സ്‌കോള്‍ കേരള: ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ.: 20 വരെ രജിസ്റ്റര്‍ ചെയ്യാം


ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി കോഴ്സുകള്‍ക്ക് പ്രവേശനത്തിന് നിര്‍ദിഷ്ട രേഖകള്‍സഹിതം സ്‌കോള്‍-കേരളയുടെ ബന്ധപ്പെട്ട ജില്ലാ ഓഫീസില്‍ ഹാജരായി രജിസ്ട്രേഷന്‍ നടത്തണം

സ്കോൾ കേരളയുടെ 2020-22 ബാച്ചിലേക്കുള്ള ഒന്നാംവർഷ ഹയർ സെക്കൻഡറി കോഴ്സുകൾക്കും വി.എച്ച്.എസ്.ഇ. അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സിനും മാർച്ച് 20 വരെ രജിസ്റ്റർ ചെയ്യാം.
ഒന്നാംവർഷ ഹയർസെക്കൻഡറി കോഴ്സുകൾക്ക് പ്രവേശനത്തിന് നിർദിഷ്ട രേഖകൾസഹിതം സ്കോൾ-കേരളയുടെ ബന്ധപ്പെട്ട ജില്ലാ ഓഫീസിൽ ഹാജരായി രജിസ്ട്രേഷൻ നടത്തണം. വി.എച്ച്.എസ്.ഇ. അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സ് പ്രവേശനത്തിന് www.scolekerala.org യിൽ രജിസ്റ്റർ ചെയ്ത് രണ്ടുദിവസത്തിനകം നിർദിഷ്ടരേഖകൾ സഹിതം അപേക്ഷ അതത് സ്കൂൾപ്രിൻസിപ്പൽ മുഖേന നേരിട്ടോ തപാൽമാർഗമോ സ്കോൾ-കേരളയുടെ സംസ്ഥാന ഓഫീസിൽ എത്തിക്കണം.

വിവരങ്ങൾക്ക്: 0471-2342950 എന്ന നമ്പറിലോ അതത് ജില്ലാ ഓഫീസുകളുമായോ ബന്ധപ്പെടാം.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment