ഫസ്റ്റ് ബെല്‍ : ഡിസംബര്‍ 18 മുതല്‍ 24 വരെ പ്രത്യേക ക്രമീകരണം

കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന 'ഫസ്റ്റ്ബെല്‍' ഡിജിറ്റല്‍ ക്ലാസുകളില്‍ പ്ലസ്‍ടു വിദ്യാര്‍ഥികള്‍ക്ക് ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷയുള്ളതിനാല്‍ ഡിസംബര്‍ 18 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ രണ്ട് ദിവസം മാത്രമേ (ഡിസംബര്‍ 20ഉം 24 ഉം) ക്ലാസുകള്‍ ഉണ്ടായിരിക്കുകയുള്ളൂ. 

ഡിസംബര്‍ 28 ന് ആരംഭിക്കുന്ന ആഴ്ചയില്‍ പ്ലസ് ടുവിനും പത്താം ക്ലാസിനും മാത്രമായി കൂടുതല്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്യും 

പ്ലസ്‍വണ്‍ കുട്ടികള്‍ക്ക് ഡിസംബര്‍ 18 മുതല്‍ 23 വരെ കൂടുതല്‍ ക്ലാസുകള്‍ ഉണ്ടായിരിക്കും.  ശേഷിക്കുന്ന ക്ലാസുകള്‍ ജനുവരി 4 മുതല്‍ ആയിരിക്കും.

പത്താം ക്ലാസുകാര്‍ക്ക് ഡിസംബര്‍ 24 മുതല്‍ 27 വരെ ക്ലാസുകള്‍ ഉണ്ടാവില്ല. ഇവർക്ക് ഡിസംബര്‍ 18 മുതല്‍ ഒരു ക്ലാസ് അധികമായി നല്‍കും. ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ ഡിസംബര്‍ 18-ന് ശേഷം ജനുവരി 4-ന് മാത്രമേ ഉണ്ടാകൂ. ശനി, ഞായര്‍ ദിവസങ്ങളിലെ കിളിക്കൊഞ്ചല്‍, ഹലോ ഇംഗ്ലീഷ്, ലിറ്റില്‍കൈറ്റ്സ് പരിപാടികള്‍ അതേപ്രകാരം സംപ്രേഷണം ചെയ്യും.    

ഡിസംബര്‍ 25 മുതല്‍ 27 വരെ ആര്‍ക്കും ക്ലാസുകള്‍ ഉണ്ടാവില്ല. 

സമയക്രമവും ക്ലാസുകളും തുടർച്ചയായി firstbell.kite.kerala.gov.inല്‍ ലഭ്യമാക്കുന്നതാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Micro Notes Plus One Business Studies - Chapters 1-11

സ്കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം (School Social Service Scheme)

UNIT 1 ECONOMIC ENVIRONMENT FOR BUSINESS