അവധിക്കാലത്തു ക്ലാസ് നടത്തിയാൽ കർശന നടപടി; ക്യാംപുകൾ പരമാവധി ഏഴുദിവസം മാത്രം


മധ്യവേനലവധിക്കാലത്തു ക്ലാസുകൾ നടത്തുന്ന സ്കൂൾ അധികൃതർ, പ്രഥമാധ്യാപകർ, അധ്യാപകർ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻ കുമാർ അറിയിച്ചു. സംസ്ഥാനത്തു പ്രവർത്തിക്കുന്ന എല്ലാ സിലബസിലുമുള്ള സ്കൂൾക്ക് ഇതു ബാധകമാണ്. അവധിക്കാലത്തു ക്ലാസ് നടത്തിയാൽ വേനൽച്ചൂടുമൂലം വിദ്യാർഥികൾക്ക് ഉണ്ടാകുന്ന അത്യാഹിതങ്ങൾക്കു സ്കൂൾ അധികാരികൾ, പ്രഥമാധ്യാപകർ, അധ്യാപകർ എന്നിവർ വ്യക്തിപരമായി ഉത്തരവാദിത്തം വഹിക്കേണ്ടിവരും. അവധിക്കാല ക്യാപുകൾ സംഘടിപ്പിക്കാൻ അനുമതി തേടി ഒട്ടേറെ അപേക്ഷകൾ ലഭിക്കുന്നുണ്ട്. മധ്യവേനലവധിക്കാലത്തു പരമാവധി ഏഴുദിവസം ക്യാംപ് നടത്താമെന്ന വ്യവസ്ഥയോടെ ഉപജില്ലാ, ജില്ലാ വിദ്യാഭ്യാസ ഓഫിസർമാരിൽ ഒരാൾക്ക് അനുമതി നൽകാം. അനുമതി നൽകുന്ന ഉദ്യോഗസ്ഥർ ക്യാംപ് നേരിട്ടു സന്ദർശിച്ചു കുട്ടികൾക്ക് ആവശ്യമായ ശുദ്ധജലം, ഭക്ഷണം, ഫാൻ, ശുചിമുറി എന്നിവ ഉണ്ടെന്ന് ഉറപ്പുവരുത്തണം. കുട്ടികൾക്കു വേനൽച്ചൂടിന്റെ ആഘാതം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ ക്യാംപിന്റെ സംഘാടകർക്കും ബാധ്യതയുണ്ട്. അവധിദിനങ്ങളിൽ പഠനപ്രവർത്തനങ്ങൾക്കായി കുട്ടികൾ നിർബന്ധിക്കപ്പെട്ടാൽ അത് അവരുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കു വിഘാതമാകുമെന്നു പല പഠനങ്ങളിലും കണ്ടെത്തിയ സാഹചര്യത്തിലാണു കർശന നടപടിയെന്നു മോഹൻ കുമാർ പറഞ്ഞു.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ