സ്കൂൾ കലോത്സവ മാന്വലിൽ സുപ്രധാന ഭേതഗതി: മാറ്റങ്ങൾ ഇതാ

ഈ അധ്യയന വർഷം മുതൽ സ്‌കൂൾ കലോത്സവ മാന്വലിൽ സുപ്രധാന ഭേദഗതികൾ വരുന്നു.  കലോത്സവത്തിൽ ഒരു മത്സരാർത്ഥിക്ക് പരമാവധി 3 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും (സംസ്‌കൃതം, അറബിക് കലോത്സവങ്ങൾ ഉൾപ്പെടെ) മത്സരിക്കാം. സ്‌കൂൾ തല കലോത്സവത്തിന് പ്രവേശന ഫീസ് ഈടാക്കാൻ പാടില്ല. ഹൈസ്‌കൂളുകൾക്ക് ഇരുപതിനായിരം രൂപയും യു.പി., എൽ.പി. സ്‌കൂളുകൾക്ക് പതിനായിരം രൂപയും പിടിഎ ഫണ്ടിൽ നിന്ന് ചെലവഴിക്കാൻ  പ്രധാന അധ്യാപകന്/പ്രിൻസിപ്പ ലിന്  അധികാരമുണ്ട്.

അപ്പീൽ ഫീസ് സ്‌കൂൾ തലത്തിൽ 1000/ രൂപയും, ഉപജില്ലാ തലത്തിൽ 2000/ രൂപയും, റവന്യൂ ജില്ലാ/ സംസ്ഥാന തലങ്ങളിൽ 5000/ രൂപയുമാണ്. അപ്പീൽ അനുകൂലമായാൽ ഫീസ് തിരികെ ലഭിക്കും. നൃത്ത ഇനങ്ങൾക്ക് റെക്കോർഡ് ചെയ്ത സി.ഡി./പെൻഡ്രൈവ്/ഹാർഡ് ഡിസ്‌ക് എന്നിവ മാത്രമേ ഉപയോഗിക്കാവൂ. ശാസ്‌ത്രോത്സവ മാന്വൽ പരിഷ്‌കരിച്ചു കഴിഞ്ഞു. ഉത്തരവും ഇറങ്ങി. കായികോത്സവ മാന്വൽ പരിഷ്‌കരണത്തിനുള്ള സമിതികൾ യോഗം ചേർന്നിട്ടുണ്ട്. ഉടൻ ഉത്തരവിറങ്ങും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Micro Notes Plus One Business Studies - Chapters 1-11

സ്കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം (School Social Service Scheme)

UNIT 1 ECONOMIC ENVIRONMENT FOR BUSINESS