കലോത്സവം: കൗമാരത്തിന്​ ദിശാബോധവുമായി പ്രദർശനം

തൃശൂര്‍: കൗമാരത്തിന് ദിശാബോധം നൽകുന്ന ജീവിതഗന്ധിയായ വിഭവങ്ങളുമായി സംസ്ഥാന സ്കൂൾ കലോത്സവ പ്രദർശനം അണിഞ്ഞൊരുങ്ങുന്നു. പ്രകൃതിയും പരിസ്ഥിതിയും മനഷ്യനും തമ്മിലെ പാരസ്പര്യത്തിനൊപ്പം അതിജീവനത്തി​െൻറ സുരക്ഷപാഠങ്ങൾ വരെ പ്രദർശനത്തിൽനിന്ന് കുട്ടികൾക്ക് ലഭിക്കും. സ്വയംരക്ഷക്ക് ആയോധനകലകള്‍ പഠിപ്പിക്കാൻ തിരുവനന്തപുരത്തുനിന്ന് വനിത പൊലീസി​െൻറ സ്പെഷല്‍ ടീമാണ് എത്തുന്നത്. പ്രദര്‍ശനത്തിനെത്തുന്ന മുഴുവന്‍ കുട്ടികൾക്കും സ്വയംരക്ഷയുടെ പ്രാഥമികപാഠം പകര്‍ന്നുനല്‍കി സംഘം കരുത്തേകും. കൃഷിവകുപ്പി​െൻറ പച്ചക്കറിത്തോട്ടവും അപൂര്‍വ ചിത്രങ്ങളുടെ പ്രദര്‍ശനവുമാണ് പ്രധാന ആകര്‍ഷണം. കൃഷിത്തോട്ടങ്ങളും ചിത്രംസഹിതമുള്ള വിവരണങ്ങളും കാർഷികാവബോധം നൽകും. കലോത്സവങ്ങള്‍, വിദ്യാഭ്യാസ പരിപാടികളുടെയും ചിത്രങ്ങളുടെ അപൂർവതയുമുണ്ടാവും. സംസ്ഥാന ശാസ്ത്രമേളയില്‍നിന്ന് തിരഞ്ഞെടുത്ത മികച്ച കണ്ടുപിടുത്തങ്ങളും ഉപകരണങ്ങളും ചിത്രങ്ങളും കലോത്സവത്തിനെത്തുന്നവര്‍ക്ക് കാണാനാകും. എട്ടു സ്റ്റാളുകളിലായി ശാസ്ത്രമേളയിലെ മികച്ച ഇനങ്ങൾ അണിനിരക്കും. ലഹരിക്കെതിരെ കുട്ടികള്‍ തയ്യാറാക്കിയ കുറിപ്പുകളും വരച്ചതും കാമറയില്‍ പകര്‍ത്തിയതുമായ ചിത്രങ്ങൾ തുണിയില്‍ വിരിയും. വിദ്യാഭ്യാസം, സാഹിത്യം, സംഗീതം, ചിത്രകല, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളും ശുചിത്വ കേരളം, ഹരിതകേരളം തുടങ്ങി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്റ്റാളുകളും പ്രദര്‍ശനത്തിലുണ്ട്. വിപണനമേളയും ഉണ്ടാകും. ജില്ലയിലെ സ്കൂളുകളിലേക്ക് ഒന്നരലക്ഷം കൂപ്പണുകള്‍ അച്ചടിച്ചു നല്‍കും. ഈ കൂപ്പണുകളുമായി കലോത്സവപ്രദര്‍ശനം കാണാനെത്തുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും നല്‍കും. ദിവസവും മൂന്ന് നറുക്കെടുപ്പുകളാണ് ഉണ്ടാകുക. മൊബൈല്‍ ഫോണുകള്‍, ലാപ് ടോപ്പുകള്‍, ടാബുകള്‍ തുടങ്ങിയവ സമ്മാനമായി നല്‍കും. മെഗ സമ്മാനമായി ഐ ഫോണ്‍ നല്‍കും. ഫ്ലക്സും പ്ലാസ്റ്റിക്കും ഒഴിവാക്കിയാണ് പ്രദര്‍ശനം ഒരുക്കുന്നതെന്ന് പ്രദര്‍ശനകമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് കണ്ടംകുളത്തി, കണ്‍വീനര്‍ എന്‍. സൈമണ്‍ ജോസ് എന്നിവര്‍ പറഞ്ഞു.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ