ പരിശീലനം നേടിയവരുടെ വിവരങ്ങൾ, വിവിധ തരത്തിലുള്ള അപകടങ്ങൾ കൈകാര്യം ചെയ്യേണ്ട രീതി  ഉൾപ്പെടെ രേഖപ്പെടുത്തിയ സുരക്ഷ ആസൂത്രണ രേഖയും തയാറാക്കണം. മുന്നൊരുക്കങ്ങളെക്കുറിച്ച് അതിൽ രേഖപ്പെടുത്തുകയും രക്ഷാപ്രവർത്തനം നടത്തേണ്ട രീതികളും ചിത്രങ്ങളും സ്കൂളുകളിൽ പ്രദർശിപ്പിക്കുകയും വേണം. വർഷത്തിൽ 2 തവണ വിദ്യാർഥികളെ ഉൾപ്പെടുത്തി മോക്ഡ്രിൽ നടത്തണം. സംസ്ഥാനതലത്തിൽ ദുരന്തനിവാരണ അതോറിറ്റിയുടേയും വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിനിധികൾക്കും, ജില്ലാതലത്തിൽ കലക്ടർക്കുമാണ് സുരക്ഷാ സമിതിയുടെ ചുമതല. 12 അംഗ സമിതിയുടെ അധ്യക്ഷൻ പ്രിൻസിപ്പലായിരിക്കും.  കൂടാതെ പിടിഎ പ്രസിഡന്റ്, പൊലീസ്, അഗ്നിരക്ഷാ സേന, സ്കൂളിലെ ഒരു ആൺകുട്ടി,പെൺകുട്ടി, എൻസിസി, സകൗട്സ്, എൻഎ...

ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ; അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ സർക്കാർ/ സ്വാശ്രയ സ്ഥാപനങ്ങളിൽ ഫാർമസി/ ഹെൽത്ത് ഇൻസ്പെക്ടർ/ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളുടെ പ്രവേശനത്തിന് അപേക്ഷിക്കേണ്ട സമയമാണിത്‌. ഓൺലൈനിൽ ആഗസ്‌ത്‌ 12 നകം അപേക്ഷ നൽകണം. എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ്‌ ടെക്നോളജിക്കാണ് അലോട്ട്മെന്റ്‌ ചുമതല. 16 കോഴ്സുകൾ ഫാർമസി (ഡിഫാം), ഹെൽത്ത് ഇൻസ്പെക്ടർ, മെഡിക്കൽ ലാബ് ടെക്നോളജി, റേഡിയോ ഡയഗ്നോസിസ് ആൻഡ്‌ റേഡിയോതെറാപ്പി ടെക്നോളജി, റേഡിയോളജിക്കൽ ടെക്നോളജി, ഒഫ്ത്താൽമിക് അസിസ്റ്റൻസ്, ഡെന്റൽ മെക്കാനിക്, ഡെന്റൽ ഹൈജീനിസ്റ്റ്, ഓപ്പറേഷൻ തിയറ്റർ ആൻഡ്‌ അനസ്‌തേഷ്യ ടെക്നോളജി, കാർഡിയോ വാസ്കുലർ ടെക്നോളജി, ന്യൂറോ ടെക്നോളജി, ഡയാലിസിസ് ടെക്നോളജി, എൻഡോസ്കോപ്പിക് ടെക്നോളജി, ഡെന്റൽ ഓപ്പറേറ്റിങ്‌ റൂം അസിസ്റ്റൻസ്, റെസ്പിറേറ്ററി ടെക്നോളജി, സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ടെക്നോളജി എന്നീ ഡിപ്ലോമ കോഴ്സുകളാണുള്ളത്‌. പ്രത്യേക പ്രവേശന പരീക്ഷയില്ല. യോഗ്യതാ പരീക്ഷയുടെ രണ്ടാം വർഷം നിർദിഷ്ട വിഷയങ്ങളിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. കോഴ്സ് ദൈർഘ്യം പൊതുവെ രണ്ട് വർഷമാണ് ഡിപ്ലോമ കോഴ്സുകൾ. റേഡിയോ ഡയഗ്നോസിസ് & റേഡിയോതെറാപ്പി ടെക്നോളജി മൂന്നു വർഷ കോഴ്സാണ്. ഫാർമസി പ്രോഗ്രാമ...