'വിഷം' വേണ്ടെന്ന് സെന്റ് ജോസഫ്‌സ്‌......

ഇരിങ്ങാലക്കുട:</b> ഭക്ഷ്യസുരക്ഷ എന്ന ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് ഒരു കലാലയംകൂടി പച്ചപ്പിലേയ്ക്ക് തിരിയുന്നു. കാവലും കരുതലും ഇവിടെയും വേണമെന്നറിഞ്ഞ് പോലീസും ഒപ്പം അണിചേരുന്നു. വിഷവിമുക്ത പച്ചക്കറിയെന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുടയില്&zwj; പൊന്നുവിളയിക്കാന്&zwj; സെന്റ് ജോസഫ്&zwnj;സ് വനിതാകോളേജും പോലീസുമാണ് കൈകോര്&zwj;ത്തിരിക്കുന്നത്. <br>
കാമ്പസ്സിലും പോലീസ് സ്റ്റേഷന്&zwj; പരിസരങ്ങളിലും ഗ്രോ ബാഗുകളിലും അല്ലാതെയുമായി പച്ചക്കറികൃഷി ആരംഭിക്കുകയാണ്. വരുന്ന ഓണക്കാലത്ത് വിഷമില്ലാത്ത സദ്യയുണ്ണാന്&zwj; കഴിയണമെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. വിദ്യാര്&zwj;ത്ഥിനികള്&zwj;ക്കൊപ്പം പോലീസും രണ്ടായിരം ഗ്രോബാഗുകളില്&zwj; കൃഷി ചെയ്യും. പദ്ധതിയുടെ തുടര്&zwj;ച്ചയെന്നോണം തൃശ്ശൂര്&zwj; എസ്.പി.യുടെ ക്യാമ്പ് ഓഫീസിലും ഗ്രോ ബാഗുകളില്&zwj; കൃഷി ആസൂത്രണം ചെയ്തുകഴിഞ്ഞു.<br>
മനസ്സില്&zwj; നിത്യഹരിതമായി സൂക്ഷിക്കുന്ന പാട്ടുകള്&zwj; പാടിക്കൊണ്ട് പോലീസ് ഓര്&zwj;ക്കസ്ട്ര ഉദ്ഘാടനച്ചടങ്ങിനെ സംഗീതസാന്ദ്രമാക്കി. പദ്ധതിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട സി.ഐ. ടി.എസ്. സിനോജ് നിര്&zwj;വ്വഹിച്ചു. കോളേജ് പ്രിന്&zwj;സിപ്പല്&zwj; സി. ക്രിസ്റ്റി അദ്ധ്യക്ഷയായി. കോ-ഓര്&zwj;ഡിനേറ്റര്&zwj; ലിറ്റി ചാക്കോ, ഗ്രീന്&zwj; പുല്ലൂര്&zwj; സംരംഭത്തിന്റെ അമരക്കാരന്&zwj; ജോസ് ചിറ്റിലപ്പിള്ളി തുടങ്ങിയവര്&zwj; സംസാരിച്ചു

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment