ഒപ്പം ഉണ്ടാകും, നമുക്കുരുമ്മിച്ചു അത്ഭുതങ്ങൾ സൃഷ്ടിക്കാൻ പറ്റും.
സ്നേഹമുള്ളവരെ, ബഹുമാന്യരേ, എല്ലാ മുഖങ്ങളും മനസ്സിലുണ്ട്...... കാലമെത്ര മാറ്റം വരുത്തിയാലും അന്നുള്ള മുഖ ശോഭ മനസ്സിൽ നിന്നും കെട്ടു പോകില്ലെന്ന് അറിയിക്കട്ടെ...... സ്കൂൾ സ്ഥാപിതമായിട്ട് 138 വർഷവും, VHSE വിഭാഗം 25 വർഷവും പൂർത്തീകരിക്കുകയാണ്. സിൽവർ ജൂബിലി വർഷം. 25 വർഷത്തോളം ഞങ്ങളെ സ്നേഹിച്ച ഞങ്ങൾ സ്നേഹിച്ച എല്ലാ ശിഷ്യഗണങ്ങളെയും ചേർത്തുവെച്ച് ഒരു ഗംഭീര പരിപാടി ആസൂത്രണം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്. 2026 മാർച്ച് ഏപ്രിൽ മാസങ്ങളിൽ ഏതെങ്കിലും ഒരു ദിവസം നിങ്ങളെ എല്ലാവരെയും വിളിച്ച് വിപുലമായ ഒരു ആഘോഷം നടപ്പിലാക്കണം. അതിനു മുന്നോടിയായി, ചില മുന്നൊരുക്കങ്ങളുടെ ഭാഗമായി....... സ്കൂൾ നവീകരണവുമായി ബന്ധപ്പെട്ട് ചില നടപടികൾ മുന്നോട്ടു പോവുകയാണ്. പല ബാച്ചുകളും പല വിദ്യാർത്ഥികളും എന്നെ ബന്ധപ്പെട്ട് സ്കൂളിന്റെ അക്കാദമിക / നോൺ അക്കാദമിക കാര്യങ്ങളിൽ... സ്കോളർഷിപ്പ് ആയിട്ടോ മറ്റഎന്തെങ്കിലും ചെയ്തു തരണമോ സാർ എന്ന് എന്നോട് ചോദിച്ചിട്ടുണ്ട്. വിദ്യാർത്ഥികളിൽ നിന്നും ഒന്നും പ്രതിഫലമായിട്ട് വാങ്ങാൻ ആഗ്രഹിക്കാത്ത ഒരു അധ്യാപകനെന്ന നിലയിൽ അത്തരം എല്ലാ ആവശ്യങ്ങളെയും ഞാൻ നിരാകരിച്ചിട്ടുമുണ്ട്....