Posts
ടാലന്റ്‌സ്കാൻ സെപ്റ്റംബർ 26 ന്
- Get link
- X
- Other Apps
വിദ്യാർത്ഥികളുടെ ജന്മവാസനകളെ പുറത്തുകൊണ്ടുവരുവാൻ കാട്ടൂർ പോംപൈ സെന്റ് മേരീസ് ഒരുക്കുന്ന ടാലന്റ്‌സ്കാൻ സെപ്റ്റംബർ 26 ന് നടത്തും സ്കൂളിലെ എല്ലാ കുട്ടികളും ഏതെങ്കിലും ഒരു പരിപാടി അവതരിപ്പിക്കണമെന്നാണ് ഇതിന്റെ പ്രത്യേകത. കുട്ടികൾക്ക് അവരുലെട ഇഷ്ടപ്പെട്ട ഏതെങ്കിലും പരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകുകയാണ് പരിപാടി ലക്ഷ്യമിടുന്നത്. ക്ലാസ് അടിസ്ഥാനത്തിലായിരിക്കും മത്സരം നടത്തുക ഓരോ ഐറ്റത്തിനും 10.,5,3 എന്നീ ക്രമത്തിലാണ് മാർക്ക് നിശ്ചയി ച്ചരിക്കുന്നത്. 30 തോളം ഇനങ്ങളിലായി 100 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഈ കലാ സന്ധ്യവർഷം തോറും എറെ മികവാണ് പുലർത്തുന്നത്. വാശിയേറിയ മത്സരത്തിന്റെ ഫലം സ്വന്തമാക്കാൻ വിദ്യാർത്ഥികൾസംഘം ചേർന്ന് ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. സ്കൂൾ യുവജനോത്സവത്തിനും മേഖലാ കലോത്സവങ്ങൾക്കും മൂന്നോടിയായി നടക്കുന്ന കലാമത്സരങ്ങളിലൂടെയാണ് സ്കൂൾ ടീമുകളെ തിരഞ്ഞെടുക്കുകയെന്ന് ആട്സ് ക്ലബ് സ്റ്റാഫ് അഡ്വൈസർ സർ മാരായ ശ്രീ ബാലകൃഷ്ണൻ, വിനിത ടീച്ചർ എന്നിവർ പറഞ്ഞ ചില പരിപാടികളിൽ ക്ലാസുകളെ സംയോജിപ്പിച്ച് ടീമിനെ തിരഞ്ഞെടു ത്തു പരിപാടികളും, സമയക്രമവും പുറത്തുവിട്ട്, നിർദ്ദേശങ്ങൾ നൽകുയായിര...
ഗുരുദക്ഷിണയായി ഭീമൻ പത്രം
- Get link
- X
- Other Apps
അദ്ധ്യാപകദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ തീർത്ത ഭീമൻ ചുമർ പത്രം വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 60 അടിനീളത്തിൽ തീർത്ത പത്രം 4 ഭാഗങ്ങളിലാക്കി 4 ക്ലാസുകൾക്ക് നൽകുകയായിരുന്നു. 15 അടിനീളത്തിൽ ഓരോ ക്ലാസുകൾ അദ്ധ്യാപകരുടെ ഓർമ്മ കുറിപ്പുകൾ തയ്യാറാക്കി. ഒരു ദിവസം മുഴുവൻ ഇട വേളകളിലാണ് പത്രത്തിൽ അനുഭവങ്ങൾ രേഖപ്പെടുത്താൻ നിർദ്ദേശിച്ചിരുന്നത്. ഉച്ച കഴിഞ്ഞച്ചോഴേക്കും സ്ഥല പരിമിതി രൂക്ഷമായിത്തുടങ്ങി. വീണ്ടും പേമർറേജുകൾ വേണ്ടി വരുമോ എന്ന ആശയങ്ങൾക്കിടയിൽ അവരവരുടെ സ്ഥല പരിമിതിയിൽ നിന്ന് കാര്യങ്ങൾ ചെയ്യണമെന്ന് പാർലിമന്റ് നിർദ്ദേശം പലർക്കും ഇഷ്ടപ്പെട്ടില്ല. ഉച്ചതിരിഞ്ഞ് വിമൺ പത്രം ചുരുട്ടി മടക്കി അദ്ധ്യാപകർക്ക് ഏൽപ്പിച്ചാണ് വിദ്യാർത്ഥികൾ മടങ്ങിയത്.
ഗുരുദക്ഷിണ: പോംപൈയുടെ ഗുരുപൂജ ശ്രദ്ദേയമായി
- Get link
- X
- Other Apps
സെപ്റ്റംബർ 5 അദ്ധ്യാപകദിനം തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകരെ ആദരിക്കാൻ വി ദ്യാർത്ഥി യൂണിയൻ ഗുരുപൂജ നടത്തി. എല്ലാ അദ്ധ്യാപകരേയും വേദിയിലേക്ക് ആനയി ച്ച് പൂച്ചെണ്ടുകൾ നൽകികൊണ്ട് അദ്ധ്യാപകദിനത്തിന് തുടക്കമായത്. നിഷിമോൾ, ഫാസിൽ സെക്രട്ടറി, മുൻസീർ ചെയർമാൻ,ശരത്ത് , സാലിഹ് എന്നി വർ സംസാരിച്ചു. ചെയർമാൻ ശരത്ത് ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജന : സെക്രട്ടറി മുൻസീറാണ് നന്ദി പറഞ്ഞത്. വിദ്യാർത്ഥികളുടെ സ്നേഹ പ്രകടനം ഏറെ ഹ്യദ്യമാണെന്ന് മറുപടി പ്രസംഗം നട ത്തിയ സൈമൺ സാർ പറഞ്ഞു. മനസ്സിൽ നിങ്ങൾതന്ന പൂവുകൊണ്ട് ഒരു പൂങ്കാവനം സൃഷ്ടിക്കുകയായിരുന്നു ഞാൻ ശിഷ്യ സ്നേഹത്തിന്റെ അനന്തവിഹായിസ്സിലേക്ക് പടർന്നു കയറുകയായിരുന്നു. അദ്ദേഹം മനസ്സിൽ കനലായി മാറിയ തീഷ്ണാനുഭവങ്ങൾ വിദ്യാർത്ഥികൾ പങ്കുവെച്ചപ്പോൾ അദ്ധ്യാപകർ വികാരാധീനരായി.