സ്കൂൾ കലോത്സവ മാന്വലിൽ സുപ്രധാന ഭേതഗതി: മാറ്റങ്ങൾ ഇതാ

ഈ അധ്യയന വർഷം മുതൽ സ്‌കൂൾ കലോത്സവ മാന്വലിൽ സുപ്രധാന ഭേദഗതികൾ വരുന്നു.  കലോത്സവത്തിൽ ഒരു മത്സരാർത്ഥിക്ക് പരമാവധി 3 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും (സംസ്‌കൃതം, അറബിക് കലോത്സവങ്ങൾ ഉൾപ്പെടെ) മത്സരിക്കാം. സ്‌കൂൾ തല കലോത്സവത്തിന് പ്രവേശന ഫീസ് ഈടാക്കാൻ പാടില്ല. ഹൈസ്‌കൂളുകൾക്ക് ഇരുപതിനായിരം രൂപയും യു.പി., എൽ.പി. സ്‌കൂളുകൾക്ക് പതിനായിരം രൂപയും പിടിഎ ഫണ്ടിൽ നിന്ന് ചെലവഴിക്കാൻ  പ്രധാന അധ്യാപകന്/പ്രിൻസിപ്പലിന്  അധികാരമുണ്ട്.

അപ്പീൽ ഫീസ് സ്‌കൂൾ തലത്തിൽ 1000/ രൂപയും, ഉപജില്ലാ തലത്തിൽ 2000/ രൂപയും, റവന്യൂ ജില്ലാ/ സംസ്ഥാന തലങ്ങളിൽ 5000/ രൂപയുമാണ്. അപ്പീൽ അനുകൂലമായാൽ ഫീസ് തിരികെ ലഭിക്കും. നൃത്ത ഇനങ്ങൾക്ക് റെക്കോർഡ് ചെയ്ത സി.ഡി./പെൻഡ്രൈവ്/ഹാർഡ് ഡിസ്‌ക് എന്നിവ മാത്രമേ ഉപയോഗിക്കാവൂ. ശാസ്‌ത്രോത്സവ മാന്വൽ പരിഷ്‌കരിച്ചു കഴിഞ്ഞു. ഉത്തരവും ഇറങ്ങി. കായികോത്സവ മാന്വൽ പരിഷ്‌കരണത്തിനുള്ള സമിതികൾ യോഗം ചേർന്നിട്ടുണ്ട്. ഉടൻ ഉത്തരവിറങ്ങും.

Comments

Popular posts from this blog

Micro Notes Plus One Business Studies - Chapters 1-11

സ്കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം (School Social Service Scheme)

UNIT 1 ECONOMIC ENVIRONMENT FOR BUSINESS