പിഎസ്-സി 51 തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു


വി
വിധ തസ്തികകളിൽ കേരള പി.എസ്.സി. വിജ്ഞാപനം പുറപ്പെടുവിച്ചു. thulasi.psc.kerala.gov.inഎന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 30.

* ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): സൂപ്രണ്ട്-സാങ്കേതിക വിദ്യാഭ്യാസം (ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്), അസിസ്റ്റന്റ്-തമിഴ് അറിയുന്നവർ (കേരള പബ്ലിക് സർവീസ് കമ്മിഷൻ), ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ-മെക്കാനിക്കൽ ഗ്രേഡ് II (ജലസേചനം), ഇൻസ്പെക്ടിങ് അസിസ്റ്റന്റ് (ലീഗൽ മെട്രോളജി), കെയർടേക്കർ-വനിത (വനിതാ ശിശുവികസന വകുപ്പ്), പ്യൂൺ/വാച്ച്മാൻ-കെ.എസ്.എഫ്.ഇയിലെ പാർട്ട് ടൈം ജീവനക്കാരിൽനിന്ന് നേരിട്ടുള്ള നിയമനം (കെ.എസ്.എഫ്.ഇ.), അസിസ്റ്റന്റ് മാനേജർ-ബോയ്ലർ ഓപ്പറേഷൻ (ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ്), ഡ്രൈവർ-കം-അറ്റൻഡന്റ് (കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ).

* ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം): ഹൈസ്കൂൾ ടീച്ചർ- സോഷ്യൽ സയൻസ്, കന്നഡ മാധ്യമം (വിദ്യാഭ്യാസം), ഹൈസ്കൂൾ ടീച്ചർ- നാച്വറൽ സയൻസ്, മലയാളം മാധ്യമം (വിദ്യാഭ്യാസം), കംപ്യൂട്ടർ ഗ്രേഡ് II (അച്ചടിവകുപ്പ്).

* സ്പെഷ്യൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ- വിവിധ വിഷയങ്ങളിൽ (കേരള ഹയർ സെക്കൻഡറി എജ്യുക്കേഷൻ), ചൈൽഡ് ഡെവലപ്മെന്റ് ഓഫീസർ- സ്ത്രീകളിൽനിന്നുമാത്രം (വനിതാ ശിശുവികസന വകുപ്പ്), ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ-ജൂനിയർ, വിവിധ വിഷയങ്ങളിൽ (കേരള ഹയർ സെക്കൻഡറി എജ്യുക്കേഷൻ), കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (കേരള ലാൻഡ് റവന്യൂ), പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ (പോലീസ്), സൂപ്പർവൈസർ- ഐ.സി.ഡി.എസ്. (വനിതാ ശിശുക്ഷേമ വകുപ്പ്), ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II (മെഡിക്കൽ വിദ്യാഭ്യാസം), റേഡിയോഗ്രാഫർ ഗ്രേഡ് II (മെഡിക്കൽ വിദ്യാഭ്യാസം), സെക്യൂരിറ്റി ഗാർഡ് (കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്).

* സ്പെഷ്യൽ റിക്രൂട്ട്മെന്റ് (ജില്ലാതലം): യു.പി. സ്കൂൾ ടീച്ചർ- മലയാളം മീഡിയം (വിദ്യാഭ്യാസ വകുപ്പ്), ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II (ആരോഗ്യം), വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ് II (ഗ്രാമവികസനം), ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (വിവിധം), എൽ.പി. സ്കൂൾ ടീച്ചർ- മലയാളം മീഡിയം (വിദ്യാഭ്യാസ വകുപ്പ്).

*എൻ.സി.എ. ഒഴിവുകളിലേക്ക് സംവരണ സമുദായങ്ങൾക്ക് നേരിട്ടുള്ള നിയമനം (സംസ്ഥാനതലം): അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ് (കേരള കോളേജ് വിദ്യാഭ്യാസം), ജൂനിയർ ഇൻസ്ട്രക്ടർ- ഹോസ്പിറ്റൽ ഹൗസ് കീപ്പിങ് (വ്യാവസായിക പരിശീലനം), ലക്ചറർ- സിവിൽ എൻജിനിയറിങ് (സാങ്കേതിക വിദ്യാഭ്യാസം).


             

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ