ICAI CA 2026: ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷ അപേക്ഷ നവംബർ 16വരെ
CA Exam January 2026 – Application Dates, Fees, Schedule | ICAI 2026 ജനുവരി ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു 2026 ജനുവരിയില്‍ നടക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് (CA) പരീക്ഷയ്ക്കായി ഇപ്പോള്‍ അപേക്ഷിക്കാം. ഫൗണ്ടേഷൻ, ഫൈനൽ, ഇന്റർമീഡിയറ്റ് എന്നീ മൂന്ന് വിഭാഗങ്ങളിലേക്കാണ് പരീക്ഷ നടക്കുന്നത്. പരീക്ഷ തീയതികൾ ഫൈനൽ പരീക്ഷ ഗ്രൂപ്പ് 1: ജനുവരി 5, 7, 9 ഗ്രൂപ്പ് 2: ജനുവരി 11, 13, 16 ഇന്റർമീഡിയറ്റ് പരീക്ഷ ഗ്രൂപ്പ് 1: ജനുവരി 6, 8, 10 ഗ്രൂപ്പ് 2: ജനുവരി 12, 15, 17 ഫൗണ്ടേഷൻ പരീക്ഷ ജനുവരി 18, 20, 22, 24 അപേക്ഷ സമർപ്പിക്കൽ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2025 നവംബർ 16 . അപേക്ഷയിലെ തെറ്റുകൾ തിരുത്താനുള്ള സമയം: നവംബർ 20 മുതൽ 22 വരെ . ഇന്ത്യയിലും വിദേശത്തുമായുള്ള പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യം ലഭ്യമാണ്. അപേക്ഷാ ഫീസ് ഫൗണ്ടേഷൻ ₹1,500 ഇന്റർമീഡിയറ്റ് ഒരു ഗ്രൂപ്പ്: ₹1,500 രണ്ട് ഗ്രൂപ്പ്: ₹2,700 ഫൈനൽ ഒരു ഗ്രൂപ്പ്: ₹1,800 രണ്ട് ഗ്രൂപ്പ്: ₹3,300 ലേറ്റ് ഫീസ് നവംബർ 16 നുശേഷം ...