ഇന്ത്യൻ നേവിയിൽ ആർട്ടിഫിസർ അപ്രന്റീസ്, സീനിയർ സെക്കൻഡറി റിക്രൂട്ട് എന്നിവയ്ക്ക് കീഴിൽ സെയിലർ തസ്തികകളിലേക്ക് 2500 ഒഴിവുകൾ അപേക്ഷിക്കാൻ അവസരം. പുരുഷൻമാരായ ഉദ്യോഗാർത്ഥികൾക്ക് 2021 ഏപ്രിൽ 26 മുതൽ 2021 ഏപ്രിൽ 30 വരെ ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റ വഴി അപേക്ഷിക്കാം.
- പന്ത്രണ്ടാം ക്ലാസ് ആണ് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.
- SSR - (സീനിയർ സെക്കൻഡറി റിക്രൂട്ട്) വിഭാഗത്തിലേക്ക് അപേക്ഷിക്കാൻ പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം.
- മാത്സ്, ഫിസിക്‌സ് എന്നീ വിഷയങ്ങൾക്ക് പുറമെ കെമിസ്ട്രി, ബയോളജി, കംപ്യൂട്ടർ സയൻസ് എന്നിവയിൽ ഏതെങ്കിലും ഒരു വിഷയം പഠിച്ച് 60 ശതമാനത്തിൽ കുറയാത്ത മാർക്ക് വാങ്ങി പാസായവരായിരിക്കണം.
- AA (ആർട്ടിഫിസർ അപ്രന്റീസ്) വിഭാഗത്തിലേക്ക് അപേക്ഷിക്കാനും പന്ത്രണ്ടാം ക്ലാസ് തന്നെയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.
- മാത്സ്, ഫിസിക്‌സ് എന്നീ വിഷയങ്ങൾക്ക് പുറമെ കെമിസ്ട്രി, ബയോളജി, കംപ്യൂട്ടർ സയൻസ് എന്നവയിലേതെങ്കിലും ഒരു വിഷയം പഠിച്ചിരിക്കണം